ജീവിതകാലം മുഴുവൻ പ്രണയിക്കും എന്നെന്നും മധുവിധു ആയിരിക്കും എന്നെല്ലാം സ്വപ്നം കണ്ടാകും ജീവിതം തുടങ്ങുക. പക്ഷേ നടക്കുന്നില്ല. എന്തുകൊണ്ടാണിത് ?...

ജീവിതകാലം മുഴുവൻ പ്രണയിക്കും എന്നെന്നും മധുവിധു ആയിരിക്കും എന്നെല്ലാം സ്വപ്നം കണ്ടാകും ജീവിതം തുടങ്ങുക. പക്ഷേ നടക്കുന്നില്ല. എന്തുകൊണ്ടാണിത് ?...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതകാലം മുഴുവൻ പ്രണയിക്കും എന്നെന്നും മധുവിധു ആയിരിക്കും എന്നെല്ലാം സ്വപ്നം കണ്ടാകും ജീവിതം തുടങ്ങുക. പക്ഷേ നടക്കുന്നില്ല. എന്തുകൊണ്ടാണിത് ?...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹ ജീവിതം ആരംഭിക്കുമ്പോൾ ലഭിക്കുന്ന പുതുമ അതിവേഗം വിരസതയിലേക്ക് വഴിമാറുന്നു. നിരവധി ദമ്പതികൾ നേരിടുന്ന ഒരു പ്രശ്നമാണിത്. പ്രണയിച്ചായാലും അല്ലാതെയായാലും നടക്കുന്ന വിവാഹങ്ങളിലെല്ലാം ഈ പ്രശ്നമുണ്ട്. ആദ്യ ദിനങ്ങളിലെ റൊമാൻസും പിണക്കവും ഇണക്കവുമൊക്കെ എവിടെയോവെച്ച് പോയ്മറയും. ജീവിതകാലം മുഴുവൻ പ്രണയിക്കും എന്നെന്നും മധുവിധു ആയിരിക്കും എന്നെല്ലാം സ്വപ്നം കണ്ടാകും ജീവിതം തുടങ്ങുക. പക്ഷേ നടക്കുന്നില്ല. എന്തുകൊണ്ടാണിത് ? ഈയൊരു അവസ്ഥയിൽ ഇനിയെന്താണ് ചെയ്യേണ്ടത് ?

എന്നും പുതുമോടിയോടെ ജീവിതം ആസ്വദിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ അത് സ്വാഭാവികമായി നിലനിൽക്കുകയില്ല എന്നതാണ് സത്യം. എന്നാൽ പുതുമ നിലനിർത്താനും സൃഷ്ടിക്കാനും നമുക്ക് ശ്രമിക്കാനാവും. അങ്ങനെ ബന്ധം വിരസതയിലേക്ക് വഴുതി വീഴുന്നത് തടയാനാവും. അതിനുവേണ്ടി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ. 

ADVERTISEMENT

∙ സമയം

ജീവിതത്തിൽ സമയത്തേക്കാൾ വിലയുള്ള മറ്റൊന്നില്ല. എത്ര തിരക്കിലായാലും പങ്കാളിയ്ക്ക് വേണ്ടി സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. സ്നേഹത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കുന്ന ഈ സമയം ബന്ധം സുദൃഢമാക്കും. ജോലിത്തിരക്കുകൾ എന്നതൊരു യാഥാർഥ്യമാണ്.  എന്നാൽ അതിൽ കുടുങ്ങി പോകരുത്. പങ്കാളിയെയോ, ഒന്നിച്ച് ചെലവഴിക്കേണ്ട സമയത്തെക്കുറിച്ചോ ചിന്തിക്കാതെ ജോലിയും മറ്റു തിരക്കുകളുമായി നടക്കുമ്പോഴാണ് ബന്ധം വേഗം വിരസമാകുന്നത്. അത് ജീവിതം യാന്ത്രികമാക്കി മാറ്റും.

∙ ആശയവിനിമയം

എല്ലാ ദിവസവും പരസ്പരം സംസാരിക്കുക. സത്യസന്ധവും മനസ്സ് തുറന്നതുമായ സംഭാഷണങ്ങൾ ആരോഗ്യകരമായ ബന്ധം സൃഷ്ടിക്കും. തനിക്ക് എന്തും പറയാവുന്ന ആളാണ് പങ്കാളി എന്ന ചിന്ത ജീവിതത്തെ കൂടുതൽ മനോഹരമാക്കും. അതോടൊപ്പം കുറച്ച് പൈങ്കിളിയായും സംസാരിക്കാം. സ്നേഹം വാക്കുകളിലും നിറയട്ടെ. മാറ്റം തീര്‍ച്ച.

ADVERTISEMENT

∙ പുതുമ

എല്ലാത്തിലും പുതുമ കണ്ടെത്തുന്നത് ബന്ധത്തിൽ നല്ല മാറ്റങ്ങൾക്ക് തുടക്കമിടും. അത് നല്ല ഓർമകൾ സമ്മാനിക്കുകയും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും കംഫർട്ട് സോണുകൾ ഇല്ലാതാക്കാനും സഹായിക്കും. പുതിയ കാര്യങ്ങൾ ഒന്ന് പഠിക്കാം, ഒന്നിച്ച് ചെയ്യാം. അതെല്ലാം ബന്ധത്തിനും നമുക്കും പുതുമ നൽകുന്ന കാര്യങ്ങളാണ്. 

∙ പ്രചോദനം

പരസ്പരം എല്ലാകാര്യങ്ങളിലും പ്രചോദനം നൽകുന്നത് നല്ലതാണ്. സ്വപ്നങ്ങളും ലക്ഷ്യങ്ങളും പങ്കുവെയ്ക്കുമ്പോൾ അത് തന്റെ പങ്കാളിയെ കൂടുതൽ അറിയാൻ അവസരമൊരുക്കും. കൂടുതൽ വിശ്വാസവും ധൈര്യവും അവ നിങ്ങൾക്ക് നൽകും.

ADVERTISEMENT

∙ പോസിറ്റീവ്

എപ്പോഴും പോസിറ്റിവായ കാര്യങ്ങൾ മാത്രം സംസാരിക്കുകയും നെഗറ്റിവിറ്റിയെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യുക. പങ്കാളി  ചെറിയ കാര്യങ്ങൾ ചെയ്താൽ പോലും അഭിനന്ദിക്കുന്നതും പിന്തുണയ്ക്കുന്നതും ബന്ധങ്ങളെ കൂടുതൽ മനോഹരവും കൂടുതൽ സുന്ദരവുമാക്കും.

English Summary : Ways to keep your relationship fresh and healthy