കണ്ടോ വയസ്സാൻ കാലത്ത് ആ കെളവന് കൊച്ചുപെണ്ണിനെ കിട്ടിയല്ലോ.’, ‘ആ പെണ്ണിനെ കണ്ടോ അമ്മയും മോനും പോലെയുണ്ട്’. ഒരു കല്യാണം കൂടാൻ പോയാൽ അല്ലെങ്കിൽ സെലിബ്രിറ്റികളുടെ വിവാഹവിശേഷങ്ങളറിഞ്ഞാൽ പല മലയാളികളുടെയും ഉള്ളിൽനിന്ന് ആദ്യം പുറത്തു ചാടുന്ന കമന്റുകളിൽ ചിലതാണിത്....

കണ്ടോ വയസ്സാൻ കാലത്ത് ആ കെളവന് കൊച്ചുപെണ്ണിനെ കിട്ടിയല്ലോ.’, ‘ആ പെണ്ണിനെ കണ്ടോ അമ്മയും മോനും പോലെയുണ്ട്’. ഒരു കല്യാണം കൂടാൻ പോയാൽ അല്ലെങ്കിൽ സെലിബ്രിറ്റികളുടെ വിവാഹവിശേഷങ്ങളറിഞ്ഞാൽ പല മലയാളികളുടെയും ഉള്ളിൽനിന്ന് ആദ്യം പുറത്തു ചാടുന്ന കമന്റുകളിൽ ചിലതാണിത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ടോ വയസ്സാൻ കാലത്ത് ആ കെളവന് കൊച്ചുപെണ്ണിനെ കിട്ടിയല്ലോ.’, ‘ആ പെണ്ണിനെ കണ്ടോ അമ്മയും മോനും പോലെയുണ്ട്’. ഒരു കല്യാണം കൂടാൻ പോയാൽ അല്ലെങ്കിൽ സെലിബ്രിറ്റികളുടെ വിവാഹവിശേഷങ്ങളറിഞ്ഞാൽ പല മലയാളികളുടെയും ഉള്ളിൽനിന്ന് ആദ്യം പുറത്തു ചാടുന്ന കമന്റുകളിൽ ചിലതാണിത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പ്രായം കുറേയായല്ലോ, ഇപ്പഴാണോ അവളു കെട്ടുന്നത്? ആ പെണ്ണിനെ കണ്ടാൽ ഒരു അമ്മച്ചി ലുക്കാണല്ലോ’

‘ആ ചെക്കനെ കണ്ടാലും നല്ല പ്രായം പറയും. വയസ്സൻ, കെളവൻ.’ 

ADVERTISEMENT

‘കണ്ടോ വയസ്സാൻ കാലത്ത് ആ കെളവന് കൊച്ചുപെണ്ണിനെ കിട്ടിയല്ലോ.’

‘ആ പെണ്ണിനെ കണ്ടോ അമ്മയും മോനും പോലെയുണ്ട്’. 

ഒരു കല്യാണം കൂടാൻ പോയാൽ അല്ലെങ്കിൽ സെലിബ്രിറ്റികളുടെ വിവാഹവിശേഷങ്ങളറിഞ്ഞാൽ പല മലയാളികളുടെയും ഉള്ളിൽനിന്ന് ആദ്യം പുറത്തു ചാടുന്ന കമന്റുകളിൽ ചിലതാണിത്. അൽപം തടിച്ചിരുന്നാൽ, ചർമത്തിന്റെ തിളക്കം കുറഞ്ഞാൽ, എന്തിന്, അകാലത്തിൽ മുടിയൊന്നു നരച്ചാൽക്കൂടി ‘ഓൾഡ് പീസാണ്. പ്രായം കുറവാണെന്നൊക്കെ വെറുതെ പറയുന്നതാണ്’ എന്ന തരത്തിലുള്ള കമന്റുകൾ നിരനിരയായ‌െത്തും.

സമീപകാലത്ത് ഇത്തരം ആക്രമണത്തിനിരയായത് അടുത്തിടെ വിവാഹിതരായ മിനിസ്ക്രീൻതാരം അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാൻസിസുമാണ്. പ്രായക്കൂടുതൽ തോന്നുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചതുകൊണ്ടാകും ഇത്തരം പ്രതികരണങ്ങളെന്ന് അപ്സര പറയുമ്പോഴും ഇത്തരത്തിലുള്ള ബോഡിഷെയ്മിങ്ങും തമാശമട്ടിലുള്ള അധിക്ഷേപങ്ങളും അവസാനിപ്പിക്കേണ്ടതല്ലേ. 

