16 വയസ് മുതൽ 32 വയസു വരെ ഒരുപാട് പ്രണയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ബോയ്‌ഫ്രണ്ട്സിന്റെ എണ്ണമാണെങ്കിൽ പറഞ്ഞുതീരില്ല. അത്ര വലിയ ലിസ്റ്റാണ്. പക്ഷേ ഇത്രയും കാലത്തെ പ്രണയ ബന്ധങ്ങളിൽ ഒരു പ്രണയത്തിൽ പോലും പൂർണമായി നിലനിൽക്കാനും പൂർത്തിയാക്കാനുമുള്ള ഭാഗ്യം ഉണ്ടായില്ല....

16 വയസ് മുതൽ 32 വയസു വരെ ഒരുപാട് പ്രണയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ബോയ്‌ഫ്രണ്ട്സിന്റെ എണ്ണമാണെങ്കിൽ പറഞ്ഞുതീരില്ല. അത്ര വലിയ ലിസ്റ്റാണ്. പക്ഷേ ഇത്രയും കാലത്തെ പ്രണയ ബന്ധങ്ങളിൽ ഒരു പ്രണയത്തിൽ പോലും പൂർണമായി നിലനിൽക്കാനും പൂർത്തിയാക്കാനുമുള്ള ഭാഗ്യം ഉണ്ടായില്ല....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

16 വയസ് മുതൽ 32 വയസു വരെ ഒരുപാട് പ്രണയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ബോയ്‌ഫ്രണ്ട്സിന്റെ എണ്ണമാണെങ്കിൽ പറഞ്ഞുതീരില്ല. അത്ര വലിയ ലിസ്റ്റാണ്. പക്ഷേ ഇത്രയും കാലത്തെ പ്രണയ ബന്ധങ്ങളിൽ ഒരു പ്രണയത്തിൽ പോലും പൂർണമായി നിലനിൽക്കാനും പൂർത്തിയാക്കാനുമുള്ള ഭാഗ്യം ഉണ്ടായില്ല....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അയ്യോ ! കങ്കണയോ... ഒന്നും പറയാനില്ല’. കങ്കണ റണൗട്ടിനെപ്പറ്റി എന്തെങ്കിലും ചോദിച്ചുപോയാൽ ബോളിവുഡുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ മുതൽ രാഷ്ട്രീയ നേതാക്കളുടെവരെ ഉത്തരം ഇതാകും. എന്തെങ്കിലും പറഞ്ഞുപോയാൽ പിന്നാലെ വിവാദമെത്തും എന്നതുതന്നെ കാരണം. കേന്ദ്രസര്‍ക്കാരിനെയും തീവ്ര വലതുപക്ഷത്തെയും പിന്തുണച്ചുകൊണ്ടുള്ള കങ്കണയുടെ രാഷ്ട്രീയനിലപാടുകൾ പതിവായി വാർത്തകളിൽ ഇടംപിടിക്കുന്നു, തൊട്ടുപിന്നാലെ വിവാദങ്ങളുടെ തിരയിളക്കവും. കങ്കണ മികച്ച നടിയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ‘പക്ഷേ നാക്കിന് എല്ല് ഇല്ല’ എന്ന പഴഞ്ചൊല്ലു ശരിവയ്ക്കുംവിധം എന്തും വിളിച്ചുപറയുന്ന നടിയുടെ സ്വഭാവം ‘സെലിബ്രിറ്റി’പദവിക്കു ക്ഷീണം വരുത്തിക്കഴിഞ്ഞു എന്നു നിരീക്ഷർ നാളുകളേറെയായി ചൂണ്ടിക്കാട്ടുന്നു. ബോളിവുഡിന്റെ ‘ക്വീന്‍’ ആയിരുന്ന കങ്കണ ഇപ്പോള്‍ ഇന്‍ഡസ്ട്രിയുടെ പ്രതിനായികാ സ്ഥാനത്താണോ? ശരിക്കും ആരാണ് കങ്കണ? ഇത്രയേറെ വിവാദങ്ങള്‍ എന്തിന്? അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നടിയുടെ മോഹത്തിനു പിന്നിലെ തന്ത്രമെന്താണ്? കങ്കണയുടെ വിവാദ ജീവിതത്തിലൂടെ ഒരു യാത്ര....

