നൂറു ശതമാനം പൂർണതയോടെ ജീവിക്കുക എന്നത് ആരാലും സാധ്യമായ കാര്യമല്ല. പ്രശ്നങ്ങളും പ്രതിസന്ധികളും ജീവിത സാഹചര്യങ്ങളും നമ്മുടെ പ്രവൃത്തിയേയും ചിന്തയേയും സ്വാധീനിക്കുന്നുണ്ട്. ജീവിതത്തോടുള്ള മനോഭാവമാണ് ഓരോരുത്തരുടെയും വ്യക്തിത്വത്തെ നിർവചിക്കുന്നത്. നാമറിയാതെ ഒപ്പം കൂടിയിരിക്കുന്ന ചില മനോനിലകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറു ശതമാനം പൂർണതയോടെ ജീവിക്കുക എന്നത് ആരാലും സാധ്യമായ കാര്യമല്ല. പ്രശ്നങ്ങളും പ്രതിസന്ധികളും ജീവിത സാഹചര്യങ്ങളും നമ്മുടെ പ്രവൃത്തിയേയും ചിന്തയേയും സ്വാധീനിക്കുന്നുണ്ട്. ജീവിതത്തോടുള്ള മനോഭാവമാണ് ഓരോരുത്തരുടെയും വ്യക്തിത്വത്തെ നിർവചിക്കുന്നത്. നാമറിയാതെ ഒപ്പം കൂടിയിരിക്കുന്ന ചില മനോനിലകൾ ജീവിതത്തിലെ സകല ശുഭാപ്തിവിശ്വാസവും ഇല്ലാതാക്കുന്ന തരത്തിലുള്ളവയാവാം. ഒന്ന് ശ്രദ്ധിച്ചാൽ ഇവയെല്ലാം മാറ്റിവച്ച് ജീവിതം പോസിറ്റീവാക്കി സന്തോഷം നിറയ്ക്കാൻ സാധിക്കും. 

∙ പക

ADVERTISEMENT

തെറ്റ് സംഭവിക്കാത്ത മനുഷ്യരില്ല. ഇതു തിരിച്ചറിഞ്ഞ് മറ്റുള്ളവരോടു ക്ഷമിക്കാനാവണം. വിദ്വേഷം ജീവിതത്തിന്റെ ശോഭ കെടുത്താനേ ഉപകരിക്കൂ. മറ്റുള്ളവരോടുള്ള പക അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ പെരുമാറ്റത്തിലും പ്രവൃത്തികളിലും പ്രതിഫലിക്കും. അതു പിന്നീട് നിങ്ങളുടെ വ്യക്തിത്വമായി വിലയിരുത്തപ്പെടുകയും ചെയ്യും. മറ്റുള്ളവർ നിങ്ങളോടു തെറ്റു ചെയ്താൽ അതും അവരോട് തുറന്നു സംസാരിച്ച് എത്രയും പെട്ടെന്ന് പരിഹരിക്കാൻ ശ്രമിക്കണം. എത്രയും വേഗം മാപ്പ് നൽകി മനസ്സിൽ പക നിറയാനുള്ള സാഹചര്യം ഒഴിവാക്കാം.

∙ അമിത ചിന്ത

ADVERTISEMENT

തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ തെറ്റുകൾ ആവർത്തിക്കപ്പെടുമോ എന്നു ചിന്തിച്ചിരുന്നാൽ ജീവിതം ആസ്വദിക്കാനാവാത്ത വിധം മനസ്സ് കലുഷിതമാകും. ഒരിക്കൽ സംഭവിച്ച തെറ്റ് ഇനി ആവർത്തിക്കില്ല എന്ന ചിന്തയാണ് വേണ്ടത്. ആത്മവിശ്വാസക്കുറവ് നമ്മുടെ പോസിറ്റീവ് എനർജി ഇല്ലാതാക്കുന്നതിന് മാത്രമേ വഴിവയ്ക്കൂ. ഉള്ളിലെ കഴിവുകളെ പ്രകാശിപ്പിക്കാൻ എപ്പോഴും ശ്രമിക്കുക. 

∙ പ്രതീക്ഷ ഇല്ലായ്മ 

ADVERTISEMENT

ഒരു കാര്യം ഉദ്ദേശിച്ച രീതിയിൽ നടന്നില്ലെങ്കിൽ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുന്നവരുണ്ട്. കാര്യങ്ങൾ പ്രതികൂലമാകുമ്പോൾ എല്ലാവർക്കും മനസംഘർഷം അനുഭവപ്പെടും. എന്നാൽ കാര്യങ്ങൾ അനുകൂലമാക്കാനുള്ള മാർഗം എന്ത് എന്നാണു ചിന്തിക്കേണ്ടത്. നിങ്ങളിലെ പ്രതീക്ഷ ഇല്ലായ്മ മുഖഭാവത്തിൽ പോലും പ്രതിഫലിക്കുമെന്ന് ഓർക്കുക. നടക്കാതെപോയ കാര്യങ്ങൾ ഓർത്ത് സ്വയം ഉൾവലിഞ്ഞു വിഷമിക്കുന്നതിനുപകരം ഇന്നോളം സാധ്യമായ കാര്യങ്ങളുടെ കണക്കെടുക്കുകയാണു വേണ്ടത്.

∙ അമിത പ്രതീക്ഷ 

എന്തും അമിതമാകുന്നത് വിഷം ആണെന്നാണല്ലോ പഴഞ്ചൊല്ല്. അമിത പ്രതീക്ഷയുടെ കാര്യവും അങ്ങനെയാണ്. പ്രത്യേകിച്ച് മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അവരുടെ പ്രതികരണമോ പെരുമാറ്റമോ പ്രവൃത്തിയോ എങ്ങനെയാകണം എന്നതിനെക്കുറിച്ച് അമിത പ്രതീക്ഷ വച്ചുപുലർത്തുന്നത് വലിയ വിഷമങ്ങൾക്ക് കാരണമായെന്നു വരാം. ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കിൽ പോലും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് വ്യത്യസ്ത രീതിയിലായിരിക്കുമെന്ന് ഓർക്കുക. അതിനാൽ മറ്റുള്ളവരെക്കുറിച്ച് അമിത പ്രതീക്ഷവച്ചു പുലർത്താതെ യാഥാർഥ്യബോധത്തോടെ മാത്രം പെരുമാറാൻ ശ്രമിക്കുക. അല്ലാത്തപക്ഷം വലിയ നിരാശയിലേയ്ക്കും അപകർഷതാ ബോധത്തിലേയ്ക്കും അതു നിങ്ങളെ തള്ളിവിടും.

ഈ സാഹചര്യങ്ങളിലെല്ലാം നെഗറ്റിവിറ്റി നമ്മൾ മറ്റുള്ളവരിലേക്കും പകർന്നുനൽകുന്നു. നിങ്ങളുടെ സാമിപ്യം മറ്റുള്ളവർക്ക് ആശ്വാസവും ആനന്ദവും നൽകുന്നതാകണമെങ്കിൽ  നിങ്ങളുടെ ചിന്താഗതി ശുഭാപ്തിവിശ്വാസം ഉള്ളതാകണം. വിപരീത ചിന്തകളിലൂടെ ഒരിക്കലും പോസിറ്റീവ് എനർജി ഉള്ളിൽ നിറയ്ക്കാൻ സാധിക്കില്ലെന്ന് ഓർമിക്കുക.

English Summary : Traits You Need to Quit for a positive and happy life