നോൺ ആൽക്കഹോളിക്ക് ലിവർ സിറോറിസ് ബാധിച്ച് ചികിത്സയിലായിരുന്നു പ്രശസ്ത സീരിയൽ താരം കൈലാസ് നാഥ് അസുഖം ഭേദമായതായി അദ്ദേഹത്തിന്റെ സുഹൃത്ത് സുരേഷ്കുമാർ രവീന്ദ്രൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇരുപത് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം അദ്ദേഹം വീട്ടിലേയ്ക്കു മടങ്ങിയതായും കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോൺ ആൽക്കഹോളിക്ക് ലിവർ സിറോറിസിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത സീരിയൽ താരം കൈലാസ് നാഥ് രോഗമുക്തി നേടി വീട്ടിൽ തിരിച്ചെത്തി. രോഗം മൂർച്ഛിച്ച്  ഗുരുതരാവസ്ഥയിലായ കൈലാസ്നാഥ് 20 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്. കൈലാസ് നാഥിന്റെ സുഹൃത്ത് സുരേഷ് കുമാർ രവീന്ദ്രനാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. 

സുരേഷ് കുമാർ രവീന്ദ്രന്റെ കുറിപ്പ് :

ADVERTISEMENT

കൈലാസേട്ടന് അസുഖം ഭേദമായി, അദ്ദേഹം വീട്ടിലെത്തി. ആ ഒരു ചെറിയ ചാലഞ്ചിൽ പങ്കെടുത്ത്, അദ്ദേഹത്തിന് എല്ലാവിധ സ്നേഹവും പിന്തുണയും അറിയിച്ച എന്റെ പ്രിയ സുഹൃത്തുക്കളോട് നന്ദി പറഞ്ഞ് അതിന്റെ വില കളയുന്നില്ല. ഒരുപാട് സന്തോഷം, ഒരുപാടൊരുപാട് സ്നേഹം.

കൈലാസേട്ടന്റെ വാക്കുകൾ :

ADVERTISEMENT

ഭഗവത് കൃപയാൽ അനുഗ്രഹീതമായ ദിനം.

സുമനസ്സുകളുടെ പ്രാർത്ഥനയുടെയും അനുഗ്രഹത്തിന്റെയും പിന്തുണയുടെയും ഫലമായി, ദുരിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താൽ സന്തോഷമായി ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. തുടർന്നും എല്ലാവരുടേയും പ്രാർത്ഥനകളും അനുഗ്രഹവും ഉണ്ടാകണേ..വാക്കുകൾക്കതീതമായ നന്ദിയും കടപ്പാടും കൃതജ്ഞതയും എല്ലാവരേയും അറിയിക്കുന്നു.

ADVERTISEMENT

English summary: Actor Kailasnath discharged from hospital after treatment for non alcoholic liver cirrhosis