കഴിഞ്ഞ വർഷമാണ് പത്തനംതിട്ടയിൽ എന്റെ 21 വയസ്സുള്ള ഒരു ട്രാൻസ് സുഹൃത്തിനെ സ്വന്തം ചേട്ടൻ തലയ്ക്കടിച്ചുകൊന്നത്. അത്രയ്ക്ക് വെറുപ്പുണ്ട് ജനങ്ങളിൽ. അതുകൊണ്ട് തന്നെ തുറന്നുപറച്ചിലുകളുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്....

കഴിഞ്ഞ വർഷമാണ് പത്തനംതിട്ടയിൽ എന്റെ 21 വയസ്സുള്ള ഒരു ട്രാൻസ് സുഹൃത്തിനെ സ്വന്തം ചേട്ടൻ തലയ്ക്കടിച്ചുകൊന്നത്. അത്രയ്ക്ക് വെറുപ്പുണ്ട് ജനങ്ങളിൽ. അതുകൊണ്ട് തന്നെ തുറന്നുപറച്ചിലുകളുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷമാണ് പത്തനംതിട്ടയിൽ എന്റെ 21 വയസ്സുള്ള ഒരു ട്രാൻസ് സുഹൃത്തിനെ സ്വന്തം ചേട്ടൻ തലയ്ക്കടിച്ചുകൊന്നത്. അത്രയ്ക്ക് വെറുപ്പുണ്ട് ജനങ്ങളിൽ. അതുകൊണ്ട് തന്നെ തുറന്നുപറച്ചിലുകളുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ക്വിയർ വിദ്യാർഥി എന്ന നിലയിൽ ബിഎഡ് ക്ലാസ് മുറിയിൽ ശ്വാസം മുട്ടുകയാണ്’ എന്ന ആദിയുടെ ലേഖനം വലിയ ചർച്ചയായിരുന്നു. ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ കാലത്തും കേരളത്തിലെ ബിഎഡ് കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ചില നിയമങ്ങൾ വിദ്യാർഥികളെ ശ്വാസം മുട്ടിക്കുന്നതാണെന്ന് ഇതിനിടയിൽ പലരും തുറന്ന് എഴുതി. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികൾക്ക് മാന്യമായ ഏത് വസ്ത്രവും ധരിച്ച് ബിഎഡ് കോളജുകളിൽ എത്താമെന്ന് ഉത്തരവിട്ടു. ക്വിയർ ആളുകളെ ഉൾക്കൊള്ളാൻ ഇന്നും സമൂഹം മടിക്കുന്നത് എന്തുകൊണ്ട്? ക്വിയർ വിദ്യാർഥിയുടെ ആശങ്കകൾ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുകയാണ് കോഴിക്കോട് ഗവ. ബിഎഡ് കോളജിലെ വിദ്യാർഥി ആദി.

 

ADVERTISEMENT

∙ ‘ക്വിയർ’ എന്താണെന്ന് വ്യക്തമാക്കുമോ ?

 

ക്വിയറിനെ പല രീതിയിൽ വിശദീകരിക്കാവുന്നതാണ്. സാമാന്യമായി, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യരെ കുറിക്കുന്ന വാക്കാണത്. ആൺ-പെൺ ബൈനറിയിലാണ് നമ്മുടെ സമൂഹം കെട്ടിപ്പടുത്തിരിക്കുന്നത്. ഇതിന് പുമേയുള്ള ശരീരങ്ങളും ജെൻഡർ ആവിഷ്‌ക്കാരങ്ങളും പ്രേമങ്ങളും ഉൾക്കൊള്ളുന്നതാണ് ക്വിയർ. പൊതുവേ LGBTIQ+ എന്നും വിശേഷിപ്പിക്കാറുണ്ട്. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ഇന്റർസെക്‌സ്, ക്വിയർ തുടങ്ങി LGBTIQ+ലെ ഓരോ അക്ഷരവും ഓരോ പ്രത്യേക വിഭാഗത്തെ സൂചിപ്പിക്കുന്നു. + ചിഹ്നം ജെൻഡർ ആവിഷ്‌ക്കാരത്തിന്റെയും ലൈംഗികതയുടെയും ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത സാധ്യതകളെയാണ് കാണിക്കുന്നത്. LGBTIQ + എന്ന ചുരുക്കെഴുത്ത് പരമാവധി വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിൽക്കാലത്ത് ‛ക്വിയർ' എന്ന പദമാണ് വ്യാപമായി ഉപയോഗിക്കപ്പെട്ടത്. ഒറ്റപ്പെട്ടത്, വിചിത്രമായത് എന്ന അർഥത്തിൽ വളരെ അധിക്ഷേപസൂചനയുള്ള വാക്കായാണ് ആദ്യഘട്ടത്തിൽ ക്വിയർ എന്ന പദം ഉപയോഗിച്ചിരുന്നത്. പിൽക്കാലത്ത്, ഗേ, ലെസ്ബിയൻ, ട്രാൻസ് ലിബറേഷൻ പ്രസ്ഥാനങ്ങൾ ഈ വാക്കിനെ ഏറ്റെടുക്കുകയാണുണ്ടായത്. വിശാലമായ അർഥത്തിൽ ക്വിയർ കുറേക്കൂടി രാഷ്ട്രീയ ഉള്ളടക്കമുള്ള ഒന്നാണ്.

