ഒരുതരി പൊന്നിടാതെ നടന്ന വിവാഹം എന്നൊക്കെ പറയുന്നുണ്ട്. മന്ത്രകോടി ഉടുത്തപ്പോൾ അന്ന 2 മാല ഇട്ടിട്ടുണ്ട്. അത് സ്വർണമായിരുന്നല്ലോ.. പിന്നെ സ്ത്രീധനത്തെകുറിച്ചാണ് ഉദ്ദേശിച്ചതെങ്കിൽ ഞങ്ങൾ ഒരിക്കൽപ്പോലും അത്തരത്തിൽ ചിന്തിച്ചില്ല....

ഒരുതരി പൊന്നിടാതെ നടന്ന വിവാഹം എന്നൊക്കെ പറയുന്നുണ്ട്. മന്ത്രകോടി ഉടുത്തപ്പോൾ അന്ന 2 മാല ഇട്ടിട്ടുണ്ട്. അത് സ്വർണമായിരുന്നല്ലോ.. പിന്നെ സ്ത്രീധനത്തെകുറിച്ചാണ് ഉദ്ദേശിച്ചതെങ്കിൽ ഞങ്ങൾ ഒരിക്കൽപ്പോലും അത്തരത്തിൽ ചിന്തിച്ചില്ല....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുതരി പൊന്നിടാതെ നടന്ന വിവാഹം എന്നൊക്കെ പറയുന്നുണ്ട്. മന്ത്രകോടി ഉടുത്തപ്പോൾ അന്ന 2 മാല ഇട്ടിട്ടുണ്ട്. അത് സ്വർണമായിരുന്നല്ലോ.. പിന്നെ സ്ത്രീധനത്തെകുറിച്ചാണ് ഉദ്ദേശിച്ചതെങ്കിൽ ഞങ്ങൾ ഒരിക്കൽപ്പോലും അത്തരത്തിൽ ചിന്തിച്ചില്ല....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ സ്വന്തം ‘ബോച്ചെ’യെന്ന ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്നയും നടൻ സാമുമായുള്ള വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം തീർത്ത് മുന്നേറുകയാണ്. ലാളിത്യത്തിന്റെ മനോഹര മാതൃകയെന്ന് മലയാളികൾ വാഴ്ത്തുന്ന വിവാഹചിത്രത്തിലെ നവദമ്പതികൾ ‘മനോരമ ഓൺലൈനി’നോട് സംസാരിക്കുന്നു. വിവാഹത്തെയും ജീവീതത്തെയും കുറിച്ചും മലയാളികളുടെ ബോബി ചെമ്മണ്ണൂരിനെ കുറിച്ചുമെല്ലാം... ജൂലൈ 12നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ഏകമകൾ അന്നയും സാമും പാലക്കാട് സെന്റ് മേരീസ് പള്ളിയിൽ വിവാഹിതരായത്. വളരെ ലളിതമായ വിവാഹത്തെ മലയാളി വളരെ വേഗം സ്വീകരിച്ചു. ‘ജീവിതത്തിന്റെ ഉയർച്ചകളിലും വീഴ്ചകളിലും കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഒരു പെണ്ണിനെയാണ് ഞാൻ കൂടെക്കൂട്ടിയത്. സ്വർണത്തിന്റെ ഒപ്പമല്ല അവൾക്കൊപ്പമാണ് ജീവിക്കുന്നതെന്ന’ മനോഹരമായ വാക്കുകളിലൂടെ സാം ആണ് ആദ്യം വർത്തമാനത്തിന് തുടക്കമിട്ടത്. 

വിമാനം പറത്തുന്ന സിനിമാ മോഹി!

ADVERTISEMENT

സാം പറയുന്നു– ട്രാവൽ ആൻഡ് ടൂറിസത്തിൽ ആയിരുന്നു എന്റെ ബികോം ബിരുദം. 2008ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് പൈലറ്റ് ട്രെയിനിങ് നേടി. ശരിക്കും തൊഴിൽ മേഖല ചോദിച്ചാൽ ഞാൻ ഒരു കൊമേ‌ഴ്സ്യൽ പൈലറ്റ് ആണ്. എന്നാൽ ആ സമയത്തും സിനിമ ഒരു പാഷൻ ആയി മനസ്സിലുണ്ടായിരുന്നു. ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്തു. അങ്ങിനെയാണ് ‘ക്വീനി’ലേക്ക് എത്തിയത്. പിന്നീട് അബ്രഹാമിന്റെ സന്തതികൾ, ടു സ്റ്റേറ്റ്സ്, ഓർമയിലൊരു ശിശിരം തുടങ്ങി ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു.