ADVERTISEMENT

കുറച്ചുകാലം മുമ്പ്, നടനും നിർമാതാവുമായ ചെമ്പൻ വിനോദിന്റെ വിവാഹവാർത്തയ്ക്കും ഇത്തരം അധിക്ഷേപ കമന്റുകൾ വന്നിരുന്നു. പിന്നീട് ചെമ്പൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച, ഷർട്ടിടാതെ നിൽക്കുന്ന ചിത്രത്തിനു നേരെയും ബോഡിഷെയ്മിങ് കമന്റുകൾ വന്നു. അത്തരം പരിഹാസങ്ങൾക്കും ബോഡിഷെയ്മിങ്ങിനുമെതിരെ വ്യാപകമായി പ്രതിഷേധമുയരുകയും ചെയ്തു. എന്നിട്ടും അത്തരം വ്യക്തിപരമായ അധിക്ഷേപങ്ങളും പ്രായവും നിറവുമൊക്കെ വച്ചുനടത്തുന്ന ബോഡിഷെയ്മിങ്ങും പലർക്കുമെതിരെ തുടരുകയാണ്. 

ചെമ്പൻ വിനോദ് ഭാര്യ മറിയം തോമസിനൊപ്പം

ശാരീരിക പ്രത്യേകതകൾ കൊണ്ടാണോ ഒരാളിന്റെ പ്രായത്തെ അളക്കേണ്ടത്, അല്ലെങ്കിൽ മറ്റുള്ളവരുടെ തീർത്തും സ്വകാര്യമായ കാര്യങ്ങളെക്കുറിച്ച് പബ്ലിക് പ്ലാറ്റ്ഫോമിൽ അഭിപ്രായം പറയുന്നതെന്തിനാണ്? ഇങ്ങനെ ചെയ്യുന്നവരുടെ മനസ്സിലിരുപ്പെന്താണ്, അവരോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത്. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് താരങ്ങളും മാനസിക ആരോഗ്യ വിദഗ്ധയും പുതിയ തലമുറയുടെ പ്രതിനിധികളും.

കാഴ്ചപ്പാടിൽ മാറ്റം അനിവാര്യമാണ്, അടിച്ചേൽപ്പിക്കാനാവില്ലല്ലോ, പോസിറ്റീവായിട്ടിരിക്കാനാണിഷ്ടം : അപ്സര രത്നാകരൻ

സ്ക്രീനിൽ കാണുമ്പോൾ യഥാർഥത്തിലുള്ളതിനെക്കാൾ തടി കൂടുതൽ തോന്നിക്കുന്ന ശരീരപ്രകൃതമാണ് എന്റേത്. അതു മുൻനിർത്തി ചിലർ എന്റെ പ്രായം കണക്കാക്കുകയും അതുമായി ബന്ധിപ്പിച്ച് മോശം കമന്റ് ഇടുകയും ചെയ്യുന്നു. നെഗറ്റീവ് പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടല്ലേ.

ADVERTISEMENT

ഒരാളെ പരിചയപ്പെടുമ്പോൾ അവരെ അഭിസംബോധന ചെയ്യുന്നതിലും ശ്രദ്ധിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ചേച്ചീ, ചേട്ടാ എന്നൊക്കെ വിളിക്കുന്നത് ചിലർക്ക് ഇഷ്ടപ്പെടണമെന്നില്ല. പ്രായക്കൂടുതൽ തോന്നുന്ന ഒരാൾ ഞങ്ങളെ ചേച്ചീ, ചേട്ടാ എന്നു വിളിച്ചാൽ ഞങ്ങൾക്ക് ഒരുപാട് പ്രായമുണ്ടെന്ന് മറ്റുള്ളവർ ചിന്തിച്ചാലോയെന്ന ആശങ്കയായിരിക്കും അവർക്ക്. അപ്പോൾ അങ്ങനെ വിളിക്കാതിരിക്കാം. അല്ലാതെ എനിക്ക് പ്രായക്കുറവാണ്, ഞാൻ ഇങ്ങനെയേ വിളിക്കൂ എന്ന് നിർബന്ധം പിടിക്കേണ്ടതില്ല. 

നമ്മളെ ഒരാൾ ചേച്ചീ എന്നു വിളിക്കുന്നതിൽ താൽപര്യമില്ലെങ്കിൽ, ഇത്രയാണ് എന്റെ പ്രായം, എന്നെ ഇങ്ങനെ വിളിച്ചാൽ മതിയെന്നു പറയാം. എന്നിട്ടും അവർ തിരുത്താൻ തയാറായില്ലെങ്കിൽ വിട്ടേക്കുക. ഇത്തരം കാര്യങ്ങൾ അധികം മനസ്സിലേക്കെടുക്കാത്ത ഒരാളാണ് ഞാൻ. ഒരാളുടെ കാഴ്ചയിലെ ഭംഗിയോ ആകാരവടിവോ മാനദണ്ഡമാക്കിയല്ല വ്യക്തിത്വത്തെ അളക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ചില കാഴ്ചപ്പാടുകൾ മാറേണ്ടതാണ്. എങ്കിലും ഒറ്റയടിക്ക് അത് മാറണമെന്ന് നിർബന്ധം പിടിക്കാനാവില്ലല്ലോ. മാറണമെന്ന് സ്വയം തോന്നണം. നെഗറ്റീവ് കാര്യങ്ങളെ അവഗണിച്ച് പോസിറ്റീവ് കാര്യങ്ങൾക്ക് പ്രാധാന്യം നൽകി മുന്നോട്ടുപോകുന്നതാണ് എന്റെ രീതി.

