ഡയാനയോടുള്ള സ്നേഹം മുഴുവൻ ആരാധകർ പ്രകടിപ്പിച്ചത് കാമിലയോടുള്ള വെറുപ്പായാണ്. കാമിലയെ ഡയാനയുമായി താരതമ്യം ചെയ്യുന്ന ഒട്ടേറെ വിഡിയോകളും ഇറങ്ങിയിട്ടുണ്ട്. ഡയാനയുടെ ഡ്രസ്സിങ് സ്റ്റൈൽ അനുകരിച്ച് കാമില പരാജയപ്പെട്ടത് തെളിവ് സഹിതമാണ് പലരും വിവരിക്കുന്നത്....

ഡയാനയോടുള്ള സ്നേഹം മുഴുവൻ ആരാധകർ പ്രകടിപ്പിച്ചത് കാമിലയോടുള്ള വെറുപ്പായാണ്. കാമിലയെ ഡയാനയുമായി താരതമ്യം ചെയ്യുന്ന ഒട്ടേറെ വിഡിയോകളും ഇറങ്ങിയിട്ടുണ്ട്. ഡയാനയുടെ ഡ്രസ്സിങ് സ്റ്റൈൽ അനുകരിച്ച് കാമില പരാജയപ്പെട്ടത് തെളിവ് സഹിതമാണ് പലരും വിവരിക്കുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡയാനയോടുള്ള സ്നേഹം മുഴുവൻ ആരാധകർ പ്രകടിപ്പിച്ചത് കാമിലയോടുള്ള വെറുപ്പായാണ്. കാമിലയെ ഡയാനയുമായി താരതമ്യം ചെയ്യുന്ന ഒട്ടേറെ വിഡിയോകളും ഇറങ്ങിയിട്ടുണ്ട്. ഡയാനയുടെ ഡ്രസ്സിങ് സ്റ്റൈൽ അനുകരിച്ച് കാമില പരാജയപ്പെട്ടത് തെളിവ് സഹിതമാണ് പലരും വിവരിക്കുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുപതാണ്ടിന്റെ രാജപദവിക്ക് യുഗാന്ത്യം കുറിച്ച് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി നാട് നീങ്ങി, അടുത്ത രാജാവായി ചാൾസ് പ്രഖ്യാപിക്കപ്പെട്ടു, ഭാര്യ കാമില ക്വീൻ കൊൺസോറ്റ് പദവിയിലേക്ക് എത്തുന്നു. പക്ഷേ, ഇവരെക്കാളെല്ലാം ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മറ്റൊരാളാണ്; ഡയാന രാജകുമാരി. മരിച്ച് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും ഡയാന ഇന്നും ജനങ്ങളുടെ രാജകുമാരിയായി ആരാധകരുടെ മനസ്സിൽ ജീവിക്കുകയാണ്. പാരീസിലുണ്ടായ വാഹനാപകടത്തിൽ ഡയാന മരിച്ചതിന്റെ 25-ാം വാർഷികം കഴിഞ്ഞ് ഒരാഴ്ചയായപ്പോഴാണ് എലിസബത്ത് രാജ്ഞിയുടെ മരണം. രാജ്ഞിയുടെ മരണ വാർത്ത പുറത്തു വന്നതോടെ ലോകമെമ്പാടുമുള്ള ഓൺലൈൻ മാധ്യമങ്ങളിലെല്ലാം തന്നെ ഡയാനയെ കുറിച്ചുള്ള വാർത്തകളും ഫോട്ടോകളും വിഡിയോകളും നിറഞ്ഞു. വ്ലോഗർമാരും കാറ്റിന്റെ ഗതിയറിഞ്ഞ് ഡയാനയെ വീണ്ടും വാർത്തയിലെ താരമാക്കി. കമന്റ് ബോക്സുകളിലെല്ലാം ഡയാനയോടുള്ള സ്നേഹപ്രവാഹമായി. ബ്രിട്ടനിലെ ജനങ്ങൾ ഇന്നും തങ്ങളുടെ രാജകുടുംബാംഗങ്ങളിൽ ഏറ്റവും സ്നേഹിക്കുന്നത് ഡയാനയെ ആണെന്ന് സർവേകൾ സാക്ഷ്യപ്പെടുത്തുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ മരുമകളായിരുന്ന കാലത്തും ഡയാനയായിരുന്നു ജനങ്ങളുടെ ആരാധനാപാത്രം. 

