വിവാഹത്തിന്റെ ആദ്യ നാളുകളിൽ പരസ്പരമുള്ള പ്രണയവും ആകാംക്ഷയും വളരെ കൂടുതലായിരിക്കും. നിരന്തമായുള്ള പുറത്തുപോകലുകൾ, നീണ്ട സംസാരങ്ങൾ ഇങ്ങനെ മനോഹരമായ ഒരു കാലഘട്ടമാണിത്. എന്നാൽ കാലം കഴിയും തോറും ചില ദാമ്പത്യത്തിൽ മടുപ്പ് വന്നുനിറയും. കുറച്ച് സമയവും ബോധപൂർവമായ ശ്രമവും ഉണ്ടെങ്കിൽ ഈ പ്രശ്നം തരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹത്തിന്റെ ആദ്യ നാളുകളിൽ പരസ്പരമുള്ള പ്രണയവും ആകാംക്ഷയും വളരെ കൂടുതലായിരിക്കും. നിരന്തമായുള്ള പുറത്തുപോകലുകൾ, നീണ്ട സംസാരങ്ങൾ ഇങ്ങനെ മനോഹരമായ ഒരു കാലഘട്ടമാണിത്. എന്നാൽ കാലം കഴിയും തോറും ദാമ്പത്യത്തിൽ മടുപ്പ് വന്നുനിറയാനുള്ള സാധ്യതയുണ്ട്. കുറച്ച് സമയവും ബോധപൂർവമായ ശ്രമവും ഉണ്ടെങ്കിൽ ഈ പ്രശ്നം തരണം ചെയ്യാവുന്നതേ ഉള്ളൂ. അതിനായി ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഇതാ. 

∙ അറിഞ്ഞ് പെരുമാറാം 

ADVERTISEMENT

പങ്കാളി ആഗ്രഹിക്കുന്ന തരത്തിലുള്ള സ്നേഹബന്ധം ഉണ്ടാക്കാൻ ശ്രമിക്കുക. പലരും പല തരത്തിലുള്ള സ്നേഹ പ്രകടനമാണ് ആഗ്രഹിക്കുക. പങ്കാളിയുടെ ആവശ്യം മനസ്സിലാക്കി പെരുമാറുമ്പോൾ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും. 

∙ ആശങ്ക വേണ്ട

ADVERTISEMENT

മടുപ്പ് ബന്ധങ്ങളിൽ ഒഴിവാക്കാനാവാത്തതാണെന്ന എന്ന തോന്നൽ വിവാഹ ജീവിതത്തെ മോശമായി ബാധിക്കും. കാലങ്ങൾക്കുശേഷവും പരസ്പരം സ്നേഹത്തോടെ മുന്നോട്ടുപോകുന്ന ബന്ധങ്ങൾ ചുറ്റും ഉണ്ട് എന്ന് മനസ്സിലാക്കുക.

∙ പ്രണയ കാലത്തേക്ക് തിരിച്ചുപോകാം 

ADVERTISEMENT

പ്രണയം തുടങ്ങിയ സമയത്തു ഒരുമിച്ചു ചെയ്തിരുന്ന കാര്യങ്ങൾ ആവർത്തിക്കുന്നത് ബന്ധങ്ങൾ മടുപ്പില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കും. സിനിമയ്ക്ക് പോവുക, പുറത്തുനിന്നും ഭക്ഷണം കഴിക്കുക, മനസ്സ് തുറന്ന് സംസരിക്കുക ഇങ്ങനെനെയുള്ള കാര്യങ്ങൾ മടുപ്പ് ഒഴിവാക്കാൻ സഹായിക്കും.

∙ തമാശ പറയാം, സന്തോഷിക്കാം

കുറച്ചൊക്കെ കുട്ടിത്തവും കളിയും കാണിക്കുന്ന ബന്ധങ്ങൾക്ക് രസം കൂടുതലാണ്. ഒരുമിച്ച് തമാശ പറയാനും ചിരിക്കാനും സമയം കണ്ടെത്തുന്ന ദമ്പതികളിൽ പരസ്പര വിശ്വാസവും സ്നേഹവും കൂടുതലായിരിക്കും എന്നു പഠനങ്ങൾ പറയുന്നു. 

English Summary : Ways to deal with boredom in marriage