പ്രണയത്തിലാവുക, വിവാഹം കഴിക്കാന്‍ തീരുമാനിക്കുക ഇവയെല്ലാം നിര്‍ണ്ണായക തീരുമാനങ്ങളാണ്. ഈ തീരുമാനം എടുക്കുമ്പോള്‍ പ്രണയിക്കുന്ന ആൾ ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അതുകൊണ്ടു തന്നെ അയാളെ വിശ്വസിക്കാമോ എന്ന ആശങ്ക ഉണ്ടാകുന്നതും സ്വാഭാവികമാണ്. പുരുഷന്‍മാരുടെ കാര്യത്തില്‍ ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയത്തിലാവുക, വിവാഹിതരാകുക എന്നതെല്ലാം ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനങ്ങളാണ്. ഈ തീരുമാനം എടുക്കുമ്പോള്‍ ആ വ്യക്തി ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കും. അതുകൊണ്ടു തന്നെ അയാളെ വിശ്വസിക്കാമോ എന്ന ആശങ്ക ഉണ്ടാകുന്നതും സ്വാഭാവികമാണ്. പുരുഷന്‍മാരുടെ കാര്യത്തില്‍ ചില സ്വഭാവശീലങ്ങൾ കണക്കിലെടുത്താല്‍ അയാള്‍ ജീവിതകാലം മുഴുവന്‍ ഒപ്പം ഉണ്ടാകുമോ എന്നു വിലയിരുത്താനാകും. 

∙ നിങ്ങള്‍ പരിചയപ്പെട്ട് ഏറെ നാള്‍ കഴിഞ്ഞ ശേഷവും നിങ്ങള്‍ക്ക് ആദ്യം നല്‍കിയിരുന്ന പരിഗണനയും ശ്രദ്ധയും അതുപോലെ തന്നെ തുടരുന്നുണ്ടോ. നിങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുക, നിങ്ങള്‍ക്ക് സര്‍പ്രൈസുകൾ നൽകുക എന്നിവയെല്ലാം കുറേ നാളുകള്‍ക്ക് ശേഷവും തുടരുന്നുണ്ടെങ്കില്‍ അയാള്‍ നിങ്ങള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാം. പരിചയപ്പെട്ട് പ്രണയത്തിലായ ശേഷം ഈ പരിഗണനയില്‍ കുറവുണ്ടെങ്കില്‍ അത്തരം വ്യക്തികളെ സൂക്ഷിക്കുകയും വേണം. 

ADVERTISEMENT

∙ നിങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുക. നിങ്ങള്‍ കൂടെയുണ്ടെന്ന് വച്ച് ഇനി എന്തുമാകാം എന്ന ധാരണ അവര്‍ക്ക് ഉണ്ടാകില്ല. അവര്‍ നിങ്ങളെ ആകര്‍ഷിക്കാന്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കും. നല്ല വസ്ത്രധാരണം നടത്തുന്നതെല്ലാം ഇവയില്‍ പെടും. ഈ ശ്രമങ്ങള്‍ തുടരുന്ന ഒരാളെ നിങ്ങള്‍ക്ക് വിശ്വസിക്കാം. 

∙ സ്വന്തം കാര്യം മാത്രം നോക്കാതെ നിങ്ങളെ കൂടി പരിഗണിക്കുക. രണ്ടു പേരും തുല്യരാണെന്ന് തിരിച്ചറിഞ്ഞ് അതനുസരിച്ച് പെരുമാറുക. അവരുടെ സമയത്തിനും സൗകര്യത്തിനും വേണ്ടി മാത്രം നിങ്ങളെ ഉപയോഗിക്കാതാരിക്കുക. ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയെ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.

ADVERTISEMENT

∙ തര്‍ക്കമുണ്ടായാല്‍ ഒത്തു തീര്‍പ്പിന് മുന്‍കൈ എടുക്കുന്ന ആളാണെങ്കില്‍ അയാളെ വിശ്വസിക്കാം. നിങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അയാള്‍ ആദ്യം മുന്നിട്ടിറങ്ങുകയാണെങ്കില്‍ അതിനര്‍ത്ഥം ആള്‍ക്ക് ഈഗോ കുറവാണ് എന്നതാണ്. തെറ്റ് ചെയ്താൽ അത് ഏറ്റുപറയുകയും നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുകയുമാണ് ഒരു പുരുഷന്‍ എന്നതിനൊപ്പം ഒരു വ്യക്തിയില്‍ നിന്ന് പോലും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല ഗുണം.

∙ നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ബഹുമാനിക്കുന്ന അവരോട് നന്നായി ഇടപഴകുന്ന ആളെയും നിങ്ങള്‍ക്ക് വിശ്വസിക്കാം. അവര്‍ നിങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുന്നു എന്നതാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. നിങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുന്ന ഒരാള്‍ അത് ചെയ്യുന്നത് നിങ്ങളോടുള്ള താല്‍പ്പര്യം മൂലമാണ്. അതായത് ഈ ലക്ഷണവും അയാള്‍ നിങ്ങള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്നതിന്‍റെ സൂചനയായി കാണാം. 

ADVERTISEMENT

∙ സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇവര്‍ക്ക് മടിയുണ്ടാകില്ല. അത്തരം പ്രശ്നങ്ങളില്‍ നിങ്ങളുടെ അഭിപ്രായവും ഉപദേശവും അവര്‍ തേടും.