സംശയത്തിന്റെ ഭാഗമായി മൊബൈൽ പരിശോധിക്കുക, സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ നിരീക്ഷിക്കുക, മറ്റുള്ളവരോടു സംസാരിക്കുന്നത് കേൾക്കാൻ ശ്രമക്കുക. ഇത്തരം പ്രവൃത്തികൾ പങ്കാളിയുടെ മനസ്സിനെ മുറിവേൽപ്പിക്കും. ഇതെല്ലാം ഒഴിവാക്കുക....

സംശയത്തിന്റെ ഭാഗമായി മൊബൈൽ പരിശോധിക്കുക, സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ നിരീക്ഷിക്കുക, മറ്റുള്ളവരോടു സംസാരിക്കുന്നത് കേൾക്കാൻ ശ്രമക്കുക. ഇത്തരം പ്രവൃത്തികൾ പങ്കാളിയുടെ മനസ്സിനെ മുറിവേൽപ്പിക്കും. ഇതെല്ലാം ഒഴിവാക്കുക....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംശയത്തിന്റെ ഭാഗമായി മൊബൈൽ പരിശോധിക്കുക, സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ നിരീക്ഷിക്കുക, മറ്റുള്ളവരോടു സംസാരിക്കുന്നത് കേൾക്കാൻ ശ്രമക്കുക. ഇത്തരം പ്രവൃത്തികൾ പങ്കാളിയുടെ മനസ്സിനെ മുറിവേൽപ്പിക്കും. ഇതെല്ലാം ഒഴിവാക്കുക....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംശയങ്ങൾ ഏത് ബന്ധവും നരകപൂർണമാക്കും. പ്രണയിച്ചു വിവാഹതിരായവരെപ്പോലും വേട്ടയാടി ബന്ധങ്ങൾ ശിഥിലമാക്കും. സംശയങ്ങള്‍ പലവിധമാണ്. വിവാഹിതരായ ദമ്പതികളെ പ്രധാനമായും അലട്ടുക തന്റെ പങ്കാളിയ്ക്ക് അവിഹിത ബന്ധമുണ്ടോ എന്ന സംശയമായിരിക്കും. പ്രണയത്തിലും ഈ സംശയം അലട്ടുന്നവർ നിരവധിയാണ്.

എന്താണ് അതിനു കാരണം? ഉത്തരം എളുപ്പമാണ്. വിശ്വാസമില്ലാത്തതുകൊണ്ട്. ചെറിയ കാര്യങ്ങളാണു വലിയ പ്രശ്നങ്ങളിലേക്കു ജീവിതത്തെ തള്ളി വിടുന്ന സംശയങ്ങൾക്കു കാരണമാകുന്നത്. അമിതമായ ശ്രദ്ധ പോലും സംശയങ്ങളിലേക്കും പിന്നീട് കലഹങ്ങളിലേക്കും നയിക്കാം. 

ADVERTISEMENT

‌∙ അമിതമായ ശ്രദ്ധ

പങ്കാളി തന്റേതു മാത്രമാണ് എന്ന ചിന്ത. ഇത് നല്ലതേ എന്നു തോന്നുമെങ്കിലും കാര്യങ്ങൾ കൈവിട്ടു പോവുക വളരെ വേഗത്തിലായിരിക്കും. ഈ സ്വഭാവമുള്ളയാൾ പങ്കാളിയുടെ സ്വാതന്ത്രങ്ങളും വ്യക്തിത്വവുമെല്ലാം കവർന്നെടുക്കും. സ്വസ്ഥത തരാതെ വിളിച്ചുകൊണ്ടിരിക്കും. സുരക്ഷിതത്വവും സ്നേഹം കൊണ്ടായിരിക്കുമെങ്കിലും പലപ്പോഴും സംശയവും ഇതിനൊപ്പം കലരും. തന്നെ വിട്ടു പോകുമോ നഷ്ടമാകുമോ എന്ന ഭയം ഇക്കൂട്ടരുെട മനസ്സിനെ വേട്ടയാടുന്നുണ്ടാവും. 

∙ ബഹുമാനക്കുറവ്

പങ്കാളിയെ ബഹുമാനിക്കാതിരിക്കുക. പങ്കാളിയെ ബഹുമാനിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുന്ന പങ്കാളി തന്നോടു അവഗണന കാണിക്കുന്നു എന്നാവും ചിലര്‍ ചിന്തിക്കുക. ഇതോടെ തന്നെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്നു കരുതാൻ തുടങ്ങും. വളരെ അപകടകരമായ അവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങും. മനസ്സിൽ സംശയങ്ങൾ മുളപൊട്ടും. 

