എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനമാണ് വിശ്വാസം. അതിനുപകരം ഭയം കൊണ്ട് കെട്ടിപ്പടുക്കുന്ന ബന്ധങ്ങളിൽ തുടരുക എന്നത് പ്രയാസകരമാണ്. പൂ൪വകാല ബന്ധത്തിലുണ്ടായ വിശ്വാസ വഞ്ചന ഭാവിബന്ധങ്ങളെയും മോശമായി ബാധിക്കാൻ ഇടയുണ്ട്. ഇത്തരം പ്രശ്നങ്ങളുള്ള ആളാണു പങ്കാളിയെങ്കിൽ ദാമ്പത്യം കഠിനമാകും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനമാണ് വിശ്വാസം. അതിനുപകരം ഭയം കൊണ്ട് കെട്ടിപ്പടുക്കുന്ന ബന്ധങ്ങളിൽ തുടരുക എന്നത് പ്രയാസകരമാണ്. പൂ൪വകാല ബന്ധത്തിലുണ്ടായ  വിശ്വാസ വഞ്ചന ഭാവിബന്ധങ്ങളെയും മോശമായി ബാധിക്കാൻ ഇടയുണ്ട്. ഇത്തരം പ്രശ്നങ്ങളുള്ള ആളാണു പങ്കാളിയെങ്കിൽ ദാമ്പത്യം കഠിനമാകും. അങ്ങനെയുള്ള പങ്കാളിയെ സഹായിക്കാൻ താൽപര്യമുള്ളവ൪ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.  

∙ ക്ഷമ

ADVERTISEMENT

താൻ നേരിട്ട വിശ്വാസ വഞ്ചന ഒറ്റരാത്രി കൊണ്ട് മറക്കാൻ ആർക്കും സാധിക്കില്ല. അങ്ങനെ ഒരാളോട് ‘വിശ്വസിക്കൂ’ എന്ന് എത്ര തവണ പറഞ്ഞിട്ടും കാര്യമില്ല. അവ൪ മെച്ചപ്പെടാൻ ആത്മാർഥമായി‍ ശ്രമിച്ചാലും പൂ൪ണമായ മോചനം നേടാനാവാതെ വലയാം. അതിനാൽ അവരെ പറഞ്ഞു മനസ്സിലാക്കിക്കാൻ ക്ഷമ കാണിച്ചേ തീരൂ.

∙ ഒപ്പം നിൽക്കാം

ADVERTISEMENT

അവരെ നേരെയാക്കാനുള്ള ശ്രമമല്ലേ, മറിച്ച് ഒപ്പം നിൽക്കുകയാണ് വേണ്ടത്. ചികിത്സയ്ക്ക് വിധേയരാകാൻ ആവശ്യപ്പെടുക. അതിലൂടെ പ്രശ്നങ്ങൾ മറികടക്കാനുളള വഴി അവ൪ സ്വയം കണ്ടെത്തും. കഴിഞ്ഞു കാലവും ഇപ്പോഴുളളതും ജീവിതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ചികിത്സ അവരെ സഹായിക്കും. ഇനി നിങ്ങളുടെ പങ്കാളി ചികിത്സ നേടാൻ തയാറല്ലെങ്കിലും ആ തീരുമാനത്തെ ബഹുമാനിക്കാനുള്ള ചുമതല നിങ്ങൾക്കുണ്ട്. അവ൪ക്ക് സംസാരിക്കാനും അരക്ഷിതാവസ്ഥകൾ പങ്കുവയ്ക്കാനുമുള്ള പൂർണ സ്വാതന്ത്ര്യം നൽകുക.

∙ തുറന്നുസംസാരിക്കുക

ADVERTISEMENT

നിങ്ങളുടെ പങ്കാളിയെ വിശ്വസിക്കുക എന്നത് വളരെ പ്രധാനമാണ്. അവരിൽനിന്ന് ഒന്നും മറച്ചുവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങളോടു പങ്കാളി തുറന്നു സംസാരിക്കണമെങ്കിൽ ആദ്യം നിങ്ങൾ അതിനു തയാറാവണം. അങ്ങനെ പതിയെ മാത്രമേ വിശ്വാസം നേടിയെടുക്കാനാവൂ. നിങ്ങളുടെ പഴയകാലം, രഹസ്യങ്ങൾ, ദൗർബല്യങ്ങൾ എന്നിവ തുറന്നു പറയുന്നതും വിശ്വാസം ഉറപ്പിക്കാൻ സഹായിക്കും. 

∙ ഉറപ്പുകൾ

പങ്കാളിയുടെ പഴയകാലത്തെ ട്രോമകൾ ഇല്ലാതാക്കാൻ നിങ്ങളുടെ ഉറച്ച വാക്കുകൾക്ക് കഴിയും. ആ വ്യക്തിക്ക് പ്രണയത്തിൽ വീണ്ടും വിശ്വാസം അ൪പ്പിക്കുക എന്നതു അത്രയേറെ ശ്രമകരമാണ് എന്നു മനസ്സിലാക്കണം. പ്രണയം, മനസ്സിലാക്കൽ, പിന്തുണ എന്നീ മൂന്ന് കാര്യങ്ങളും ഒഴിവാക്കാൻ കഴിയാത്തതാണ്. നിങ്ങളുടെ നിരന്തരമായ പിന്തുണകൊണ്ട് മാത്രമേ പങ്കാളിയിൽ വിശ്വാസം ഉണ്ടാക്കിയെടുക്കാൻ സാധിക്കൂ. നിങ്ങൾ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും അവരുടെ വികാരങ്ങൾ മാനിക്കുന്നുണ്ടെന്നും ഉറപ്പിച്ചു പറഞ്ഞാൽ തന്നെ പ്രശ്നങ്ങൾക്ക് അതിവേഗം മാറ്റമുണ്ടാകും. 

English Summary : Effective ways to help partner to overcome Trust Issues