പ്രണയത്തിൽ പുരുഷനുള്ള പ്രതീക്ഷകളെക്കുറിച്ച് ചർച്ച ചെയ്യനാണ് സമൂഹത്തിനിഷ്ടം. സിനിമകളിലും കൂടുതൽ ഇങ്ങനെ തന്നെ. എന്നാൽ പ്രണയത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പുരുഷന്മാരെപ്പോലെയോ അതിൽ കൂടുതലോ അളവിൽ സ്ത്രീകൾക്കുമുണ്ട്. പ്രണയം ദീർഘകാലം നിലനിൽക്കണമെങ്കിൽ സ്ത്രീകളുടെ അത്തരം പ്രതീക്ഷകളെക്കുറിച്ച് തീർച്ചയായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയത്തിൽ പുരുഷനുള്ള പ്രതീക്ഷകളെക്കുറിച്ച് ചർച്ച ചെയ്യനാണ് സമൂഹത്തിനിഷ്ടം. സിനിമകളിലും കൂടുതൽ ഇങ്ങനെ തന്നെ. എന്നാൽ പ്രണയത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പുരുഷന്മാരെപ്പോലെയോ അതിൽ കൂടുതലോ അളവിൽ സ്ത്രീകൾക്കുമുണ്ട്. പ്രണയം ദീർഘകാലം നിലനിൽക്കണമെങ്കിൽ സ്ത്രീകളുടെ അത്തരം പ്രതീക്ഷകളെക്കുറിച്ച് തീർച്ചയായും മനസ്സിലാക്കണം.

∙ നിങ്ങളിലെ നന്മ പുറത്തെടുക്കാം

ADVERTISEMENT

ഒന്നിനെക്കുറിച്ചും ചിന്തയില്ലാതെ അലസമായി നടക്കുന്ന ബാഡ് ബോയ്സിനെക്കാളും പെൺകുട്ടികൾ വിലകൽപിക്കുന്നത് നന്മയുള്ള പുരുഷന്മാരെയാണ്. തങ്ങളെ കേൾക്കാൻ തയാറുള്ള, പറയുന്ന കാര്യങ്ങൾക്കു വില കൽപിക്കുന്ന പുരുഷന്മാർക്കാണ് പെൺമനസ്സിൽ ഡിമാൻഡ്. എന്നു കരുതി പെൺകുട്ടികളുടെ ഇഷ്ടം പിടിച്ചു പറ്റാൻ സ്വന്തം സ്വഭാവം മറച്ചുവച്ച് നല്ലപിള്ള ചമയാൻ ശ്രമിക്കണ്ട. കാരണം ഏതെങ്കിലുമൊരു അവസരത്തിൽ ശരിക്കുള്ള സ്വഭാവം പുറത്തു വന്നാൽ അതോടെ ആ ബന്ധം അവസാനിക്കും. തങ്ങളെ ക്ഷമയോടെ കേൾക്കാൻ തയാറുള്ള, പരമാവധി മനസ്സിലാക്കാൻ പറ്റുന്ന ആളാണ് മറുപുറത്തുള്ളതെന്ന് ഉറപ്പായാൽ ആ ബന്ധം ദീർഘകാലം നിലനിൽക്കും. ലോകമിടിഞ്ഞു വീണാലും പ്രിയപ്പെട്ട ആൾ ഒപ്പമുണ്ടെന്ന വിശ്വാസം പെൺകുട്ടികളുടെ മനസ്സിലുണ്ടായാൽ എന്തു ഭൂകമ്പമുണ്ടായാലും അവർ നിങ്ങളെ വിട്ടുപോകില്ല.

∙ മസിലുപിടുത്തം വേണ്ട

ADVERTISEMENT

രസകരമായ തമാശ പറയുന്ന പങ്കാളിയെ സ്ത്രീകൾക്കിഷ്ടമാണ്. എല്ലാവർക്കും എപ്പോഴും സരസമായി സംസാരിക്കാൻ പറ്റണമെന്നില്ല. പക്ഷേ ഒപ്പമുള്ളപ്പോൾ നന്നായി തമാശ പറഞ്ഞ് സ്ത്രീകളെ സന്തോഷിപ്പിക്കാൻ ശ്രമിക്കാം. തമാശ എല്ലാവർക്കും വഴങ്ങണമെന്നില്ല. എന്നാൽ സരസമായ സംസാരശൈലി അപ്പുറത്തു നിൽക്കുന്നയാളെ നന്നായി രസിപ്പിക്കും. അതേസമയം ഒരുകാര്യം ഓർത്തുവയ്ക്കുക, നിലവാരം കുറഞ്ഞതും മോശം ഭാഷയിലുള്ളതുമായ തമാശകൾ ,ബോഡി ഷെയ്മിങ് പരിഹാസമോ മാന്യത വിട്ടുള്ള ഭാഷയോ പാടില്ല. മറ്റുള്ളവരെപ്പറ്റിയുള്ള അതിരുവിട്ട കളിയാക്കലും അവസരം നോക്കാതെയുള്ള തമാശപറച്ചിലും തിരിച്ചടിക്കും. സാഹചര്യത്തിനനുസരിച്ചു പെരുമാറാനറിയാത്തയാൾ എന്നോ പക്വതയില്ലാത്തയാൾ എന്നോ ആവും സ്ത്രീ വിലയിരുത്തുക.

∙ ബഹുമാനത്തോടെ പെരുമാറാം

ADVERTISEMENT

ഇടിച്ചു താഴ്ത്തി സംസാരിക്കുന്ന പുരുഷനെ പ്രണയിക്കാൻ സ്ത്രീകളൊരിക്കലും തയാറാകില്ല. ആദരവോടെയും ബഹുമാനത്തോടെയും പെരുമാറുന്ന പുരുഷനൊടൊപ്പമായിരിക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്. തളർന്നു പോകുന്ന അവസരങ്ങളിൽ താങ്ങായിനിന്ന് ധൈര്യം പകരുന്ന പങ്കാളിയെ ആണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. ഷോപ്പിങ്ങിനോ റസ്റ്ററന്റിലോ പോകുമ്പോൾ സ്ത്രീകൾക്കായി വാതിൽ തുറന്നു കൊടുക്കുന്ന, അവർക്ക് ഇരിക്കാനായി സൗകര്യമൊരുക്കിയതിനു ശേഷം മാത്രം സ്വന്തം ഇരിപ്പിടത്തിലേക്കു പോകുന്ന പുരുഷന്മാരോട് മതിപ്പു കൂടും. സ്ത്രീകളോട് മാന്യമായി പെരുമാറിയാൽ വില പോകുമെന്നു കരുതുന്ന പുരുഷന്മാരോട് അവർക്ക് പൊതുവേ താൽപര്യം കുറവായിരിക്കും.