പ്രണയം നഷ്ടമായവളുടെ നിരാശാബോധത്തോടെയായിരുന്ന കാമിലയുടെ മറുപടി: ‘നിങ്ങൾക്ക് മോഹിച്ചതെല്ലാം സ്വന്തമായി. ഈ ലോകത്തുള്ള പുരുഷന്മാരെല്ലാം നിങ്ങളെ പ്രണയിക്കുന്നു. രണ്ടു സുന്ദരന്മാരായ മക്കളുമുണ്ട്. മറ്റെന്താണ് വേണ്ടത്?’ ‘എന്റെ ഭർത്താവിനെ’ എന്ന് ഡയാന തുറന്നടിച്ചു....

പ്രണയം നഷ്ടമായവളുടെ നിരാശാബോധത്തോടെയായിരുന്ന കാമിലയുടെ മറുപടി: ‘നിങ്ങൾക്ക് മോഹിച്ചതെല്ലാം സ്വന്തമായി. ഈ ലോകത്തുള്ള പുരുഷന്മാരെല്ലാം നിങ്ങളെ പ്രണയിക്കുന്നു. രണ്ടു സുന്ദരന്മാരായ മക്കളുമുണ്ട്. മറ്റെന്താണ് വേണ്ടത്?’ ‘എന്റെ ഭർത്താവിനെ’ എന്ന് ഡയാന തുറന്നടിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയം നഷ്ടമായവളുടെ നിരാശാബോധത്തോടെയായിരുന്ന കാമിലയുടെ മറുപടി: ‘നിങ്ങൾക്ക് മോഹിച്ചതെല്ലാം സ്വന്തമായി. ഈ ലോകത്തുള്ള പുരുഷന്മാരെല്ലാം നിങ്ങളെ പ്രണയിക്കുന്നു. രണ്ടു സുന്ദരന്മാരായ മക്കളുമുണ്ട്. മറ്റെന്താണ് വേണ്ടത്?’ ‘എന്റെ ഭർത്താവിനെ’ എന്ന് ഡയാന തുറന്നടിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

35 വർഷങ്ങളാണ് കാമില കാത്തിരുന്നത്, തന്റെ പ്രണയ സാഫല്യത്തിനായി. കാമില റോസ്മേരി ഷാൻഡ് എന്ന ഇരുപത്തിമൂന്നുകാരി ബ്രിട്ടനിലെ രാജകുമാരനായിരുന്ന ചാൾസിനെ കണ്ടുമുട്ടിയത് 1970ൽ വിൻഡ്സറിൽ നടന്ന ഒരു പോളോ മത്സരത്തിനിടെയാണ്. വൈകാതെ പ്രണയത്തിലായ ഇരുവരും പിന്നീട് കടന്നുപോയത് അതിതീവ്ര വൈകാരിക പ്രശ്നങ്ങളിലൂടെയാണ്. രണ്ടുപേർക്കും മറ്റു വിവാഹബന്ധങ്ങളിലേക്ക് പോകേണ്ടിവന്നു. പിന്നെ വിവാഹമോചിതരായി. ആ സമയത്തും തുടർന്ന പ്രണയത്തിന്റെ പേരിൽ ലോകം മുഴുവൻ ഇരുവരെയും, പ്രത്യേകിച്ച് കാമിലയെ, പഴിച്ചു. ‌ചാൾസ് വിവാഹം ചെയ്ത ഡയാന രാജകുമാരിയോടുള്ള സ്നേഹം കൊണ്ട് ലോകം മുഴുവനുമുള്ള ആരാധകരും, എന്തിന് മാധ്യമങ്ങൾ പോലും കാമിലയ്ക്കു നേരെ മുള്ളുവാക്കുകൾ എറിഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ, തന്റെ പ്രണയത്തിനു വേണ്ടി അവർ ഉറച്ചുനിന്നു. ഒടുവിൽ 2005ൽ ചാൾസും കാമിലയും വിവാഹിതരായി. ഇപ്പോഴിതാ എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ചാൾസ് രാജപദവിയിലെത്തി, കാമില ക്യൂൻ കൊൺസോർട്ടും.

