‘മേഘമാണ് ഏറ്റവും മുകളിലെന്നാണ് കരുതിയത്, പക്ഷേ, വിമാനത്തിൽ കയറി പറന്നപ്പോഴാണ് മേഘങ്ങളല്ല, വിമാനമാണ് ഏറ്റവും ഉയരത്തിലെന്ന് മനസ്സിലായത്. നെടുമ്പാശേരി മുതൽ ബെംഗളൂരു വരെയുള്ള ആ യാത്രയിൽ ഞങ്ങളായിരുന്നു ഏറ്റവും ഉയരത്തിൽ,’ ബിന്ദു തമ്പി പറഞ്ഞു. കോട്ടയം ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളിയാണ് ബിന്ദു. ലോകത്തിലെ എല്ലാം വെട്ടിപ്പിടിച്ച സന്തോഷത്തിലാണ് ബിന്ദു അടക്കമുള്ള പനച്ചിക്കാട്ടെ 21 സ്ത്രീകൾ ഇപ്പോൾ. പണിക്കിടെ പറഞ്ഞ ആ സ്വപ്നം യാഥാർഥ്യമായെന്ന് അവർക്കാർക്കും ഇതുവരെയും വിശ്വസിക്കാനായിട്ടില്ല. ഓരോ ദിവസവും മിച്ചംപിടിച്ച സമ്പാദ്യം ഒരു വർഷത്തോളം കാത്തുവച്ച് അവർ ഒന്നിച്ചു പറന്നു. ആഗ്രഹങ്ങളുടെ കൊടുമുടിയിലേക്ക്. റിപ്പബ്ലിക് ദിനത്തിലെ യാത്ര കഴിഞ്ഞ് പനച്ചിക്കാട്ടേക്കുതന്നെ തിരികെയെത്തി. അവിസ്മരണീയമായ ആ യാത്രയെക്കുറിച്ച്, വിമാനത്തിലെ അനുഭവങ്ങളെക്കുറിച്ച്, ബെംഗളൂരു നഗരത്തിൽ ലഭിച്ച സ്വീകരണത്തെക്കുറിച്ച്, ഡൽഹിയും നയാഗ്രയും ഒക്കെ അടങ്ങുന്ന വരും യാത്രകളുടെ സ്വപ്നങ്ങളെക്കുറിച്ച്, അവർ മനോരമ ഓൺലൈൻ പ്രീമിയത്തോടു വിശദമായി സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ആകാശം മുട്ടുന്ന സ്വപ്നം

പനച്ചിക്കാട്ടെ തൊഴിലുറപ്പു തൊഴിലാളികൾ

പനച്ചിക്കാട്ടെ തൊഴിലുറപ്പു തൊഴിലാളികളുടെ ബെംഗളൂരു യാത്രയിൽനിന്ന്

ഒരു വർഷം മുമ്പേ, എപ്പഴോ കൈക്കോട്ടുമായി കാട് വെട്ടി മിനുക്കുന്നതിനിടെയാണ് ഗീത ആ കാര്യം പറഞ്ഞത്. ‘ഈ വിമാനങ്ങളൊക്കെ കാണാൻ എന്ത് ഭംഗിയാണല്ലേ, അതിനുള്ളിൽ കേറി പോകാൻ നല്ല രസമായിരിക്കുലേ?’ ഒറ്റയടിക്ക് കാര്യം പറഞ്ഞ് നി‌ർത്തി ഗീത മറ്റ് പണികളിൽ മുഴുകി. പക്ഷേ, അവിടെ കേട്ട് നിന്നവർ അത് ഗീതചേച്ചിയുടെ വെറും പറച്ചിലായി കണ്ടില്ല. പിന്നെ ഓരോ പറമ്പുകളിൽ പോകുമ്പോഴും ചർച്ച വിമാനയാത്രയെ പറ്റിയായി. ഇതിനിടയ്ക്ക് തലയ്ക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ കാണുമ്പോ മനസ്സ് പിടിച്ച് നിർത്താനായില്ല. അങ്ങനെ ആ 21 പേരും ഒരുമിച്ചങ്ങ് ഉറപ്പിച്ചു. ഇനി വിമാനത്തിൽ കയറിയിട്ടേയുള്ളു. പക്ഷേ, ബസ് പോലെ അങ്ങ് ഓടിപോകാൻ പറ്റില്ലല്ലോ, എങ്ങനെ പണം ഉണ്ടാക്കും? സംഗതി ചെറിയ ചോദ്യമാണെങ്കിലും 311 രൂപ വേതനം കിട്ടുന്ന തൊഴിലുറുപ്പ് തൊഴിലാളികൾക്ക് മുന്നിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ചോദ്യം തന്നെയായിരുന്നു അത്.

