വലുതാകുന്നതും സ്വതന്ത്ര്യരായി ജീവിക്കുന്നതും കുട്ടിക്കാലത്ത്‌ എല്ലാവരും സ്വപ്നം കാണുന്ന കാര്യങ്ങളാണ്. എന്നാൽ പ്രായത്തിനൊപ്പം കടന്നുവരുന്ന അധിക ബാധ്യതകൾ ജീവിതത്തെ കൂടുതൽ സംഘര്‍ഷത്തിലേക്ക് തള്ളിവിടും. ജോലിഭാരം, സാമ്പത്തിക പ്രയാസങ്ങൾ, ഉത്തരവാദിത്തങ്ങൾ, വീട്ടുകാര്യങ്ങൾ എന്നിവ പലരെയും ജീവിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലുതാകുന്നതും സ്വതന്ത്ര്യരായി ജീവിക്കുന്നതും കുട്ടിക്കാലത്ത്‌ എല്ലാവരും സ്വപ്നം കാണുന്ന കാര്യങ്ങളാണ്. എന്നാൽ പ്രായത്തിനൊപ്പം കടന്നുവരുന്ന അധിക ബാധ്യതകൾ ജീവിതത്തെ കൂടുതൽ സംഘര്‍ഷത്തിലേക്ക് തള്ളിവിടും. ജോലിഭാരം, സാമ്പത്തിക പ്രയാസങ്ങൾ, ഉത്തരവാദിത്തങ്ങൾ, വീട്ടുകാര്യങ്ങൾ എന്നിവ പലരെയും ജീവിതം ആസ്വദിക്കുന്നതിൽനിന്ന് അകറ്റി നിർത്തുന്നു. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർക്ക് സമ്മർദ്ദം കുറയ്ക്കാനും ജീവിതം ആസ്വാദ്യകരമാക്കാനുമായി ചെയ്യാവുന്ന ചെറിയ ചില കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം. 

∙ മ്യൂസിക് തെറാപ്പി 

ADVERTISEMENT

വലിയ പ്രയാസമില്ലാതെ ചെയ്യാവുന്ന ഒന്നാണ് മ്യൂസിക് തെറാപ്പി. നിങ്ങൾക്ക് പ്രിയപ്പെട്ട റോക്ക് മ്യൂസിക്കിനൊപ്പം നൃത്തം ചെയ്യുക, പ്രിയപ്പെട്ട മെലഡിക്കൊപ്പം ഒരു ചായ ആസ്വദിച്ചുകൊണ്ട് ഇരിക്കുക, ഇതൊക്കെ ദിവസം മുഴുവൻ നിങ്ങളിൽ പോസിറ്റീവ് ഊർജം നിറയ്ക്കുന്ന കാര്യങ്ങളാണ്.

∙ ചലനം ജീവിതത്തിന്റെ ഭാഗമാക്കൂ

ADVERTISEMENT

ആഴ്ചയിൽ അഞ്ചും ആറും ദിവസം ഡെസ്ക്കിൽ ഇരുന്നുള്ള ജോലി നിങ്ങളുടെ മാനസിക നിലയെ കാര്യമായി ബാധിക്കാൻ ഇടയുണ്ട്. പാർക്കിലൂടെയുള്ള ഒരു നീണ്ട നടത്തം, കുറച്ചു ശ്വസന വ്യായാമങ്ങൾ, യോഗ എന്നിവ ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം നൽകും. 

∙ വായന 

ADVERTISEMENT

വളരുന്തോറും വായനയോടുള്ള കൗതുകം നഷ്ടപ്പെടുന്നവരാണ് പലരും. ഒരു തെറാപ്പിയുടെ ഗുണം ചെയ്യാൻ വായനയ്ക്ക് സാധിക്കും. വായിക്കാതെ മാറ്റിവച്ചിരിക്കുന്ന അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട ഒരു പുസ്തകം എടുക്കാം, വായിക്കാം.

ഡിജിറ്റൽ ഡീടോക്സ് 

അവധി ദിവസങ്ങളില്‍ മൊബൈലും ലാപ്ടോപ്പും പൂർണമായി ഒഴിവാക്കി സ്വയം പരിചരണത്തിനായി സമയം കണ്ടെത്താം. ഇഷ്ടപ്പെട്ട ആഹാരം പാചകം ചെയ്യുക, സൗന്ദര്യ സംരക്ഷണത്തിനായി ഹെയർ മാസ്കോ ഫെയ്സ് മാസ്കോ ഉപയോഗിക്കുക എന്നിങ്ങനെ ആശ്വാസം കണ്ടെത്താൻ ശ്രമിക്കൂ.

∙ ഹോബി

ക്രിയാത്മകമായ കഴിവുകൾ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പാട്ട് പാടുക, നൃത്തം ചെയ്യുക, ചിത്രം വരയ്ക്കുക, എഴുതുക എന്നീ കാര്യങ്ങൾക്കായി സമയം ചെലവഴിക്കാം.

English Summary : Enjoying The Small Things To Improve Your Life