ജീവിതത്തിൽ സുഖവും ദുഃഖവും ഉണ്ടാകും. അവ പങ്കുവച്ച് ജീവിക്കുമ്പോഴാണ് ബന്ധങ്ങൾക്ക് അർഥമുണ്ടാകുന്നത്. എല്ലാം പരസ്പരം പങ്കുവച്ച്, മനസ്സ് തുറന്ന് സംസാരിച്ച്, സ്നേഹത്തോടെയും വിശ്വാസ്യതയോടെയും മുന്നേറുമ്പോൾ ജീവിതം സന്തുഷ്ടമാകുന്നു. പ്രശ്നങ്ങളുണ്ടാകുമ്പോൾ അവ ഒരുമിച്ച് നിന്നു പരിഹാരിക്കണമെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ സുഖവും ദുഃഖവും ഉണ്ടാകും. അവ പങ്കുവച്ച് ജീവിക്കുമ്പോഴാണ് ബന്ധങ്ങൾക്ക് അർഥമുണ്ടാകുന്നത്. എല്ലാം പരസ്പരം പങ്കുവച്ച്, മനസ്സ് തുറന്ന് സംസാരിച്ച്, സ്നേഹത്തോടെയും വിശ്വാസ്യതയോടെയും മുന്നേറുമ്പോൾ ജീവിതം സന്തുഷ്ടമാകുന്നു. പ്രശ്നങ്ങളുണ്ടാകുമ്പോൾ അവ ഒരുമിച്ച് നിന്നു പരിഹാരിക്കണമെങ്കിൽ പങ്കാളികൾക്കിടയിൽ പരസ്പര സ്നേഹവും ആശയവിനിമയവും ആവശ്യമാണ്. വൈകാരികമായ ഉയർച്ചകളും താഴ്ച്ചകളും എല്ലാ ബന്ധത്തിലും സാധാരണമാണ്. എന്നാൽ പങ്കാളികൾ തമ്മിലുള്ള മികച്ച ആശയവിനിമയം ഇതു മറികടക്കാൻ സഹായിക്കും. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ മറികടക്കാൻ ചില വഴികളിതാ.

ADVERTISEMENT

∙ മനസ്സ് തുറക്കൂ

സന്തോഷം മാത്രമല്ല സങ്കടവും പ്രശ്നങ്ങളും പങ്കാളിയോട് തുറന്നു പറയണം. പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുന്നത് വലിയ ആശ്വാസം നൽകും. മാത്രമല്ല ഇങ്ങനെ എല്ലാം പങ്കുവയ്ക്കുന്നത് പങ്കാളികൾക്കിടയിലെ ഐക്യം വർധിപ്പിക്കും. 

∙ സമയം കളയല്ലേ

ADVERTISEMENT

ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും വിലപിടിപ്പുള്ളതും സമയമാണ്. പങ്കാളിയോട് സംസാരിക്കാനും ഭക്ഷണം കഴിക്കാനും സമയം കണ്ടെത്തുക. അവരോടൊപ്പം സമയം ചെലവിടുക എന്നതെല്ലാം പങ്കാളിക്ക് വേണ്ടി ചെയ്യാനാകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

∙ സ്പർശം

സ്നേഹം വാക്കുകളിൽ മാത്രം ഒതുക്കേണ്ട ഒന്നല്ല. അത് ശാരീരികമായും പ്രകടിപ്പിക്കാം. ഒരു സ്പർശം മതി നമ്മൾ ഒരുമിച്ചാണ് എന്ന ബോധ്യം ഉണ്ടാകാൻ. നടക്കുമ്പോൾ കൈകോർത്ത് പിടിക്കുന്നതു പോലും ബന്ധത്തെ വലിയ രീതിയിൽ സ്വാധീനിക്കും.

ADVERTISEMENT

∙ ആശയവിനിമയം

ജീവിതത്തിൽ മുന്നോട്ടുള്ള ലക്ഷ്യങ്ങൾ ചർച്ച ചെയ്യാം. സാമ്പത്തിക കാര്യങ്ങൾ അല്ലെങ്കിൽ ഭാവി കാര്യങ്ങൾ തീരുമാനിച്ച് അതിനനുസരിച്ച് ഒരേ സ്വപ്നത്തോടെ മുന്നോട്ടു പോകുന്നത് ജീവിതം മനോഹരമാക്കും.

∙ ഹോബി

ഉദ്യാനം ഉണ്ടാക്കുക, സിനിമ കാണുക എന്നിങ്ങനെ സാധിക്കുന്ന എന്നിങ്ങനെ പൊതുവായ താൽപര്യമുള്ളതും ഒന്നിച്ച് ചെയ്യാവുന്നതുമായ ഹോബി ശീലമാക്കാം. ഇതിനായി ആഴ്ചയിലോ മാസത്തിലോ കുറച്ച് സമയം തീർച്ചയായും ഇതിനായി മാറ്റി വയ്ക്കാം.