‘എല്ലാ കാര്യങ്ങളും മനസ്സ് തുറന്നു സംസാരിക്കുന്ന, രഹസ്യങ്ങൾ സൂക്ഷിക്കാത്ത, സൂക്ഷിക്കാൻ ഇഷ്ടപ്പെടാത്ത ഒരാൾ’ – ഇങ്ങനെ ഒരു പങ്കാളിയെ േതടുന്നവരുണ്ടോ ?. അങ്ങനെ ഒരാൾ ഉണ്ടാകുമോ ? ഇല്ല. സ്വകാര്യത സംരക്ഷിക്കാനായും പ്രശ്നങ്ങൾ ഒഴിവാക്കാനായും പലതും മറച്ചുവയ്ക്കേണ്ടി വരും. അതിൽ തെറ്റുമില്ല. എന്നാൽ സാമൂഹ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എല്ലാ കാര്യങ്ങളും മനസ്സ് തുറന്നു സംസാരിക്കുന്ന, രഹസ്യങ്ങൾ സൂക്ഷിക്കാത്ത, സൂക്ഷിക്കാൻ ഇഷ്ടപ്പെടാത്ത ഒരാൾ’ – ഇങ്ങനെ ഒരു പങ്കാളിയെ േതടുന്നവരുണ്ടോ ?. അങ്ങനെ ഒരാൾ ഉണ്ടാകുമോ ?

ഇല്ല. സ്വകാര്യത സംരക്ഷിക്കാനായും പ്രശ്നങ്ങൾ ഒഴിവാക്കാനായും  പലതും മറച്ചുവയ്ക്കേണ്ടി വരും. അതിൽ തെറ്റുമില്ല. എന്നാൽ സാമൂഹ്യ വ്യവസ്ഥയും പൊതുബോധവും സൃഷ്ടിച്ച മിഥ്യാധാരണകൾ കൊണ്ട് തുറന്നു പറയേണ്ട കാര്യങ്ങൾ പോലും രഹസ്യമാക്കി വയ്ക്കാൻ തുടങ്ങിയാലോ ?. തീർച്ചയായും അത് ദാമ്പത്യത്തെ ബാധിക്കും. മാത്രമല്ല രഹസ്യങ്ങൾ സൂക്ഷിക്കുന്ന പങ്കാളി കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യും.

ADVERTISEMENT

കൂടുതലും പുരുഷന്മാരാണ് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകുന്നതെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. പുരുഷനായാൽ ഇങ്ങനെയാകണം, അങ്ങനെയാകണം എന്നു തലമുറകളായി കൈമാറി വരുന്ന ധാരണകളാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്നത്. ഇങ്ങനെ പുരുഷന്മാർ മറച്ചു വയ്ക്കുന്ന 5 കാര്യങ്ങൾ ഇവയാണ്. 

∙ സാമ്പത്തിക പ്രയാസം

സാമ്പത്തിക കാര്യങ്ങൾ തന്റെ മാത്രം ഉത്തരവാദിത്തം ആണെന്നു കരുതുന്ന പുരുഷന്മാരുണ്ട്. അതുകൊണ്ടു തന്നെ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അതെല്ലാം പങ്കാളിയിൽനിന്നു മറച്ചുവയ്ക്കും.

∙ മാനസിക ബുദ്ധമുട്ടുകൾ

ADVERTISEMENT

താന്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ പങ്കാളിയോട് തുറന്നു പറയാന്‍ മടിക്കുന്ന പുരുഷന്മാരുണ്ട്. ഏതൊരു പ്രതിസന്ധിയെയും നേരിടാൻ കഴിവ് ഉള്ളവനാണ് പുരുഷൻ എന്ന ധാരണായാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. അതുകൊണ്ടു തന്നെ ഇതെല്ലാം തുറന്നു പറയുമ്പോൾ താന്‍ അശക്തനാണെന്ന ചിന്ത പങ്കാളിയിൽ ഉണ്ടാകുമെന്ന് ഇവർ ഭയക്കുന്നു.

∙ ലൈംഗിക പ്രശ്നങ്ങള്‍

ലൈംഗിക കാര്യങ്ങളിലെ അറിവില്ലായ്മയോ, ശാരീരിക പ്രശ്നങ്ങളോ തുറന്നു പറയാൻ പുരുഷന്മാർ ഇഷ്ടപ്പെടുന്നില്ല. ഇത് ഒരു അഭിമാന പ്രശ്നമായാണ് പരും കാണുന്നത്. ഇക്കാര്യത്തിൽ എല്ലാ അറിവുകളുമുള്ള, പരിപൂർണനായ ഒരാളാണ് താൻ എന്നു പങ്കാളി കരുതണമെന്ന ചിന്ത വച്ചു പുലർത്തുന്ന പുരുഷന്മാരുണ്ട്. അതുകൊണ്ടു തന്നെ പങ്കാളിയുമായി ഈ വിഷയം സംസാരിക്കുന്നത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കും. എന്നാൽ ദാമ്പത്യ പ്രശ്നങ്ങൾക്ക് ഇതു പതിയെ കാരണമാകുകയും ചെയ്യും.

∙ മറ്റ് സ്ത്രീകളുടെ ഗുണങ്ങൾ

ADVERTISEMENT

കാഴ്ചയിലോ പെരുമാറ്റത്തിലോ മറ്റു സ്ത്രീകളോട് തോന്നുന്ന ആകർഷണത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ പുരുഷന്മാർ തയാറാകില്ല. അവരുടെ ഗുണങ്ങളെ കുറിച്ച് പറയുന്നത് തന്റെ പങ്കാളിയെ അസ്വസ്ഥമാക്കുകയും അത് ബന്ധത്തെ മോശമായി ബാധിക്കുകയും ചെയ്യുമെന്ന ധാരണയാണ് ഇതിനു കാരണം.

∙ പങ്കാളിയിൽ നിന്നുള്ള അസ്വസ്ഥകൾ

അഗാതമായ പ്രണയമുണ്ടെങ്കിലും പങ്കാളിയുടെ ചില പ്രകടനങ്ങൾ പുരുഷന്മാരിൽ അസ്വസ്ഥത സൃഷ്ടിക്കും. ചിലപ്പോൾ തന്റെ പ്രിയതമനെ സന്തോഷിപ്പിക്കാനായി ഉറക്കെ സംസാരിക്കുകയോ നൃത്തം ചെയ്യുകയോ ഒക്കെയാവാം അത്. പക്ഷേ അത് ഇഷ്ടമാകില്ല. എന്നാൽ ഇക്കാര്യം തുറന്നു പറയില്ല. മുഖം ചുളിച്ചോ മിണ്ടാതെയോ ഇരിക്കുകയാവും ചിലരുടെ രീതി. 

English Summary : 5 Things Men Hide From Women