എല്ലാം അവർ അറിഞ്ഞു ചെയ്യണം എന്നു വാശിപിടിച്ച് പങ്കാളിയുടെ ജീവിതം ദുസ്സഹമാക്കരുത്. നിങ്ങൾക്ക് സ്നേഹമോ പരിഗണനയോ കിട്ടുന്നില്ല എന്ന് തോന്നിയാൽ അതും തുറന്നു സംസാരിക്കാനുള്ള ഇടം ബന്ധത്തിൽ ഉണ്ടായിരിക്കണം. ഓർക്കുക, ആർക്കും ആരുടെയും മനസ്സു വായിക്കാനുള്ള കഴിവില്ല....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്തോഷകരവും ആരോഗ്യകരവുമായി ‌ദാമ്പത്യം നിലനിർത്താൻ ആത്മാർഥമായ ശ്രമം ആവശ്യമാണ്. എന്നാൽ ഇതിൽനിന്നു വിപരീതമായ ധാരണകളില്‍ ഊന്നിയാണ് പലരും ദാമ്പത്യത്തിന് തുടക്കമിടുന്നതും മുന്നോട്ടു പോകുന്നതും. ഇതു ബന്ധങ്ങളിൽ വലിയ പ്രശ്നങ്ങൾ കാരണമാകുന്നു. പലരുടെയും മനസ്സിൽ അടിയുറച്ചു പോയ, തിരുത്തപ്പെടേണ്ടതായ ഇത്തരം ചില ധാരണകൾ എന്തൊക്കെയാണെന്നു നോക്കാം.

∙ എതിർ ധ്രുവങ്ങൾ ആകർഷിക്കപ്പെടുന്നു

ADVERTISEMENT

നിങ്ങളോട് പലരും പറഞ്ഞു വിശ്വസിപ്പിച്ച ഒരു ആശയമാവും ഇത്. നിങ്ങളിൽനിന്നു തീർത്തും വ്യത്യസ്തമായ സ്വഭാവവും ജീവിതചര്യകളും സാഹചര്യത്തിലുമുള്ള ഒരാളെ പങ്കാളിയാക്കിയാൽ ദാമ്പത്യം സന്തോഷകരമാകും എന്നാണ് ഈ ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ അനായാസം ദാമ്പത്യം മുന്നേറും എന്നും ഈ ആശയം പിന്തുടരുന്നവർ കരുതുന്നു. ഇതു വിശ്വാസിച്ചോ അതല്ലെങ്കിൽ വിപരീതമായ ജീവിതരീതിയോട് തോന്നുന്ന കൗതുകം കൊണ്ടോ പങ്കാളിയെ തിരഞ്ഞെടുക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ ഒന്നില്ല. മാത്രമല്ല, തീർത്തും വിപരീത ധ്രുവത്തിൽ നിൽക്കുന്ന പങ്കാളി ജീവിതം ദുസ്സഹമാക്കാനും ഇടയുണ്ട്

∙ കലഹം ഇല്ല

ADVERTISEMENT

കലഹം ഇല്ലെങ്കിൽ മാത്രമാണ് ദാമ്പത്യം സന്തോഷകരമാകുന്നത് എന്നൊരു വിശ്വാസം സമൂഹത്തിൽ അടിയുറച്ചിട്ടുണ്ട്. എന്നാൽ കലഹങ്ങൾ ഇല്ലാതിരുന്നതു കൊണ്ട് ദാമ്പത്യത്തിൽ സന്തോഷം ഉണ്ടാകണമെന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ ബന്ധങ്ങളിൽ സ്വാഭാവികമാണ് എന്നതാണ് സത്യം. അതുമായി ബന്ധപ്പെട്ട് വാഗ്‌വാദങ്ങളും ചിലപ്പോൾ കലഹവും പിണക്കവും ഉണ്ടാകാം. ഇതിനെ പക്വതയോടെ നേരിടുകയാണ് വേണ്ടത്. പങ്കാളികളിൽ ഒരാൾക്ക് മാത്രമേ അഭിപ്രായവും തീരുമാനവും ഉള്ളൂവെങ്കിലും കലഹം ഉണ്ടാകില്ല. പക്ഷേ ബന്ധം അസംതൃപ്തമായിരിക്കും. അതിനാൽ കലഹിച്ചാൽ പോലും പരസ്പരം മനസ്സിലാക്കി മുന്നേറാനാകുന്നതാണ് ബന്ധത്തിലെ സന്തുഷ്ടിയും സമാധാനവും സംതൃപ്തിയും നിർണയിക്കുന്നത്.

∙ നല്ല ബന്ധം നിലനിർത്തൽ എളുപ്പം

ADVERTISEMENT

തനിക്ക് യോജിക്കും എന്നു തോന്നുന്ന ഒരാളെ കണ്ടെത്തിയാൽ മറ്റു കാര്യങ്ങൾ എല്ലാം എളുപ്പമാണ് എന്ന ചിന്തവച്ചു പുലർത്തുന്നവർ നിരവധിയാണ്. എന്നാൽ ആദ്യം പരിചയപ്പെടുമ്പോൾ ഒരു വ്യക്തിയുടെ നല്ല വശങ്ങൾ മാത്രമാണ് അവർ പ്രകടിപ്പിക്കാൻ ശ്രമിക്കൂ. കാലങ്ങളോളം ഒരുമിച്ചു കഴിഞ്ഞാൽ മാത്രമാണ് യഥാർത്ഥ വ്യക്തിത്വം മനസ്സിലാക്കാനാവൂ. അമിത പ്രതീക്ഷകൾ ഇല്ലാതിരിക്കുക എന്നതാണ് ബന്ധങ്ങളിൽ ചെയ്യാവുന്ന പ്രായോഗികമായ കാര്യം. മാത്രമല്ല, ഏതൊരു ബന്ധം നിലനിർത്താനാണെങ്കിലും ശ്രദ്ധയും കരുതലും അധ്വാനവും ആവശ്യമാണന്നും മനസ്സിലാക്കണം.

∙ സ്നേഹിക്കുന്നയാൾ എല്ലാം മനസ്സിലാക്കും

തുറന്നു പറയുകയോ, പ്രകടിപ്പിക്കുകയോ ചെയ്യാതെ എല്ലാം മനസ്സിലാക്കാനുള്ള കഴിവ് പങ്കാളിക്ക് ഉണ്ടാകും എന്നതാണ് മറ്റൊന്ന്. ഈ ചിന്ത പലപ്പോഴും വലിയ പ്രശ്നങ്ങളിലേക്കാണ് നയിക്കുക. എന്താണ് നിങ്ങളുടെ ആവശ്യമെന്നു കൃത്യമായി പറയാൻ സാധിക്കണം. എല്ലാം അവർ അറിഞ്ഞു ചെയ്യണം എന്നു വാശിപിടിച്ച് പങ്കാളിയുടെ ജീവിതം ദുസ്സഹമാക്കരുത്. നിങ്ങൾക്ക് സ്നേഹമോ പരിഗണനയോ കിട്ടുന്നില്ല എന്ന് തോന്നിയാൽ അതും തുറന്നു സംസാരിക്കാനുള്ള ഇടം ബന്ധത്തിൽ ഉണ്ടായിരിക്കണം. ഓർക്കുക, ആർക്കും ആരുടെയും മനസ്സു വായിക്കാനുള്ള കഴിവില്ല.

English Summary : Common relationship myths you must avoid