∙ സ്വന്തമായി നേടിയെടുത്ത മേൽവിലാസം

ADVERTISEMENT

സ്പോൺസർമാരോ ഗോഡ്ഫാദർമാരോ ഇല്ലാതെ ബോളിവുഡിൽ സ്വന്തമായി മേൽവിലാസം പതിപ്പിച്ച നടിയാണ് കങ്കണ റനൗട്ട്. തന്റെ വിജയത്തിൽ അവർ എന്നും അഭിമാനിക്കുന്നു. അക്കാര്യം പല മാധ്യമങ്ങളിലൂടെയും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ബോളിവുഡിലെ ‘ഔട്ട്സൈഡര്‍’ എന്നാണ് കങ്കണ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. ബോളിവുഡിലെ സ്വജനപക്ഷപാതം (നെപോട്ടിസം), കുടുംബവാഴ്ച എന്നിവയെക്കുറിച്ച് നിരന്തരം വിമർശിക്കുന്ന കങ്കണയുടെ വാക്കുകൾക്ക് മൂർച്ചയേറിയത് യുവനടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെ (2020 ജൂണ്‍ 14)യാണ്. ബോളിവുഡിലെ വിവേചനത്തെക്കുറിച്ചും നെപോട്ടിസത്തെക്കുറിച്ചും കങ്കണ തുറന്നടിച്ചു.

സുശാന്ത് സിങ് രജ്പുത്

സുശാന്ത് നെപോട്ടിസത്തിന്റെ ഇരയാണെന്നും താരങ്ങളുടെ മക്കള്‍ക്കു മാത്രം അവസരങ്ങള്‍ ലഭിക്കുന്നുവെന്നും കഴിവുള്ളവരെ തഴയുന്നുവെന്നും കങ്കണ ആരോപിച്ചു. നെപോട്ടിസത്തെ വിമർശിക്കുന്ന സ്വരഭാസ്കറും തപ്സി പന്നുവും ബോളിവുഡിലെ ബി ഗ്രേഡ് നടിമാരാണെന്ന നടിയുടെ പരാമർശം ഏറെ ചർച്ചയായിരുന്നു. ഇത് കോപ്ലിമെന്റായി കാണുന്നുവെന്നാണ് സ്വര പറഞ്ഞത്. 

∙ ‘കരൺ നെപ്പോട്ടിസത്തിന്റെ തലതൊട്ടപ്പൻ’

ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് നടി ഉയര്‍ത്തിയത്. ബോളിവുഡിലെ നെപോട്ടിസത്തിന്റെ തലതൊട്ടപ്പനായാണ് കരണിനെ കങ്കണ കാണുന്നത്.  ‘കോഫി വിത്ത് കരണ്‍’എന്ന ടെലിവിഷന്‍ പരിപാടിയില്‍ ‘സ്വജന പക്ഷപാതത്തിന്റെ പതാകവാഹകന്‍’ എന്ന് കരണ്‍ ജോഹറിന്റെ മുഖത്തുനോക്കി അവര്‍ പറഞ്ഞിട്ടുമുണ്ട്. സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയെ പിന്തുണച്ച നടന്‍ ആയുഷ്മാന്‍ ഖുറാനെയെ ‘ചാപ്ലൂസ് ഔട്ട്‌സൈഡര്‍’ എന്നാണ് വിളിച്ചത്. തന്റെ ആദ്യ ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്ന പരിഗണനയൊന്നും അവർ മഹേഷ് ഭട്ടിനും നൽകിയില്ല. സുശാന്തിൽ നിന്ന് റിയയെ അകറ്റാൻ മഹേഷ് ഭട്ട് ശ്രമിച്ചെന്നായിരുന്നു ആരോപണം. ‘മാഫിയ ഡാഡി’ എന്നാണ് അദ്ദേഹത്തെ കങ്കണ വിശേഷിപ്പിച്ചത്. മാഫിയ ഉള്ളിടത്തോളം ബോളിവുഡ് നാശത്തിലേക്ക് പോകാനാണ് വിധിയെന്നും തിയേറ്ററുകൾ തെന്നിന്ത്യൻ, ഹോളിവുഡ് ചിത്രങ്ങൾക്കു പുറകെ പോകുന്നതിൽ തെറ്റുപറയാനാകില്ലെന്നും കങ്കണ വ്യക്തമാക്കി. തന്റെ ‘മണികർണിക ക്യൂൻ ഓഫ് ഝാൻസി’ എന്ന ചിത്രത്തെക്കുറിച്ച് പ്രതികരിക്കാതിരുന്ന ആലിയയെയും കങ്കണ വെറുതെവിട്ടില്ല.

കരൺ ജോഹർ
ADVERTISEMENT

താനാണ് ശരിയെന്ന നിലയ്ക്കാണ് കങ്കണയുടെ യാത്ര. ‘ഈ വര്‍ഷം ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് അര്‍ഹിക്കുന്നു,’ എന്നാണ് ദീപാവലി ആശംസകൾക്കൊപ്പം നടി കുറിച്ചത്. 

