‘‘ഒറ്റയ്ക്കു സഞ്ചരിക്കാൻ ഇഷ്ടപ്പെട്ട ഒരാളാണു ഞാൻ. തീയും പുകയും ഒപ്പം ഒരു രസത്തിന് ഇത്തിരി അർബുദവും വിതച്ച് ഞാനിങ്ങനെ പാറിപ്പുകഞ്ഞു നടക്കുന്നത് കണ്ടിട്ട് കേന്ദ്രസർക്കാരിന് ഇഷ്ടപ്പെട്ടില്ല. ഇനി ഒറ്റയ്ക്കുള്ള കറക്കം വേണ്ട, സംഘം ചേർന്നു പോവുക. ശക്തമായി പുകയുക, വ്യാപകമായി കാൻസർ വിതയ്ക്കുക എന്നതാണ് എനിക്കു കിട്ടിയിരിക്കുന്ന മിഷൻ. സത്യം പറഞ്ഞാ ഞാൻ ഏകാന്തതയുടെ കൂട്ടുകാരനാണ്. ഏകാന്തതയുള്ളവരുടെ കൂട്ടുകാരനുമാണ്. ഒറ്റയ്ക്ക് പുറത്തിറങ്ങാനും ആളുകളുടെ ഒപ്പം കൂടാനും അവരുടെ ചുണ്ടിൽ ഇടം തേടാനുമുള്ള എന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ‘പുക’യുമെന്നൊന്നും ഞാൻ കരുതുന്നില്ല. ഉള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഷേധം പറയുന്നുവെന്നു മാത്രം’’ എന്ന് നിങ്ങളുടെ സ്വന്തം (ശത്രു) സിഗരറ്റ് ബ്രോ. ‘വലിയന്മാരെ’ തേടി ഇങ്ങനൊരു സന്ദേശം വാട്സാപ്പിൽ എത്തിയാൽ അത് അയച്ചത് പാതിപുകഞ്ഞ് വഴിയോരത്ത് ചവിട്ടിയരക്കപ്പെട്ടു കിടക്കുന്ന സിഗരറ്റ് കുറ്റിയാവും. കാരണം കേന്ദ്രസർക്കാർ ഒരു വിചിത്രമായ ഉത്തരവ് ഇറക്കാനുള്ള തയാറെടുപ്പിലാണ്. അതായത്, കടകളിൽ ഇനി മുതൽ ഒറ്റ സിഗരറ്റ് വിൽക്കാൻ പാടില്ല. പായ്ക്കറ്റ് ആയി മാത്രമേ വിൽപന അനുവദിക്കുകയുള്ളൂ. അടുത്ത ബജറ്റ് സമ്മേളനത്തിനു മുൻപ് ഇതു തീരുമാനമാക്കാനാണു നീക്കമെന്നാണു സൂചനകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഒറ്റയ്ക്കു സഞ്ചരിക്കാൻ ഇഷ്ടപ്പെട്ട ഒരാളാണു ഞാൻ. തീയും പുകയും ഒപ്പം ഒരു രസത്തിന് ഇത്തിരി അർബുദവും വിതച്ച് ഞാനിങ്ങനെ പാറിപ്പുകഞ്ഞു നടക്കുന്നത് കണ്ടിട്ട് കേന്ദ്രസർക്കാരിന് ഇഷ്ടപ്പെട്ടില്ല. ഇനി ഒറ്റയ്ക്കുള്ള കറക്കം വേണ്ട, സംഘം ചേർന്നു പോവുക. ശക്തമായി പുകയുക, വ്യാപകമായി കാൻസർ വിതയ്ക്കുക എന്നതാണ് എനിക്കു കിട്ടിയിരിക്കുന്ന മിഷൻ. സത്യം പറഞ്ഞാ ഞാൻ ഏകാന്തതയുടെ കൂട്ടുകാരനാണ്. ഏകാന്തതയുള്ളവരുടെ കൂട്ടുകാരനുമാണ്. ഒറ്റയ്ക്ക് പുറത്തിറങ്ങാനും ആളുകളുടെ ഒപ്പം കൂടാനും അവരുടെ ചുണ്ടിൽ ഇടം തേടാനുമുള്ള എന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ‘പുക’യുമെന്നൊന്നും ഞാൻ കരുതുന്നില്ല. ഉള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഷേധം പറയുന്നുവെന്നു മാത്രം’’

എന്ന് നിങ്ങളുടെ സ്വന്തം (ശത്രു) 

ADVERTISEMENT

സിഗരറ്റ് ബ്രോ.

