ആവശ്യമായ അളവിൽ മുടി വളർത്താൻ ഏതാണ്ട് 2 വർഷം വേണ്ടി വന്നു. ഒടുവിൽ ആ അവസാന ചുവടും വച്ചു.’’– റയാന്റെ മുടി മുറിയ്ക്കുന്ന വിഡിയോയ്ക്കൊപ്പം മാധുരി കുറിച്ചു....

ആവശ്യമായ അളവിൽ മുടി വളർത്താൻ ഏതാണ്ട് 2 വർഷം വേണ്ടി വന്നു. ഒടുവിൽ ആ അവസാന ചുവടും വച്ചു.’’– റയാന്റെ മുടി മുറിയ്ക്കുന്ന വിഡിയോയ്ക്കൊപ്പം മാധുരി കുറിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻസർ രോഗികൾക്കായി തന്റെ തലമുടി ദാനം ചെയ്ത് മാധുരി ദീക്ഷിത്തിന്റെ മകൻ റയാൻ. ദേശീയ കാൻസർ ബോധവത്കരണ ദിനമായ നവംബർ 7ന് ആണു റയാന്റെ മാതൃകാ പ്രവൃത്തി. ദാനം ചെയ്യുമ്പോൾ മുടിക്ക് നീളം വേണമെന്നതിനാൽ രണ്ടു വര്‍ഷമായി റയാൻ മുടി വെട്ടിച്ചിരുന്നില്ല. മാധുരിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

‘‘എല്ലാ നായകന്മാരും തൊപ്പി ധരിക്കാറില്ല. പക്ഷേ എന്റെ ഹീറേ ധരിക്കും. 

ADVERTISEMENT

ദേശീയ കാൻസർ ദിനത്തോട് അനുബന്ധിച്ച് വളരെ സവിശേഷമായ ഒരു കാര്യം നിങ്ങളോടു പങ്കുവയ്ക്കാനുണ്ട്. കീമോയ്ക്ക് ശേഷം ചിലരെ കാണുമ്പോൾ റയാന്റെ ഹൃദയം തകരും. മറ്റുള്ള ബുദ്ധിമുട്ടുകൾക്കൊപ്പം അവരുടെ മുടിയും പോകുന്നതാണ് അവനെ വേദനിപ്പിക്കുന്നത്. അതുകൊണ്ട് കാൻസർ സൊസൈറ്റി വഴി മുടി ദാനം ചെയ്യാൻ അവൻ തീരുമാനിച്ചു. മാതാപിതാക്കൾ എന്ന നിലയിൽ അവന്റെ തീരുമാനം ഞങ്ങളെ വളരെയധികം സന്തോഷിപ്പിച്ചു. ആവശ്യമായ അളവിൽ മുടി വളർത്താൻ ഏതാണ്ട് 2 വർഷം വേണ്ടി വന്നു. ഒടുവിൽ ആ അവസാന ചുവടും വച്ചു.’’– റയാന്റെ മുടി മുറിയ്ക്കുന്ന വിഡിയോയ്ക്കൊപ്പം മാധുരി കുറിച്ചു.

മാധുരി ദീക്ഷിത്– ശ്രീറാം മാധവ് ദമ്പതികളുടെ ഇളയ മകനാണ് 16 കാരനായ റയാൻ. ശിൽപ ഷെട്ടി ഉൾപ്പടെ നിരവധി താരങ്ങൾ റയാനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. 

ADVERTISEMENT