∙ ന്നാ, താൻ കേസ് കൊട്..

വിമർശിച്ചതിന്റെ പേരിൽ പലതവണ നടിക്ക് കോടതി കയറേണ്ടി വന്നു. ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിനെ ബോളിവുഡില്‍ പലരേയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിലെ ആൾ എന്ന് പറഞ്ഞത് ഏറെ ചർച്ചയായി. ഒരു ടെലിവിഷന്‍ അഭിമുഖത്തിൽ സുശാന്ത് സിങ്ങിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നടി ഇക്കാര്യം പറഞ്ഞത്. സുശാന്തിന്റെ മരണത്തില്‍ അനാവശ്യമായി തന്റെ പേര് വലിച്ചിട്ടതിന് ജാവേദ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. എന്നാല്‍ സഹനടനുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ തന്നെയും സഹോദരിയെയും ജാവേദ് വീട്ടില്‍ വിളിച്ചുവരുത്തി ദുരുദ്ദേശപരമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാട്ടി കങ്കണയും പരാതി നല്‍കി. സഹനടനോട് മാപ്പ് പറയാന്‍ നിര്‍ബന്ധിച്ചെന്നും നടി പരാതിയില്‍ ഉന്നയിച്ചു. ജാവേദ് നൽകിയ കേസ് ഇപ്പോഴും കോടതിയിലാണ്. അന്ധേരി മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

∙ ലഹരി നിറഞ്ഞ ബോളിവുഡ് 

ADVERTISEMENT

സുശാന്തിന്റെ മരണത്തിനു ശേഷം റിയ ചക്രബര്‍ത്തിയുടെ അറസ്റ്റിനുപിന്നാലെ ബോളിവുഡിലെ ലഹരിബന്ധങ്ങള്‍ ഓരോന്നായി പുറത്തായി. ഹിന്ദി സിനിമാ മേഖലയിൽ എന്‍സിബി (നര്‍കോട്ടിക് കണ്‍ട്രോൾ ബ്യൂറോ) കാലുകുത്തിയാൽ പല എ ലിസ്റ്റ് പ്രമുഖരുടെയും ലഹരിബന്ധം പുറത്തുവരുമെന്ന് കങ്കണ തുറന്നടിച്ചു. ആദിത്യ പഞ്ചോളിക്കൊപ്പമുള്ള സമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായും ഇപ്പോഴില്ലെന്നും കങ്കണ പറഞ്ഞു, ബോളിവുഡ് പാര്‍ട്ടികളില്‍ പോപ്പുലര്‍ കൊക്കെയ്ന്‍ ആണെന്നും നടി വെളിപ്പെടുത്തിയിരുന്നു.

ആലിയ ഭട്ടും മഹേഷ് ഭട്ടും

ബോളിവുഡ് പ്രമുഖരുടെ വീടുകളിൽ നടക്കുന്ന പാർട്ടിയിൽ കൊക്കെയ്ന്‍ വിളമ്പാറുണ്ട്. നമ്മൾ അറിയാതെ എംഡിഎംഎ ക്രിസ്റ്റലുകള്‍ വെള്ളത്തില്‍ കലക്കി നല്‍കും. ബോളിവുഡില്‍ 99 ശതമാനം പേരും ലഹരി ഉപയോഗിക്കുന്നവരാണെന്നും കങ്കണ പറഞ്ഞിരുന്നു. എന്നാൽ നടി രവീണ ടാൻഡൻ ഉൾപ്പെടെയുള്ളവർ ഇതിനെ എതിർത്തു. കങ്കണയുടെ തുറന്നുപറച്ചിൽ പാര്‍ലമെന്റിലും ചര്‍ച്ചയായി. സിനിമാക്കാരായ ബിജെപി എംപി രവി കിഷനും സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭ എംപിയുമായ ജയ ബച്ചനും സഭയ്ക്കകത്ത് പ്രതികരിക്കേണ്ടി വന്നു.