അപ്സര ഭർത്താവ് ആൽബിക്കൊപ്പം

അസത്യ വാർത്തകൾ പ്രചരിപ്പിക്കുന്നവർ വെളിപ്പെടുത്തുന്നത് അവരുടെ സംസ്കാരമാണ്. അവർ വിശ്വസിക്കുന്നത് മാത്രമാണ് സത്യമെന്നാണ് അവർ ചിന്തിക്കുന്നത്. അവരെ പെട്ടെന്നൊന്നും തിരുത്താൻ സാധിക്കില്ല. അവർ ധരിച്ചു വച്ചിരിക്കുന്നത് തെറ്റാണെന്നു തിരിച്ചറിഞ്ഞാൽ പ്രശ്നങ്ങൾ അവിടെ തീരും. പക്ഷേ ചിലർ അതിനു തയാറാവില്ല. അവരെ തിരുത്താൻ ആർക്കും സാധിക്കില്ല. അങ്ങനെയുള്ളവരുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് ഏക പോംവഴി.

ഇല്ലാത്തതു പറഞ്ഞതുകൊണ്ടു മാത്രമാണ് പ്രതികരിച്ചത്

പൊതുവേ നെഗറ്റീവ് കമന്റ്സിനോട് പ്രതികരിക്കാറില്ലെങ്കിലും കുട്ടികളുടെ കാര്യം പരാമർശിച്ച നെഗറ്റീവ് വാർത്തകളോട് പ്രതികരിക്കേണ്ടി വന്നത് അത് തികച്ചും അസത്യമായതുകൊണ്ടാണ്. അതുകൊണ്ടാണ് കുട്ടികളുണ്ടെന്ന തരത്തിൽ വന്ന വ്യാജവാർത്തകളോട് പ്രതികരിച്ചത്. ലോകത്ത് ആദ്യമായിട്ടല്ല ഒരു സ്ത്രീ പുനർവിവാഹിതയാകുന്നത്. എന്റെയും ഭർത്താവിന്റെയും കുടുംബം ഒന്നിച്ചെടുത്ത തീരുമാനമാണ് ഞങ്ങളുടെ വിവാഹം. ഇത്രയും ചിരി വേണ്ട, ഇത് ഒരു വർഷം തികയ്ക്കില്ല എന്നൊക്കെയുള്ള കമന്റുകൾ വിവാഹചിത്രത്തിനു താഴെ വന്നിരുന്നു. ഇത്തരം കമന്റുകളിൽനിന്നു ചിലർക്ക് വല്ലാത്ത മനഃസുഖം കിട്ടാറുണ്ട്. അത് ഒരു തരം മാനസികവൈകല്യമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം മനോഭാവം മാറ്റാൻ സ്കൂൾ തലം മുതൽ കുഞ്ഞുങ്ങളുടെ മനസ്സിനെ പാകമാക്കാം. നമ്മളെക്കുറിച്ചു മാത്രം ചിന്തിക്കാതെ മറ്റുള്ളവരെക്കുറിച്ചു കൂടി ചിന്തിക്കാൻ പഠിപ്പിക്കാം. എന്റെ യുട്യൂബ് ചാനലിലൂടെ മറ്റുള്ളവരെക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിച്ചാൽ വരുമാനം കിട്ടും എന്ന ചിന്തയിൽനിന്ന്, ഞാൻ സൃഷ്ടിക്കുന്ന വ്യാജവാർത്ത മറ്റേയാളുടെ മനസ്സിനെ എത്രമാത്രം വേദനിപ്പിച്ചുവെന്നു ചിന്തിക്കാൻ പഠിപ്പിക്കാം.

ഒരാളുടെ വ്യക്തിത്വത്തെ കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിനുപകരം അവരെ തകർക്കുകയാണ് മോശമായ കമന്റുകളിടുന്നവർ ചെയ്യുന്നതെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ പറയുന്നു. 