∙ ബുദ്ധിമതി, പ്രകൃതിസ്നേഹി

ADVERTISEMENT

ബ്രിട്ടിഷ് ആർമിയിൽ ഉദ്യോഗസ്ഥനായ ബ്രൂസ് മിഡിൽടൺ ഷാൻഡിന്റെയും റോസലിൻഡ് ക്യുബിറ്റിന്റെയും മകളായി 1947 ജൂലൈ 17നാണ് കാമില ജനിച്ചത്. പ്രഭുകുടുംബം അല്ലെങ്കിലും സമ്പന്നമായ കുടുംബമായിരുന്നു കാമിലയുടേത്. കുട്ടിക്കാലം മുതൽ ഏറെ പ്രസരിപ്പുള്ളവളായിരുന്നു കാമില. പുസ്തകപ്രേമി, പ്രകൃതിസ്നേഹി. നായ്ക്കുട്ടികളെയും പൂച്ചകളെയും കാമിലയ്ക്ക് പ്രിയമായിരുന്നു. ചെറുപ്രായത്തിൽ തന്നെ കുതിരയെ ഓടിക്കാൻ പഠിച്ചു. സ്കൂളിലെ കൂട്ടുകാർക്കിടയിൽ മില്ല എന്ന് അറിയപ്പെട്ട കാമിലയെ ഉൾക്കരുത്തുള്ള പെൺകുട്ടിയായാണ് കൂട്ടുകാർ ഓർമിക്കുന്നത്. ക്ലാസ് മുറികളിൽ സജീവമായിരുന്ന അവർ പഠനത്തിൽ മിടുക്കിയായിരുന്നു. മികച്ച ഗ്രേഡോടെ സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം സ്വിറ്റ്സർലൻഡിലെ ഫിനിഷിങ് സ്കൂളിൽ ചേർന്നു. പിന്നീട് ഫ്രാൻസിൽ പോയി ഫ്രഞ്ച് സാഹിത്യം പഠിച്ചു. ചിത്രരചനയോടും താത്പര്യം ഉണ്ടായിരുന്നു. 

ചാൾസും കാമിലയും ബക്കിങ്ങാം കൊട്ടാരത്തിനു പുറത്ത്∙ ∙Image Credits: I T S /Shutterstock.com

ആദ്യമായി കണ്ടുമുട്ടുമ്പോൾ ചാൾ‍സിന് 22 വയസ്സും കാമിലയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. രാജകുമാരൻ എന്ന ആരാധനയ്ക്ക് പകരം തുല്യപദവിയിലുള്ള സുഹൃത്തായാണ് ചാൾസിനോട് കാമില ഇടപെട്ടത്. ഇത് ചാ‍ൾസിനെ ഏറെ ആകർഷിച്ചു. സൗഹൃദം പ്രണയമായി മാറാൻ താമസമുണ്ടായില്ല. രാജ്ഞിയായ അമ്മയുടെ തിരക്കുകളും രാജകുടുംബത്തിന്റേതായ ചിട്ടവട്ടങ്ങളും മൂലം കുടുംബത്തിൽ നിന്ന് ലഭിക്കാതെ പോയ സ്നേഹവും കരുതലും ചാൾസിന് ഈ ബന്ധത്തിൽ നിന്ന് ലഭിച്ചു. പക്ഷേ, രാജകുടുംബം കാമിലയുമായുള്ള വിവാഹത്തിനു തീരെ താത്പര്യം കാണിച്ചില്ല. രാജകുമാരിയാകാൻ തക്ക കുലമഹിമയില്ലെന്നതിനുപരി കാമിലയ്ക്ക് മുൻപുണ്ടായിരുന്ന പ്രണയബന്ധങ്ങളായിരുന്നു ഈ അതൃപ്തിക്ക് മുഖ്യകാരണം. കുടുംബത്തെ എതിർക്കാൻ ചാൾസ് ധൈര്യം കാണിച്ചതുമില്ല. തുടർന്ന് ചാൾസ് റോയൽ നേവിയിൽ ചേർന്ന് ലണ്ടനിൽ നിന്ന് യാത്രയായി. കണ്ണകന്നാൽ മനസ്സകന്നു എന്ന ചൊല്ല് ശരിവച്ച് ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം ഏറെക്കുറെ തകർന്നു. 