∙ പ്രണയ വിവാദങ്ങൾ

പതിനാറാം വയസിലാണ് ഹിമാചൽ പ്രദേശിലെ മാണ്ഡി എന്ന ഗ്രാമത്തിൽനിന്ന് കങ്കണ റനൗട്ട് മോഡലിങ്ങിനായി ഡൽഹിയിലേക്ക് തിരിച്ചത്. ബിസിനസുകാരനായ അമർദീപ് റനൗട്ടിന്റെയും അധ്യാപികയായ ആശാ റനൗട്ടിന്റെയും രണ്ടാമത്തെ പുത്രിക്ക് സിനിമാപ്രാന്ത് തലയ്ക്കു പിടിച്ചതോടെ മുംബൈയിലേക്ക് കടന്നു. ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ 2006ൽ ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് എത്തി. അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രം മഹേഷ് ഭട്ട് ആണ് തിരക്കഥ എഴുതി നിർമ്മിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം കങ്കണയെ തേടിയെത്തി. ലക്ഷ്വറി ഇൻഡസ്ട്രിയിൽ ഗോഡ്‌ഫാദർ ഇല്ലാതെ എത്തിയ ‘മിഡിൽ ക്ലാസ്’ കങ്കണയെ ബോളിവുഡ് അംഗീകരിക്കാൻ തയാറായില്ല.

‘എന്നോട് സംസാരിക്കാൻ ആളുകൾക്ക് മടിയാണ്. അവരുമായി ഇടപഴകാനുള്ള യോഗ്യത എനിക്കില്ലെന്ന് അവർ കരുതി. ഇംഗ്ലിഷ് നന്നായി സംസാരിക്കാൻ അറിയാത്തതിനാല്‍ ആളുകൾ പരിഹസിച്ചു. എല്ലായിടത്തും ഒതുക്കപ്പെട്ടു. അതെല്ലാം എന്നെ പേടിപ്പിച്ചു.’– 2013ൽ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ തുടക്കകാലത്തെക്കുറിച്ച് കങ്കണ പറഞ്ഞത് ഇങ്ങനെയാണ്.

റിയ ചക്രബർത്തി

2007ൽ മുംബൈയിൽ അതിജീവനത്തിനായുള്ള പോരാട്ടത്തിലായിരുന്നു പതിനേഴുകാരിയായ കങ്കണ. ഈ സമയത്ത് സഹായഹസ്തവുമായി എത്തിയത് നടനും സംവിധായകനുമായ ആദിത്യ പഞ്ചോളിയും ഭാര്യ സറീന വഹാബുമാണ്. ആദിത്യയ്ക്കൊപ്പം കങ്കണ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതോടെ പല കഥകളും പ്രചരിച്ചുതുടങ്ങി. എന്നാല്‍ ഈ ബന്ധം അധികനാൾ പോയില്ല. ആദിത്യ തന്നെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് കങ്കണ കേസ് കൊടുത്തു. പിന്നാലെ തന്റെ ഭാഗം വിശദീകരിച്ച് ആദിത്യ പഞ്ചോളിയും രംഗത്തെത്തി. ഭാര്യയും ഭര്‍ത്താവിനെയും പോലെയാണ് താനും കങ്കണയും കഴിഞ്ഞിരുന്നതെന്നും നടി വഞ്ചിക്കുകയായിരുന്നുവെന്നും ആദിത്യ പറഞ്ഞു. കടമായി 55 ലക്ഷം രൂപ താന്‍ കങ്കണയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ 30 ലക്ഷത്തോളം നടി തനിക്കിനിയും തരാനുണ്ടെന്നും ആദിത്യ പഞ്ചോളി പറഞ്ഞു. നടിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്തു.

ആദിത്യ മോശക്കാരനെങ്കിൽ നാലര വർഷത്തോളം കങ്കണ എന്തിന് നിന്നുവെന്ന് ഭാര്യ സറീന വഹാബ് ചോദിച്ചു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് തനിക്കറിയാമെന്നും കുറച്ചുകാലം ഒരുമിച്ചിരുന്ന ശേഷം ഇപ്പോൾ പീഡിപ്പിച്ചെന്നു പറയുന്നത് തെറ്റാണെന്നും സെറീന പറഞ്ഞു. കങ്കണ–പഞ്ചോളി നിയമപോരാട്ടം നടക്കുന്നതിനിടെയാണ് നടൻ അധ്യയൻ സുമന്റെ രംഗപ്രവേശം.

∙ ‘ദുർമന്ത്രവാദിനി, സൈക്കോ’

2008ൽ സൂപ്പർഹിറ്റായ റാസ്–ദ് മിസ്ട്രി കൺടിന്യൂസ് എന്ന ചിത്രത്തിലൂടെയാണ് കങ്കണയും അധ്യയനും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. എന്നാൽ ഒരു വർഷം കൊണ്ട് ആ ബന്ധം അവസാനിച്ചു. കരിയർ മുന്നോട്ടുപോകാനാണ് വേർപിരിയൽ എന്നാണ് അന്ന് അധ്യയൻ പറഞ്ഞത്. എന്നാൽ വർഷങ്ങൾക്കു ശേഷം കങ്കണയെക്കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു നടന് പറയാനുണ്ടായിരുന്നത്. കങ്കണ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായും നടി ലഹരിക്കടിമയാണെന്നും അധ്യയൻ വ്യക്തമാക്കി.

