അകലങ്ങളിലിരുന്ന് പ്രണയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ സാഹചര്യത്തിൽ പ്രണയത്തിന്റെ തീവ്രത നിലനിര്‍ത്തുന്നതിൽ പലരും പരാജയപ്പെടുന്നു. എന്നാല്‍ ആധുനിക ലോകത്തില്‍ ജോലിക്കും വിദ്യാഭ്യാസത്തിനും മറ്റുമായി ദൂരങ്ങളിലേക്ക് പോകാതെ നിവൃത്തിയില്ല. അതുകൊണ്ട് ദൂരെയിരുന്ന് പ്രണയിക്കുകയല്ലാതെ മറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അകലങ്ങളിലിരുന്ന് പ്രണയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരം സാഹചര്യത്തിൽ പ്രണയത്തിന്റെ തീവ്രത നിലനിര്‍ത്തുന്നതിൽ പലരും പരാജയപ്പെടുന്നു. എന്നാല്‍ ആധുനിക ലോകത്തില്‍ ജോലിക്കും വിദ്യാഭ്യാസത്തിനും മറ്റുമായി ദൂരങ്ങളിലേക്ക് പോകാതെ നിവൃത്തിയില്ല. അതുകൊണ്ട് ദൂരെയിരുന്ന് പ്രണയിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല. ഇത്തരം സന്ദർഭങ്ങളിൽ പ്രണയജീവിതം അതിമധുരത്തോടെ മുന്നോട്ട് കൊണ്ടു പോകാനായി ചില വഴികൾ ഇതാ.

∙ കൂടിക്കാഴ്ച ആസൂത്രണം ചെയ്യാം

ADVERTISEMENT

ദൂരെയിരുന്ന് പ്രണയിക്കുന്നവരെ മുന്നോട്ട് നയിക്കുന്നത് ഇടയ്ക്കിടെയുള്ള കൂടിക്കാഴ്ചകളാണ്. ഓരോ കൂടിക്കാഴ്ചയും മധുരമുള്ള ഓർമകള്‍കൊണ്ട് നിറയ്ക്കാന്‍ ശ്രദ്ധിക്കണം. ഒരു കൂടിക്കാഴ്ച കഴിഞ്ഞാല്‍ ഉടന്‍ അടുത്ത കൂടിക്കാഴ്ചയ്ക്കുള്ള ആസൂത്രണം ആരംഭിക്കാം. ഇതു മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തുടങ്ങാം. എവിടെ വച്ച് കാണണം, എവിടെയെല്ലാം പോകണം എന്നീ കാര്യങ്ങള്‍ ഒന്നിച്ച് തീരുമാനിക്കാം. പങ്കാളിയെ കാണാന്‍ എത്രമാത്രം നിങ്ങളുടെ ഹൃദയം തുടിക്കുന്നു എന്ന കാര്യം അവരെ അറിയിക്കാനും മടിക്കരുത്. 

∙ വിഡിയോ കോളില്‍ ഒതുങ്ങല്ലേ

ADVERTISEMENT

പുതിയ കാലത്തെ പ്രണയിനികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരസ്പരം കാണാനുള്ള അവസരം സാങ്കേതിക വിദ്യ ഒരുക്കി തരുന്നുണ്ട്. എന്നാല്‍ പരസ്പരമുള്ള അടുപ്പവും ആകര്‍ഷണവും വിഡിയോ കോളിലും നിർജീവമായ ചെറിയ മെസേജുകളിലും മാത്രമായി ഒതുങ്ങരുത്. പരസ്പരം സമ്മാനങ്ങള്‍ അയച്ചും ഹൃദ്യമായ കുറിപ്പുകള്‍ പങ്കുവച്ചും പ്രണയത്തിലെ തീ അണയാതെ നോക്കാം. 

∙ വെര്‍ച്വല്‍ നേരമ്പോക്കുകള്‍

ADVERTISEMENT

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് അപ്പുറത്താണ് നിങ്ങളുടെ പങ്കാളിയെങ്കിലും വെര്‍ച്വലായി പല കാര്യങ്ങളും നിങ്ങള്‍ക്ക് ഒന്നിച്ച് ചെയ്യാനാകും. ഒരേ സമയം ഇഷ്ടപ്പെട്ട ടിവി സീരിസോ, കായിക മത്സരങ്ങളോ കാണാം. ഒരേ തരം ഭക്ഷണ വിഭവം ഓര്‍ഡര്‍ ചെയ്ത് വിഡിയോ കോളിലൂടെ പരസ്പരം കണ്ട് കഴിക്കാം. വെര്‍ച്വല്‍ ഡാന്‍സ് ക്ലാസ്, വെര്‍ച്വല്‍ ഗെയിമുകള്‍ എന്നിങ്ങനെ ഒരുമിച്ചായിരിക്കാനുള്ള എല്ലാ സാധ്യതകളും ഇത്തരത്തിൽ തേടണം.