ഒരു സഞ്ചാരി ഏറ്റവും വിഷമിക്കുന്ന സമയം ഏതായിരിക്കും? നിസ്സംശയം പറയാം, അയാൾക്കു യാത്ര ചെയ്യാൻ സാധിക്കാത്ത സമയമായിരിക്കും. വീണ്ടും യാത്ര ചെയ്യാൻ സാധിക്കുന്നതാകട്ടെ ഏറ്റവും വലിയ സന്തോഷവും. കോവിഡ് പൂട്ടിയിട്ട വർഷങ്ങൾക്കു ശേഷം ലോകം വീണ്ടും സജീവമായ 2022ൽനിന്ന് അടുത്ത വർഷത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നു ചോദിച്ചാൽ സന്തോഷ് ജോർജ് കുളങ്ങര പറയും– ‘‘ലോകം പഴയതിലും ആവേശത്തോടെ മുന്നോട്ടു പോകുന്നു. കോവിഡ് പ്രശ്നങ്ങളൊക്കെ അവർ മറന്നു തുടങ്ങി. ഒരു പ്രതിസന്ധി വലിയ വിജയങ്ങൾ നൽകുമെന്നും കോവിഡിലൂടെ നമ്മൾ പഠിച്ചു. പല മടങ്ങ് വേഗത്തിൽ കുതിക്കുന്ന മാറ്റങ്ങളാണ് ലോകത്തിൽ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് 2023ൽ.’’ മലയാളികളിൽ ഏറ്റവും കൂടൂതൽ ലോകം കണ്ട വ്യക്തി എന്ന ചോദ്യത്തിന് സംശയമില്ലാതെ പറയാവുന്ന ഉത്തരമാണു സന്തോഷ് ജോർജ് കുളങ്ങര. അതിനാൽത്തന്നെ, വരുംകാലത്തേക്കു നോക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തിയേറെ. കോവിഡും അതിനുശേഷമുള്ള ലോകവും 2023ലെ പ്രതീക്ഷകളും സന്തോഷ് ജോർജ് കുളങ്ങര പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ. ഇന്ത്യയുടെ മാറ്റവും എങ്ങനെ ഇന്ത്യ മാറണമെന്ന കാഴ്ചപ്പാടും അദ്ദേഹം വായനക്കാരോടു പങ്കുവയ്ക്കുന്നു. അനേകരാജ്യങ്ങളിലെ യാത്രകളുടെ അനുഭവ സമ്പത്ത് ഒളിപ്പിച്ച അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, ഒപ്പം താഴെ ക്ലിക്ക് ചെയ്തു കാണാം സ്പെഷൽ വിഡിയോ ഇന്റർവ്യൂ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ലോകം അതിവേഗം മുന്നോട്ട്

ADVERTISEMENT

കോവിഡ് എന്നു ചിന്തിച്ചിരിക്കുകയല്ല ലോകം– സന്തോഷ് പറയുന്നു. അതിവേഗം മുന്നോട്ടു സഞ്ചരിച്ചു തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം വീണ്ടും യാത്രകൾ തുടങ്ങി. ഒരിടത്തു പോലും നിയന്ത്രണങ്ങളില്ല. വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ ഖത്തർ ലോകകപ്പ് നടത്തിയില്ലേ. ലോകം അങ്ങനെ വിറങ്ങലിച്ച് നിൽക്കില്ല. കോവിഡ് ലോക്ഡൗൺ സമയത്തും ലോകം വെറുതെയിരിക്കുകയായിരുന്നില്ല. ടെക്നോളജിയിലും ആരോഗ്യ രംഗത്തുമെല്ലാം എത്ര വേഗമാണു ആ സമയത്തു മാറ്റങ്ങൾ വന്നത്. 