വാർത്തകളിലെ സത്യവും മിഥ്യയും തിരിച്ചറിയാതെ നെഗറ്റീവ് കമന്റിടുന്നയാളുകൾ തീർത്തും സഹാനുഭൂതിയില്ലാത്തവരായിരിക്കും. സാമൂഹിക ജീവിയായ മനുഷ്യൻ സഹജീവികളെ പരിഗണിക്കാനുള്ള ഒരു ഉള്ളലിവ് കാണിക്കുന്നില്ല എന്നാണതിനർഥം. മനുഷ്യനെന്നുള്ള നിലയിൽ മൃഗീയമായ അധഃപതനമാണത്. ഇത്തരം കമന്റുകളിലൂടെ ഒരാൾ വെളിവാക്കുന്നത് അവരുടെ നിലവാരവും മനോഭാവവുമാണ്. തന്റെ അഭിപ്രായം തന്നെയാണ് മറ്റുള്ളവർക്കുമെന്നുള്ള തരത്തിലുള്ള സാമാന്യവൽക്കരണം ശരിയല്ല. വണ്ണക്കൂടുതൽ, മെലിയൽ പോലെയുള്ള കാര്യങ്ങൾ ഒരു അസുഖം വന്നാൽ ആർക്കും സംഭവിക്കാവുന്നതേയുള്ളൂ എന്നകാര്യം ഇത്തരം കമന്റിടുന്നതിനു മുൻപ് ഓർക്കുന്നത് നല്ലതാണ്. മോശമായ കമന്റിടുന്നതിനു മുൻപ് അത് ബാധിക്കാൻ പോകുന്നവരുടെ മാനസികനിലയെ അതെത്രമാത്രം തകിടം മറിക്കുമെന്നു കൂടി മനസ്സിലാക്കണം. ചിലപ്പോൾ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളതുകൊണ്ടായിരിക്കും ചിലർക്ക് വണ്ണമുള്ളത്. അത് പുറത്തുള്ള ആളുകൾക്ക് മസ്സിലാവണമെന്നില്ല. ഒരുപക്ഷേ അവർ അത്തരം വ്യക്തിപരമായ കാര്യങ്ങൾ പുറത്തു പറയാൻ താൽപര്യം കാണിക്കാറുമില്ലായിരിക്കും.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ

തനതായ വ്യക്തിത്വത്തെ സ്വീകരിക്കാൻ ശീലിക്കാം

നല്ല ശരീരവടിവുണ്ടെങ്കിലേ ഒരു അഭിനേത്രിയെ അംഗീകരിക്കാനാകൂ എന്നുണ്ടോ? ഒരാൾ ഇങ്ങനെയായാലേ അവരെ സ്വീകരിക്കൂവെന്ന് വാശിപിടിക്കുമ്പോൾ മനുഷ്യരുടെ തനതായ വ്യക്തിത്വം അംഗീകരിക്കാൻ ഒരുക്കമല്ല എന്നല്ലേ അതിനർഥം. പൊതുബോധത്തിന്റെ സൗന്ദര്യസങ്കൽപത്തിന്റെ ചട്ടക്കൂടിനു പുറത്തുള്ളവർ സ്വീകാര്യരല്ല എന്ന് പറയുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. തനത് വ്യക്തിത്വത്തെ അംഗീകരിക്കാനുള്ള മനസ്സുണ്ടാവുകയെന്നതാണ് പ്രധാനം. വളരെ ലളിതമായി അതിനെ ഇങ്ങനെ വിശദീകരിക്കാം. ഓരോ മനുഷ്യരുടെയും വിരലടയാളം, കണ്ണിന്റെ ഇംപ്രഷൻ, പല്ലിന്റെ കടിയുടെ പാട്, ഡിഎൻഎ ഇവയൊക്കെ വ്യത്യസ്തമാണ്. ഇത്തരം യുണീക് ഐഡന്റിയുള്ള വ്യക്തിയാണ് മനുഷ്യൻ. അതുകൊണ്ടു തന്നെ ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് അക്ഷരാർഥത്തിൽ അവഹേളനം തന്നെയാണ്. ജീവശാസ്ത്രപരമായ തനത് അടയാളങ്ങളോടു കൂടിയ മനുഷ്യർ മറ്റു കാര്യങ്ങളിൽ ഒരച്ചിൽ വാർത്തതു പോലെയിരിക്കണമെന്ന് പറയുന്നതിൽ തീരെ യുക്തിയില്ല.