പനച്ചിക്കാട്ടെ തൊഴിലുറപ്പു തൊഴിലാളികൾ
ADVERTISEMENT

പിന്നെയുള്ള പരിശ്രമം പണം കണ്ടെത്താനായിരുന്നു. കൂലി കിട്ടുമ്പോൾ അതിലൊരു വിഹിതം എടുത്തുവെക്കാനായിരുന്നു തീരുമാനം. അൻപത്, നൂറ്, നൂറ്റി അൻപത്.....അങ്ങനെ വീട്ടു ചെലവും ലോണും എല്ലാം കഴിഞ്ഞ് ബാക്കി വന്ന തുക അവർ മാറ്റിവയ്ക്കാൻ തുടങ്ങി. പണം മാറ്റിവയ്ക്കാൻ തുടങ്ങിപ്പോൾ ആദ്യം കണ്ടത് വാർഡ് അംഗം എബിസൺ കെ.എബ്രഹാമിനെ. ആഗ്രഹം പറഞ്ഞപ്പോൾ ബാക്കി സഹായങ്ങളെല്ലാം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പിന്നെ ഒരു ദിവസം പോലും മുടങ്ങാതെ ജോലിക്ക് വന്നു. അതുവരെ ജോലി ചെയ്യുമ്പോഴുളളതിനേക്കാൾ ആവേശമായിരുന്നു ഓരോരുത്തർക്കും പിന്നീടുണ്ടായത്.

പനച്ചിക്കാട്ടെ തൊഴിലുറപ്പു തൊഴിലാളികൾ

∙ ഫ്ലൈറ്റിലും കേറാം ബെംഗളൂരുവും കറങ്ങാം

പനച്ചിക്കാട്ടെ തൊഴിലുറപ്പു തൊഴിലാളികളുടെ ബെംഗളൂരു യാത്രയിൽനിന്ന്

ADVERTISEMENT

കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കൊരു യാത്ര, അതാവുമ്പോ വല്യ പൈസയൊന്നുമാവില്ലല്ലോ, പെട്ടെന്ന് പോയി തിരിച്ച് വരാം. 21 പേരുടെയും ആദ്യത്തെ ചിന്ത അതായിരുന്നു. പക്ഷേ മെമ്പറാണ് പറഞ്ഞത് യാത്ര ആഘോഷിക്കണമെങ്കിൽ അത് പോര, കുറച്ചുകൂടി ദൂരം വേണമെന്ന്.. അപ്പോഴാണ് ചിലർ ഒരു ആഗ്രഹം പറഞ്ഞത്, എന്നാൽ നമ്മക്ക് എവിടെ പോയാലും തിരിച്ച് ട്രെയിനിൽ വരാൻ ടിക്കറ്റെടുക്കാമെന്ന്. ഒരുപാട് സ്ഥലങ്ങൾ ആലോചിച്ചെങ്കിലും ഒന്നും ശരിയായില്ല. അവസാനം മെമ്പർ തന്നെ വേണ്ടി വന്നു അതിനൊരു പരിഹാരം കാണാൻ, ബെംഗളൂരുവിലേക്കാക്കാം യാത്ര, ടിപ്പു സുൽത്താന്റെ കോട്ടയൊക്കെ കാണാമെന്ന് പറഞ്ഞപ്പോ എല്ലാരും സൂപ്പർ ഹാപ്പി. ആരും ഇതിന് മുമ്പ് ബെംഗളുരുവിൽ പോകാത്തത് കൊണ്ട് പിന്നെ മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നില്ല. അങ്ങനെ ടിക്കറ്റ് ബുക്കിങ്ങടക്കമുള്ള കാര്യങ്ങൾ മെമ്പറെ ഏൽപ്പിച്ച് 21 പേരും അധ്വാനിക്കാൻ തുടങ്ങി. 2500 രൂപ ഫ്ലൈറ്റിന്, തിരിച്ച് ട്രെയിനിൽ വരാൻ ടിക്കറ്റിന് 840 രൂപ. അത് മാത്രം പോര, ബാക്കിയുള്ള അല്ലറചില്ലറ ചെലവും യാത്രയുമെല്ലാമാവുമ്പോൾ പിന്നെയും വേണം പണം. കണക്കുകൂട്ടിയതിനേക്കാൾ വലിയതായിരുന്നു തുക. പക്ഷേ, ആ പേരും പറഞ്ഞ് യാത്ര നിർത്തില്ല. ഇപ്പോ പോയില്ലെങ്കിൽ പിന്നൊരിക്കലും പോകാൻ പറ്റില്ല. 21 പേരുടെയും നിശ്ചയദാഢ്യത്തിന് മുന്നിൽ ഈ പണമൊന്നും ഒരു വലിയ തുകയേ അല്ലായിരുന്നു. അങ്ങനെ ഒരു വർഷം കൊണ്ട് പണമുണ്ടാക്കി അവർ മെമ്പറെ ഏൽപ്പിച്ചു. പിന്നൊരു കാത്തിരിപ്പായിരുന്നു....

