ആരോഗ്യകരവും ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതുമായ ഒരു പ്രണയബന്ധത്തലെ ഏറ്റവും പ്രധാന ഘടകം പരസ്പര വിശ്വാസമാണ്. വ്യത്യസ്തരായ വ്യക്തികളെ ഒരു പ്രണയബന്ധത്തില്‍ പശ പോലെ ചേര്‍ത്തിണക്കാൻ വിശ്വാസത്തിനേ കഴിയൂ. പക്ഷേ പ്രണയത്തില്‍ വിശ്വാസം വളര്‍ത്തിയെടുക്കുകയെന്നത് അത്ര എളുപ്പമല്ല. എന്നാല്‍ അത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകരവും ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതുമായ ഒരു പ്രണയബന്ധത്തലെ ഏറ്റവും പ്രധാന ഘടകം പരസ്പര വിശ്വാസമാണ്.  വ്യത്യസ്തരായ വ്യക്തികളെ ഒരു പ്രണയബന്ധത്തില്‍ പശ പോലെ ചേര്‍ത്തിണക്കാൻ വിശ്വാസത്തിനേ കഴിയൂ. പക്ഷേ പ്രണയത്തില്‍ വിശ്വാസം വളര്‍ത്തിയെടുക്കുകയെന്നത് അത്ര എളുപ്പമല്ല. എന്നാല്‍ അത് അസാധ്യവുമല്ല.

ബന്ധങ്ങളില്‍ പരസ്പര വിശ്വാസവും ബഹുമാനവും സംതൃപ്തിയും വളരാനുള്ള ചില ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഇതാ: 

ADVERTISEMENT

∙ നിങ്ങള്‍ ഒരുമിച്ച് ആയിരിക്കുന്നതിനുള്ള കാരണങ്ങള്‍ മനസ്സിലാക്കുക. ആ കാരണങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ബന്ധത്തിനു ചുറ്റും ഒരു ചട്ടക്കൂട് വളര്‍ത്തിയെടുക്കുക. 

∙ നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുമ്പോള്‍ അവരെ ബഹുമാനിക്കുക കൂടി വേണം. പരസ്പരം കൂടുതല്‍ ബഹുമാനിക്കുന്നവര്‍ തമ്മിലുള്ള സ്‌നേഹവും കൂടുതലായിരിക്കും. 

∙ സിനിമകളിലും കഥകളിലും പ്രകടിപ്പിക്കപ്പെടുന്ന പ്രണയം ജീവിതത്തില്‍ പ്രതീക്ഷിക്കരുത്. യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രതീക്ഷകള്‍ മാത്രം വച്ചു പുലര്‍ത്തുക. യഥാര്‍ത്ഥ പ്രണയം ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും സ്വതന്ത്ര്യമായ അഭിപ്രായ പ്രകടനത്തിന്റെയും ആകെ തുകയാണ്. 

ADVERTISEMENT

∙ കുടുംബത്തെ പഴിക്കാതിരിക്കുക. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ പരസ്പരം പങ്കാളിയുടെ കുടുംബങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. അത് ബഹുമാനമില്ലായ്മയുടെ ലക്ഷണമാണ്. 

∙  തുറന്നുള്ള അഭിപ്രായ പ്രകടനം പ്രധാനമാണ്. പേടിച്ച് ഉള്ളിലുള്ളതു പറയാതിരുന്നാല്‍ അതു ഭാവിയില്‍ കാര്യങ്ങള്‍ വഷളാക്കും. 

ADVERTISEMENT

∙ പങ്കാളിക്ക് പ്രണയബന്ധത്തില്‍ സ്വന്തമായ ഇടം അനുവദിക്കുക. അവരുടെ എല്ലാ കാര്യങ്ങളിലും കയറി തലയിടേണ്ട കാര്യമില്ല. രണ്ടു പേരും സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ള വ്യക്തിത്വങ്ങളാണെന്ന് ഓര്‍മ്മിക്കണം.

∙ മാറ്റങ്ങള്‍ അനിവാര്യമാണെന്നു മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും ചെയ്യണം. മാറ്റമെന്നത് മനുഷ്യപ്രകൃതമാണ്. അതു ബന്ധത്തെ ബാധിക്കാന്‍ അനുവദിക്കരുത്.