കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിന്നപ്പോൾ ആരംഭിച്ച സമൂഹമാധ്യമ കൂട്ടായ്മയാണ് ആൾ കേരള പ്രവാസി അസോസിയേഷന്‍‌. കോവിഡ് കാലം ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച പ്രവാസ ലോകത്തിന് താങ്ങാകുയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഗ്രൂപ്പ് നേതൃത്വം നൽകിയത് സമാനതകളിലാത്ത പ്രവർത്തനങ്ങൾക്കാണ്. വിവിധ രാജ്യങ്ങളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിന്നപ്പോൾ ആരംഭിച്ച സമൂഹമാധ്യമ കൂട്ടായ്മയാണ് ആൾ കേരള പ്രവാസി അസോസിയേഷന്‍‌. കോവിഡ് കാലം ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച പ്രവാസ ലോകത്തിന് താങ്ങാകുയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഗ്രൂപ്പ് നേതൃത്വം നൽകിയത് സമാനതകളിലാത്ത പ്രവർത്തനങ്ങൾക്കാണ്. വിവിധ രാജ്യങ്ങളിലെ മലയാളികളെ ഒന്നിപ്പിച്ചു നിർത്തി പരസ്പരം താങ്ങും തണലുമാകാൻ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സാധിച്ചു.

ADVERTISEMENT

നാട്ടിലേക്ക് വരാനാകാതെ ബുദ്ധിമുട്ടിയ പ്രവസികളായ 126 പേർക്ക് സൗജന്യമായി വിമാന ടിക്കറ്റുകൾ എടുത്തു നൽകി. കൂടാതെ ചാർട്ടേഡ് ഫ്ലൈറ്റും ഒരുക്കി. പ്രതിസന്ധി രൂക്ഷമായതോടെ ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിച്ചവരിലേക്ക് അതിവേഗം സഹായം എത്തിക്കാൻ ഗ്രൂപ്പിന് സാധിച്ചു. വാടക നൽകാനും മരുന്നു വാങ്ങാനും കുട്ടികളുടെ ഫീസ് അടയ്ക്കാനും ബുദ്ധിമുട്ടിയ പ്രവാസികൾക്ക് സാമ്പത്തിക സഹായം എത്തിച്ചു. 20,000 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. നാട്ടിൽ ദുരിതത്തിലായ പ്രവാസികളുടെ കുടുംബങ്ങളിലേക്കും കാരുണ്യഹസ്തം നീണ്ടു.

കോവിഡ് ആരോഗ്യ മേഖലയിൽ പ്രതിസന്ധികൾ തീർത്തപ്പോൾ സമാന്തര സംവിധാനമൊരുക്കി പ്രവാസ ലോകത്ത് കരുതലിന്റെ മാതൃക തീർത്ത പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. സൗജന്യ മെഡിക്കൽ ക്യാംപുകൾ, കോവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ, ക്വാറന്റീൻ സൗകര്യമൊരുക്കൽ, സൗജന്യ കൗൺസലിങ് സേവനം, വിദഗ്ധരെ ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ ബോധവത്കരണ പരിപാടികൾ, ഡോക്ടർമാരുടെ നേതൃത്വത്തിൽ ഓൺലൈൻ കൺസൾട്ടേഷൻ എന്നിങ്ങനെ നീളുന്ന ഈ പ്രവർത്തനങ്ങൾ.

ADVERTISEMENT

കാരുണ്യ പ്രവർത്തനങ്ങളുമായി ഇപ്പോഴും സജീവമായി നിൽക്കുന്ന ഗ്രൂപ്പിൽ നിലവിൽ മൂന്നു ലക്ഷം അംഗങ്ങളാണുള്ളത്. ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്നതുൾപ്പടെ ആവശ്യമായ സഹായങ്ങളുമായി പ്രവാസ ലോകത്ത് ഒത്തൊരുമയുടെയും കാരുണ്യത്തിന്റെയും സ്നേഹ സ്പർശമായി ആൾ കേരള പ്രവാസി അസോസിയേഷന്‍ നിലകൊള്ളുന്നു.

കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന ഗോൾഡൻ സല്യൂട്ട് പദ്ധതിക്ക് ഗംഭീര സ്വീകരണമാണ് വായനക്കാരിൽനിന്നും ലഭിച്ചത്.

ADVERTISEMENT

കോവിഡ് പ്രതിരോധത്തിന് സന്നദ്ധരായ നൂറുകണക്കിനാളുകളെ വായനക്കാർ പദ്ധതിയിലേക്ക് നാമനിർേദശം ചെയ്തു. ഇതിൽനിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്തിരിക്കുന്ന കൂട്ടായ്മകളിൽ ഒന്നാണ് ആൾ കേരള പ്രവാസി അസോസിയേഷന്‍

കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം 

English Summary : Manorama Online - Malabar Gold & Diamonds Golden Salute CSR Campaign - All Kerala Pravasi Association