അഭിസംബോധനയിലും വേണം മാറ്റം

മറ്റു നാടുകളെ അപേക്ഷിച്ച് നമ്മുടെ നാട്ടിൽ ‘സ്ഥാനം’ ചേർത്ത് വിളിക്കൽ ഒരു ശീലംപോലെയാണ്. വിദേശരാജ്യങ്ങളിൽ പേരിനൊപ്പം മിസ്റ്റർ, മിസ്, മിസ്സിസ് ഒക്കെ ചേർത്താണ് ആളുകൾ അഭിസംബോധന ചെയ്യുന്നത്. ചിലയിടങ്ങളിൽ സെക്കൻഡ് നെയിം ആയിരിക്കും വിളിക്കുന്നത്. നമ്മുടെ നാടിന്റെ സംസ്കാരം അനുസരിച്ച് സ്ഥാനം എന്നതിന് വളരെ പ്രാധാന്യമുണ്ട്. നാട്ടിൽ ബന്ധുക്കളായ സ്ത്രീകളെ ചിറ്റ, കുഞ്ഞമ്മ, പേരമ്മ, വലിയമ്മ എന്നൊക്കെ കുട്ടികൾ വിളിക്കാറുണ്ട്. എന്നാൽ ബന്ധമോ പരിചയമോ എന്തും ആയിക്കൊള്ളട്ടെ വിദേശത്ത് ആന്റി എന്നൊരു വിളി മാത്രമേയുള്ളൂ. ഭാഷാപരമായ പദപ്രയോഗത്തിലുള്ള വൈവിധ്യം നമ്മുടെ അധികാര ശ്രേണിയെക്കുറിച്ചുള്ള ഒരു സൂചനയാണ്. കാലാന്തരേണ വരേണ്ട ചില സാംസ്കാരികമായ മാറ്റങ്ങളാണിതൊക്കെ. സ്ഥാനം നൽകണോ പേരു വിളിക്കണോയെന്നൊക്കെ അപ്പുറത്തു നിൽക്കുന്ന വ്യക്തിയുടെ അഭിപ്രായം കൂടി പരിഗണിച്ചു ചെയ്യുന്നതാണുചിതം. ‘ഹൗ ഡുയു വാൻഡ് മീ ടു അഡ്രസ്സ് യൂ’ (ഞാൻ നിങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്?) എന്നൊരു ചോദ്യം അപ്പുറത്തു നിൽക്കുന്നവരോട് ചോദിക്കുന്നതിന്റെ പേരിൽ നമുക്കൊരു നഷ്ടവും വരാനില്ല. അത്തരം കാര്യങ്ങൾ പുതിയൊരു സംസ്കാരത്തിന്റെ ഭാഗമാക്കണമെന്നാണ് എന്റെ അഭിപ്രായം. 

അപ്പിയറൻസിനെപ്പറ്റി കമന്റ് ചെയ്യാതെ എബിലിറ്റിയെപ്പറ്റി സംസാരിക്കൂ

കുറവുകളെപ്പറ്റിയുള്ള നെഗറ്റീവ് കമന്റിനു പകരം കഴിവുകളെപ്പറ്റിയുള്ള പോസിറ്റീവ് കമന്റിടാൻ ശ്രദ്ധിക്കാം. ശാരീരിക പ്രത്യേകതകളെപ്പറ്റി –അത് അവനവന്റേതായാലും മറ്റുള്ളവരുടേതായാലും–  നെഗറ്റീവ് കമന്റ് ഒരിക്കലും പറയരുത്. അതിനു പകരം അവരുടെ കഴിവുകളെപ്പറ്റി സംസാരിക്കാം. ഭാരം കുറയ്ക്കാൻ വ്യായാമം ചെയ്തുകൂടേ എന്നൊക്കെ പറയുന്നതിനു പകരം മാനസികോല്ലാസത്തിനുവേണ്ടി എന്തൊക്കെ ചെയ്യാം എന്നതിനെപ്പറ്റിയുള്ള നിർദേശങ്ങൾ നൽകാം. ഞാൻ ചെയ്യുന്ന ഡയറ്റ് ഫോളോ ചെയ്യണം എന്നൊന്നും നിർദേശിക്കരുത്. കാരണം ഓരോ ശരീരവും വ്യത്യസ്തമാണ്. അതുകൊണ്ട് വിദഗ്ധനായി സ്വയം നടിച്ചുള്ള ഉപദേശങ്ങളും നിർദേശങ്ങളും പൂർണമായും ഒഴിവാക്കണം.

Representative Image. Photo Credit: Aquarius Studio / Shutterstock

ഭാരത്തെക്കുറിച്ചും തൂക്കത്തെ‌ക്കുറിച്ചും ആകാരവടിവിനെക്കുറിച്ചുമോർത്ത് വ്യാകുലപ്പെടാതെ ആരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ചും മെറ്റബോളിസം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളെക്കുറിച്ചും സംസാരിക്കാം. ശാരീരികമായ കുറവുകളെക്കുറിച്ച് പറയാതെ വ്യക്തിത്വത്തിലെ നന്മകളെക്കുറിച്ച് പറയാം. നെഗറ്റീവ് കമന്റ്സ് അത് കേൾക്കുന്നവരിൽ വലിയ മാനസികാഘാതമാണുണ്ടാക്കുന്നത്. അവർക്ക് സ്വയം മതിപ്പു തോന്നാതിരിക്കാം, ഇരയാക്കപ്പെട്ടുവെന്നു തോന്നാം, സ്വന്തം കഴിവിൽത്തന്നെ സംശയം തോന്നുകവരെ ചെയ്യാം. അങ്ങനെയുള്ള ഒരുപാട് മനുഷ്യരെ കണ്ട അനുഭവത്തിന്റെ വെളിച്ചത്തിൽപ്പറയുകയാണ്. മോശം കമന്റുകൾ ഒരു മനുഷ്യനെ തകർക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാഴ്ചകൾ, അല്ലെങ്കിൽ കേൾവികൾ അവരിലുണ്ടാക്കുന്ന അസ്വസ്ഥതകൾ അവരുടെ വ്യക്തിബന്ധങ്ങളെത്തന്നെ മോശമായി ബാധിക്കാറുണ്ട്. ചിലർ ആത്മഹത്യയ്ക്ക് ശ്രമിക്കുക പോലും ചെയ്യാറുണ്ട്.

