ദാമ്പത്യത്തിലും പ്രണയത്തിലും നിശബ്ദതയ്ക്ക് നശീകരണ ശക്തി കൂടുതലാണ്. പിണക്കവും പ്രതിഷേധവും കാണിക്കാനായിരിക്കും ശ്രമം. എന്നാൽ ചിലരിത് പരിധിക്കുമപ്പുറം കൊണ്ടുപോകും. അതിനായി പങ്കാളിയെ പൂർണമായും അവഗണിക്കും. ഈ രീതി അനാവശ്യ വാശിയിലേക്കും ദേഷ്യത്തിലേക്കും ആയിരിക്കും ബന്ധത്തെ നയിക്കുക....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദാമ്പത്യ പ്രശ്നങ്ങളെ നിശബ്ദതകൊണ്ടു നേരിടാനുള്ള പ്രവണത ദമ്പതികളിൽ വർധിക്കുന്നതായാണു പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ദേഷ്യം കാണിക്കാനും, പങ്കാളിയെ കുറ്റബോധത്തിലാക്കാനുമുള്ള ഈ ശ്രമം ബന്ധം തകരാൻ കാരണമായേക്കും എന്നാണ് റിലേഷൻഷിപ്പ് വിദഗ്ധരുടെ അഭിപ്രായം.

ദാമ്പത്യത്തിലും പ്രണയത്തിലും നിശബ്ദതയ്ക്ക് നശീകരണ ശക്തി കൂടുതലാണ്. പിണക്കവും പ്രതിഷേധവും കാണിക്കാനായിരിക്കും ശ്രമം. എന്നാൽ ചിലരിത് പരിധിക്കുമപ്പുറം കൊണ്ടുപോകും. അതിനായി പങ്കാളിയെ പൂർണമായും അവഗണിക്കും. ഈ രീതി അനാവശ്യ വാശിയിലേക്കും ദേഷ്യത്തിലേക്കും ആയിരിക്കും ബന്ധത്തെ നയിക്കുക.

ADVERTISEMENT

ഏതാനും മണിക്കൂറോ ഒരു ദിവസമോ മാത്രം മിണ്ടാതിരിക്കുന്നതു വലിയ പ്രശ്നമല്ല. എന്നാൽ ദിവസങ്ങൾ മിണ്ടാതിരിക്കുന്നതാണു ബന്ധത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടുക. ഒരുപക്ഷേ ആദ്യമൊക്കെ ഉദ്ദേശിക്കുന്ന കാര്യം നടക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ തന്ത്രം വിപരീത ഫലം ചെയ്യും.

പങ്കാളി പറയുന്ന ഒന്നും അംഗീകരിക്കാനോ, കേൾക്കാനോ തയാറല്ല എന്ന സന്ദേശമാണ് ഈ മിണ്ടാതിരിക്കൽ നല്‍കുന്നത്.  ഏറ്റുപറച്ചിലിനോടോ വൈകാരിക പ്രകടനത്തോടോ പ്രതികരിക്കാതിരിക്കുന്നത് പങ്കാളിയുടെ മനസ്സിനെ മുറിവേൽപ്പിക്കും. ഇതേ പെരുമാറ്റം ആവർത്തിച്ചാൽ സമാനമായ രീതിയില്‍ അവരും പ്രതികരിക്കാൻ തുടങ്ങും. 

ADVERTISEMENT

ഇതെല്ലാം പരസ്പര അകൽച്ചയിലേക്ക് നയിക്കും. തെറ്റിദ്ധാരണകള്‍ക്കും വിശ്വാസക്കുറവിനും കാരണമാകും. ഒടുവില്‍ നിശബ്ദമായി മൂടിവച്ചതെല്ലാം ഒരു ദിവസം പൊട്ടിത്തെറിച്ച് പുറത്തു വരും. അതാകട്ടെ ഇരുവരെയും വലിയ തോതില്‍  മുറിവേല്‍പ്പിക്കും.  അതുകൊണ്ട് പ്രശ്നങ്ങൾ പറ‍ഞ്ഞു തീർത്ത് മുന്നോട്ടു പോകുന്നതാണു ദാമ്പത്യത്തിനു നല്ലത്. പ്രശ്നങ്ങൾ മൂടിവെച്ചാലോ, നിശബ്ദത കൊണ്ടു പ്രതികാരം ചെയ്താലോ പരിഹാരം ഉണ്ടാകില്ലെന്ന് ഓർക്കണം. 

English Summary : How does silence affect a relationship?