‘വലിയന്മാരെ’ തേടി ഇങ്ങനൊരു സന്ദേശം വാട്സാപ്പിൽ എത്തിയാൽ അത് അയച്ചത് പാതിപുകഞ്ഞ് വഴിയോരത്ത് ചവിട്ടിയരക്കപ്പെട്ടു കിടക്കുന്ന സിഗരറ്റ് കുറ്റിയാവും. കാരണം കേന്ദ്രസർക്കാർ ഒരു വിചിത്രമായ ഉത്തരവ് ഇറക്കാനുള്ള തയാറെടുപ്പിലാണ്. അതായത്, കടകളിൽ ഇനി മുതൽ ഒറ്റ സിഗരറ്റ് വിൽക്കാൻ പാടില്ല. പായ്ക്കറ്റ് ആയി മാത്രമേ വിൽപന അനുവദിക്കുകയുള്ളൂ. അടുത്ത ബജറ്റ് സമ്മേളനത്തിനു മുൻപ് ഇതു തീരുമാനമാക്കാനാണു നീക്കമെന്നാണു സൂചനകൾ.

പ്രതീകാത്മക ചിത്രം, Photo credit: Reuters/Adnan Abidi

∙ സിഗരറ്റ് ഉണ്ടോ ചേട്ടാ ഒരു തീപ്പെട്ടിയെടുക്കാൻ?

നെട്ടൂരാൻ ചോദിക്കുന്നു. ബീഡിയൊക്കെ പഴയതല്ലേ, ന്യൂജൻ സിനിമയിൽ സിഗരറ്റും അതിനുള്ളിൽ കഞ്ചാവുമാണത്രേ. അതിനാൽ സിഗരറ്റ് ഉണ്ടോ ചേട്ടാ എന്നു ചോദിച്ചാൽ കുറ്റം പറയാനാവില്ല. ഉത്തരം ഒരു മറുചോദ്യമായിരിക്കും: ഒരു പായ്ക്കറ്റ് ആയിട്ടു മതിയോ... ? എന്നാവും. 

ADVERTISEMENT

വരുംകാല സിനിമകൾ ഇനിയിപ്പോൾ രംഗങ്ങൾ ഇങ്ങനെ മാറ്റിയെഴുതേണ്ടി വരും. 

കയ്യുംകാലുമൊടിഞ്ഞ് മോന്തയും കോടി ആശുപത്രിയിൽ കിടക്കുന്നയാൾ ഒരു സിഗരറ്റിനു പകരം ഒരു പായ്ക്കറ്റ് വലിക്കുമ്പോഴേക്കും ശ്വാസകോശം സ്പോഞ്ച് പോലെയാകും. അന്ത്യശ്വാസം ‘വലി’ക്കുകയും ചെയ്യും.