ഇതിനോടൊപ്പം കൂട്ടിച്ചേർക്കാനാഗ്രഹിക്കുന്നൊരു കാര്യമാണ് നിറത്തിന്റെ പേരിലൊക്കെ കുട്ടികൾ നേരിടുന്ന വിവേചനമെന്ന വിഷയം. ചില പെൺകുട്ടികളൊക്കെ ഇതു പറഞ്ഞ് പൊട്ടിക്കരയുന്നത് കേട്ടിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ബോഡിപോസിറ്റിവിറ്റിയോടെ കുട്ടികളെ വളർത്തേണ്ടതിന്റെ പ്രധാന്യം നമ്മൾ മനസ്സിലാക്കേണ്ടത്. ഇത്തരം വിവേചനങ്ങൾ വീടുകളിലും സ്കൂളുകളിലും നടക്കുന്നുണ്ടെങ്കിൽ എത്രയും വേഗം ഒഴിവാക്കണം. എല്ലാവർക്കും തുല്യപരിഗണ കൊടുക്കാൻ ശ്രദ്ധിക്കണം. റാൻഡം സാംപിൾ മെതേഡ് പിന്തുടരാൻ ശ്രമിക്കുന്നതിലൂടെ അതൊരു പരിധി വരെ സാധിക്കും. – സൈലേഷ്യ വ്യക്തമാക്കുന്നു.

അത്തരം കമന്റുകൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്: ഡിംപിൾ റോസ് 

താരങ്ങളെന്നു പറയുന്നവർക്കും മനസ്സും വികാരങ്ങളുമുണ്ടെന്നും വ്യാജവാർത്തകളിടുന്നവർ അതു പരിഗണിക്കണമെന്നും മിനിസ്ക്രീൻ താരവും യുട്യൂബറുമായ ഡിംപിൾ റോസ്. വ്യക്തിപരമായി നേരിട്ട ചില അനുഭവങ്ങളും അപ്സരയുടെ അനുഭവവുമൊക്കെ കണക്കിലെടുക്കുമ്പോൾ ഇത്തരം വ്യാജവാർത്തകൾക്കിരയാകുന്നവരുടെ വ്യക്തിജീവിതത്തെ, മാനസിക നിലയെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്ന് ചിന്തിക്കാതെയാണ് ഇവർ പ്രതികരിക്കുന്നതെന്ന് തോന്നാറുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ കാണുമ്പോൾ നല്ല വിഷമം തോന്നാറുണ്ട്. മനസ്സിനെ മുറിവേൽപിച്ച ഭൂതകാലത്തെക്കുറിച്ച് മറക്കാനാഗ്രഹിക്കുന്നവരാണ് എല്ലാ മനുഷ്യരും. താരങ്ങളും അങ്ങനെ തന്നെ. യുട്യൂബ് ക്ലിക്ക് തരുന്ന വരുമാനത്തിനുവേണ്ടി മറ്റുള്ളവരുടെ മനസ്സിനെ മുറിപ്പെടുത്തുന്ന കാര്യങ്ങൾ അപ്‌ലോഡ് ചെയ്യരുത് എന്നാണ് എന്റെ അഭ്യർഥന.

ഡിംപിൾ റോസ്

സെലിബ്രിറ്റികളും വ്യക്തികളാണ്. അവർക്കും വികാരങ്ങളുണ്ട്. സ്വകാര്യജീവിതത്തിൽ ചില തിരഞ്ഞെടുപ്പുകൾ നടത്താനുള്ള അവകാശമുണ്ട്. ഒരു പബ്ലിക് ഫിഗറായതുകൊണ്ടു മാത്രം സ്വകാര്യജീവിതത്തിലെ എല്ലാക്കാര്യങ്ങളും – അതിപ്പോൾ സന്തോഷമുള്ളതോ സങ്കടകരമായതോ ആവട്ടെ– രണ്ടാം വിവാഹം പോലെയുള്ള തീർത്തും വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കാൻ അവർക്ക് പലപ്പോഴും കഴിയണമെന്നില്ല. താരങ്ങളെക്കുറിച്ചുള്ള വാർത്തകൾ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ സഹിതം പലരും യുട്യൂബിലും സമൂഹമാധ്യമങ്ങളിലുമൊക്കെ പങ്കുവയ്ക്കാറുണ്ട്. യുട്യൂബ് വ്യൂസ് കൂട്ടാനായി പടച്ചുവിടുന്ന ഇത്തരം വ്യാജവാർത്തകൾ അതിനിരയാകുന്നവരെ എത്രത്തോളം ബാധിക്കുന്നുവെന്ന് അവർ ചിന്തിക്കാറേയില്ല.