അന്നയുടെ പാഷൻ ഫാഷൻ ഡിസൈനിങ് ആണ്. ആ മേഖലയിൽ എന്തെങ്കിലുമൊക്കെ ഭാവിയിൽ ചെയ്യണമെന്നുണ്ട്. കാലിക്കറ്റ് പ്രൊവിഡൻസ് കോളജിൽനിന്ന് ബിരുദവും ചെന്നൈയിൽനിന്നു എംബിഎയും കഴിഞ്ഞു. അന്ന നല്ലൊരു ഡാൻസറുമാണ്.

അന്നയുമായുള്ള വിവാഹം?

വർഷങ്ങൾക്കു മുൻപ് സുഹൃത്തിന്റെ വിവാഹവേദിയിൽ വച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. കണ്ടപ്പോഴേ ഒരു അടുപ്പം തോന്നി. തുടർന്ന് നല്ല സുഹൃത്തുക്കളായി. എപ്പോഴോ പ്രണയമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ പ്രപ്പോസ് ചെയ്തു. അന്നയ്ക്കും ഇഷ്ടമായിരുന്നു. എങ്കിലും കുറച്ചു നാൾകൂടി നല്ല സുഹൃത്തുക്കൾ ആയിരുന്ന് പരസ്പരം മനസ്സിലാക്കാം എന്ന തീരുമാനത്തിലെത്തി. അന്നയുടെ ഫാമിലി പ്രൊഫൈലും അതിനൊരു കാരണമായിരുന്നു.

ADVERTISEMENT

പിന്നെയും വർഷങ്ങൾ കടന്നുപോയി... സോൾമേറ്റിനെ കണ്ടത്തിയ നാളുകളായിരുന്നു അത്.. എന്തിനും കൂടെയുള്ള ഒരാൾ. അങ്ങിനൊരാളെ വിട്ടുകളയാൻ രണ്ടുപേർക്കും തോന്നിയില്ല.. കഴിഞ്ഞ വർഷം അന്ന വീട്ടിൽ വിഷയം അവതരിപ്പിച്ചു. ഒരുവർഷം എടുത്ത് ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ അടുത്തു. അതാണല്ലോ വേണ്ടത്. വിവാഹത്തിൽ കുടുംബങ്ങളും ഒന്നാകണമല്ലോ.. ഒടുവിൽ എല്ലാവരുടെയും ആശിർവാദത്തോടെ വിവാഹം–സാം ചിരിച്ചുകൊണ്ട് പറഞ്ഞു. ഞങ്ങളുടെ സുഹൃത്തുക്കൾ അടക്കം ആർക്കും അറിയില്ലായിരുന്നു ഞങ്ങൾ തമ്മിലുള്ള സൗഹൃദം. വിവാഹം എല്ലാവർക്കും സർപ്രൈസ് ആയിരുന്നു.

ബന്ധങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന വീട്ടിൽനിന്നാണ് ഞാൻ വരുന്നത്. കുടുംബത്തിനുള്ളിലെ പരസ്പരമുള്ള ആത്മബന്ധത്തിന്റെ തീവ്രത ഞാൻ നന്നായിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അന്നയുടെ വീട്ടിലും അങ്ങനെത്തന്നെയാണ്. ഞങ്ങൾ രണ്ടുപേരും കുടുംബജീവിതത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ്. അന്നയെ മാതാപിതാക്കളും വല്യമ്മച്ചി(അച്ഛന്റെ അമ്മ)യുമെല്ലാം കുടുംബജീവിതത്തെക്കുറിച്ചും അതിന്റെ വെല്ലുവിളികളെക്കുറിച്ചുമെല്ലാം നന്നായി പറഞ്ഞു കൊടുത്താണ് വളർത്തിയത്. അതുകൊണ്ടുതന്നെ ചുറ്റുമുള്ള എല്ലാവരെയും അവരുടെ എല്ലാ കുറവുകളോടു കൂടിയും സ്നേഹിക്കാൻ അന്നയ്ക്കറിയാം. ആ ക്വാളിറ്റി തന്നെയാണ് എന്നെ അന്നയുമായി അടുപ്പിച്ചത്. പാലക്കാട്ടെ എന്റെ വീടുമായി അന്ന വേഗത്തിൽ അടുത്തു. ദിവസങ്ങൾക്കുള്ളിൽതന്നെ പപ്പയ്ക്കും അമ്മയ്ക്കും ചേച്ചിക്കുമൊക്കെ പ്രിയപ്പെട്ട മകളായിക്കഴിഞ്ഞു.