ഡയാന രാജകുമാരിയും ചാൾസ് രാജകുമാരനും

∙ ഇത് ‘ഡയാന’ മോഡൽ

ADVERTISEMENT

പൂർണതയുള്ള സൗന്ദര്യവും തികഞ്ഞ ഫാഷൻ സെൻസും മാത്രമല്ല ‘ലേഡി ഡി’യെ (ജനങ്ങൾ ഡയാനയ്ക്ക് നൽകിയ ചെല്ലപ്പേര്) ജനപ്രിയയാക്കിയത്. അന്നുവരെ രാജകുടുംബത്തിൽ നിലനിന്നിരുന്ന മാമൂലുകൾ ലംഘിച്ച് അവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു, പ്രത്യേകിച്ച് നോവുന്ന മനുഷ്യരിലേക്ക്. എയ്ഡ്സ് ബാധിതരായവരെ അവർ തന്റെ നെഞ്ചോടു ചേർത്തപ്പോൾ ലോകം രാജകുമാരിയെ തങ്ങളുടെ ഹൃദയത്തോടു ചേർത്തു. പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടി അവർ ശബ്ദിക്കാൻ തുടങ്ങി. വികാരങ്ങൾ പുറത്തു പ്രകടിപ്പിക്കാൻ വിലക്കുള്ള രാജകുടുംബത്തിൽ ഡയാന വഴിമാറി നടന്നു. മാതൃത്വം അവർ ആഘോഷമാക്കി. മുൻഗാമികളിൽ നിന്നു വ്യത്യസ്തമായി മക്കളെ ഒക്കത്തെടുത്ത് അവർ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു. അവധിക്കാലങ്ങളിൽ മക്കൾക്കൊപ്പം കളിച്ചുതിമിർക്കുന്ന ഡയാനയുടെ അനേകം ഫോട്ടോകളും വിഡിയോകളും ലോകം കണ്ടു.

(ഇടത്) മദർ തെരേസയ്ക്കൊപ്പം ഡയാന, (വലത്) പാക്കിസ്ഥാൻ സന്ദർശനത്തിനിടെ ഡയാന രാജകുമാരി കാൻസർ ബാധിതനായ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നു

∙ ഡയാനയോടു സ്നേഹം, കാമിലയോടു ‘വെറുപ്പ്’

ADVERTISEMENT

ചാൾസുമായുള്ള വിവാഹബന്ധത്തിൽ ആദ്യം മുതൽ അസ്വാരസ്യങ്ങൾ നിറഞ്ഞപ്പോഴും അവർ ആ ബന്ധം നിലനിർത്താൻ ആവുന്നത്ര ശ്രമിച്ചു. വിവാഹമോചിതരായ മാതാപിതാക്കളുടെ മകളായിരുന്നു ഡയാന എന്നതിനാൽ തന്റെ കുട്ടികൾക്ക് ആ അവസ്ഥ വരരുതെന്ന് അവർ ആഗ്രഹിച്ചു. കാമിലയുമായുള്ള ചാൾസിന്റെ ബന്ധം അറിഞ്ഞ ശേഷം ആകെ തകർന്നു പോയ ഡയാന ആദ്യ ഘട്ടത്തിൽ എല്ലാം അടക്കിപ്പിടിച്ച് മുന്നോട്ടു പോകുകയായിരുന്നു. ഡയാനയോടുള്ള സ്നേഹം മുഴുവൻ ആരാധകർ പ്രകടിപ്പിച്ചത് കാമിലയോടുള്ള വെറുപ്പായാണ്. കാമിലയെ ഡയാനയുമായി താരതമ്യം ചെയ്യുന്ന ഒട്ടേറെ വിഡിയോകളും ഇറങ്ങിയിട്ടുണ്ട്. ഡയാനയുടെ ഡ്രസ്സിങ് സ്റ്റൈൽ അനുകരിച്ച് കാമില പരാജയപ്പെട്ടത് തെളിവ് സഹിതമാണ് പലരും വിവരിക്കുന്നത്. 

ഡയാനയും ചാൾസും

ചാൾസുമായി പിരിഞ്ഞു താമസിക്കാൻ തുടങ്ങിയതിനു ശേഷം മാർട്ടിൻ ബാഷർ ബിബിസിക്കു വേണ്ടി നടത്തിയ ഡയാനയുടെ വിവാദ അഭിമുഖത്തിന്റെ ഭാഗങ്ങൾ ഇപ്പോൾ യു ട്യൂബിൽ വീണ്ടും തരംഗമാണ്. തന്റെ വിവാഹജീവിതത്തിൽ മൂന്നു പേരുണ്ടായിരുന്നെന്നും അതിനാൽ അതിൽ ഇടം കുറവായിരുന്നെന്നും ഡയാന പറയുന്ന ഭാഗങ്ങളാണ് മിക്കവാറും പേർ ഷെയർ ചെയ്തിരിക്കുന്നത്. ചാൾസ് രാജാവായാലോ എന്ന ചോദ്യത്തിന് ഡയാന നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ആ പദവി ചാൾസിന് അത്ര സുഖകരമായിരിക്കില്ലെന്നാണ് അവർ പറയുന്നത്. ഏറെ ഉത്തരവാദിത്തങ്ങളുള്ള ആ ജോലി നിർവഹിക്കാൻ ചാൾസിനാകുമോയെന്ന ആശങ്കയും അന്ന് അവർ പങ്കുവച്ചിരുന്നു. മാർട്ടിൻ ബാഷറിന്റ ഈ അഭിമുഖത്തിലെ ഡയാനയുടെ വെളിപ്പെടുത്തലുകൾ പോലെ തന്നെ അഭിമുഖം ലഭിക്കുന്നതിനു വേണ്ടി മാർട്ടിൻ ബാഷർ വ്യാജരേഖകൾ ചമച്ചതും വിവാദമായിരുന്നു. ഇതിന്റെ പേരിൽ അന്വേഷണം ഉണ്ടാകുകയും ബിബിസി ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.