∙ കൂട്ടിയിട്ടു കത്തിക്കൽ

അടുത്തിടെ വ്യാപകമായ ഒരു വാക്കാണ് കൂട്ടിയിട്ടു കത്തിക്കൽ. നമ്മുടെ പല സിനിമാ നടന്മാരും ‘കഞ്ചാവ് കൂട്ടിയിട്ടു കത്തിക്കുകയാണ്’ എന്നാണ് ആരോപണം. ഒറ്റ സിഗരറ്റ് കത്തിച്ചിരുന്നവൻ ഇനി പാക്കറ്റ് പായ്ക്കറ്റ് ആയി വാങ്ങി കൂട്ടിയിട്ടു കത്തിക്കണമെന്നാണോ കേന്ദ്രം പറയുന്നത്? പുകവലി കുറയ്ക്കാനുള്ള നിയന്ത്രണ മാർഗമെന്നാണു സർക്കാരിന്റെ വിശദീകരണം. എന്നാൽ ഇതു ശരിയല്ലെന്നു വലിയേട്ടന്മാർ പറയുന്നു. ഒരു ശോധന തോന്നുമ്പോൾ ഒന്നു വാങ്ങി കത്തിച്ച് അതിൽ അഭിനിവേശം അടക്കി ശീലിച്ചവരെ പാക്കറ്റ് വാങ്ങിപ്പിച്ചേ അടങ്ങൂ. കയ്യിൽ പാക്കറ്റ് ഇരുന്നാൽ അതു മുഴുവൻ വലിച്ചു തീർക്കുന്നവരാണു നാട്ടിലുള്ളതെന്ന് എന്തേ സർക്കാരിന് പിടികിട്ടാത്തത്. അപ്പോൾ പിടികിട്ടാഞ്ഞിട്ടല്ല, ഒറ്റയ്ക്കു സിഗരറ്റ് വിൽക്കുന്നതിനേക്കാൾ പായ്ക്കറ്റ് ആയി വിൽക്കുമ്പോഴാണു ജിഎസ്ടി സർക്കാരിനു കിട്ടുകയെന്ന് ഏതോ ഒരു കേന്ദ്രസർക്കാർ വിമർശകൻ മരത്തിൽ ചാരിനിന്നൊരു പുകവിട്ടു പറയുന്നതു കേട്ടു. ഈ ആരോപണം പുകഞ്ഞു കത്തിയാൽ ചിലപ്പോൾ തീരുമാനം മാറി മറിയുമോ?

ചിത്രം: Money SHARMA / AFP
ADVERTISEMENT

∙ ശ്വാസകോശം തെർമോക്കോൾ പോലെയാകും

സർക്കാർ അങ്ങനെ പലതും പറയും. ഒരു സിഗരറ്റ് വലിച്ചാൽത്തന്നെ ശ്വാസകോശം സ്പോഞ്ച് പോലെയാകുമെന്ന സത്യം തീയറ്ററുകളിൽ വിളിച്ചു പറയുന്ന കാലമാണ്. അപ്പോൾ പായ്ക്കറ്റ് പായ്ക്കറ്റ് ആയി വലിച്ചാലോ?– ശ്വാസകോശം തെർമോക്കോൾ പോലെയാകും. സ്പോഞ്ചിന്റെ പോലും മയം ഉണ്ടാവില്ല. 

തെർമോക്കോൾ ശ്വാസകോശമുള്ളൊരു തലമുറയെ വാർത്തെടുക്കാനാണോ അതോ പുകച്ചു പുറത്തു ചാടിക്കാനാണോ ഈ നയമെന്നാണു വിമർശകർ ചോദിക്കുന്നത്.

∙ സിഗരറ്റിനപ്പുറത്തെ വിഡ്ഢി ആര്?

ബർണാഡ‍് ഷാ പറഞ്ഞിട്ടുണ്ടല്ലോ സിഗരറ്റിന്റെ നിർവചനം? ഒരറ്റത്ത് തീയും ഒരറ്റത്തൊരു വിഡ്ഢീം. ഈ പുതിയ തീരുമാനത്തെക്കുറിച്ചാവും ബർണാഡ് ഷാ അന്നേ പറഞ്ഞതെന്നാണ് ഒരു വലിയേട്ടൻ പറഞ്ഞത്. ഈ തീരുമാനത്തിന്റെ ഒരറ്റത്ത് ഒരു വിഡ്ഢിയുണ്ട്. അതെന്തായാലും വലിയന്മാരല്ല. 