ലളിതമായ വിവാഹം ആരുടെ പ്ലാൻ ആയിരുന്നു?

എനിക്കും അന്നയ്ക്കും ഒത്തിരി ആർഭാടങ്ങളോടൊന്നും താൽപര്യമില്ല. ഒത്തിരി സ്നേഹിക്കുന്ന കുറച്ചുപേർ ചുറ്റും വേണം; അത്രമാത്രമായിരുന്നു ആഗ്രഹം. വിവാഹം എന്ന പുണ്യകർമത്തിൽ ചിലരെങ്കിലും കുറ്റം പറയാനും കണക്കെടുക്കാനുമായി എത്തുന്നവരാകും. എന്തിനാ അങ്ങിനുള്ളവരുടെ മുന്നിൽ ആർഭാടം കാണിക്കുന്നേ...വീട്ടുകാരുടെ സാന്നിധ്യത്തിൽ റജിസ്റ്റർ വിവാഹം ചെയ്താലോ എന്ന ചിന്തയും ഇടയ്ക്ക് വന്നിരുന്നു. എന്നാൽ വേണ്ടപ്പെട്ടവരുടെ താൽപര്യം കൂടെ പരിഗണിച്ചു പള്ളിയിൽ വച്ച് അത്യാവശ്യം നന്നായി നടത്തി. ലളിതം എന്നൊന്നും പറയാനാകില്ല. എല്ലാവരുടെയും പോലെയൊരു വിവാഹം. കൊറോണയും ഒരു കാരണമാണ്.

ADVERTISEMENT

ഒരുതരി പൊന്നിടാതെ നടന്ന വിവാഹം എന്നൊക്കെ പറയുന്നുണ്ട്. മന്ത്രകോടി ഉടുത്തപ്പോൾ അന്ന 2 മാല ഇട്ടിട്ടുണ്ട്. അത് സ്വർണമായിരുന്നല്ലോ.. പിന്നെ സ്ത്രീധനത്തെകുറിച്ചാണ് ഉദ്ദേശിച്ചതെങ്കിൽ ഞങ്ങൾ ഒരിക്കൽപ്പോലും അത്തരത്തിൽ ചിന്തിച്ചില്ല. പാതി രാത്രി 2 മണിക്ക് എഴുന്നേറ്റ് കട്ടൻ ചായ കുടിക്കാൻ പുറത്തു പോകുന്ന, യാത്രകളെ ഇഷ്ടപ്പെടുന്ന, എന്തിനോടും നന്നായി പൊരുത്തപ്പെടുന്ന ഒരാളാണ് അന്ന. ആ വൈബ് ആണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നതും. ഞങ്ങൾ 2 പേരും പൊതുവെ ആരോടും അധികം സംസാരിക്കാറില്ല. എന്നാൽ ഞങ്ങൾ പരസ്പരം എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിക്കും. ആ പൊരുത്തമാണ് വേണ്ടതും. ചുറ്റുമുള്ള പലരുടെയും ജീവിതം നേരിൽ കണ്ടിട്ടുണ്ട്. പരസ്പരം അത്രത്തോളം സ്നേഹിച്ചു ജീവിച്ചവർ പിരിയുന്ന കാഴ്ച വളരെ വേദനാജനകമാണ്. ജീവനുള്ളയിടത്തോളം നന്നായി സ്നേഹിച്ചു മനസ്സിലാക്കി കരുതൽ നൽകി കടന്നുപോകണമെന്നാണ് ആഗ്രഹം.

ബോബി ചെമ്മണ്ണൂർ എന്ന അമ്മായിഅച്ഛൻ ?

