ബിഗ് ബോസ് 13–ാം സീസണിൽ മത്സരാർഥികളായിരുന്നപ്പോൾ തുടങ്ങിയ പരിചയമാണ് പ്രണയത്തിലെത്തിയത്. സിദ്ധാർഥിന്റെ മരണ വാർത്ത ഞെട്ടിച്ചെന്നും സംസാരിക്കാൻ സാധിക്കുന്ന അവസ്ഥയിലല്ല താൻ എന്നും ഷെഹ്നാസിന്റെ പിതാവ് സന്തോഖ് സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ സിദ്ധാർഥ് ശുക്ലയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ കാമുകി ഷെഹ്നാസ് ഗിൽ എത്തിയത് നൊമ്പരക്കാഴ്ചയാകുന്നു. കരഞ്ഞുതളർന്ന ഷെഹ്നാസ്, സഹോദരൻ ഷെഹബാസിനൊപ്പമാണ് മുംബൈയിലെ ശ്മശാനത്തിലേക്ക് എത്തിയത്.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ ജോഡിയായിരുന്നു സിദ്ധാർഥും ഷെഹ്നാസും. ഇവരുടെ പേരുകൾ ചേർത്ത് സിദ്‌നാസ് എന്നാണ് ആരാധകർ വിളിച്ചിരുന്നത്. ബിഗ് ബോസ് 13–ാം സീസണിൽ മത്സരാർഥികളായിരുന്നപ്പോൾ തുടങ്ങിയ പരിചയമാണ് പ്രണയത്തിലെത്തിയത്.   

ADVERTISEMENT

സിദ്ധാർഥിന്റെ മരണ വാർത്ത ഞെട്ടിച്ചെന്നും സംസാരിക്കാൻ സാധിക്കുന്ന അവസ്ഥയിലല്ല താൻ എന്നും ഷെഹ്നാസിന്റെ പിതാവ് സന്തോഖ് സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു. മകളുടെ അവസ്ഥ വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. 

സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്കുശേഷം മുംബൈയിലെ ഒഷിവാര ശ്മശാനത്തിലാണ് അന്ത്യകർമങ്ങൾ നടന്നത്. സഹപ്രവര്‍ത്തകരും ആരാധകരുമുൾപ്പടെ നിരവധിപ്പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

ADVERTISEMENT

ഹൃദയാഘാതത്തെത്തുടർന്ന് സെപ്റ്റംബർ 2ന് ആയിരുന്നു 40കാരനായ സിദ്ധാർഥ് ശുക്ല അന്തരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. കരിയറിൽ ശോഭിച്ചുനിൽക്കുമ്പോഴാണ് 40കാരനായ താരത്തിന്റെ അപ്രതീക്ഷിത വിയോഗം. മോഡലായി തുടങ്ങി ഫാഷന്‍ ലോകത്ത് ഉദിച്ചുയര്‍ന്ന്, ടിവി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനായ താരം ബിഗ് ബോസ് സീസണ്‍ 13 ടൈറ്റില്‍ വിന്നര്‍ ആയിരുന്നു.

English Summary : Sidharth Shukla's Last Rites Begin; Shehnaaz Gill Arrives at Crematorium