 

പ്രൈഡ് പരേഡ് (ഫയൽ ചിത്രം)
ADVERTISEMENT

∙ ലിംഗത്വ-ലൈംഗിക വിഷയങ്ങളിലുള്ള സമൂഹത്തിന്റെ മനോഭാവത്തെ എങ്ങനെ നോക്കിക്കാണുന്നു?

 

ആളുകൾക്ക് ഈ വിഷയത്തെപ്പറ്റി ശരിയായ ധാരണയില്ല. പലപ്പോഴും അങ്ങേയറ്റം തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആളുകൾക്ക് ലഭിക്കുന്നത്. ഇതുകൊണ്ട്തന്നെ സമൂഹം വലിയ വിധത്തിൽ ഫോബിക്കാണ്. ഇതെല്ലാം ഒരു രോഗമായാണ് അവർ കാണുന്നത്.

ഇതൊക്കെ രോഗമാണെന്നും ചികിത്സിച്ച് ഭേദമാക്കാമെന്നും പറഞ്ഞ് ഇപ്പോഴും പല വ്യാജ ചികിത്സകരും മുതലെടുപ്പ് നടത്തുന്നുണ്ട്. വീട്ടുകാരുടെ നിർബന്ധ പ്രകാരം എത്രയോ സ്വവർഗാനുരാഗികളായ ആളുകൾ വിവാഹം ചെയ്തു ജീവിക്കുന്നുണ്ട്. മനുഷ്യരെന്ന നിലയിലുള്ള പരിഗണന പോലും ക്വിയർ വിഭാഗങ്ങൾക്ക് ലഭിക്കുന്നില്ല. ഇന്റർസെക്‌സായ കുഞ്ഞുങ്ങളെ ജനിക്കുംമുന്നേ കൊന്നുകളയുകയാണ്. ട്രാൻസ്ജെൻഡർ മനുഷ്യരൊക്കെ നേരിടുന്ന വയലൻസ് അതിഭീകരമാണ്. കഴിഞ്ഞ വർഷമാണ് പത്തനംതിട്ടയിൽ എന്റെ  21 വയസ്സുള്ള  ഒരു ട്രാൻസ് സുഹൃത്തിനെ സ്വന്തം ചേട്ടൻ തലയ്ക്കടിച്ചുകൊന്നത്. അത്രയ്ക്ക് വെറുപ്പുണ്ട് ജനങ്ങളിൽ. അതുകൊണ്ട് തന്നെ തുറന്നുപറച്ചിലുകളുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. സാമ്പത്തികവും സാമൂഹികവുമായ ഏതെങ്കിലും തരത്തിലുള്ള പ്രിവിലേജുകളുണ്ടെങ്കിൽ മാത്രമേ സ്വന്തം ഐഡന്റിറ്റിയിൽ ജീവിക്കാൻ പറ്റൂ എന്ന അവസ്ഥയാണ്. സമൂഹത്തിന്റെ മനോഭാവം തന്നെയാണ് കാരണം. സമൂഹത്തിന്റെ മനോഭാവം മാറേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അത് വളരെ എളുപ്പത്തിൽ സംഭവിക്കില്ല. പല തരത്തിലുള്ള ഇടപെടലുകളും ബോധവത്കരണവും ഈ വിഷയത്തിലുണ്ടാകണം. ഇതൊരു മനുഷ്യാവകാശ പ്രശ്നമായി തന്നെ തിരിച്ചറിയപ്പെടേണ്ടതുണ്ട്.

