‘പൈസ തരാതെ സിംഹാസനം പണിഞ്ഞു തരില്ലെന്റെ രാജാവേ..?’’ ദക്ഷിണാഫ്രിക്കയിലെ പരമ്പരാഗത ഇന്ത്യൻ വ്യാപാരി രാജീവ് സിങ്ങിന്റെ ഈ വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ ലോകം കൗതുകത്തോടെയാണ് കേട്ടത്. അതാരപ്പാ..ഇത്രയ്ക്ക് ഗതിയില്ലാത്തൊരു രാജാവ് എന്ന രീതിയിലാണ് പലരും ആ വാർത്തയെ സമീപിച്ചത്. ഇങ്ങനെയും രാജാക്കന്മാരുണ്ടാകുമോ? ഇനി ഈ രാജാവും പട്ടിണിയിലായിരിക്കുമോ? അതോ വ്യാപാരിയെ പറ്റിച്ചതായിരിക്കുമോ? കേട്ടപാതി കേൾക്കാത്ത പാതി പല കമന്റുകളും നമ്മൾ പാസാക്കിക്കാണും. സത്യത്തില്‍ ഈ നാണക്കേടുണ്ടായതിനു കാരണക്കാരൻ മിസുസുലുവല്ല. ദക്ഷിണാഫ്രിക്കയിലെ ഈ സുലുരാജാവ് ഇങ്ങനെ പരിഹാസത്തിന് പാത്രമാകേണ്ടിയിരുന്ന ആളാണോ? എന്തുകൊണ്ടാണ് സിംഹാസനം നിർമിച്ചു നൽകില്ലെന്ന് വ്യാപാരി തീർത്തു പറഞ്ഞത്? അതിന്റെ വേരറ്റം തേടിപ്പോകുമ്പോൾ മറ്റൊരു രാജാവിന്റെ കഥ കൂടി കേൾക്കേണ്ടി വരും. 1968 മുതൽ സുലുഗോത്രത്തിന്റെ രാജാവായിരുന്ന ഗുഡ്വിൻ സെലിത്വിനിയുടെ കഥയാണത്? ഉമ്‌ലംഗ എന്ന അർധനഗ്നനൃത്തം വരെ സംഘടിപ്പിച്ച് വിവാദത്തിലായ വ്യക്തിയാണ് അദ്ദേഹം. അവിടെയും തീരുന്നില്ല വിവാദങ്ങള്‍. അത്തരമൊരു വിവാദത്തിന്റെ, തുടർച്ചയാണ് സിംഹാംസന നിർമാണത്തിലും തിരിച്ചടിയായത്. നമുക്കൊന്ന് ദക്ഷിണാഫ്രിക്ക വരെ പോകാം, അവിടുത്തെ രണ്ട് സുലു രാജാക്കന്മാരെ വിശദമായി പരിചയപ്പെടാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘പൈസ തരാതെ സിംഹാസനം പണിഞ്ഞു തരില്ലെന്റെ രാജാവേ..?’’ ദക്ഷിണാഫ്രിക്കയിലെ പരമ്പരാഗത ഇന്ത്യൻ വ്യാപാരി രാജീവ് സിങ്ങിന്റെ ഈ വാക്കുകൾ  കഴിഞ്ഞ ദിവസങ്ങളിൽ ലോകം കൗതുകത്തോടെയാണ് കേട്ടത്. അതാരപ്പാ..ഇത്രയ്ക്ക് ഗതിയില്ലാത്തൊരു രാജാവ് എന്ന രീതിയിലാണ് പലരും ആ വാർത്തയെ സമീപിച്ചത്. ഇങ്ങനെയും രാജാക്കന്മാരുണ്ടാകുമോ? ഇനി ഈ രാജാവും പട്ടിണിയിലായിരിക്കുമോ? അതോ വ്യാപാരിയെ പറ്റിച്ചതായിരിക്കുമോ? കേട്ടപാതി കേൾക്കാത്ത പാതി പല കമന്റുകളും നമ്മൾ പാസാക്കിക്കാണും. സത്യത്തില്‍ ഈ നാണക്കേടുണ്ടായതിനു കാരണക്കാരൻ മിസുസുലുവല്ല. ദക്ഷിണാഫ്രിക്കയിലെ ഈ സുലുരാജാവ് ഇങ്ങനെ പരിഹാസത്തിന് പാത്രമാകേണ്ടിയിരുന്ന ആളാണോ? എന്തുകൊണ്ടാണ് സിംഹാസനം നിർമിച്ചു നൽകില്ലെന്ന് വ്യാപാരി തീർത്തു പറഞ്ഞത്? അതിന്റെ വേരറ്റം തേടിപ്പോകുമ്പോൾ മറ്റൊരു രാജാവിന്റെ കഥ കൂടി കേൾക്കേണ്ടി വരും. 1968 മുതൽ സുലുഗോത്രത്തിന്റെ രാജാവായിരുന്ന ഗുഡ്വിൻ സെലിത്വിനിയുടെ കഥയാണത്? ഉമ്‌ലംഗ എന്ന അർധനഗ്നനൃത്തം വരെ സംഘടിപ്പിച്ച് വിവാദത്തിലായ വ്യക്തിയാണ് അദ്ദേഹം. അവിടെയും തീരുന്നില്ല വിവാദങ്ങള്‍. അത്തരമൊരു വിവാദത്തിന്റെ, തുടർച്ചയാണ് സിംഹാംസന നിർമാണത്തിലും തിരിച്ചടിയായത്. നമുക്കൊന്ന് ദക്ഷിണാഫ്രിക്ക വരെ പോകാം, അവിടുത്തെ രണ്ട് സുലു രാജാക്കന്മാരെ വിശദമായി പരിചയപ്പെടാം...

