തൊട്ടതും ഫ്രാൻസിസിനെ മോളി അടിച്ചു. കവിളിലാണ് അടി കൊണ്ടത്. അതിനു പിന്നാലെ മോളിയെ വിവാഹം ആലോചിച്ച് ഫ്രാൻസിസ് വീട്ടിൽ വന്നു. അടിച്ചതിന്റെ വൈരാഗ്യമായിരിക്കുമോ എന്നായിരുന്നു സംശയം....

തൊട്ടതും ഫ്രാൻസിസിനെ മോളി അടിച്ചു. കവിളിലാണ് അടി കൊണ്ടത്. അതിനു പിന്നാലെ മോളിയെ വിവാഹം ആലോചിച്ച് ഫ്രാൻസിസ് വീട്ടിൽ വന്നു. അടിച്ചതിന്റെ വൈരാഗ്യമായിരിക്കുമോ എന്നായിരുന്നു സംശയം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടകത്തിലെ നായകന്‍ ജീവിതത്തിലെ നായകനായ കഥ പറഞ്ഞ് നടി മോളി കണ്ണമാലി. ചെറിയ വഴക്കിലൂടെ തുടങ്ങിയ ബന്ധം പിന്നീട് പ്രണയവും ദാമ്പത്യവുമായി മാറി. എന്നാൽ അധികം വൈകാതെ അദ്ദേഹത്തിന്റെ വേർപാട് മോളിയെ തേടിയെത്തി. ജീവിതം ദുരിതപൂർണമായി മാറി. മഴവിൽ മനോരയിലെ പണം തരും പടം റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് മോളി തന്റെ ജീവിതം പറഞ്ഞത്.

ഫ്രാൻസിസ് എന്നായിരുന്നു ഭർത്താവിന്റെ പേര്. നാടകത്തിലെ നായകനായിരുന്നു. ശരീരത്തിൽ തൊട്ടുള്ള അഭിനയം മോളിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷേ ഈ നാടകത്തിൽ പ്രണയരംഗം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി തൊട്ടതും ഫ്രാൻസിസിനെ മോളി അടിച്ചു. കവിളിലാണ് അടി കൊണ്ടത്. അതിനു പിന്നാലെ മോളിയെ വിവാഹം ആലോചിച്ച് ഫ്രാൻസിസ് വീട്ടിൽ വന്നു. അടിച്ചതിന്റെ വൈരാഗ്യമായിരിക്കുമോ എന്നായിരുന്നു സംശയം. എന്നാൽ അല്ലെന്നും ശരിക്കും ഇഷ്ടമാണ് എന്നുമായിരുന്നു ഫ്രാൻസിസിന്റെ മറുപടി. തുടർന്നു കുറച്ചു നാൾ പ്രണയം. പിന്നീട് ഇരുവരും വിവാഹിതരായി.

ADVERTISEMENT

ഇളയമകനെ രണ്ടു മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ഫ്രാൻസിസിന്റെ വേർപാട്. 30 വയസ്സായിരുന്നു ഫ്രാൻസിസിന് പ്രായം. ഹൃദയാഘാതമായിരുന്നു. ജീവിതം പിന്നീട് ദുരിതപൂർണമായിരുന്നു. ചവിട്ടു നാടകം കളിച്ചും കരിങ്കല്ല് ചുമന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്. പ്രസവിക്കുന്നതിന്റെ തലേന്നും ചവിട്ടു നാടകം കളിച്ചു. അമ്മ താങ്ങായി നിന്നതും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ മോളിക്ക് കരുത്തേകി.