അധ്യയൻ സുമന്‍

‘കൈറ്റ്സ് സിനിമയുടെ സമയത്ത് ഹൃതിക്കും കങ്കണയും നല്ല സുഹൃത്തുക്കളായിരുന്നു. ഹൃതിക്കിന്റെ വീട്ടില്‍ നടന്ന ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ കങ്കണയെയും എന്നെയും ക്ഷണിച്ചു. അവര്‍ക്കു സമ്മാനിക്കാൻ വിലകൂടിയ പൂക്കളും ഒരു ഷാംപെയ്നും ഞാന്‍ വാങ്ങി. എന്നാല്‍ അവിടെ എത്തി ഹൃതിക്കിനെ കണ്ടപ്പോള്‍ കങ്കണ എന്റെ കൈയില്‍നിന്നു പൂക്കളും ഷാംപെയ്നും വാങ്ങി ഞാന്‍ നിങ്ങള്‍ക്കായി വാങ്ങിയതാണെന്നു പറഞ്ഞ് ഹൃതിക്കിന് നല്‍കി. എന്നെ ഒന്നു പരിചയപ്പെടുത്താന്‍ പോലും അവള്‍ തയാറായില്ല. പിന്നീട് പാർട്ടിക്കിടെ ഒരു നടൻ മോശമായി പെരുമാറിയെന്നും ചോദ്യംചെയ്യണമെന്നും കങ്കണ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല. മറ്റൊരാളുടെ വീട്ടിൽ കയറി പ്രശ്നം ഉണ്ടാക്കരുതെന്ന് കരുതിയാണ്. അവിടെനിന്നും ഇറങ്ങിയ ശേഷം ഇതിന്റെ പേരിൽ അവള്‍ എന്നെ തല്ലുകയും അസഭ്യം പറയുകയും ചെയ്തു. കാറിൽ ഇരിക്കുമ്പോഴും തുടർന്നതോടെ സഹിക്കെട്ട് ആ രാത്രി എനിക്ക് നടുറോഡിൽ ഇറങ്ങേണ്ടി വന്നു. ഡ്രൈവറോട് അവളെ വീട്ടില്‍ വിടാനും ആവശ്യപ്പെട്ടു’– അധ്യയന്റെ വാക്കുകൾ. 

കങ്കണയുടെ ദുർമന്ത്രവാദത്തെക്കുറിച്ചും അധ്യയൻ വെളിപ്പെടുത്തിയിരുന്നു. തന്നില്‍ ദുര്‍മന്ത്രവാദം നടത്താന്‍ കങ്കണ ശ്രമിച്ചെന്നും ആര്‍ത്തവ രക്തം കലര്‍ന്ന ഭക്ഷണം കഴിപ്പിച്ചെന്നും അധ്യയൻ ആരോപിച്ചിരുന്നു. ‘ഒരു നാൾ എന്തോ പൂജയുണ്ടെന്ന് പറഞ്ഞ് കങ്കണ വീട്ടിലേക്ക് ക്ഷണിച്ചു. രാത്രി 12 മണിക്കായിരുന്നു പൂജ. വീടിനകം മുഴുവൻ ദൈവത്തിന്റെ ചിത്രങ്ങള്‍, അഗ്നികുണ്ഡവുമുണ്ട്. അവളുടെ വസ്ത്രവും ജനൽ കർട്ടനും കറുപ്പായിരുന്നു. എല്ലാംകണ്ടപ്പോൾ പേടി തോന്നി. എന്നെ ഒരു മുറിക്കകത്ത് പൂട്ടിയിട്ട് ചില മന്ത്രങ്ങൾ ചൊല്ലാൻ ആവശ്യപ്പെട്ടു. ഞാൻ ചൊല്ലിയെന്ന് കള്ളം പറഞ്ഞ് പുറത്തിറങ്ങി. കങ്കണ സ്ഥിരമായി ജ്യോത്സ്യന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. ഒരു ദിവസം രാത്രി ശ്മശാനത്തിലേക്ക് പോകാൻ പറഞ്ഞെങ്കിലും പേടി കാരണം ഞാൻ പോയില്ല.’- അധ്യയന്‍ പറഞ്ഞു.