∙ ആത്മാഭിമാനം പ്രധാനം

ഇന്ത്യയിൽനിന്നു വിദേശത്തേക്കു കുടിയേറുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നു. എന്തിനാണ് ഇവിടെ നിൽക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെങ്കിൽ വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വർധിക്കും. ഇന്ത്യയിൽ ഒളിംപിക്സ് അടക്കമുള്ള വലിയ മത്സരങ്ങൾ വരണമെന്ന ആലോചനയുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിഷേധവുമുണ്ട്. പട്ടിണിപ്പാവങ്ങളുടെ നാടെന്ന ലേബൽ എന്നും കൊണ്ടുനടക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് പലരും രാജ്യം വിടുന്നത്. ഈ നാട്ടിൽ നിൽക്കുന്നതിന് രാജ്യത്തിന്റെ ആത്മാഭിമാനവും ഒരു ഘടകമാണ്. അടുത്ത തലമുറയെ ഇവിടെ പിടിച്ചു നിർത്തണമെങ്കിൽ അവന് അഭിമാനം തോന്നുന്ന, ആത്മവിശ്വാസം തോന്നുന്ന നിർമിതികളും സംരംഭങ്ങളും സംഭവങ്ങളുമെല്ലാം ഇവിടെയുണ്ടാകണം. ഞാനിപ്പോഴും പട്ടിണിയാണേ എന്നു വിലപിക്കുന്ന നാടല്ല വേണ്ടത്. വേണ്ടിവന്നാൽ ഒളിംപിക്സ് നടത്താൻ സാധിക്കുന്ന ഗംഭീര രാജ്യമാണ് ഇന്ത്യയെന്ന് തെളിയിക്കുകയാണ് വേണ്ടത്.

അതേസമയം, ഇവിടെ വിജയിച്ച ആർക്കും വിദേശത്തേക്കു പോകണമെന്നില്ല. മമ്മൂട്ടിയോട് ന്യൂസീലൻഡിൽ ജോലി തരാമെന്നു പറഞ്ഞാൽ അദ്ദേഹം പോകുമോ? പിണറായി വിജയൻ പോകുമോ? ഇന്ത്യയിൽനിന്ന് വിജയം കണ്ടവർക്ക് അതിന്റെ ആവശ്യമില്ല. ഇന്ത്യയിൽ സൗകര്യം കുറവാണോ എന്ന ചോദ്യത്തിന് അതിനെ നാം എങ്ങനെ വീക്ഷിക്കുന്നു എന്നതനുസരിച്ചിരിക്കും ഉത്തരം. വിദേശത്ത് സാമൂഹ്യസുരക്ഷ കൂടുതലാണ്, രാഷ്ട്രം ജനത്തിന് കൂടുതലായി സുരക്ഷ നൽകുന്നു. അടിസ്ഥാന സൗകര്യം, പ്രഫഷണലിസം, സൗന്ദര്യം, വൃത്തി ഇതെല്ലാം കൂടുതലാണ്. നമുക്ക് അവിടെ വരെ എത്താനായിട്ടില്ല.

ADVERTISEMENT

∙ ജനാധിപത്യത്തിൽ എല്ലാവർക്കും ശബ്ദം

ജനാധിപത്യത്തിൽ എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. അതു നല്ലതുമാണ്. എന്നാൽ പല കാര്യങ്ങളിലും വൈദഗ്ധ്യമുള്ളവരാണോ അഭിപ്രായം പറയുന്നതെന്ന ചോദ്യമുണ്ട്. വിദഗ്ധരുടെ അഭിപ്രായം കേൾക്കാതിരിക്കുന്നതു പദ്ധതികൾ നടപ്പാക്കുന്നതിന് എതിരാകും. ഒരു രാജ്യം എന്നു പറയുന്നത് അതിനെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാവുന്ന നിർമിതികളും കൂടിയാകുമ്പോഴാണ്. ലോകത്ത് ഇന്നും ഇന്ത്യ എന്നു പറയുമ്പോൾ ആദ്യം മുന്നിൽ വരുന്നതു താജ് മഹലാണ്. അന്ന് അത് ഷാജഹാൻ പണിതിരുന്നില്ലെങ്കിലോ? ദുബായ് ഇന്ന് അറിയപ്പെടുന്നത് അവിടുത്തെ മനോഹര നിർമിതികളിലൂടെയാണ്. മരുഭൂമി മാത്രമായി, പനയോല മേഞ്ഞ വീടുകളിലാണ് ദുബായിലുള്ളവർ ഇപ്പോഴും താമസിക്കുന്നതെങ്കിൽ ആ രാജ്യത്തിനോട് നിങ്ങൾക്കുള്ള മനോഭാവം എന്തായിരുന്നേനെ! 