മിസുസുലു സെലിത്വിനി കിരീടധാരണ വേളയിൽ. ചിത്രം: Rajesh JANTILAL / AFP

ADVERTISEMENT

∙ ആരാണ് മിസുസുലു സ്വെലിതിനി?

ഗുഡ്‌വിൽ സെലിത്വിനിയുടെ ഭാര്യമാർ. ചിത്രം: RAJESH JANTILAL / AFP

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള രാജവംശമായ സുലു ഗോത്രത്തിന്റെ രാജാവായി 2022 ഒക്ടോബർ അവസാനത്തിലാണ്, നാൽപത്തിയെട്ടുകാരനായ മിസുസുലു സെലിത്വിനിയെ ദക്ഷിണാഫ്രിക്കൻ സർക്കാർ അംഗീകരിക്കുന്നത്. അദ്ദേഹത്തിന്റെ മുൻഗാമിയുടെ ഭാര്യമാരും മക്കളും ചേർന്നു നടത്തിയ വലിയ വഴക്കിനും വക്കാണത്തിനുമെല്ലാം ഒടുവിലാണ് അദ്ദേഹം അധികാരമേറ്റതും. 1968നു ശേഷം ആദ്യമായി നടക്കുന്ന കിരീടധാരണമായതുകൊണ്ടുതന്നെ അധികാരമേൽക്കൽ ഗംഭീര ആഘോഷമായിരുന്നു. അധികാരമേറ്റ പുതിയ രാജാവിനു വേണ്ടി കിടിലനൊരു സിംഹാസനം പണിയാനാണ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥർ വ്യാപാരി രാജീവ് സിങ്ങിനെ സമീപിക്കുന്നത്. 

2016ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചപ്പോൾ ഗുഡ്‌വിൽ സെലിത്വിനിയുമായി കൂടിക്കാഴ്ച നടത്തുന്നു. ചിത്രം: RAJESH JANTILAL / AFP

ADVERTISEMENT

അതെന്താ ദക്ഷിണാഫ്രിക്കയിലെങ്ങും വേറെ മരപ്പണിക്കാറില്ലേ? ഈ പരിഹാസമൊക്കെ ഏറ്റുവാങ്ങേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ എന്നല്ലേ? അതിനു കാരണമുണ്ട്. മരപ്പണിയിൽ രാജീവ്സിങ് തീർക്കുന്ന മായാജാലം ദക്ഷിണാഫ്രിക്കയിൽ ഏറെ പ്രശസ്തമാണ്. താബൂത്തി മരംകൊണ്ട് ഫർണിച്ചർ നിർമിക്കുന്നതിൽ രാജീവ്സിങ്ങിന്റെ അച്ഛന്റെ  കാലം മുതൽ തന്നെ ഇദ്ദേഹത്തിന്റെ കുടുംബത്തിന് പ്രത്യേക പേരുമുണ്ട്. ഇക്കാരണം കൊണ്ടാണ് മിസുസുലു സ്വെലിത്വിനിയുടെ ഉദ്യോഗസ്ഥർ ഓർഡറുമായി രാജീവ് സിങ്ങിനെ കാണാനെത്തിയത്. 80 വർഷമായി അവർ ഈ വ്യാപാരം തുടങ്ങിയിട്ട്. പക്ഷേ ഇത്തവണ, രാജീവ് സിങ് രാജാവിന്റെ ഓർഡർ സ്വീകരിക്കാതിരുന്നതോടെ അതു വലിയ വാർത്തയായി. 