ഈ സമയത്താണ് കാമില ആർമി ഉദ്യോഗസ്ഥനായ ആൻഡ്രൂ പാർക്കർ ബൗൾസിനെ വിവാഹം ചെയ്തത്. ആൻഡ്രൂവുമായി കാമിലയ്ക്ക് മുൻപേ പ്രണയമുണ്ടായിരുന്നു. രാജകുടുംബത്തിന്റെ ഇടപെടലാണ് ഈ വിവാഹത്തിനു പിന്നിലെന്ന് വാദങ്ങളുണ്ട്. ഏറെക്കുറെ ശാന്തമായ ഈ ബന്ധത്തിൽ കാമിലയ്ക്ക് രണ്ടു മക്കളുണ്ടായി, ടോം പാർക്കർ ബൗൾസും ലോറ റോസും. വിവാഹശേഷവും കാമില ചാൾസുമായി സൗഹൃദം തുടർന്നു. മകൻ ടോമിന്റെ തലതൊട്ടപ്പനായി (ഗോഡ് ഫാദർ) ചാൾസിനെയാണ് ആൻഡ്രൂവും കാമിലയും തിരഞ്ഞെടുത്തത്. 

∙ ഹൃദയം തകർന്ന് ഡയാന

ADVERTISEMENT

1981ൽ നടന്ന ഡയാനയുമായുള്ള വിവാഹ സമയത്തും കാമിലയും ചാൾസും തമ്മിൽ തീവ്രമായ സുഹൃദ്ബന്ധമുണ്ടായിരുന്നു. തങ്ങളുടെ വിവാഹത്തിന് തൊട്ടുമുൻപ് ഡയാന ഇതു കണ്ടെത്തുകയും ചെയ്തു. വിവാഹത്തിന് ആഴ്ചകൾക്കു മുൻപ് ചാൾസ് കാമിലയ്ക്കായി വാങ്ങിയ ബ്രേസ്‍ലെറ്റ് ഡയാന കാണാനിടയായി. അതിൽ ജി, എഫ് എന്നീ ഇംഗ്ലിഷ് അക്ഷരങ്ങൾ കൊത്തിയിരുന്നു. ഗ്ലാഡിസ്, ഫ്രെഡ് എന്നീ പേരുകളുടെ ആദ്യ അക്ഷരങ്ങളായിരുന്നു അവ. ചാൾസും കാമിലയും പരസ്പരം എഴുതിയിരുന്ന കത്തുകളിൽ അങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്.

വിവാഹശേഷം ഏറെ വൈകാതെ ഡയാനയ്ക്കും ചാൾസിനുമിടയിൽ അസ്വാരസ്യങ്ങൾ രൂക്ഷമായി. തന്നെക്കാൾ 12 വയസ്സിന് ഇളയ ഡയാനയെ അംഗീകരിക്കാൻ ചാ‍ൾസിന് ആയില്ല. വിവാഹനിശ്ചയ സമയത്തെ 18 വയസ്സുകാരിയിൽ നിന്ന് താൻ മുതിർന്നുവെന്നും പാകത നേടിയെന്നും അംഗീകരിക്കാൻ ആർക്കുമായില്ലെന്ന് ഡയാന പിന്നീട് ബിബിസിയിലെ മാർട്ടിൻ ബാഷിറിനു നൽകിയ വിവാദ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ഡയാനയും ചാൾസും

∙ പ്രണയത്തിന്റെ 2–ാം അധ്യായം

1986ൽ ചാൾസും കാമിലയും തമ്മിൽ വീണ്ടും പ്രണയം തുടങ്ങിയെന്ന് ചാൾസിന്റെ ജീവചരിത്രകാരി (പ്രിൻസ് ചാൾസ്: ദ് പാഷൻസ് ആൻഡ് പാരഡോക്സസ് ഓഫ് ആൻ ഇംപ്രോബബിൾ ലൈഫ് എന്ന ജീവചരിത്ര ഗ്രന്ഥകാരി) സാലി ബെഡൽ സ്മിത് പറയുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ചറിഞ്ഞ ഡയാന ഒരിക്കൽ കാമിലയോട് ഇങ്ങനെ പറഞ്ഞു, ‘നിങ്ങൾക്കും ചാൾസിനും ഇടയിൽ എന്തെന്ന് എനിക്കറിയാം.’

ADVERTISEMENT

പ്രണയം നഷ്ടമായവളുടെ നിരാശാബോധത്തോടെയായിരുന്ന കാമിലയുടെ മറുപടി: ‘നിങ്ങൾക്ക് മോഹിച്ചതെല്ലാം സ്വന്തമായി. ഈ ലോകത്തുള്ള പുരുഷന്മാരെല്ലാം നിങ്ങളെ പ്രണയിക്കുന്നു. രണ്ടു സുന്ദരന്മാരായ മക്കളുമുണ്ട്. മറ്റെന്താണ് വേണ്ടത്?’ ‘എന്റെ ഭർത്താവിനെ’ എന്ന് ഡയാന തുറന്നടിച്ചു. താൻ ഒരു വിഡ്ഢിയാണെന്ന് കരുതരുതെന്നും ഡയാന പറഞ്ഞു.