ചിത്രം: REUTERS/Danish Siddiqui

∙ വലിയ വില (പ്ലസ് ജിഎസ്ടി) കൊടുക്കേണ്ടി വരും

ഒന്നിനു പകരം ഒരു പായ്ക്കറ്റ് വാങ്ങിപ്പിക്കുന്നതിൽ ആശങ്കപ്പെടുന്ന വലിയന്മാരുണ്ട്. ഒന്നിനു ചില്ലറ കൊടുത്താൽ മതിയായിരുന്നു. പായ്ക്കറ്റ് വാങ്ങണമെങ്കിൽ വലിയ വിലയും പിന്നെ ജിഎസ്ടിയും കൊടുക്കേണ്ടി വരും. കത്തിച്ചു കുറ്റി പോലുമില്ലാതെ പുകഞ്ഞു തീരുന്ന ജീവിതം എന്ന വിലതന്നെ കൊടുത്ത് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്ന തീയാണു സിഗരറ്റ്. അതു പായ്ക്കറ്റ് ആയി മാത്രം വിൽക്കണമെന്ന നയം വരുന്നതോടെ കരിഞ്ഞുപോകുന്ന മനുഷ്യരുടെ വില (ജിഎസ്ടി സഹിതം) അവരുടെ കുടുംബത്തിന് ആരു കൊടുക്കും? 

∙ ആത്മാവിന്റെ പുക

ഏതോ വഴിയോരത്തു പുകവലിച്ചു നിന്നവനോട് ആരോ ചോദിച്ച ചോദ്യമാണ്. ‘എന്താടേ, ആത്മാവിനു പുക കൊടുക്കുകയാണോ’ എന്ന്. നീ അധികം വൈകാതെ ആത്മാവാകും എന്ന് കാവ്യാത്മകമായി പറഞ്ഞ ആ കവി ആരാകും. നടന്നു പോയയാൾ തിരിച്ചു വന്നില്ല അതിനാൽ അത് ആരാണെന്ന് ഇപ്പോഴും പറയാൻ പറ്റില്ല. ആത്മാവിന് ഒരു പുക എന്നതുമാറ്റി ഒരു പായ്ക്കറ്റ് പുക എന്ന് ഇനി പറയേണ്ടി വരും. 

∙ കാട്ടിലെ തടി, തേവരുടെ ആന ‘വലിയെടാ വലീ’

സത്യത്തിൽ നമ്മുടെ സർക്കാരുകളുടെ പുകവലി വിരുദ്ധ നിലപാടിൽ ആത്മാർഥതയുണ്ടോയെന്നു ചോദിച്ചത് മറ്റൊരു വലിയേട്ടനാണ്. നടൻ ഷൈൻ ടോം ചാക്കോ ഇന്റർവ്യൂവിൽ ചോദിച്ചതുപോലെ ഇതു വലിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെങ്കിൽ അതങ്ങ് നിരോധിച്ചാൽ പോരേ? അതു ചെയ്യില്ല എന്നതിനാൽ സർക്കാരുകളുടെ ശ്രദ്ധ നാട്ടുകാരുടെ ആരോഗ്യത്തിൽ അല്ലെന്നു വ്യക്തം. വലിക്കുന്നവന്റെ തടി (കേടാകും), അവന്റെ ആരോഗ്യം (ഇല്ലാണ്ടാകും) വലിയെടാ വലീ. എന്ന് ഈ പഴഞ്ചൊല്ലിനെ മാറ്റിയെഴുതേണ്ടി വരും.

ചിത്രം: REUTERS/Adnan Abidi

∙ ‘കയറി’ൽ വാ മക്കളേ, കയറി വാ...

ഗോഡ്ഫാദർ സിനിമയിൽ അഞ്ഞൂറാൻ ഒടുക്കം ഗേറ്റ് തുറന്നിട്ടു മക്കളെ വിളിച്ചു കയറ്റുന്നൊരു സീനുണ്ട്. ‘കയറി വാ മക്കളേ..’ 

