ബന്ധങ്ങളിൽ അൽപം അസൂയയും കുശുമ്പും തോന്നാത്തവർ ചുരുക്കമായിരിക്കും. എന്നാല്‍ ഇതു തുറന്നു സമ്മതിക്കാൻ പലരും തയാറാകില്ല. പ്രിയപ്പെട്ടവരോട് തോന്നുന്ന സ്നേഹക്കൂടുതൽ ആയിരിക്കാം ഇതിന്റെ അടിസ്ഥാനം. എന്നാൽ ഒരു പരിധി കഴിഞ്ഞുള്ള ഈ പൊസസീവ്നസ്സും അസൂയയുമൊക്കെ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും എന്നതിൽ സംശയമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബന്ധങ്ങളിൽ അൽപം അസൂയയും കുശുമ്പും തോന്നാത്തവർ ചുരുക്കമായിരിക്കും. എന്നാല്‍ ഇതു തുറന്നു സമ്മതിക്കാൻ ആരും തയാറാകില്ല. പ്രിയപ്പെട്ടവരോട് തോന്നുന്ന സ്നേഹക്കൂടുതൽ ആയിരിക്കാം ഇതിന്റെ അടിസ്ഥാനം. എന്നാൽ ഒരു പരിധി കഴിഞ്ഞുള്ള ഈ പൊസസീവ്നസ്സും അസൂയയുമൊക്കെ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും എന്നതിൽ സംശയമില്ല. ഇതൊഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

∙ കാര്യങ്ങൾ മനസ്സിലാക്കാം

ADVERTISEMENT

തനിക്കു നൽകുന്നതിനേക്കാൾ പ്രാധാന്യം പ്രേമഭാജനം മറ്റൊരാൾക്ക് നൽകുന്നു, തന്നോടു സംസാരിക്കുന്നതിനേക്കാൾ കൂടുതൽ സമയം മറ്റൊരാളോട് സംസാരിക്കുന്നു എന്നിങ്ങനെയുള്ള സംശയങ്ങള്‍ നിങ്ങളെ വഴക്കാളിയാക്കും. മനസ്സിലുള്ള കാര്യങ്ങൾ തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ പലപ്പോഴും ഉണ്ടാകൂ. അതുകൊണ്ട് എത്രയും വേഗം മനസ്സ് തുറക്കൂ.

∙ വിശ്വാസമാണ് എല്ലാം

ADVERTISEMENT

സംശയത്തോടെ നോക്കിയാൽ കാണുന്നതെല്ലാം പ്രശ്നമായി മാത്രമായേ തോന്നൂ. സംശയിച്ചു കാടുകയറാതെ യഥാർഥാർത്തിൽ എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. പങ്കാളിയെ വിശ്വസിക്കുക. 

∙ ശാന്തമായി ചിന്തിക്കുക 

ADVERTISEMENT

ചിന്തകളെ കടിഞ്ഞാണിടാൻ കഴിഞ്ഞാൽ ഒരു പരിധി വരെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാം. നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കിയ കാരണം പങ്കാളിയുടെ സ്ഥാനത്തു നിന്നും ചിന്തിച്ചു നോക്കുക. മനസ്സിനെ നെഗറ്റീവ് ചിന്തകളിലേക്ക് കൊണ്ടുപോകുന്ന കാര്യങ്ങളിൽനിന്ന് ബോധപൂർവം ഒഴിഞ്ഞു നിൽക്കുക.

∙ വഴക്കുകൾ ഒഴിവാക്കാം 

നിങ്ങളുടെ മനസ്സിലുള്ള സംശയം മുൻനിർത്തി പങ്കാളിയുമായി വഴക്കിടാൻ പോകരുത്. യാഥാർഥ്യം മനസ്സിലാക്കി തിരുത്തുവാൻ പിന്നീട് നിങ്ങൾ തയാറായാലും വഴക്കിനിടയിൽ നിങ്ങളുടെ വാക്കുകൾ ഏൽപ്പിച്ച മുറിവുകൾ ഉണങ്ങാൻ കാലമേറെയെടുക്കും.