ഉമ്‌ലംഗ നൃത്തത്തിനെത്തിയ യുവതി. ചിത്രം: MUJAHID SAFODIEN / AFP

മുൻ സുലു രാജാവായ ഗുഡ്വിൻ സെലിത്വിനിക്കും അദ്ദേഹത്തിന്റെ 7 ഭാര്യമാർക്കും വേണ്ടി വിവിധ ഫർണിച്ചറുകൾ നിർമിച്ചതിന്റെ പേരിൽ ചെലവായ നാലര ലക്ഷം രൂപ 7 വർഷമായിട്ടും നൽകിയില്ലെന്നതാണ് രാജീവ് പറയുന്ന കാരണം. പണം  തന്നില്ലെന്നതു പോട്ടെ, ഓർഡർ തന്ന ഉദ്യോഗസ്ഥന്റെ പൊടിപോലും പിന്നീട് കണ്ടുകിട്ടിയില്ലത്രെ. ചെലവായ കാശിനായി ഉദ്യോഗസ്ഥരെ കാണാൻ കൊട്ടാരത്തിൽ പലതവണ കയറിയിറങ്ങിയെന്നും രാജീവിന്റെ പരാതി. അതുകൊണ്ടുതന്നെ ഇത്തവണ ഒരു വിട്ടുവീഴ്ചയ്ക്കും രാജീവ് സിങ് തയാറായില്ല. ‘പറ്റുതീർക്കാതെ’ സിംഹാസനം പണിയില്ലെന്നുറപ്പിച്ചു പറഞ്ഞു. അതെന്താ ഇത്രയ്ക്ക് ദാരിദ്ര്യത്തിലായിരുന്നോ ഗുഡ്വിൻ സെലിത്വിനി രാജാവ്? എന്തുകൊണ്ടായിരിക്കും അദ്ദേഹം പണം നൽകാതിരുന്നത്. ദാരിദ്ര്യം നിറഞ്ഞ ഒരു രാജാവിന്റെ  സങ്കടകഥയാണ് കേൾക്കാനിരുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ഗുഡ്വിൻ സെലിത്വിനിയുടെ കഥ വേറെ ലെവലാണ്!

ADVERTISEMENT

∙ ഗുഡ്‌വിൽ സെലിത്വിനി എന്ന വിവാദ പുരുഷൻ 

ഉമ്‌ലംഗ നൃത്തത്തിനെത്തിയ യുവതികൾ. ഫയൽ ചിത്രം: Jinty Jackson / AFP

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഗോത്രത്തിന്റെ രാജാവായി ഏറ്റവും കൂടുതൽ കാലം കഴിഞ്ഞത് ഗുഡ്‌വിൽ സെലിത്വിനി കാബെ കുസുലുവാണ്. ഇപ്പോഴത്തെ രാജാവ് മിസുസുലു സെലിത്വിനിയുടെ പിതാവാണ് .തെക്ക് കിഴക്കൻ ക്വസുലു നടാൽ പ്രവിശ്യയായ നോംഗോമയിൽ നിന്നുള്ള രാജാവായിരുന്നു  അദ്ദേഹം. 2021ലാണ് ഗുഡ്‌വിൽ സെലിത്വിനി അന്തരിച്ചത്. 72ാം വയസ്ലിലായിരുന്നു മരണം. 1968ൽ അധികാരമേറ്റതു മുതൽ മരണം വരെയും തികച്ചും ആർഭാടപൂർണമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. അതിനനുസരിച്ച് ഹെക്ടർ കണക്കിന് ഭൂസ്വത്തും കൊട്ടാരങ്ങളും ധനശേഖരവും അദ്ദേഹത്തിനുണ്ടായിരുന്നുവത്രെ .