ADVERTISEMENT

 

∙ കേരളത്തിൽ എല്ലാവർഷവും ലിംഗ-ലൈംഗികസ്വാഭിമാനയാത്രകൾ(Queer pride) സംഘടിപ്പിക്കാറുണ്ടല്ലോ. പ്രൈഡ് പരേഡിനെ കുറിച്ച് പറയാമോ?

ആദി

 

അനധികൃതമായി മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വ്യാജേന ന്യൂയോർക്കിലെ സ്റ്റോൺവാൾ ഇൻ എന്ന ഗേ ബാറിൽ 1969 ജൂൺ 28 ന് നടന്ന പോലീസ് റെയ്ഡുംതുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് ക്വിയർ പ്രൈഡിലേക്ക് നയിക്കുന്നത്. സ്റ്റോൺവാൾ വിമോചന സമരത്തിന്റെ വാർഷികമെന്നോണമാണ് 1970 ജൂണിൽ പ്രൈഡ് ആഘോഷിക്കപ്പെട്ടത്. ഇന്ത്യയിൽ ക്വിയർ പ്രൈഡിന്റെ ചരിത്രം ഐപിസി377 നെ ചുറ്റിപ്പറ്റിയുള്ള പോരാട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 2009 ജൂലായ് 2-നാണ് ആദ്യമായി ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് അജിത് പ്രകാശ് ഷാ ഐപിസി 377 ഭാഗികമായി റദ്ദ് ചെയ്തുള്ള വിധി പുറപ്പെടുവിപ്പിച്ചത്. 2010 ജൂലായിൽ ഈ ചരിത്ര വിധിയുടെ വാർഷികമെന്ന നിലയിൽ കേരളവും ക്വിയർ പ്രൈഡ് ആഘോഷിച്ചു. പൊതുവേ, ഒരു കാർണിവലിന്റെ സ്വഭാവമാണ് ക്വിയർ പ്രൈഡുകൾ സൂക്ഷിക്കുന്നത്. അവിടെ പല തരത്തിലുള്ള വ്യക്തികൾ ഒരുമിച്ചുകൂടുന്നു. ആരെയും ക്വിയർ പ്രൈഡ് മാറ്റിനിർത്തുന്നേയില്ല. പരസ്പരം ഇണങ്ങുന്നതും ഇടയുന്നതുമായ പലവിധ രാഷ്ട്രീയ മുദ്രാവാക്യങ്ങളും പതാകകളും ക്വിയർ പ്രൈഡ് മാർച്ചുകളിൽ ഉയരാറുണ്ട്. ഭരണകൂട ഭീകരതയ്ക്കെതിരെയും ജാതീയതയ്ക്കെതിരെയുമുള്ള പ്ലക്കാർഡുകൾ കേരള പ്രൈഡിൽ സാധാരണമാണ്. അയ്യങ്കാളിയും അംബേദ്കറും ക്വിയർ പ്രൈഡിലെ മുഖങ്ങളാകാറുമുണ്ട്. ഏതൊരാൾക്കും പ്രൈഡ് മാർച്ചിൽ പങ്കാളിയാകാം,സ്വന്തം രാഷ്ട്രീയം സംസാരിക്കാം,നൃത്തം ചെയ്യാം, ഇഷ്ടമുള്ള കുപ്പായങ്ങളുടുക്കാം. സാധ്യതകളുടെ ലോകമാണത്.

2019-ൽ കേരളം പത്താമത്തെ ക്വിയർ പ്രൈഡ് പരേഡ് ആഘോഷിച്ചു. എറണാകുളമായിരുന്നു പ്രൈഡ് വേദി. ഈ പത്ത് വർഷങ്ങളിൽ കേരള ക്വിയർ പ്രൈഡിന്റെ സ്വഭാവത്തിലും ഉള്ളടക്കത്തിലും സാരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആഘോഷപരതയിൽനിന്ന് അക്കാദമിക്കായ സെമിനാറുകളും രാഷ്ട്രീയ-സാഹിത്യ ചർച്ചകളിലേക്കുമുള്ള മാറ്റമാണ് ഇതിൽ പ്രധാനപ്പെട്ടത്. കോവിഡ് സൃഷ്ടിച്ച വലിയ പ്രതിസന്ധികൾ കേരള ക്വിയർ പ്രൈഡ് സംഘാടനത്തെയും ബാധിക്കുകയുണ്ടായി. രണ്ട് വർഷമായി ക്വിയർ പൈഡ് നടന്നിട്ടില്ല. ഇത്തവണ പ്രൈഡ് പരേഡ് സംഘടിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

 

∙ നിയമത്തിന്റെ പിൻബലം അഭിമാനത്തോടെ ജീവിക്കുന്നതിന് സഹായകമല്ലേ?