സൂപ്പർ...വളരെ കൂൾ ആണ്. ഒത്തിരി പോസിറ്റീവ് വൈബ് ഉള്ള പച്ചയായ ഒരു മനുഷ്യൻ. എല്ലാവരെയും ഒരുപാട് സ്‌നേഹിക്കും. ചെറുപ്പക്കാർ ആഗ്രഹിക്കുന്ന എല്ലാ വൈബും അദ്ദേഹത്തിനുണ്ട്. നന്നായി സംസാരിക്കും. ഞങ്ങൾ 2 പേരും കുറച്ചു ഫിറ്റ്നസ് നോക്കുന്നവരുമാണ്.

ഹണിമൂൺ എവിടെയായിരിക്കും ?

കൊറോണ ആയതുകൊണ്ട് ഒരു പ്ലാനിങ്ങും ഇല്ല. ഞങ്ങൾ വാക്സീനും എടുത്തിട്ടില്ല. ഇതൊക്കെ കഴിഞ്ഞിട്ട് കുറച്ചു ബക്കറ്റ് ലിസ്റ്റ് ഡെസ്റ്റിനേഷൻസ് ഉണ്ട്.

സാമിനെകുറിച്ചും ആരംഭിച്ച വിവാഹ ജീവിതത്തെക്കുറിച്ചും ചോദിച്ചപ്പോൾ അന്നയുടെ മുഖവും സന്തോഷത്താൽ നിറഞ്ഞു: ‘ഞങ്ങൾക്ക് വർഷങ്ങളായി പരസ്പരം അറിയാം. ആ അടുപ്പംതന്നെയാണ് വിവാഹത്തിലേക്കും എത്തിച്ചത്. നല്ലൊരു മനുഷ്യനാണ് സാം. ജീവിതത്തിനെ എല്ലാ മനോഹാരിതകളോടും കൂടി ആസ്വദിക്കാൻ അദ്ദേഹത്തിനറിയാം. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്ക് ചുറ്റിലുമുള്ളവരിലേക്കും ആ സന്തോഷം പകരാൻ ശ്രദ്ധിക്കാറുണ്ട്. പലപ്പോഴും പല കാര്യങ്ങളും പരസ്പരം പറയാതെതന്നെ ഞങ്ങൾക്ക് കണക്‌ട് ആകും. 

ഒരുപാട് ഡെഡിക്കേറ്റഡ് ആണ് സാം. സ്വപ്നങ്ങളെ സ്വന്തമാക്കാൻ നന്നായി കഠിനാധ്വാനം ചെയ്യും. എന്റെ പപ്പയുമായി പലകാര്യങ്ങളിലും സാമ്യം തോന്നാറുണ്ട്...ഒരുപാട് യാത്ര ചെയ്യണം, ലോകം കാണണം എന്നതാണ് ഇപ്പോഴത്തെ വലിയ ആഗ്രഹം. ചെറിയ യാത്രകളേ ഇതുവരെ ഒരുമിച്ചു ചെയ്തിട്ടുള്ളു. കൊറോണകാലത്ത് റിസ്ക് എടുക്കാൻ താൽപര്യമില്ല. ഇതൊക്കെ കഴിഞ്ഞു സാം ജീവിച്ച ദക്ഷിണാഫ്രിക്ക ഒന്നു പോയി കാണണമെന്നുണ്ട്..’. അന്ന പറഞ്ഞു നിർത്തി.

സാം സംവിധായകൻ ആണോ ?

ഓൺലൈനിൽ പലതും പ്രചരിക്കുന്നുണ്ട്. ഞാൻ ഒരു സംവിധായകൻ ആണെന്ന് ഓൺലൈൻ വാർത്തകളിലൂടെയാണ് ഞാനും അറിഞ്ഞത്. ചുരുക്കം ചില പരസ്യ ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നു. സംവിധാനമൊക്കെ മനസ്സിൽ ഉണ്ടെങ്കിലും നിലവിൽ അത്തരമൊരു ചിന്തയില്ല.

ഭാവി പരിപാടികൾ ?

‘കർമ്മ കഫേ’ ആണ് എന്റെ റിലീസ് ആകാനുള്ള ചിത്രം. ജോഷി സാറിന്റെ അസിസ്റ്റന്റ് ആയിരുന്ന തൻവിൻ നസീം സംവിധാനം ചെയ്യുന്ന, സ്വാസിക പ്രധാന വേഷത്തിൽ എത്തുന്ന ‘ഹന’ എന്ന ചിത്രത്തിൽ പ്രധാന വേഷവുമുണ്ട്. വിമൽ വിജയകുമാർ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നു.

English Summary: Interview with Boby Chemmannur's Daughter Annah and Husband Sam