ഗുഡ്‌വിൽ സെലിത്വിനി. ഫയൽ ചിത്രം: RAJESH JANTILAL / AFP

മിസുസുലു സെലിത്വിനിയുടെ കിരീടധാരണ വാർത്തയുമായിറങ്ങിയ പത്രവുമായി ദക്ഷിണാഫ്രിക്കൻ വനിത. ചിത്രം: Rajesh JANTILAL / AFP

ഭരണകാലം പക്ഷേ അക്രമാസക്തമായിരുന്നെന്നാണ് പറയപ്പെടുന്നത്. രാജാവില്ലെങ്കിൽ സുലു ജനതയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ധൂർത്തും ഭരണപരിഷ്കാരങ്ങളും പലപ്പോഴും വിവാദങ്ങൾക്ക് കാരണമായിരുന്നു. കാലഹരണപ്പെട്ട ആശയങ്ങളെ ഉയർത്തികാട്ടുന്നു എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള പ്രധാന വിമർശനം. എതിർപ്പുകൾക്ക് വിലകൽപിക്കാതെ 1991ൽ ഉമ്‌ലംഗ ഉത്സവം പുനരുജ്ജീവിപ്പിച്ചതോടെയാണ് വ്യാപകമായി അദ്ദേഹം വിമർശനം നേരിടാൻ തുടങ്ങിയത്.

∙ ഉമ്‌ലംഗ എന്ന അർധനഗ്നനൃത്തം 

നൂറുകണക്കിന് അവിവാഹിതരായ സുലു സ്ത്രീകൾ അർധനഗ്നരായി നൃത്തം ചെയ്യും. ഇതിനിടെ ഒരു കമ്പുമായി രാജാവിന്റെ അടുത്തേക്ക് ചെല്ലും. രാജാവിന് ലഭിക്കുന്നതിന് മുൻപ് കമ്പ് പൊട്ടിയാൽ പെൺകുട്ടി കന്യകയല്ലെന്ന് അർഥം. ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ പെൺകുട്ടികൾക്കും ഇതിനു മുൻപ് ഒരു കന്യാകാത്വ പരിശോധന കൂടിയുണ്ടായിരിക്കും. എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുതലുള്ള പ്രവിശ്യയാണ് ക്വാസുലും–നടാൽ. ഈ ആചാരത്തിലൂടെ തന്റെ രാജ്യത്ത് രോഗം പടരുന്നത് തടയാനാകുമെന്നു അദ്ദേഹം വിശ്വസിച്ചു.

ലൈംഗികബന്ധത്തിലേർപ്പെടുന്നതിന് വിവാഹം വരെ കാത്തിരിക്കുന്നതിനും ഈ ചടങ്ങിലൂടെ അദ്ദേഹം സ്ത്രീകളെ പ്രോത്സാഹിപ്പിച്ചു. എന്നാൽ വിവാദമായ പരമ്പരാഗത കന്യകാത്വ പരിശോധ, രാജാവിനെ സ്ത്രീകളുെട അവകാശത്തിന് വേണ്ടി പോരാടുന്നവരുടെ കോപത്തിനിരയാക്കി. സ്വവർഗാനുരാഗികളെ ‘ചീഞ്ഞത്’ എന്ന് അഭിസംബോധ ചെയ്തതാണ് അദ്ദേഹത്തെക്കുറിച്ചുള്ള മറ്റൊരു വിവാദം. ദക്ഷിണാഫ്രിക്കയിലെ അധാർമികതയ്ക്ക് കുടിയേറ്റക്കാരാണ് കാരണമെന്നുപ്രഖ്യാപിച്ചതും അദ്ദേഹത്തെ ഒരു വിഭാഗം ജനങ്ങളുടെ അപ്രീതിക്കിരയാക്കിയിരുന്നു. വലിയ വംശീയ അതിക്രമങ്ങൾക്ക് പോലും അന്നത് ആക്കം കൂട്ടി.

