നിങ്ങള്‍ ശരിക്കും ഭാര്യയും ഭര്‍ത്താവുമാണോ, നിങ്ങളുടെ ലൈംഗിക ബന്ധം സജീവമാണോ, നിങ്ങള്‍ ജോലിക്ക് പോകുമ്പോള്‍ ഭാര്യ നിങ്ങളോട് സത്യസന്ധത കാട്ടുമോ എന്നതില്‍ സംശയമുണ്ട് എന്നിങ്ങനെ നീളുന്നു കമന്റുകൾ.....

നിങ്ങള്‍ ശരിക്കും ഭാര്യയും ഭര്‍ത്താവുമാണോ, നിങ്ങളുടെ ലൈംഗിക ബന്ധം സജീവമാണോ, നിങ്ങള്‍ ജോലിക്ക് പോകുമ്പോള്‍ ഭാര്യ നിങ്ങളോട് സത്യസന്ധത കാട്ടുമോ എന്നതില്‍ സംശയമുണ്ട് എന്നിങ്ങനെ നീളുന്നു കമന്റുകൾ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങള്‍ ശരിക്കും ഭാര്യയും ഭര്‍ത്താവുമാണോ, നിങ്ങളുടെ ലൈംഗിക ബന്ധം സജീവമാണോ, നിങ്ങള്‍ ജോലിക്ക് പോകുമ്പോള്‍ ഭാര്യ നിങ്ങളോട് സത്യസന്ധത കാട്ടുമോ എന്നതില്‍ സംശയമുണ്ട് എന്നിങ്ങനെ നീളുന്നു കമന്റുകൾ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്‌സസിലെ ഹൂസ്റ്റണില്‍ നിന്നുള്ള സ്‌കോട്ടും ഭാര്യ ഡിവൈനും 2021 ലാണ് ഒന്നിച്ച് ടിക്ടോക്കില്‍ വിഡിയോ ചെയ്തു തുടങ്ങിയത്. എന്നാല്‍ ഇവരുടെ സൗന്ദര്യം താരതമ്യം ചെയ്തുള്ള പരിഹാസ കമന്റുകളാണ് ദമ്പതികളെ വരവേറ്റത്. ഡിവൈന്റെ സൗന്ദര്യത്തിന് യോജിച്ച ആളല്ല സ്‌കോട്ട് എന്നതായിരുന്നു ഈ കമന്റുകളുടെ കാതല്‍. ഫിലിപ്പീന്‍സുകാരിയായ ഡിവൈന്‍ പണത്തിനും അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡിനും വേണ്ടിയാണ് സ്‌കോട്ടിനെ വിവാഹം കഴിച്ചതെന്നുമുൾപ്പെടെ ചിലർ കമന്റ് ചെയ്തു. 

 

ADVERTISEMENT

നിങ്ങള്‍ ശരിക്കും ഭാര്യയും ഭര്‍ത്താവുമാണോ, നിങ്ങളുടെ ലൈംഗിക ബന്ധം സജീവമാണോ, നിങ്ങള്‍ ജോലിക്ക് പോകുമ്പോള്‍ ഭാര്യ നിങ്ങളോട് സത്യസന്ധത കാട്ടുമോ എന്നതില്‍ സംശയമുണ്ട് എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഇതെല്ലാം കേട്ടു മടുത്ത സ്‌കോട്ടും ഡിവൈനും ഒരു കൂട്ടം വിഡിയോകള്‍ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തു. ഇവരുടെ പ്രണയവും കണ്ടുമുട്ടലും വിവാഹത്തെക്കുറിച്ചുമെല്ലാം വിവരിക്കുന്ന വിഡിയോകള്‍ പരിഹസിക്കുന്നവർക്കുള്ള മറുപടിയാണ്. 

 

ADVERTISEMENT

2017ല്‍ ഫെയ്സ്ബുക്കിലൂടെയാണ് സ്‌കോട്ടും ഡിവൈനും പരിചയപ്പെട്ടത്. മറ്റാരോ ആണെന്ന് കരുതി ഡിവൈന്‍ സ്‌കോട്ടിന് മാറി അയയ്ച്ച സന്ദേശത്തില്‍ നിന്നാണ് ഈ ബന്ധത്തിന്റെ തുടക്കം. പിന്നീട് നിരവധി സംഭാഷണങ്ങള്‍ക്കുശേഷം രണ്ടു പേരും വിദൂരത്തിരുന്ന് പ്രണയം ആരംഭിച്ചു. 2017 നവംബറില്‍ ഡിവൈനെ കാണാൻ സ്‌കോട്ട് ഫിലിപ്പീൻസിൽ എത്തി. ഈ കണ്ടുമുട്ടലിനെ തുടര്‍ന്ന് സ്‌കോട്ട് വിവാഹാഭ്യർഥന നടത്തി. രണ്ടു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഡിവൈന്‍ അമേരിക്കയിലെത്തുകയും ദമ്പതികള്‍ ടെക്‌സസിൽ ഒരുമിച്ച് ജീവിതം തുടങ്ങുകയും ചെയ്തു. ഡിവൈനിനെ കണ്ടെത്തും മുന്‍പ് തന്റെ ജീവിതം നിശ്ചലവും വിരസവുമായിരുന്നതായി സ്‌കോട്ട് ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

 

ADVERTISEMENT

തന്റെ രൂപത്തെ ചൊല്ലിയുള്ള പരിഹാസങ്ങളെയും സ്‌കോട്ട് സധൈര്യം നേരിടുന്നുണ്ട്. 13-ാം വയസ്സില്‍ സ്‌ക്‌ളെറോഡെര്‍മ എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് തന്റെ രൂപത്തില്‍ മാറ്റം വരുന്നതെന്ന് സ്‌കോട്ട് പറയുന്നു. ഒരാളെ തുടർച്ചയായി കാണുമ്പോൾ അതൊരു പ്രശ്‌നമല്ലാതായി തീരുമെന്നും തങ്ങള്‍ ഇരുവരും സന്തോഷകരമായ ദൗമ്പത്യമാണ് നയിക്കുന്നതെന്നും പരിഹസിച്ചവർക്കുള്ള മറുപടിയില്‍ സ്‌കോട്ടും ഡിവൈനും പറയുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണ് താന്‍ സ്‌കോട്ടിനൊപ്പം കൂടിയതെന്ന തരത്തിലുള്ള കമന്റുകള്‍ വേദനിപ്പിക്കാറുണ്ടെന്നും ഡിവൈന്‍ പറഞ്ഞു. 

 

അതേ സമയം ദമ്പതികളെ അഭിനന്ദിച്ചും പിന്തുണച്ചും നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. മറ്റുള്ളവര്‍ പോസ്റ്റ് ചെയ്യുന്നത് കണ്ട് വിഷമിക്കേണ്ട കാര്യമില്ലെന്നും നിങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കണമെന്നും ചിലര്‍ കമന്റില്‍ കുറിച്ചു.