പനച്ചിക്കാട്ടെ തൊഴിലുറപ്പു തൊഴിലാളികളുടെ ബെംഗളൂരു യാത്രയിൽനിന്ന്

പനച്ചിക്കാട്ടെ തൊഴിലുറപ്പു തൊഴിലാളികളുടെ ബെംഗളൂരു യാത്രയിൽനിന്ന്

∙ ഓരോ ദിവസത്തിനും ഇത്രയും നീളമോ?

പനച്ചിക്കാട്ടെ തൊഴിലുറപ്പു തൊഴിലാളികളുടെ ബെംഗളൂരു യാത്രയിൽനിന്ന്

‘24 മണിക്കൂറേ ഒരു ദിവസത്തിനുള്ളു. പക്ഷേ പിന്നീടുള്ള പല ദിവസങ്ങളും ഞങ്ങൾക്ക് മുപ്പതും നാൽപ്പതും മണിക്കൂറുകളൊക്കെ ഉള്ളപോലെ തോന്നി’. ജനുവരി 26ന് വേണ്ടി ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരുന്നെങ്കിലും അതങ്ങനെ ഒച്ചിഴയുന്നത് പോലെയായിരുന്നു അവർക്ക്. എല്ലാം ഒരുക്കി വച്ച് കാത്തിരുന്നെങ്കിലും ആ ദിവസം മാത്രമെത്താത്തതിന്റെ വേവലാതിയായിരുന്നു ഓരോരുത്തർക്കും. അപ്പോഴേക്കും നാട്ടുകാരെല്ലാം അറിഞ്ഞു തൊഴിലുറപ്പ് തൊഴിലാളികളുടെ സ്വപ്നത്തെ പറ്റി. പിന്നീട് നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനേ സമയമുണ്ടായിരുന്നുള്ളു. അതിന്റെ ഇടയിൽ അവരെ പേടിപ്പിക്കാനും ചിലരൊക്കെ ശ്രമം നടത്തി.

പനച്ചിക്കാട്ടെ തൊഴിലുറപ്പു തൊഴിലാളികളുടെ ബെംഗളൂരു യാത്രയിൽനിന്ന്

വിമാനത്തിൽ കയറുമ്പോ കാലൊക്കെ വിറയ്ക്കും, ചെവിയിൽ പഞ്ഞി വയ്ക്കേണ്ടി വരും, അറ്റാക്ക് വരെ വരാൻ സാധ്യതയുണ്ട്. അങ്ങനെ വിമാനത്തിനെ പറ്റി കേട്ടവരെല്ലാം പണ്ഡിതരെ പോലെ വന്ന് പേടിപ്പിക്കാൻ തുടങ്ങി. ചെറുതായി ഒരു പേടി വന്നെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് അവർ 21 പേരും പരസ്പരം ധൈര്യം പകർന്നു. ‘ചാർജറും ക്ലിപ്പും ബ്ലെയ്ഡുമൊക്കെ ബാഗിൽ ഉണ്ടെങ്കിൽ അവർ വിമാനത്തിൽ കയറ്റില്ല’, കൂട്ടത്തിലാരോ വന്ന് ഇങ്ങനെ പറഞ്ഞ് പോയതോടെ എല്ലാരുമൊന്ന് പതറി. ബാഗിൽ നേരത്തെ നിറച്ച് വച്ച പല സാധനങ്ങളും സങ്കടത്തോടെ എടുത്തു മാറ്റി. പിന്നെ മെമ്പറോട് ചോദിച്ച് മനസ്സിലാക്കി ആവശ്യമുള്ള സാധനങ്ങൾ മാത്രം കയ്യിൽ കരുതി. ഇരുപത്തിയാറിന് രാവിലെ 6.45ന് നെടുമ്പാശേരിയിൽ നിന്നാണ് യാത്ര. തലേദിവസം നേരത്തെ തന്നെ ഉറങ്ങാൻ കിടന്നെങ്കിലും ഓരോ മിനിറ്റും എണ്ണിയെണ്ണി സമയം തികച്ചു.