അതുപോലെയായിരുന്നു കടകളിലെ കയർ. കയറിന്റെ അറ്റത്ത് തീകൊടുത്ത് തൂക്കിയിടും. വലിയേട്ടന്മാരും കുഞ്ഞേട്ടന്മാരും വരുമ്പോൾ തീക്കൊള്ളി കൊടുക്കേണ്ട. പകരം അവർ കയറിൽ നിന്നു പുകച്ചോളും. സത്യത്തിൽ ആലപ്പുഴയിൽ ഗതിമുട്ടി നിന്ന കയർ ഫാക്ടറികളെ തീപ്പൊരി പോലെ കത്തിക്കയറി വരാൻ ആസൂത്രണം ചെയ്തൊരു സംവിധാനമാണോ ഇതെന്ന് സംശയമുണ്ട്. നമ്മുടെ തോടുകൾക്കു ‘കയർഭൂവസ്ത്രം’ അണിയിക്കുന്നതുപോലെ. തോട് സംരക്ഷണം എന്ന പേരിൽ ഫണ്ടും തട്ടാം. കയർ കമ്പനികൾക്കു പിടിച്ചു നിൽക്കുകയുമാവാം. ചിതലെടുത്തു പോകുമെന്നതിനാൽ എല്ലാ വർഷവും കുട്ടികളുടെ യൂണിഫോം മാറുന്നതുപോലെ കയർ ഭൂവസ്ത്രം മാറുകയും ചെയ്യാം. അതുപോലൊരു കയർ ഉദ്ധാരണ പദ്ധതിയായിരുന്നു കയറിൽ തീപ്പൊരി കെടാതെ സൂക്ഷിക്കുന്നത്. ഏതോ ഒരു പെട്ടിക്കടക്കാരന്റെ തലയിൽ ഉദിച്ചതാണത്. അതു കണ്ട് വലി എളുപ്പമാക്കിയവർക്കു പിന്നീടാണു മനസിലായത്. അത് യമദേവന്റെ കയ്യിലെ കയറാണെന്ന്. പായ്ക്കറ്റ് ആയി വലിക്കാൻ നിർദേശിക്കുന്നതും യമദേവനാണോ എന്നാണു ചോദ്യം.

∙ വണ്ടീ.., പുകവണ്ടീ..

ഈ നിയമം വരുന്നതുകൊണ്ടു പ്രത്യേകിച്ചൊന്നും സംഭവിക്കാത്തത് ആർക്കാണെന്നോ? പുകവണ്ടികൾക്ക്. അതായത് ദിവസവും ഒന്നും രണ്ടും പായ്ക്കറ്റ് സിഗരറ്റ് വലിക്കുന്നവർക്ക്. അവർ അന്നും ഇന്നും ഒറ്റ സിഗരറ്റിന്റെ ആരാധകരല്ല. അവർ പായ്ക്കറ്റ്, പായ്ക്കറ്റ് ആയി മരണം വിലയ്ക്കു വാങ്ങുന്നവരാണ്.

വണ്ടീ പുകവണ്ടി, നിന്നെപ്പോലെ കരളിലെനിക്കും തീയാണ്... എന്ന പാട്ടുപോലെ കത്തിത്തീരുന്നവർ.

ലോക പുകയില വിരുദ്ധ ദിനത്തിൽ ചെന്നൈയിൽ നടന്ന പ്രകടനത്തിൽനിന്ന്. ചിത്രം: ARUN SANKAR / AFP

