കോവിഡ് പ്രതിസന്ധികളെ തുടർന്ന് ദമ്പതികൾ ഒരുപാട് സമയം ഒന്നിച്ചു കഴിയുന്ന കാലമാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധി കാലഘട്ടം പരസ്പരമുള്ള ബന്ധം ദൃഢമാക്കാൻ ഉപയോഗിക്കാം. സമയം വെറുതെ കളയുകയുന്നതിനു പകരം പരസ്പരം അറിയാൻ ശ്രമിക്കാം. ഒന്നിച്ചു പാചകം ചെയ്യുക, കളികളിൽ ഏർപ്പെടുക, വീട്ടുകാര്യങ്ങൾ നോക്കുക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പ്രതിസന്ധികളെ തുടർന്ന് ദമ്പതികൾ ഒരുപാട് സമയം ഒന്നിച്ചു കഴിയുന്ന കാലമാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധി കാലഘട്ടം പരസ്പരമുള്ള ബന്ധം ദൃഢമാക്കാൻ ഉപയോഗിക്കാം. സമയം വെറുതെ കളയുകയുന്നതിനു പകരം പരസ്പരം അറിയാൻ ശ്രമിക്കാം. ഒന്നിച്ചു പാചകം ചെയ്യുക, കളികളിൽ ഏർപ്പെടുക, വീട്ടുകാര്യങ്ങൾ നോക്കുക, പ്രണയത്തിനായി സമയം കണ്ടെത്തുക എന്നിവ ബന്ധങ്ങൾ വളർത്താൻ സഹായകമാവും. നല്ല പങ്കാളികളാകാൻ ചിലപ്പോൾ കാലങ്ങളെടുത്തുള്ള അധ്വാനം ആവശ്യമായി വരും. അതിനുള്ള കുറച്ച് ടിപ്പുകളാണ് ചുവടെയുള്ളത്. 

വികാരങ്ങൾ മനസ്സിലാകുക 

ADVERTISEMENT

ഈ കാലഘട്ടത്തിൽ ഒരുമിച്ചു കഴിയുന്ന ദമ്പതികൾ തങ്ങളുടെ വികാരങ്ങൾ പരസ്പരം പങ്കുവയ്ക്കാനും പങ്കാളിയുടെ വികാരങ്ങളെയും അനുഭവങ്ങളെയും മനസ്സിലാക്കാനും ശ്രമിക്കണം. മോശം വികാരങ്ങളിൽനിന്നു കരകയറാൻ വ്യക്തികളെ പ്രേരിപ്പിക്കാൻ ശ്രമിക്കും മുൻപ് അത് മുഴുവനായും മറക്കാവുന്ന സാഹചര്യത്തിലേക്ക് അവർ എത്തിയിട്ടുണ്ടോ എന്ന് അറിയണം.

അർഥവത്തായ സംഭാഷണങ്ങൾ 

ADVERTISEMENT

കുറഞ്ഞത് 30 മിനിറ്റെങ്കിലും ദിവസവും സംസാരിക്കാനായി പങ്കാളികൾ മാറ്റിവയ്ക്കണം. വീട്ടിലെ ചെയ്തുതീർക്കേണ്ട കാര്യങ്ങളല്ല മറിച്ച് ബാല്യം, കരിയർ, ഭാവി എന്നിങ്ങനെ പരസ്പരം മനസ്സിലാക്കാൻ സഹായിക്കുന്ന കാര്യങ്ങളെപ്പറ്റി സംസാരിക്കാം. വർഷങ്ങൾ ഒരുമിച്ചു ജീവിച്ചവർ പോലും ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതിൽ പരാജയപ്പെടാറുണ്ട്. 

വ്യായാമം ചെയ്യാം 

ADVERTISEMENT

ഒറ്റയ്ക്കോ, പങ്കാളിയോട് ഒപ്പമോ വ്യായാമം ചെയ്യുന്നത് തലച്ചോറിന്റെ പോസിറ്റിവിറ്റി നിലനിർത്താൻ സഹായിക്കും. പുറത്തേക്ക് ഒന്ന് നടക്കാൻ പോകുന്നതുപോലും ബന്ധങ്ങൾക്ക് ഉണർവ് നൽകും. കുട്ടികളെയോ, ഓമന മൃഗങ്ങളെയോ കൂട്ടി പുറത്തേക്ക് ഇറങ്ങുന്നത് പങ്കാളികൾക്ക് പരസ്പരം സംസാരിക്കാൻ അവസരം ഒരുക്കും.

ഇലക്ട്രോണിക് ഉപകരണങ്ങൾ 

എല്ലായ്പ്പോഴും ഫോണിലോ മറ്റോ നോക്കിയിരിക്കുന്നത് പരസ്പരമുള്ള ബന്ധത്തെ ബാധിക്കും. ഇവ ഒഴിവാക്കി കുറച്ചുസമയം പരസ്പരം സംസാരിക്കാൻ മാറ്റിവയ്ക്കുന്നത് ബന്ധങ്ങൾ ദൃഢമാവാൻ സഹായിക്കും. 

ജോലികൾ പങ്കുവയ്ക്കാം 

ജോലികൾ പകുത്തെടുത്ത് ചെയ്യുക. പങ്കാളിക്ക് വയ്യെങ്കിൽ അവരുടെ ജോലികളിൽ സഹായിക്കുക എന്നിങ്ങനെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പെരുമാറുന്നത് ബന്ധം ശക്തമാക്കും. 

വിവാഹ ബന്ധങ്ങളിൽ വിദഗ്ദരായ തെറാപ്പിസ്റ്റുകളുടെ സഹായം തേടുന്നവരുടെ എണ്ണം കൂടിവരുകയാണ്. നിങ്ങൾ പ്രശ്നങ്ങൾ അനുഭവിക്കുന്ന ദമ്പതികൾ അല്ലെങ്കിൽ പോലും വിദഗ്ധരായ ആളുകൾക്ക് സന്തോഷവും സ്നേഹവും നിറഞ്ഞ ഒരു ബന്ധം കെട്ടിപ്പടുക്കാൻ നിങ്ങളെ സഹായിക്കാനാവും.