ചാൾസും ഡയാനയും ഒരു പൊതുപരിപാടിക്കിടെ
ADVERTISEMENT

∙ ഡയാനയുടെ ‘പ്രണയബന്ധങ്ങൾ’

ഡയാനയുടെ പ്രണയബന്ധങ്ങളും എക്കാലവും ചർച്ചാവിഷയമാണ്. ചാൾസിനോട് നിറഞ്ഞ പ്രണയത്തോടെ ജീവിതം തുടങ്ങിയ അവർ ആ ബന്ധത്തിൽ താൻ ആഗ്രഹിക്കുന്നത് ഒന്നും ലഭിക്കുന്നില്ലെന്നു കണ്ടതോടെ സ്നേഹം തേടി അലഞ്ഞു. ഈ രഹസ്യബന്ധങ്ങളെല്ലാം തന്നെ പല തരത്തിൽ ലോകത്തിനു മുന്നിൽ വെളിപ്പെടുകയും ചർച്ചയാകുകയും ചെയ്തു. ഒടുവിൽ ചാൾസുമായുള്ള വിവാഹമോചനത്തിനു ശേഷം ഈജിപ്ഷ്യൻ കോടീശ്വരൻ ദോദി അൽ ഫയാദുമായി തുടങ്ങിയ ബന്ധം വിവാഹത്തിലേക്ക് എത്തും മുൻപാണ് ഇരുവരും പാരീസിലുണ്ടായ കാറപകടത്തിൽ 1997 ഓഗസ്റ്റ് 31ന് കൊല്ലപ്പെട്ടത്. 

അപകടത്തിൽ തകർന്ന ഡയാന രാജകുമാരിയുടെ കാർ

∙ ‘പ്രിയപ്പെട്ട’ ‍ഡയാന

ഡയാനയെ കുറിച്ച് മക്കളായ വില്യമും ഹാരിയും സ്നേഹോഷ്മളമായ ഓർമകൾ പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുണ്ട്. അമ്മയുമായി ഉണ്ടായിരുന്ന ബന്ധം അത്രമേൽ ഹൃദ്യമായിരുന്നെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. അമ്മയുടെ മരണം തന്നെ വല്ലാതെ തകർത്തു കളഞ്ഞിരുന്നെന്നും പിന്നീട് കടുത്ത വിഷാദം കീഴ്പ്പെടുത്തുമെന്നായപ്പോൾ വിദഗ്ധ സഹായം തേടിയെന്നും ഹാരി വെളിപ്പെടുത്തിയിട്ടുണ്ട്. കാമില മാത്രമല്ല, വർഷങ്ങൾക്കിപ്പുറം പുത്രഭാര്യമാരായി വന്ന കേറ്റ് മിഡിൽടനും മേഗൻ മാർക്കലുമെല്ലാം ഡയാനയുമായി ഇന്നും പല തരത്തിൽ താരതമ്യം ചെയ്യപ്പെടുന്നു. ലോകമെമ്പാടുമുള്ള ഡയാന ആരാധകർക്ക് പൂർണതയുടെ അളവുകോലാണ് ഡയാന. പാരീസിൽ ഡയാനയ്ക്ക് അപകടം സംഭവിച്ച സ്ഥലത്തിനു സമീപമുള്ള സ്മാരകം ഡയാന ആരാധകരുടെ തീർഥാടന കേന്ദ്രമാണിന്ന്. ഡയാനയുടെ സംസ്കാര വേളയിൽ പ്രിയ സുഹൃത്തായിരുന്ന ഗായകൻ എൽട്ടൺ ജോൺ ആലപിച്ച ‘കാൻഡിൽ ഇൻ ദ് വിൻഡ്’ എന്ന ഗാനത്തിന്റെ വരികളിലെ പോലെ ഇംഗ്ലണ്ടിന്റെ ആ പനിനീർ പുഷ്പം എക്കാലവും ജനഹൃദയങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുകയാണ്.

(ഇടത്) 1996ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന പരിപാടിയിൽ, (വലത്) ഡയാനയുടെ മരണവാർത്തയറിഞ്ഞ് എത്തിയവർ ലണ്ടനിലെ കെൻസിംഗ്ടൺ പാലസിന്റെ ഗേറ്റിനു മുമ്പിൽ പൂക്കൾ വച്ച് ആദരമർപ്പിച്ചപ്പോൾ

English Summary: A Look at Princess Diana's Life; 25 years after her death