മാപ്പ് പറയൽ ഇത്ര വലിയ സംഭവമാണോ എന്നു ചിലപ്പോൾ തോന്നിയേക്കാം. തെറ്റു മനസ്സിലാക്കിയാൽ പോലും മാപ്പു പറയാൻ പലർക്കും സാധിക്കാറില്ല. ചിലർക്ക് എങ്ങനെ മാപ്പു പറയണമെന്ന് അറിയില്ല. അത്തരം സാഹചര്യത്തിലെ മാപ്പു പറച്ചിൽ ചിലപ്പോൾ പ്രശ്നം കൂടുതൽ വഷളാക്കും. ബന്ധങ്ങളിൽ വീണ വിള്ളലുകൾ നികത്താൻ മാപ്പു പറയേണ്ടത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാപ്പു പറച്ചിൽ ഇത്ര വലിയ സംഭവമാണോ എന്നു ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ തെറ്റു മനസ്സിലാക്കിയാൽ പോലും മാപ്പു പറയാൻ പലർക്കും സാധിക്കാറില്ല. ചിലർക്ക് എങ്ങനെ മാപ്പു പറയണമെന്ന് അറിയില്ല. ഇതെല്ലാം പ്രശ്നം കൂടുതൽ വഷളാക്കാനും ബന്ധം തകരാനും കാരണമായേക്കാം. 

ബന്ധങ്ങളിൽ വീണ വിള്ളലുകൾ നികത്താൻ മാപ്പു പറയേണ്ടത് അത്യാവശ്യമാണ്. മാപ്പ് എന്നതു വെറും ഒരു വാക്കല്ല. തെറ്റുകൾ മനസ്സിലാക്കുകയും അതു തിരുത്താനും പ്രകടിപ്പിക്കുന്ന സന്നദ്ധത കൂടിയാണ്. അതുകൊണ്ടാണ് ഇതിനിത്ര പ്രധാന്യം. മാപ്പു പറയുമ്പോള്‍ ശ്രദ്ധിക്കേണ്ടതായി മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടികാട്ടുന്ന കാര്യങ്ങൾ ഇതാ.

ADVERTISEMENT

∙ വ്യക്തമായി കേൾക്കൂ       

ചില സന്ദർഭങ്ങളിൽ പെട്ടെന്നുള്ള മാപ്പുപറച്ചിൽ അനിവാര്യമാണെങ്കിലും, കൂടുതൽ സങ്കീർണമായ സന്ദർഭങ്ങളിൽ അപ്പുറത്തുള്ള ആളുടെ പരാതി എന്താണെന്നു വ്യക്തമായി കേട്ടശേഷം മാത്രം പ്രതികരിക്കുന്നതാണ് നല്ലത്. തന്റെ പോരായ്മകളും തെറ്റുകളും മറ്റൊരാൾ പറയുന്നത് കേൾക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകുമെങ്കിലും ബന്ധങ്ങൾ ആരോഗ്യപരമായി മുന്നോട്ടു പോകാൻ ഇത് അനിവാര്യമാണ്. 

ആക്റ്റീവ് ലിസണിങ് അഥവാ വ്യക്തികൾ പറയുന്നത് കണ്ണിൽ നോക്കി, വളരെ ശ്രദ്ധാപൂർവം കേട്ടിരിക്കുന്നത് പ്രശ്നം വേഗം അവസാനിപ്പിക്കാൻ സഹായിക്കും. പ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ ആത്മാർഥമായ മാപ്പു പറയാൻ സാധിക്കൂ. അതുകൊണ്ടു തന്നെ വ്യക്തമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി മാപ്പു പറയാം.

∙ മുന്നൊരുക്കം വേണം

ADVERTISEMENT

മാപ്പു പറച്ചിൽ ഏതു മാധ്യമത്തിലൂടെ വേണം, ഏതൊക്കെ കാര്യങ്ങൾ അവതരിപ്പിക്കണം, എന്തിലൊക്കെ വ്യക്തത വരുത്തണം എന്നിവ നേരത്തെ നിശ്ചയിക്കുന്നത് നല്ലതാണ്. കംഫര്‍ട്ടബിളായ മാധ്യമവും സമയവും തീരുമാനിക്കാൻ ഇത് സഹായിക്കും. പ്രധാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും മികച്ച ഫലം ലഭിക്കാനും ഇതു വഴിയൊരുക്കും. 

∙ വിശദമാക്കാം

എന്തുകൊണ്ട് തെറ്റു സംഭവിച്ചു, തിരുത്താൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നെല്ലാം വിശദീകരിക്കുന്നത് മാപ്പു സ്വീകരിക്കാൻ അപ്പുറത്തുള്ള വ്യക്തിയെ പ്രേരിപ്പിക്കും. തെറ്റു വിശദമായി പറഞ്ഞശേഷം, താൻ എത്രമാത്രം വേദനിപ്പിച്ചു എന്നു മനസ്സിലാക്കി എന്നു വിശദീകരിക്കാനും ശ്രമിക്കുക.

∙ ന്യായീകരണം വേണ്ട

ADVERTISEMENT

ഏതൊരു സാഹചര്യത്തിലും സ്വയം സംരക്ഷിക്കാനും ന്യായീകരിക്കാനുമുള്ള ത്വര മനുഷ്യസഹജമാണ്. മാപ്പു പറച്ചിലിലും ഇതു സംഭവിക്കാൻ സാധ്യതയുണ്ട്. അതൊഴിവാക്കണം. മാപ്പ് പറയുമ്പോൾ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നത് പ്രശ്നം കൂടുതല്‍ വഷളാക്കും.  ആരോടാണോ മാപ്പ് പറയുന്നത്, അയാളുടെ വികാരങ്ങൾക്ക് പ്രാമുഖ്യം നൽകി സംസാരിക്കാം.

∙ ക്ഷമ കാണിക്കൂ

പല തവണ മാപ്പു പറഞ്ഞിട്ടും വ്യക്തി അത് അംഗീകരിക്കൻ തയ്യാറായില്ലെങ്കിൽ, ക്ഷമയോടെ കാത്തിരിക്കുക. മാപ്പു സ്വീകരിക്കാത്തതിൽ പ്രകോപിതരാകുകയും പ്രശ്നം കൂടുതൽ വഷളാക്കുകയും ചെയ്യുന്നവരുണ്ട്. നഷ്ടപ്പെട്ട സ്നേഹം, വിശ്വാസം എന്നിവ വീണ്ടെടുക്കാൻ സമയം ആവശ്യമാണ് എന്നു മനസ്സിലാക്കുക.

English Summary : How to Apologize: follow these Steps for a Sincere Apology