∙ ധൂർത്തനായ രാജാവ്

ഗുഡ്‌വിൽ സെലിത്വിനിക്ക് 7 ഭാര്യമാരായിരുന്നു, 28 മക്കളും. ഈ ഭാര്യമാർക്ക് ഓരോരുത്തർക്കും താമസിക്കാൻ കൊട്ടാര തുല്യമായ മന്ദിരങ്ങളുമുണ്ടായിരുന്നത്രെ. കുട്ടികൾക്ക് മിലിട്ടറി യൂണിഫോം വാങ്ങാൻ വേണ്ടി മാത്രം 15 ലക്ഷത്തോളം രൂപ ചെലവഴിച്ചത് വലിയ കോലിളക്കമുണ്ടാക്കിയിരുന്നു. അദ്ദേഹത്തെയും ഭാര്യമാരെയും 28 കുട്ടികളെയും പരിപാലിക്കാനായി ദക്ഷിണാഫ്രിക്കൻ സർക്കാർ 30 ലക്ഷം ഡോളർ നൽകിയിരുന്നു. എന്നിട്ടും അദ്ദേഹം 2014ൽ പാപ്പരായി പ്രഖ്യാപിച്ചു. 

അയൽരാജ്യമായ സ്വാസിലൻഡിൽനിന്നുള്ള 28കാരിയായ ഏഴാമത്തെ ഭാര്യ സോള മാഫുമായുള്ള വിവാഹത്തിൽ 5000 അതിഥികളാണ് പങ്കെടുത്തത്. ദക്ഷിണാഫ്രിക്കയിലെ വിവിധ പത്രങ്ങൾ പറയുന്നതനുസരിച്ച്, ഗുഡ്‌വിൽ സെലിത്വിനി ഭക്ഷണത്തിനായി 55,000 ഡോളറും ശബ്ദ സംവിധാനത്തിനായി 10,000 ഡോളറും അലങ്കാരങ്ങൾക്കും പൂക്കൾക്കുമായി 15,000 ഡോളറും ചെലവഴിച്ചു. ചുരുക്കിപ്പറഞ്ഞാൽ 5000 പേർ പങ്കെടുത്ത  പരിപാടിക്കായി പൊടിച്ചത് 2.5 ലക്ഷം ഡോളർ (ഏകദേശം 2 കോടി രൂപ). രാജ്യം മുഴുവൻ പട്ടിണിയിൽ കിടക്കുമ്പോഴായിരുന്നു രാജാവിന്റെ ആർഭാടമെന്നത് മറ്റൊരു കാര്യം.

ഇത്രയ്ക്കും ആർഭാടത്തിൽ ജീവിച്ചിരുന്നു ഗുഡ്‌വിൽ സെലിത്വിനി എന്തുകൊണ്ടായിരിക്കും ഫർണിച്ചർ വ്യാപാരിയുടെ പണം നൽകാതിരുന്നത്? മനഃപൂർവം ആ ഇന്ത്യൻ വംശജനെയങ്ങു പറ്റിച്ചേക്കാം എന്നു കരുതിക്കാണുമോ, അതോ...? അദ്ദേഹത്തിനു ശേഷം അധികാരമേറ്റ മിസുസുലു സുലു ആഗോള നാണക്കേടിൽനിന്നു രക്ഷപ്പെടാൻ പണം മുഴുവൻ പലിശസഹിതം കൊടുത്തു തീർക്കുമോ? അക്കാര്യമാറിയാൻ പല രാജ്യാന്തര മാധ്യമങ്ങളും അധികൃതരെ  ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലത്രെ. സംഗതി രാജ്യാന്തര ചർച്ചയായ സ്ഥിതിക്ക് ഈ സംഭവത്തിനു ശേഷമുണ്ടാകാൻ പോകുന്ന കാര്യങ്ങളിലേക്ക്  ഉറ്റുനോക്കാൻ തയാറായിരിക്കുകയാണ് ലോകം? ‘എന്റെ പൊന്നു രാജാവേ ആ പാവം മരപ്പണിക്കാരന്റെ പണമങ്ങു കൊടുത്തേര്’ എന്നു നമ്മളൊക്കെ ട്രോളിപ്പറയുന്നത് സുലുരാജാവിന്റ െചവിയിലെത്തിയിരിക്കുമോ?! അതോ അധികാരികളോട് പണം ചോദിച്ചുചോദിച്ച്, രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥരെ കാണാൻ കയറിയിറങ്ങിയിറങ്ങി രാജീവ് സിങ്ങിന്റെ ചെരുപ്പ് കുറേയേറെ ഇനിയും തേയുമോ? കണ്ടുതന്നെയറിയണം.

Content Summary: Indian Origin Wood Carver Halts the Delivery of Thrones to Zulu King; What's the Controversy?