 

തീർച്ചയായും. പക്ഷേ, ഏത് തരം മനുഷ്യർക്കാണ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നതെന്ന ചോദ്യം പ്രധാനമാണ്. സ്വവർഗ ലൈംഗികതയെ കുറ്റകരമായി കണക്കാക്കിയിരുന്ന ഐപിസി 377 ഭാഗികമായി റദ്ദ് ചെയ്തിട്ട് നാലു കൊല്ലം കഴിഞ്ഞു. ക്വിയർ മനുഷ്യരുടെ ആത്മാഭിമാനത്തെ ഉയർത്തുന്ന വിധിയാണ് ഉണ്ടായത്. 2009 ജൂലായ് 2-നാണ് ആദ്യമായി ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് അജിത് പ്രകാശ് ഷാ ഐപിസി 377 ഭാഗികമായി റദ്ദ് ചെയ്തുള്ള വിധി പുറപ്പെടുവിപ്പിച്ചത്. 2010 ജൂലായിൽ ഈ ചരിത്ര വിധിയുടെ വാർഷികമെന്ന നിലയിൽ കേരളവും ക്വിയർ പ്രൈഡ് ആഘോഷിച്ചു. ഈ ആഘോഷങ്ങളേറെയൊന്നും നീണ്ടുനിൽക്കുന്നതായിരുന്നില്ല. ഈ വിധിയെ 2013 ഡിസംബർ 11 ന് സുരേഷ് കുമാർ വേഴ്‌സസ് നാസ് ഫൗണ്ടേഷൻ കേസിലുണ്ടായ സുപ്രീംകോടതി വിധി അട്ടിമറിച്ചു. ശിക്ഷാ നിയമത്തിലെ വകുപ്പുകൾ വെട്ടിക്കളയുകയും കൂട്ടിച്ചേർക്കുകയും ചെയ്യേണ്ടത് കോടതിയല്ല, പാർലമെന്റാണ് എന്ന തരത്തിലുള്ള അഭിപ്രായങ്ങളുണ്ടായി. പിന്നീട്,വീണ്ടും 2018-ലാണ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് സ്വവർഗ ലൈംഗികതയെ കുറ്റകരമല്ലാതാക്കുന്നത്. ഈ വിധി പല രീതിയിലാണ് ക്വിയർ കമ്യൂണിറ്റിയ്ക്കകത്ത് തന്നെ സ്വീകരിക്കപ്പെട്ടത്. 

2014 ലെ നൽസ ജഡ്ജ്മെന്റിനെ തുടർന്ന് ആദ്യമായി ഒരു ‘ട്രാൻസ്ജെൻഡർ പോളിസി’ നടപ്പിലാക്കിയ സംസ്ഥാനം കൂടിയാണ് കേരളം. രാജ്യം 2019 ൽ ട്രാൻസ്ജെൻഡർ ബില്ലുമായി മുന്നോട്ട് വന്നെങ്കിലും നൽസ വിധിയെ അപ്പാടെ അട്ടിമറിക്കപ്പെടുന്നതായിരുന്നു ബില്ലിന്റെ ഉള്ളടക്കം. ഇതിനെതിരെ രാജ്യമാകെ വലിയ പ്രതിഷേധങ്ങളുണ്ടായിട്ടും ഈ ബില്ല് നിയമമായി.

പല തരത്തിലുള്ള അനീതികളാണ് ക്വിയർ കമ്യൂണിറ്റിയിലെ മനുഷ്യർ നേരിടുന്നത്. ഓരോ മനുഷ്യരുടെയും പ്രശ്നങ്ങൾ സവിശേഷമാണ്. അതൊന്നും ചർച്ചയാകുന്നില്ല എന്നതാണ് സത്യം. പുതിയ തലമുറ കുറേക്കൂടി ഇൻക്ലൂസിവാകുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അതിനായി ആദ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പടെ മാറ്റം ഉണ്ടാവണം. ഇപ്പോൾ ഇത്തരം ചർച്ചകൾ യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ മാത്രമാണുണ്ടാകുന്നത്. ഇതാകട്ടെ ഏറെക്കുറെ അക്കാദമിക്ക് സ്വഭാവമുള്ളതുമാണ്. എന്താണ് ജെൻഡർ എന്നോ, ജെൻഡർ വൈവിധ്യങ്ങൾ എന്താണന്നോ, സെക്ഷ്വാലിറ്റിയെന്തെന്നോ അധ്യാപകരോ വിദ്യാർഥികളോ ശരിയായി മനസ്സിലാക്കുന്നില്ല. ദീർഘകാലാടിസ്ഥാനത്തിലാണെങ്കിലും ഇതെല്ലാം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഈ വിഷയങ്ങളിൽ അധ്യാപകർക്ക് പ്രത്യേക ക്ലാസുകളും ഏർപ്പെടുത്തണം.