ADVERTISEMENT

∙ മാനസിക പ്രശ്നം

സംശയം ഒരു മാനസിക രോഗമായി കൂടെ കൂടിയവരുമുണ്ടാകും. ഇവർ എല്ലാം സംശയത്തോടു കൂടി മാത്രമേ കാണുകയുള്ളൂ. ഇത്തരക്കാരുടെ കൂടെ ജീവിക്കുക എളുപ്പമായിരിക്കില്ല. സംശയിക്കാൻ കാരണങ്ങൾ കണ്ടെത്തുകയാണ് ഇക്കൂട്ടരുടെ ജോലി. അക്രമ സ്വഭാവവും ഇക്കൂട്ടരിൽ ഉണ്ടാകും. എത്രയും വേഗം ഇവർക്കു ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. 

എങ്ങനെ ഈ പ്രശ്നം മറികടക്കാം ?

സുതാര്യമായ ബന്ധങ്ങൾ സൃഷ്ടിക്കുക. പരസ്പരം എല്ലാം തുറന്നു സംസാരിക്കുക. ഇഷ്ടം മാത്രമല്ല അനിഷ്ടങ്ങളും തുറന്നു പറയുക. പ്രകടിപ്പിക്കാതെ സ്നേഹം മനസ്സിൽ കൊണ്ടു നടക്കുന്നതു കൊണ്ട് പ്രയോജനമൊന്നുമില്ലെന്നു തിരിച്ചറിയുക. പങ്കാളി എന്നതിനർഥം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്ന ആൾ എന്നല്ല. പരസ്പരം ഇഷ്ടങ്ങളും ഉത്തരവാദിത്തങ്ങളും പങ്കുവെച്ച് ഒന്നിച്ചു മുന്നേറുന്നവരാകണം ദമ്പതികൾ. 

ADVERTISEMENT

∙ വേണം സൗഹൃദത്തിന്റെ കരുത്ത്

ഒരാൾക്ക് ഏറ്റവും കൂടുതൽ കാര്യങ്ങൾ തുറന്നു പറയാൻ സാധിക്കുക തങ്ങളുടെ സുഹൃത്തുക്കളോടായിരിക്കും. പങ്കാളിയെ സുഹൃത്താക്കുക. പ്രണയമോ വിവാഹമോ ആകട്ടേ, പങ്കാളി സുഹൃത്തായിരിക്കട്ടെ. 

∙ വിശ്വസിക്കുക

വിശ്വാസമുണ്ടെങ്കിൽ സംശയത്തിനു സ്ഥാനമില്ലല്ലോ? എന്തു പറഞ്ഞാലും സംശയത്തോടു കൂടി വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്ന ശീലം ഒഴിവാക്കുക. സംശയങ്ങള്‍ എന്നാൽ സത്യം എന്ന അർഥമില്ല എന്നു തിരിച്ചറിയൂ.

∙ ബഹുമാനിക്കുക

പങ്കാളിയുടെ വ്യക്തിത്വത്തെ ബഹുമാനിക്കുക. അത് ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. വിവാഹം ഒന്നിന്റെയും അവസാനമല്ല. പലപ്പോഴും സ്ത്രീകൾക്ക് വിവാഹത്തിലൂടെ അവരുടെ സ്വകാര്യതയും സൗഹൃദങ്ങളും നഷ്ടപ്പെടുന്നു. എന്നാൽ ഇങ്ങനെ ഭാര്യയുടെ അല്ലെങ്കിൽ കാമുകിയുടെ സ്വകാര്യതയ്ക്കു തടസ്സം നിൽക്കുന്നവർ പലപ്പോഴും തന്റെ കാര്യത്തിൽ യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തില്ല. ബന്ധങ്ങൾ ഇങ്ങനെയാകരുത്. 

∙ ഒളിഞ്ഞു നോട്ടം

സംശയത്തിന്റെ ഭാഗമായി മൊബൈൽ പരിശോധിക്കുക, സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ നിരീക്ഷിക്കുക, മറ്റുള്ളവരോടു സംസാരിക്കുന്നത് കേൾക്കാൻ ശ്രമക്കുക. ഇത്തരം പ്രവൃത്തികൾ പങ്കാളിയുടെ മനസ്സിനെ മുറിവേൽപ്പിക്കും. ഇതെല്ലാം ഒഴിവാക്കുക. 

∙ വന്യമായ ചിന്തകൾ

മനസ്സിനെ കുഴക്കുന്ന സംശയങ്ങൾ പലപ്പോഴും ജനിക്കുന്നത് ഭാവനയിൽ നിന്നാണ്. അല്ലെങ്കിൽ സംശയങ്ങൾ ഭാവനയെ കയറൂരി വിടും. നിങ്ങളുടെ മനസ്സിലെ വൃത്തിക്കേടുകൾ പോലും പങ്കാളിയിൽ അടിച്ചേൽപ്പിക്കും. അതോടെ പങ്കാളി ഒരു ശത്രുവായി മാറും. ചിന്തകളെ അതിവേഗം നിയന്ത്രിക്കുക. 

English Summary : What To Do When You Doubt your Marriage