വിവാഹമെന്നത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എത്രവയസ്സുള്ള ആളെ കല്യാണം കഴിക്കണം. അയാൾ തടിച്ചിരിക്കണോ, മെലിഞ്ഞിരിക്കണോ എന്നൊക്കെയുള്ളത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. മൂന്നാമതൊരാൾ അതിൽ അഭിപ്രായം പറയുന്നത് ശരിയല്ല. വിവാഹം കഴിക്കുന്നവർ തമ്മിൽ ഇക്കാര്യത്തെക്കുറിച്ച് ധാരണയുണ്ടെങ്കിൽ അവിടെ പ്രായത്തിനോ, സൗന്ദര്യത്തിനോ, ശാരീരിക പ്രത്യേകതകൾക്കോ സ്ഥാനമില്ല. വാർത്തകൾക്കുള്ളിലെ സത്യവും മിഥ്യയും തിരിച്ചറിയാതെയാണ് പലയാളുകളും പ്രതികരിക്കുന്നത്. വ്യക്തിപരമായി സൈബർ ആക്രമണത്തിന് ഒരുപാടുതവണ ഞാനും വിധേയയായിട്ടുണ്ട്. പൊതുവിടങ്ങളിൽ മോശം കമന്റ് ഇടുന്നവർക്ക് എന്ത് സന്തോഷമാണ് കിട്ടുന്നതെന്ന് ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ആളുകളെ പറഞ്ഞു തിരുത്താനൊന്നും ഞാനാളല്ല. എങ്കിലും ഒരു കാര്യം പറയാതെ വയ്യ. ഒരു വാർത്ത സത്യമാണോ കള്ളമാണോ എന്ന് വ്യക്തമായി അറിയില്ലെങ്കിൽ അതിനെക്കുറിച്ച് നല്ലതും മോശവും പറയാതിരിക്കാനുള്ള ഒരു ഓപ്ഷനില്ലേ. അതിനെക്കുറിച്ചു ആളുകൾ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനേം. – ഡിംപിൾ പറയുന്നു.

സെലിബ്രിറ്റികൾ മാത്രമല്ല സാധാരണക്കാരും ശാരീരിക പ്രത്യേകതകളുടെ പേരിൽ ബോഡിഷെയിമിങ്ങിന് ഇരയാകാറുണ്ട്. നിറമോ ശരീരഭാരമോ ശാരീരിക പ്രത്യേകതകളോ ഒക്കെ ഇത്തരം പരിഹാസത്തിനു കാരണമാകുന്നുണ്ട്. പൊതുസദസ്സിലും മറ്റും ഇത്തരം പരിഹാസങ്ങൾക്ക് ഇരയാകുന്ന കൊച്ചുകുട്ടികൾ അടക്കമുള്ളവരുടെ മാനസികാവസ്ഥയോ സങ്കടമോ പരിഹാസക്കാർ പരിഗണിക്കാറില്ല. പലപ്പോഴും തമാശ എന്ന പേരിലാണ് ഇത്തരം അക്രമങ്ങൾ നടക്കുന്നതും. 

പറയുന്നവർക്കു തമാശ, കൊള്ളുന്നത് ചങ്കിൽ

തമാശയെന്ന മട്ടിലാണ് ചില ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ബോഡി ഷെയ്മിങ് നടത്തുന്നതെന്ന് പത്തനംതിട്ട സ്വദേശിയും കോളജ് വിദ്യാർഥിയുമായ അലൻ പറയുന്നു. തടി കൂടുതലാണ്, കറുത്ത നിറമാണ് എന്നതിന്റെ പേരിലാണ് കളിയാക്കൽ. സ്കൂളിൽ പഠിക്കുമ്പോൾ വിവാഹം പോലെയുള്ള ചടങ്ങുകൾക്കു പോകാൻ മടിയായിരുന്നു. ആളുകൾക്കിടയിൽവച്ചാണ് പലരുടെയും പരിഹാസം. എല്ലാവരുടെയും മുന്നിൽവച്ച് ഞാനും ചിരിക്കുമെങ്കിലും പിന്നെ വീട്ടിലെത്തി മുറിയടച്ചിരുന്നു കരയുമായിരുന്നു. കൂട്ടുകാർ ഇരട്ടപ്പേരു വിളിക്കുമ്പോഴും സങ്കടം വരുമായിരുന്നു. പിന്നെ, എന്റെ ശരീരത്തിൽ മറ്റുള്ളവർക്ക് എന്തുകാര്യം എന്തു ചിന്തിച്ചപ്പോൾ പ്രശ്നമില്ല. ഇപ്പോൾ പരിഹസിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കും. ഒരാളുടെ ശാരീരിക പ്രത്യേകത കുറവുകളല്ലല്ലോ. അതിന്റെ പേരിൽ പരിഹസിക്കുകയോ ഉപദേശിക്കുകയോ ചെയ്യേണ്ട കാര്യമില്ല – അലൻ പറയുന്നു.