ഈയിടെ, ദയാവധത്തിന് അപേക്ഷ നൽകിയ ട്രാൻസ്ജെൻഡർ ആധ്യാപികയായ അനീറയുടെ വിഷയത്തിലുൾപ്പടെ കേരള സർക്കാർ സ്വീകരിച്ച ഇടപെടലുകൾ പ്രതീക്ഷ നൽകുന്നതാണ്. ക്വിയർ വ്യക്തികളുടെ വിദ്യാഭ്യാസം, പുനരധിവാസം, തൊഴിൽ,സംവരണം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലൊക്കെ പ്രത്യേക ഊന്നലുകളുണ്ടാകേണ്ടതുണ്ട്. ട്രാൻസ്ജെൻഡർ മനുഷ്യർക്ക് നേരെയുള്ള വലിയ തരത്തിലുള്ള അതിക്രമങ്ങളാണുണ്ടാകുന്നത്. സ്വീറ്റ് മരിയ, ഗൗരി,ശാലു, അനന്യ, അഞ്ജന തുടങ്ങി ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട, ആത്മഹത്യ ചെയ്ത ട്രാൻസ് മനുഷ്യർക്കെല്ലാം നീതി കിട്ടേണ്ടതും പ്രധാനമാണ്.

 

∙ ബിഎഡ് കോളജുകളിലെ യൂണിഫോമിനെക്കുറിച്ച് എഴുതിയിരുന്നല്ലോ ? ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ എങ്ങനെ വിലയിരുത്തുന്നു?

 

മുടി വളർത്തിയ, കണ്ണെഴുതിയ, കമ്മലിട്ട ആൺകുട്ടിയെ ഉൾക്കൊള്ളാൻ പറ്റാത്തവരാണ് അധ്യാപകരിൽ പലരും. പല ബിഎഡ് കോളജുകളിലും ഇത്തരം അലിഖിത നിയമങ്ങളുണ്ട്. പല ബിഎഡ് കോളജുകളിലും പെൺകുട്ടികൾ സാരി ഉടുത്ത് വേണം വരാൻ. ഷാൾ നിർബന്ധവും ലെഗീൻസിനോട് അയിത്തവുമാണ്. ഇതിനെതിരെയുള്ള വിമർശനമുന്നയിക്കുന്ന വിദ്യാർഥികളെ അങ്ങേയറ്റം ശത്രുതാ മനോഭാവത്തോടെയാണ് അധ്യാപകർ കൈകാര്യം ചെയ്യുന്നത്. പ്രതികരിക്കുന്നവരെയല്ല, മിണ്ടാതിരിക്കുന്നവരെയാണ് അവർക്ക് വേണ്ടത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്വാഗതാർഹമാണ്. ഉത്തരവ് പ്രകാരം അധ്യാപക പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് മാന്യമായ വസ്ത്രം ധരിച്ച് വരാമെന്നാണ്. പക്ഷേ‌ ഈ ഉത്തരവിലൊരു പ്രശ്നമുണ്ട്. ഈ ‘മാന്യമായ’ വസ്ത്രം ഏതാണെന്ന് തീരുമാനിക്കുന്നത് സ്ഥാപനമേലധികാരികളായിരിക്കും. അവരെ സംബന്ധിച്ചിടത്തോളം മാന്യമായ വസ്ത്രം മിക്കവാറും സാരിയാകും. ഗവ. കോളജുകളിലെ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലുമുണ്ട്. എന്നാൽ സെൽഫ്‌ ഫിനാൻസിങ് സ്ഥാപനങ്ങളിലെ അവസ്ഥ അതല്ല. അവിടെ, വസ്ത്രത്തിന്റെ പേരിൽ വലിയ വിവേചനങ്ങളാണ് എന്റെ സുഹൃത്തുക്കളുൾപ്പെടെ നേരിടുന്നത്. 

 

സമൂഹം മാറും എന്ന ഉറച്ച വിശ്വാസമുണ്ട്. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആദി പറഞ്ഞു നിർത്തി.

 

English Summary : Kozhikode Govt. B.Ed College student Aadi sharing concerns of a queer student