ഹൃതിക് റോഷൻ

അതിമാനുഷിക ശക്തിയുണ്ടെങ്കിൽ അവർ നിങ്ങളെ ദുർമന്ത്രവാദിയെന്നു വിളിക്കുമെന്നാണ് കങ്കണയുടെ പ്രതികരണം. ‘എന്നെ പലപേരുകളിൽ വിളിക്കുന്നതുകൊണ്ടോ ആർത്തവ രക്തത്തെക്കുറിച്ച് സംസാരിക്കുന്നതുകൊണ്ടോ എനിക്ക് വിഷമമില്ല. പക്ഷേ അത് വൃത്തിയില്ലാത്ത ഒന്നാണെന്ന് പറയരുത്. ആർത്ത രക്തത്തിൽ വൃത്തിയില്ലാത്തതായി ഒന്നും തന്നെയില്ല.’–കങ്കണ പറഞ്ഞു.

∙ തുരുതുരാ മെസേജ്; നീ ആരെന്ന് ഹൃതിക്

ആഷിഖി–3യിൽ കങ്കണ പുറത്താക്കപ്പട്ടതോടെയാണ് നടൻ ഹൃതിക് റോഷനുമായുള്ള അങ്കംവെട്ടിന് കളമൊരുങ്ങിയത്. പൂർവ കാമുകന്മാർ തന്നെ ഉപയോഗിച്ച് പ്രശസ്തരാകാൻ നോക്കുകയാണെന്ന് കങ്കണ പറഞ്ഞു. തനിക്ക് അത്തരത്തിലൊരു അടുപ്പം ഇല്ലെന്ന് ഹൃതിക്കും മറുപടി നൽകി. എന്നാൽ ക്രിഷ് 3 യിൽ അഭിനയിക്കുമ്പോൾ തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തി. പിന്നാലെ ഹൃതിക്ക് കങ്കണയ്ക്ക് അയച്ചതായി പറയുന്ന ഇമെയിൽ സന്ദേശങ്ങളും സ്വകാര്യചിത്രങ്ങളും കങ്കണയുടെ സഹോദരി രംഗോലി പുറത്തുവിട്ടു. എല്ലാം വ്യാജമാണെന്ന് പറഞ്ഞ ഹൃതിക് കേസ് ഫയൽ ചെയ്തു. കേസിന്റെ പേരിൽ താൻ അനുഭവിക്കുന്ന മാനസിക സമ്മർദം ചെറുതല്ലെന്നും സ്ത്രീയായതുകൊണ്ട് എല്ലാവരും കങ്കണയെ പിന്തുണയ്ക്കുന്നുവെന്നും ഹൃതിക് ട്വിറ്ററിൽ കുറിച്ചു.

വിഷയത്തിൽ ഹൃതിക്കിനു പിന്തുണയായി അധ്യയൻ രംഗത്തെത്തി. ‘കങ്കണയുടെ ഫോണില്‍ ഹൃതിക് റോഷന് 5,070 മെസേജ് അയച്ചത് കണ്ടു. ചോദിച്ചപ്പോള്‍ ഒരുമിച്ച് അഭിനയിക്കുന്നവരല്ലേ എന്നാണ് മറുപടി നൽകിയത്. ഹൃക്കിനെ അവൾ നോട്ടമിട്ടിരുന്നെങ്കിലും അദ്ദേഹത്തിന് തിരിച്ചുണ്ടായിരുന്നില്ല. അതിരുകടന്ന പെരുമാറ്റം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.’– അധ്യയൻ പറഞ്ഞു.

∙ എണ്ണിത്തീരാനാകാത്ത ബോയ്ഫ്രണ്ട്സ്

‘16 വയസ് മുതൽ 32 വയസു വരെ ഒരുപാട് പ്രണയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ബോയ്‌ഫ്രണ്ട്സിന്റെ എണ്ണമാണെങ്കിൽ പറഞ്ഞുതീരില്ല. അത്ര വലിയ ലിസ്റ്റാണ്. പക്ഷേ ഇത്രയും കാലത്തെ പ്രണയ ബന്ധങ്ങളിൽ ഒരു പ്രണയത്തിൽ പോലും പൂർണമായി നിലനിൽക്കാനും പൂർത്തിയാക്കാനുമുള്ള ഭാഗ്യം ഉണ്ടായില്ല. എന്റെ സ്വപ്നത്തിലെ പുരുഷനെ ഇനിയും കണ്ടുപിടിക്കേണ്ടി ഇരിക്കുന്നു.– കങ്കണ ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെയാണ്. 

ജീവിതത്തിൽ ഉണ്ടായ ഓരോ ബ്രേക്ക്അപ്പിലും ഇതാണ് ജീവിതത്തിന്റെ അവസാനമെന്ന് പലപ്പോഴും തോന്നാറുണ്ട്. പ്രണയം ഭൗതികമായി ബന്ധത്തിൽ ഉപരി ആത്മീയവും പരിശുദ്ധവുമായ ഒന്നാണ് എന്നാണ് തന്റെ അഭിപ്രായമെന്നും കങ്കണ കൂട്ടിച്ചേർത്തു.

ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയിലിൽ വി.ഡി സവർക്കറുടെ ചിത്രത്തിനു മുമ്പിൽ കങ്കണ

∙ ശിവസേനയുമായുള്ള ‘അങ്കംവെട്ട്’

കങ്കണയുടെ ട്വിറ്റര്‍ യുദ്ധത്തിന് അതേ നാണയത്തില്‍ തന്നെയായിരുന്നു പ്രത്യാക്രമണവും. സൈബര്‍ ആക്രമണം സഹിക്കാനാവാതെ ആയതോടെ കങ്കണ മുംബൈ പൊലീസുനേരെ തിരിഞ്ഞു. മുംബൈ പാക്ക് അധിനിവേശ കശ്മീര്‍ ആയെന്നും തനിക്കു നേരെയുള്ള അധിക്ഷേപങ്ങള്‍ക്ക് തക്കതായ നടപടിയെടുക്കാന്‍ മുംബൈ പൊലീസിന് കഴിഞ്ഞില്ലെന്നും കങ്കണ ആരോപിച്ചു. ബോളിവുഡ് മാഫിയയേക്കാള്‍ ഭയമാണ് മുംബൈ പൊലീസിനെയെന്ന നടിയുടെ പ്രസ്താവന രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങി. മുംബൈ സുരക്ഷിതമല്ലെന്ന് തോന്നുന്നെങ്കില്‍ ഇവിടെ നിന്നും പോകാമെന്ന് അന്നത്തെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരുന്ന അനില്‍ ദേശ്മുഖ് വ്യക്തമാക്കി. ‘തിന്നുന്ന പാത്രത്തില്‍ തുപ്പുന്ന സ്വഭാവമാണ് കങ്കണയ്‌ക്കെ’ന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പരിഹസിച്ചു. തലയ്ക്ക് സ്ഥിരതയില്ലാത്ത മെന്റൽ കേസ് എന്നാണ് കങ്കണയെ റാവത്ത് ആക്ഷേപിച്ചത്.

ശിവസേന സർക്കാരുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ നടിക്ക് കേന്ദ്രസർക്കാർ വൈ പ്ലസ് സുരക്ഷ ഒരുക്കി. മുംബൈ ബാന്ദ്ര വെസ്റ്റിലുള്ള കങ്കണയുടെ ഓഫിസിന്റെ നിർമാണം അനധികൃതമെന്ന് ചൂണ്ടിക്കാട്ടി മുംബൈ കോർപ്പറേഷൻ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പൊളിച്ചുമാറ്റി. തന്റെ കെട്ടിടത്തെ രാമക്ഷേത്രമായും ബിഎംസിയെ ബാബറിനോടും ഉപമിച്ചാണ് നടി ഈ സംഭവത്തിൽ പ്രതികരിച്ചത്. രാമക്ഷേത്രം ബാബർ പൊളിക്കുകയാണെന്നും രാമക്ഷേത്രം വീണ്ടും ഉയരുമെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്.

∙ കേന്ദ്രത്തിന്റെ ശബ്ദം

ബിജെപി അനുകൂല നിലപാടുകളിലൂടെ ഒരുവിഭാഗത്തിന്റെ കണ്ണിലെ കരടായി നടി മാറി. സമരമുഖത്തെ കർഷകരെ തീവ്രവാദികള്‍ എന്നാണ് കങ്കണ അഭിസംബോധന ചെയ്തത്. സമരത്തിനിറങ്ങിയ പ്രായമായ സ്ത്രീയെ 100 രൂപയ്ക്കു വേണ്ടി സമരം ചെയ്യുന്നവളെന്ന് വിളിച്ച് അപമാനിച്ചു.

ഗായകന്‍ ദില്‍ജിത്ത് ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതികരിച്ചു. കരണ്‍ ജോഹറിന്റെ ഓമനയെന്നും ഖലിസ്ഥാനെന്നുമാണ് ഗായകനെ കങ്കണ പരിഹസിച്ചത്. നിയമങ്ങൾ മറന്നുകൊണ്ടുള്ള പോര്‍വിളികൾ തുടർന്നതോടെ ട്വിറ്ററിന് കങ്കണയുടെ അക്കൗണ്ട് നീക്കംചെയ്യേണ്ടി വന്നു. അതുകൊണ്ടൊന്നും കങ്കണയെ ഒതുക്കാനായില്ല. ഇൻസ്റ്റഗ്രാം വഴി അവർ പ്രതികരണങ്ങൾ അറിയിച്ചുകൊണ്ടേയിരുന്നു.

അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കൊപ്പം

പത്മശ്രീ ലഭിച്ചു നില്‍ക്കുന്ന സമയത്താണ് സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞ് കങ്കണ പുലിവാല് പിടിച്ചത്. 1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ദാനംചെയ്ത സ്വാതന്ത്ര്യം ആണെന്നും 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ വാദം രാജ്യസ്‌നേഹികളെ ചൊടിപ്പിച്ചു. വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയിലൂടെ സ്വാതന്ത്ര്യസമരസേനാനികളെയും അവരുടെ കുടുംബത്തെയും നടി അവഹേളിച്ചെന്നും രാജ്യം നല്‍കിയ പത്മശ്രീ തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങളുയർന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ചുള്ള കങ്കണയുടെ വാക്കുകള്‍ ചില ബിജെപി നേതാക്കൾക്കുപോലും ഉള്‍ക്കൊള്ളാനായില്ലെന്നതാണ് വാസ്തവം. കങ്കണയുടെ പരാമര്‍ശത്തെ ഭ്രാന്ത് എന്നാണോ അതോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്ന് വരുണ്‍ ഗാന്ധി ചോദിച്ചു. കങ്കണയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവ് പ്രീതി ശര്‍മ മുംബൈ പൊലീസില്‍ പരാതി നല്‍കി. എന്നാൽ ഇതിലൊന്നും കങ്കണ ഭയന്നില്ല, മാപ്പ് പറയാനും തയാറായില്ല.

∙ രാജ്യത്തെ പിന്തുണയ്ക്കുന്ന ‘ഡ്രസിങ് സ്റ്റൈൽ’

നമ്മുടെ ഓരോ പ്രവൃത്തിയും രാജ്യത്തെ പിന്തുണയ്ക്കുന്നതാവണമെന്നാണ് കങ്കണ പറയുന്നത്. അതിനായി തന്റെ വസ്ത്രരീതിയിലും നടി മാറ്റം വരുത്തി. മുറ്റത്തേക്ക് ഇറങ്ങുന്നതിനു പോലും പതിനായിരങ്ങളുടെ വസ്ത്രം ധരിക്കുന്ന സെലിബ്രിറ്റികൾക്കിടയിൽ 300 രൂപ മുതലുള്ള വസ്ത്രങ്ങളിട്ട് കങ്കണ പുറത്തിറങ്ങിത്തുടങ്ങി. ദിവസങ്ങൾക്ക് മുൻപ് കൊൽക്കത്തയിൽ നിന്നും വാങ്ങിയ 600 രൂപയുടെ കോട്ടൺസാരിയുടുത്ത് മുംബൈ വിമാനത്താവളത്തിലെത്തിയ കങ്കയുടെ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. സാരിക്ക് വിലക്കുറവാണെങ്കിലും കൈയിലിരുന്ന ‘ഡിയോ’യുടെ ബാഗിന് മൂന്നര ലക്ഷം രൂപയാണെന്നതിനാൽ നടിക്ക് വിമർശനങ്ങളും ഏൽക്കേണ്ടി വന്നു.

‘ഒരു സ്ത്രീ വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും ഏതു വസ്ത്രം ധരിക്കണമെന്നതില്‍ അവസാനത്തെ തീരുമാനവും അവളുടേതാണ്. അക്കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടണ്ടതില്ല’ – എന്നാണ് ബോഡിഷെയ്മിങ് നടത്തുന്നവർക്കുള്ള കങ്കണയുടെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവർക്കൊപ്പം കങ്കണ

∙ അധികാര സ്വപ്നം അടക്കിവാഴാനോ?

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽപ്രദേശിൽ നിന്നു ബിജെപി സീറ്റിൽ മത്സരിക്കാനുള്ള മോഹം നടി പ്രകടമാക്കിയിട്ടുണ്ട്. നടിയുടെ ആഗ്രഹം ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ സ്വാഗതം ചെയ്തെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഉറപ്പുനൽകിയില്ല.

അഭിനയത്തിനു പിന്നാലെ രാഷ്ട്രീയത്തിലേക്കും കങ്കണ ട്രാക്ക് മാറ്റിച്ചവിട്ടിയാൽ വിവാദങ്ങൾക്കു പഞ്ഞമുണ്ടാകില്ലെന്ന് ഉറപ്പ്. 

English Summary: 'Would Like to contest in BJP Ticket'; Kangana Ranaut and Controversies