പിന്നീട് ചാൾസ് – ഡയാന ബന്ധത്തിൽ സംഘർഷകാലമായിരുന്നു. ഡയാന എല്ലാം അറിഞ്ഞുവെന്ന് ബോധ്യമായതോടെ ചാൾസ് പൂർണമായും കാമിലയിലേക്ക് മനസ്സ് ചായ്ച്ചു. ഇതേസമയം, കാമിലയുടെ വിവാഹബന്ധവും തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു. 1992ൽ ചാൾസും ഡയാനയും വേർപിരിഞ്ഞു താമസം തുടങ്ങി. ഇതിനു പിന്നാലെ ചാൾസും കാമിലയും തമ്മിൽ നടത്തിയ സ്വകാര്യ സംഭാഷണങ്ങളുടെ റിക്കോർഡുകൾ പുറത്തുവന്നു. ഇരുവരുടെയും ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന, ‘കാമില ടേപ്സ്’ എന്ന പേരിൽ അറിയപ്പെട്ട ഈ റിക്കോർഡുകൾ രാജകുടുംബത്തിന് ഏറെ മാനക്കേടുണ്ടാക്കി. കാമിലയുടെ വിവാഹജീവിതത്തിനും അതോടെ അവസാനമായി. 1995ൽ അവർ ആൻഡ്രൂ പാർക്കർ ബൗൾസിൽ നിന്ന് വിവാഹമോചനം നേടി. (ഡയാനയുമായുള്ള വിവാഹബന്ധം നിലനിൽക്കുമ്പോൾ തന്നെ തനിക്ക് കാമിലയുമായി പ്രണയമുണ്ടായിരുന്നെന്ന് 1994ൽ ഒരു ടിവി അഭിമുഖത്തിൽ ചാൾസ് വെളിപ്പെടുത്തി.)

∙ ജനപ്രിയം നേടാൻ പ്രചാരവേല

ഡയാനയുടെ മരണത്തോടെ ബ്രിട്ടിഷ് ജനതയിൽ നല്ലൊരു പങ്കും കാമിലയെ പൂർണമായി വെറുക്കുന്ന അവസ്ഥയുണ്ടായി. 2017ൽ നൽകിയ ഒരഭിമുഖത്തിൽ കാമില ഇതെക്കുറിച്ച് ഇങ്ങനെ പറയുന്നു: ‘വല്ലാത്ത അവസ്ഥയായിരുന്നു അത്. അങ്ങേയറ്റം മോശമായ കാലം. എന്റെ ഏറ്റവും വലിയ ശത്രുവിനു പോലും അതു വരുത്തരുതേ എന്നേ ഞാൻ ആഗ്രഹിക്കൂ. എന്റെ കുടുംബം ഇല്ലായിരുന്നുവെങ്കിൽ ഞാനത് അതിജീവിക്കില്ലായിരുന്നു.’

ചാൾസിന്റെ അമ്മയായ എലിസബത്ത് രാജ്ഞിക്കും കാമിലയുമായുള്ള ചാൾസിന്റെ ബന്ധത്തോട് എതിർപ്പായിരുന്നു. പിന്നീട് ചാൾസ് തന്റെ ഉപദേശകരുടെ സഹായത്തോടെ നടത്തിയ പ്രചാരവേലകളാണ് കാമിലയോടുള്ള ജനങ്ങളുടെ അപ്രിയത്തിൽ അൽപ്പമെങ്കിലും കുറവുണ്ടാക്കിയതെന്ന് പറയപ്പെടുന്നു. 2005ൽ ചാൾസ് കാമിലയെ വിവാഹം ചെയ്തു. എലിസബത്ത് രാജ്ഞി വിവാഹത്തിൽ പങ്കെടുത്തില്ലെങ്കിലും തുടർന്നു നടന്ന വിവാഹവിരുന്നിൽ പങ്കെടുത്തു. വിവാഹശേഷം കാമിലയ്ക്ക് ഡച്ചസ് ഓഫ് കോൺവോൾ എന്ന പദവി ലഭിച്ചു. മെല്ലെ മെല്ലെ കാമില രാജകുടുംബത്തിൽ തന്റെ സ്ഥാനമുറപ്പിച്ചു. 2016ൽ രാജ്ഞിയുടെ മുതിർന്ന ഉപദേഷ്ടാക്കളുടെ സംഘമായ പ്രിവി കൗൺസിലിൽ അംഗമായി. ചാൾസിന്റെ മക്കളായ വില്യമിനോടും ഹാരിയോടും നല്ല ബന്ധം നിലനിർത്താൻ കാമില എന്നും ശ്രമിച്ചിട്ടുണ്ട്.