Representative Image. Photo Credit: Creativa Images/ Shutterstock

പലപ്പോഴും അഭ്യുദയകാംക്ഷികളുടെ ഭാവത്തിലാണ് പരിഹാസക്കാർ വരുന്നതെന്ന് പ്ലസ്ടു വിദ്യാർഥിനി അഷിത പറയുന്നു. ‘എന്റെ വണ്ണമാണ് അവരുടെ പ്രശ്നം. തടി കുറയ്ക്കാനുള്ള ഉപദേശമെന്ന മട്ടിലാണ് ബോഡി ഷെയ്മിങ്. ഞാൻ വളരെ കുറച്ചു ഭക്ഷണമേ കഴിക്കാറുള്ളൂ. ആവശ്യത്തിനു വ്യായാമവുമുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളുമില്ല. പക്ഷേ അതൊക്കെ പറഞ്ഞാലും ഉപദേശക്കാർക്കു വിശ്വാസമില്ല. തടിച്ചിരുന്നാൽ പ്രായം തോന്നും, കല്യാണത്തിനു ചെറുക്കനെ കിട്ടില്ല എന്നൊക്കെയാണ് ചിലരുടെ ഉപദേശം. എനിക്ക് ഉപദേശം വേണമെങ്കിൽ ഡോക്ടറെയോ ന്യട്രീഷ്യനെയോ കണ്ടോളാമെന്നും നിങ്ങളുടെ ഫ്രീ ഉപദേശം വേണ്ടെന്നും ഒന്നുരണ്ടു പേരോടു മുഖത്തടിച്ചപോലെ പറഞ്ഞതോടെ അവരുടെ ശല്യം നിന്നു.’

എന്താണു പ്രായക്കുറവിന്റെ മാനദണ്ഡം?

മലയാളികളെ സംബന്ധിച്ച്, എന്താണു പ്രായക്കുറവിന്റെ മാനദണ്ഡം? മെലിഞ്ഞിരിക്കുന്നതാണോ? അതോ ഒതുങ്ങിയ ശരീരമോ? പൊക്കവും വണ്ണവും ഒരുപോലെയുള്ളവരെന്നാൽ ഒരുപാട് പ്രായമുള്ളവരെന്നാണ് പലരും നൽകുന്ന നിർവചനം. യഥാർഥ പ്രായം വെളിപ്പെടുത്തിയാൽപോലും അതു വിശ്വസിക്കാൻ കൂട്ടാക്കാത്തയാളുകളുമുണ്ട്. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുണ്ടെങ്കിലേ ഈ സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാൻ സാധിക്കൂവെന്ന് സംശയംതോന്നുന്ന തലത്തിലേക്ക് ബോഡിഷെയിമിങ് വളർന്നിട്ടുണ്ട്. 

വ്യക്തിയെന്ന നിലയിൽ, പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും സെലിബ്രിറ്റികൾ അടക്കം എല്ലാവർക്കുമുണ്ടല്ലോ. വർഷങ്ങളായുള്ള പരിചയവും അടുപ്പവും വിവാഹബന്ധത്തോളം എത്തിയിട്ടുണ്ടെങ്കിൽ അത് പരസ്പരം നന്നായി മനസ്സിലാക്കിയിട്ടു തന്നെയാവും. ശാരീരിക പ്രത്യേകതകളും മുഖം കണ്ടാൽ പ്രായം തോന്നുമോ എന്ന സംഗതികളുമൊക്കെ അവരെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രസക്തമായിരിക്കും. എന്നിട്ടും പലരും അവരുടെ സ്വകാര്യതയെയോ അവകാശങ്ങളെയോ മാനിക്കാതെ നിരന്തരം പരിഹസിച്ചുകൊണ്ടിരിക്കുന്നു. ആ മനോഭാവമാണ് മാറേണ്ടത്. അല്ലെങ്കിൽ, പരിഷ്കൃത സമൂഹമെന്നു സ്വയം വിശേഷിപ്പിക്കുന്ന നമ്മൾ പുറംലോകത്തിനും നമ്മുടെ മനസ്സാക്ഷിക്കും മുന്നിൽത്തന്നെ അപഹാസ്യരായിക്കൊണ്ടേയിരിക്കും.

Content Summary : Actresses Psychologist and common people talks about harmful effect of body shaming