∙ ആ...ശ്വാസം ഓരോ ശ്വാസത്തിലും

പുതിയ നിയമം വരുന്നതോടെ ഓരോ ശ്വാസത്തിലും ആശ്വസിക്കുന്നത് ആരാണെന്നോ? ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാരെ ‘വലിപ്പിച്ച’ മിസ്റ്റർ കോവിഡ്. ആള് ഇപ്പോൾ ഏതാണ്ട് തോറ്റു നിൽക്കുകയായിരുന്നു. ജയിക്കാനൊരു കൈ സഹായം. കയ്യിൽ പിടിച്ചു ‘വലി’ച്ചു കയറ്റുകയാണു പുതിയ നിയമം. സർവരാജ്യത്തൊഴിലാളികളുടെ മുഴുവൻ ശ്വാസകോശവും കോവിഡ് വന്നതിൽപ്പിന്നെ ആകെ പ്രശ്നത്തിലാണ്. ചിലരൊക്കെ വലിച്ചു പിടിച്ചു നിൽക്കുന്നുവെന്നേയുള്ളു. അപ്പോഴാണ് ഒന്നല്ല, ഒരു പായ്ക്കറ്റ് വലിച്ചോളൂ എന്നു കേന്ദ്രം പറയാൻ പോകുന്നത്. അതോടെ, ഇന്ത്യക്കാരുടെ ശ്വാസകോശത്തിന്റെ മൊത്തം ‘ക്വട്ടേഷൻ’ തീരുമാനമായി.

∙ വലി അന്ത്യശ്വാസം വലിക്കുന്ന ന്യൂസീലാൻഡ്

എന്റെ കേന്ദ്രസർക്കാരേ, നിങ്ങളിതു വല്ലതും അറിയുന്നുണ്ടോ? ന്യൂസീലാൻഡ് പുകവലി തന്നെ ഇല്ലാതാക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. ഭാവിതലമുറയെ പൂർണമായും പുകവലി മുക്തമാക്കാൻ കൗമാരക്കാർ സിഗരറ്റ് വാങ്ങുന്നത് നിയമം വഴി നിരോധിച്ചു കഴിഞ്ഞു ആ രാജ്യം. അതായത്, 2008നു ശേഷം ജനിച്ച ആർക്കും ഇനി അവിടെ സിഗററ്റ് വിൽക്കാൻ പാടില്ല. അതോടെ ഓരോ വർഷവും പുകവലിക്കുന്നവരുടെ എണ്ണം കുറയും. അങ്ങനെ പുതുതലമുറയെ ആജീവനാന്തം സിഗരറ്റ് ഉപയോഗിക്കാത്തവരാക്കി മാറ്റുകയുമാണ് ലക്ഷ്യം. ലോകത്ത് ആദ്യമായാണ് പുകവലി മുക്ത രാജ്യം എന്ന ആശയത്തിലൂന്നി ഒരു രാജ്യം നിയമം പാസാക്കുന്നത്. 

നിങ്ങൾ ഒറ്റവലിക്കാരെ പായ്ക്കറ്റ് വലിക്കാരാക്കാൻ നോക്കുന്നു. 

നമ്മുടെ തലമുറ പുകഞ്ഞു തീരട്ടെന്നാണോ?

കത്തിച്ചുതീർന്ന കുറ്റിയെപ്പോലെ അവരെ ചവിട്ടിയരയ്ക്കാമെന്നോ?

∙ ഈ സർക്കാരിന് ഇതെന്തുപറ്റി? എന്താണ് ആരും പ്രതികരിക്കാത്തത്?

അല്ല, ഒരു സിഗരറ്റ് വലിച്ച് പരിപാടി അവസാനിപ്പിക്കാനാണ് വലിയേട്ടൻ തൊട്ടടുത്തുള്ള പെട്ടിക്കടയെ സമീപിച്ചത്. വച്ചു നീട്ടിയത് ഒരു പായ്ക്കറ്റ്. ഒന്നു വലിക്കാൻ വന്ന നീ ഒരു പായ്ക്കറ്റ് വലിക്കെടാ.. എന്നു കവറിൽ എഴുതി വച്ചിരിക്കുന്നതുപോലെ. ഈ സർക്കാരിന് ഇതെന്തു പറ്റി. എന്താണ് ആരും പ്രതികരിക്കാത്തത്!

∙ നിയമപരമായ മുന്നറിയിപ്പ്: പുകവലി സംബന്ധിച്ച് എടുക്കാൻ പോകുന്ന പുതിയ തീരുമാനം ആരോഗ്യത്തിനു ഹാനികരം. ആ തീരുമാനം നിങ്ങളെ കൊല്ലും.

English Summary: Soon, You Can't Buy Single Cigarette in India; Will it Help to Curb Smoking?