നിരവധി കമിതാക്കളെയും ദമ്പതികളെയും അകറ്റി നിർത്താൻ കോവിഡിനായി. എന്നാൽപ്രണയത്തെ തടഞ്ഞു നിർത്താനോ ഇല്ലാതാക്കാനോ അതിനാകില്ല. അത് ഒഴുകികൊണ്ടേയിരിക്കും. ഹൃദയങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട്, രോഗങ്ങളെയും പ്രതിസന്ധികളെയും മരണത്തെയുമെല്ലാം തോൽപ്പിച്ച് പ്രണയം മുന്നേറും. പ്രണയിക്കുന്നവരെ മാത്രമല്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരവധി കമിതാക്കളെയും ദമ്പതികളെയും അകറ്റി നിർത്താൻ കോവിഡിനായി. എന്നാൽ പ്രണയത്തെ തടഞ്ഞു നിർത്താനോ ഇല്ലാതാക്കാനോ ഒന്നിനുമാകില്ല. അത് ഒഴുകികൊണ്ടേയിരിക്കും. ഹൃദയങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട്, രോഗങ്ങളെയും പ്രതിസന്ധികളെയും മരണത്തെയുമെല്ലാം തോൽപ്പിച്ച് പ്രണയം മുന്നേറും. പ്രണയിക്കുന്നവരെ മാത്രമല്ല, പ്രണയത്തിന് പിന്തുണ നൽകുന്നവരും സാഹസികരാകും. ആ ചരിത്രം ഓർമിപ്പിച്ചാണ് വീണ്ടും പ്രണയദിനം വന്നെത്തുന്നത്. വാലന്റൈൻ എന്ന വൈദികന്റെ ത്യാഗത്തിന്റെ ചരിത്രമാണ് പ്രണയദിനത്തെ സവിശേഷമാക്കുന്നത്. ആ ത്യാഗം വർഷങ്ങൾക്കിപ്പുറവും സ്മരിക്കപ്പെടുന്നു എന്നതാണ് പ്രണയത്തിന്റെ കരുത്ത്.

യുവാക്കളുടെ യുദ്ധവീര്യം ചോരാതിരിക്കാൻ റോമിൽ ക്ലോഡിയസ് ചക്രവർത്തി വിവാഹം നിരോധിച്ച കാലം. അവിടുത്തെ കത്തോലിക്ക സഭയുടെ ബിഷപ്പായി സേവനം അനുഷ്ഠിക്കുകയായിരുന്നു വാലന്റൈൻ. സ്നേഹിക്കുന്നവരെ അകറ്റുന്നത് പാപമാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. അവരെ ഒന്നിപ്പിക്കാൻ സാധ്യമായത് ചെയ്യണമെന്നും അദ്ദേഹം തീരുമാനിച്ചു. അതിനായി പ്രണയിക്കുന്നവരുടെ വിവാഹം രഹസ്യമായി നടത്താൻ തുടങ്ങി വാലന്റൈൻ.

ADVERTISEMENT

ഇതേത്തുടർന്ന് ചക്രവര്‍ത്തിയുടെ കോപത്തിനിരയായി വാലന്റൈന്‍ ജയിലിലടക്കയ്പ്പെട്ടു. അവിടെവെച്ച് അദ്ദേഹം ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിലായി. ആ പെൺകുട്ടി അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. ഈ ആത്മാർഥമായ സ്നേഹം ആ പെൺകുട്ടിക്ക് കാഴ്ച ലഭിക്കുന്നതിനു കാരണമായി. എന്നാൽ വാലന്റൈനെ കാത്തിരുന്നത് വധശിക്ഷയായിരുന്നു. മരണത്തിലേക്ക്‌ നടന്നടുക്കും മുന്‍പ് അദ്ദേഹം പ്രണയിനിക്ക് ഒരു കുറിപ്പ് നല്കി. അതില്‍ ഇപ്രകാരം കുറിച്ചിരുന്നു; From your Valentine..... 

മരണശേഷം അദ്ദേഹത്തെ ഒരു വിശുദ്ധനായി പ്രഖ്യാപിച്ചു. ആളുകൾ ആ ത്യാഗത്തിന്റെ സ്മരണാർഥം ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കാൻ തുടങ്ങി. പ്രണയത്തിനു വേണ്ടിയുള്ള ദിവസമെന്ന ആശയം പതിയെ ലോകം മുഴുവൻ വ്യാപിച്ചു. ഇന്ന് വലിയ പ്രാധാന്യമാണ് വാലന്റൈൻ ഡേയ്ക്ക് ലഭിക്കുന്നത്. ചില രാജ്യങ്ങൾ ഈ ദിവസം പൊതുഅവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷമാണ് നടക്കുക. വാലന്റൈൻസ് ദിനത്തിൽ കൈമാറായി ചുവന്ന റോസാപ്പൂക്കളിലൂടെ എത്രയോ പ്രണയങ്ങൾ പൂവിട്ടിരിക്കുന്നു. ഇനിയും അത് പൂവിടുക തന്നെ ചെയ്യും.

ADVERTISEMENT

എല്ലാവർക്കും പ്രണയദിന ആശംസകൾ.

English Summary : History and specialities of Valentine's Day