നമ്മുടെ നാട്ടിൽ എത്ര പുതിയ മികച്ച നിർമിതികളുണ്ടാകുന്നുണ്ട്? തലസ്ഥാനമായ തിരുവനന്തപുരത്ത് രാജഭരണ കാലത്തു നിർമിച്ച കെട്ടിടങ്ങൾ കണ്ടാൻ അതിനു മുന്നിൽനിന്നു പടമെടുക്കാൻ നമുക്ക് തോന്നും. അത്രയേറെ കലാപൂർണതയോടെയാണ് അവ നിർമിച്ചിരിക്കുന്നത്. എന്നാൽ അക്കാലത്തിനു ശേഷം നിർമിച്ച എത്ര കെട്ടിടമുണ്ട് അത്രയും ഭംഗിയുള്ളത്. അതിനു മുന്നിൽനിന്ന് നിങ്ങള്‍ക്ക് ഒരു സെൽഫിയെടുക്കാൻ തോന്നുമോ? എന്നാൽ ദുബായിൽ പോയാൽ തോന്നും. അത്രയേറെ കലാപൂർണതയോടെയാണ് പല നിർമിതികളും. 

∙ അറിവ് നേടുന്നതു വിദ്യാഭ്യാസം 

ADVERTISEMENT

മാർക്ക് ഒരിക്കലും മികച്ചവരെ തീരുമാനിക്കുന്ന ഘടകമല്ല. ഐ.എം. വിജയന്റെയും യേശുദാസിന്റെയും മാർക്ക് നോക്കിയാണോ അവരെ നമ്മൾ വിലയിരുന്നത്. മാർക്ക് എന്നു പറയുന്നത് ഒരേ പോലെയുള്ള കുറച്ചു പേരിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ ഉപയോഗിക്കാം. അതിനപ്പുറത്തേക്ക് വിദ്യാഭ്യാസം സഞ്ചരിക്കേണ്ടതുണ്ട്. എസ്ക്ട്രാ ഓർഡിനറി സ്കിൽ ഉള്ള ഒരാൾക്ക് ഈ മാർക്കിന്റെയൊന്നും ആവശ്യമില്ല.

∙ മിഡിൽക്ലാസിന് യാത്ര പണ്ടേ പോകാമായിരുന്നു

യാത്ര ചെയ്യുന്നവരുടെ എണ്ണം ഇന്നു വർധിക്കുന്നു. എന്നാൽ മധ്യവർഗത്തിന് കേരളത്തിൽ പണ്ടേ യാത്ര പോകാൻ അവസരമുണ്ടായിരുന്നു. അവർ നിക്ഷേപങ്ങൾക്കു മുകളിൽ ജീവിച്ചു കൊണ്ടിരുന്നു. അന്നത്തേക്കു വക തേടുന്ന പാവപ്പെട്ടവരുടെ കാര്യമല്ല ഈ പറയുന്നത്. വീടുവിട്ട് പുറത്തേക്കു പോകുന്നതു പോലും കുഴപ്പമാണെന്നു കരുതുന്ന, ഇടുങ്ങിയ ചിന്താഗതിക്കാരും ഇപ്പോഴുമുണ്ട്. 

∙ ഖത്തർ ലോകത്തിന് മുന്നിൽ അവതരിച്ചു

ലോകകപ്പ് ഫുട്ബോൾ നടത്തിപ്പിലൂടെ ഖത്തർ ലോകത്തിനു മുന്നിൽ തങ്ങളുടെ കഴിവ് അവതരിപ്പിക്കുകയായിരുന്നു. ലോകം മുഴുവൻ വാഴ്ത്തിയ സംഘാടനമാണു ഖത്തർ നടത്തിയത്. അറബ് ലോകത്തെ ആകെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചാണു ഖത്തർ ലോകകപ്പ് അവസാനിച്ചിരിക്കുന്നതും. ലോകകപ്പ് കഴിഞ്ഞതോടെ ആ രാജ്യത്തിന്റെ പ്രൊഫൈൽ തന്നെ മാറിപ്പോയി. ഇത്തരത്തിൽ ചിന്തിക്കുന്നവരുടെ അഭിപ്രായം വേണം ഒളിംപിക്സ് പോലൊരു ഇവന്റ് ഇന്ത്യയിൽ ആരംഭിക്കുമെന്നു പറയുമ്പോഴും തേടേണ്ടത്.

English Summary: Exclusive Interview with Santhosh George Kulangara