അയൽവീട്ടിലുള്ളവരുടെ പ്രണയകഥ പലപ്പോഴായി നമ്മൾ കേട്ടുകാണും. ഇത്തരം പ്രണയത്തിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അവ എന്തെല്ലാമാണെന്നു നോക്കാം. ∙ അടുത്തുണ്ടാകും എപ്പോഴും ആവശ്യമുള്ള സമയത്ത് പ്രണയ പങ്കാളിയെ അടുത്ത് കിട്ടുന്നില്ല എന്നതാകും പലപ്പോഴും കാമുകീകാമുകന്മാരുടെ ഏറ്റവും വലിയ പരാതി. ജോലിഭാരം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയൽവീട്ടിലുള്ളവരുടെ പ്രണയകഥ പലപ്പോഴായി നമ്മൾ കേട്ടുകാണും. ഇത്തരം പ്രണയത്തിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അവ എന്തെല്ലാമാണെന്നു നോക്കാം.

∙ അടുത്തുണ്ടാകും എപ്പോഴും

ADVERTISEMENT

ആവശ്യമുള്ള സമയത്ത് പ്രണയ പങ്കാളിയെ അടുത്ത് കിട്ടുന്നില്ല എന്നതാകും പലപ്പോഴും കാമുകീകാമുകന്മാരുടെ ഏറ്റവും വലിയ പരാതി. ജോലിഭാരം, പരീക്ഷകള്‍, സൗഹൃദം, വീട്ടുകാര്‍ എന്നിങ്ങനെ ഈ അസാന്നിധ്യത്തിന് കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ അടുത്ത വീട്ടിലെ വ്യക്തിയുമായി പ്രണയത്തിലേര്‍പ്പെടുമ്പോള്‍ ഈ പരാതിക്കുള്ള സാധ്യത കുറയുന്നു. ഉറക്കെയൊന്ന് വിളിച്ചാല്‍ കേള്‍ക്കുന്ന അകലത്തില്‍ ഇരിക്കുന്ന പ്രണയികൾ തമ്മില്‍ ആശയവിനിമയവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ക്കും സാധ്യത കുറയും. 

∙ സമാനതകളേറെ

ADVERTISEMENT

ഒരേ ഇടത്തില്‍ താമസിക്കുന്നവര്‍ക്ക് പൊതുവായ ചില ഇടങ്ങൾ ഉണ്ടാകും. പലചരക്കോ പച്ചക്കറിയോ വാങ്ങാൻ കടയിലോ ജിമ്മിലും സിനിമയ്ക്കും പലപ്പോഴും ഒരിടത്ത് തന്നെയായിരിക്കും. ഒരുമിച്ച് പങ്കെടുക്കാന്‍ സാധ്യതയുള്ള വീട് താമസം, ജന്മദിനങ്ങള്‍, വിവാഹം, മരണം, നൂലുകെട്ട് പോലുള്ള ചടങ്ങുകളും ഉണ്ടാകും. ഇത്തരത്തില്‍ പരസ്പരം ബന്ധപ്പെടാനും ഇഷ്ടം വളരാനും സമയം ചെലവിടാനുമൊക്കെയുള്ള അവസരങ്ങള്‍ അയല്‍വീടുകളിലെ പ്രണയപങ്കാളികള്‍ക്ക് ലഭിക്കും. 

ഇത്തരം പ്രണയബന്ധത്തിന്റെ പോരായ്മകൾ പരിശോധിക്കാം

ADVERTISEMENT

∙ അധിക കാലം രഹസ്യമാക്കി വയ്ക്കാന്‍ കഴിയില്ല

പ്രണയം മറ്റുള്ളവർ അറിയാതെ സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും പലരും. എന്നാൽ അടുത്തടുത്ത് ഉള്ളവര്‍ തമ്മിലുള്ള പ്രണയം അധികകാലം ആരും കാണാതെ മറച്ചു വയ്ക്കാന്‍ സാധിക്കില്ല. കാരണം ഒരുമിച്ച് സമയം ചെലവിടുന്ന സമയത്ത് ഇവര്‍ക്ക് ചുറ്റും സിസിടിവി ക്യാമറകള്‍ പോലെ അറിയുന്ന പലരുടെയും കണ്ണുകള്‍ ഉണ്ടാകും. 

∙ അമിത പരിചയം വിന

പ്രണയബന്ധങ്ങളെ സംബന്ധിച്ച് പങ്കാളികള്‍ പരസ്പരം മനസ്സിലാക്കുന്ന ആദ്യത്തെ ഘട്ടം വളരെയധികം അനുഭൂതി പകരുന്നതാണ്. പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഘട്ടം ഘട്ടമായാണ് നാം അറിയുക. ഈ ഒരു ഘട്ടം അയല്‍ക്കാരായ പ്രണയ പങ്കാളികള്‍ക്കിടയില്‍ ഉണ്ടാകാനിടയില്ല. കാരണം അയല്‍ക്കാരെന്ന നിലയ്ക്ക് പല കാര്യങ്ങളും പരസ്പരം ഇവർക്ക് അറിവുണ്ടാകും. അപ്പുറത്തെ വീട്ടില്‍ ആരെല്ലാം വന്നു പോകുന്നു, പങ്കാളി പുറത്ത് പോകുന്നത് എപ്പോള്‍, കുടുംബസാഹചര്യം എന്നിങ്ങനെ സൂക്ഷ്മമായ വിശദാംശങ്ങൾ അറിയുന്ന അമിതമായ പരിചയം പലപ്പോഴും പ്രണയബന്ധങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കാറുമുണ്ട്. 

∙ പ്രണയം തകര്‍ന്നാല്‍ 

പ്രണയം തകരുന്നത് സ്വാഭാവികമാണ്. എല്ലാ പ്രണയബന്ധങ്ങളും വിജയിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. എന്നാല്‍ പ്രണയം തകര്‍ന്നശേഷം മുന്‍കാമുകനെയോ കാമുകിയെയോ അടിക്കടി കാണേണ്ടി വരുന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല. അയല്‍വാസി ആണെങ്കില്‍ ഇക്കാര്യത്തില്‍ വീടുമാറി പോവുകയല്ലാതെ വേറൊന്നും നമുക്ക് ചെയ്യാനാകില്ല. ഒളിച്ചും പാത്തും നടക്കേണ്ട അവസ്ഥ അസൗകര്യമുണ്ടാക്കുന്നതാണെന്ന് ഉറപ്പാണല്ലോ. ബ്രേക്കപ് അയല്‍വാസി കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തെയും പ്രതികൂലമായി ബാധിക്കാം.