എലിസബത്ത് രാജ്ഞിക്കും കാമിലയോടുള്ള നീരസം മാറിയിരുന്നു. ‘നിങ്ങൾ എനിക്ക് നൽകിയ പിന്തുണ എന്റെ മകൻ ചാൾസ് രാജാവാകുമ്പോൾ ചാൾസിനും ഭാര്യ കാമിലയ്ക്കും നൽകുമെന്ന് ഞാൻ കരുതുന്നു’ – തന്റെ കിരീടധാരണത്തിന്റെ എഴുപതാം വർഷത്തിൽ നൽകിയ സന്ദേശത്തിൽ ജനങ്ങളോട് എലിബസത്ത് രാജ്ഞി പറഞ്ഞു. കാമില ക്വീൻ കൊൺസോർട് എന്ന പദവിയിലാകും പിന്നീട് അറിയപ്പെടുകയെന്നും രാജ്ഞി വ്യക്തമാക്കിയിരുന്നു.

കാമിലയും ചാൾസും∙ Image Credits: Peter Rhys Williams /Shutterstock.com

∙ ചാൾസിന്റെ കരുത്ത്

സ്വഭാവത്തിൽ ഒരുപാട് സമാനതകളുള്ള കാമിലയുടെ സാന്നിദ്ധ്യത്തിൽ ചാൾസ് എക്കാലവും സന്തുഷ്ടനായിരുന്നു. ഇരുവരും ചിത്രരചനയിൽ താത്പര്യമുള്ളവരാണ്. പ്രകൃതിസ്നേഹികളും. തന്റെ ശക്തിസ്തംഭമെന്നാണ് ചാൾസ് ഭാര്യയെ വിശേഷിപ്പിക്കുന്നതെന്ന് കൊട്ടാരം ജോലിക്കാരിൽ ചിലർ വെളിപ്പെടുത്തുന്നു. രാജപദവി പ്രഖ്യാപിക്കപ്പെട്ട ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ ആദ്യ പ്രസംഗത്തിൽ ചാൾസ് ഇങ്ങനെ പറയുന്നു: ‘എന്റെ കുടുംബത്തിനും ഇത് മാറ്റങ്ങളുടെ കാലമാണ്. എന്റെ പ്രിയപ്പെട്ട ഭാര്യ കാമില നൽകിയ സ്നേഹനിർഭരമായ സഹായങ്ങൾ ഞാൻ വിലമതിക്കുന്നു... പതിനേഴു വർഷം മുൻപ് നടന്ന ഞങ്ങളുടെ വിവാഹത്തിനു ശേഷം ഇന്നു വരെ അവർ നൽകിയ സേവനങ്ങളെ പുരസ്കരിച്ച് അവർക്ക് ക്വീൻ കൊൺസോർട് പദവി നൽകുന്നു. പുതിയ റോളിന്റെ ഉത്തരവാദിത്തങ്ങളോട് നീതി പുലർത്തുമെന്നും ഏറ്റവും വിശ്വസ്തതയോടെ അവർ തന്റെ ചുമതല തുടരുമെന്നും എനിക്ക് അതിൽ ആശ്രയിക്കാൻ കഴിയുമെന്നും ഉറപ്പുണ്ട്.’

ഒരിക്കൽ രാജകുടുംബത്തിന്റെ മരുമകൾ പദവിയിൽ നിന്ന് നിഷ്കരുണം മാറ്റിനിർത്തപ്പെട്ട കാമില എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഒടുവിൽ രാജപത്നി പദവിയിലെത്തി ചരിത്രം തിരുത്തുകയാണ്. ചാൾസിന്റെ രാജപദവിയിൽ, ബുദ്ധിമതിയായ കാമിലയുടെ സ്വാധീനം എത്രമാത്രമുണ്ടാകുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ബ്രിട്ടനിലെ ജനങ്ങൾ. 

English Summary: Queen Consort: Who Is Camilla, The Wife Of King Charles