∙ ജനുവരി 26 ആകാശച്ചിറകിലേറി അവർ കുതിച്ചു

നെടുമ്പാശേരിയിൽ എത്തിയപ്പോൾ മുതൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു 21 പേരും. കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ആളായ ചെല്ലമ്മയാണ് ഉത്സാഹകമ്മിറ്റിക്ക് മേൽനോട്ടം നൽകിയത്. ടിക്കറ്റെല്ലാം കയ്യിലെടുത്തു നോക്കി അങ്ങനെ കാത്തിരുന്നു. സ്റ്റൈപ്പ് കേറി വിമാനത്തിലേക്ക് പോകുന്നത് പല സിനിമകളിലും കണ്ടതു കൊണ്ട് എങ്ങനെ കയറണം എന്നൊക്കെ അവർ മനസ്സിൽ കരുതിയിരുന്നു. പക്ഷേ, ഒരിടത്ത് കൊണ്ടിരുത്തിയ ശേഷം നേരെ വിമാനത്തിലേക്ക് കയറ്റി. സ്റ്റെപ്പ് കേറാതെ പോയത് കൊണ്ട് പലർക്കും ഇത് വിമാനം തന്നെയാണോ എന്ന് സംശയമായി. എയർഹോസ്റ്റസ് വന്ന് സീറ്റ്ബെൽറ്റ് ഇടാൻ പറഞ്ഞപ്പോഴാണ് സംഗതി വിമാനമാണെന്ന് മനസ്സിലാക്കിയത്. സ്വന്തം സീറ്റിലിരുന്ന് മുന്നോട്ടും പിന്നോട്ടുമെല്ലാം നോക്കിയപ്പോഴാണ് സൂപ്പറാണെന്ന് മനസ്സിലായത്.

അഞ്ഞൂറോളം പേർ കൂട്ടത്തിലുണ്ട്. ഇത്രയും പേർക്കൊക്കെ ഇതിന്റെയുള്ളിൽ ഇരിക്കാൻ പറ്റുമെന്ന് അവര് ഓർത്തേയില്ല. ബസ്സിനും ട്രെയിനിനുമെല്ലാം സൈഡ് സീറ്റിന് വേണ്ടി വാശിപിടിക്കുന്നത് പോലെ ആരും സൈഡ് സീറ്റിനായി വാശിപിടിച്ചില്ല. കിട്ടിയ സീറ്റിലിരുന്ന് അവർ ആസ്വദിച്ചു. ഇതിനിടയിൽ സൈഡ് സീറ്റ് കിട്ടിയവർക്ക് അൽപം ഗമ കൂടി. താഴോട്ട് നോക്കി മേഘങ്ങളും മരങ്ങളുമെല്ലാം കണ്ടപ്പോൾ ഈ ലോകത്തെ ഏറ്റവും സന്തുഷ്ടർ അവരായിരുന്നു. മേഘങ്ങളോടൊപ്പം അവയ്ക്കിടയിലൂടെ അങ്ങനെ അവർ സ്വപ്നയാത്രയ്ക്കൊരുങ്ങി. എയർഹോസ്റ്റസ് വന്ന് പലതും പറഞ്ഞെങ്കിലും അതൊന്നും മനസ്സിലായില്ല. അടുത്തെത്തി ചെയ്ത് തന്നപ്പോഴാണ് സീറ്റ്ബെൽറ്റ് ഇടാനാണ് പറഞ്ഞതെന്ന് ഗീതചേച്ചിക്ക് മനസ്സിലായത്. യാത്ര തുടങ്ങുന്നു എന്ന് അറിയിപ്പ് വന്നപ്പോൾ ഒരുങ്ങിയിരുന്നു. അധികം വൈകാതെതന്നെ, അവർ ബെംഗളൂരു നഗരത്തിലെത്തി.

യാത്ര തുടങ്ങും മുമ്പേ പലരും പലതുംപറഞ്ഞ് പേടിപ്പിച്ചെങ്കിലും ഇതൊക്കെ ഇത്രയേ ഉള്ളു എന്ന് ബെംഗളൂരുവിലെത്തിയപ്പോഴാണ് മനസ്സിലായത്. ആകാശത്തിലൂടെ മേഘത്തിനിടയിലൂടെ ഭൂമിയിലെ ഏറ്റവും ഉയരത്തിലൂടെ അങ്ങനെ അവർ പറന്നു... യാത്ര കഴിഞ്ഞ് വിമാനത്തിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പലരും വിമാനത്തിന്റെ വലുപ്പം ശ്രദ്ധിച്ചത്. ഒരു പത്തമ്പത് മീറ്റർ നീളം വരും, ആകാശത്ത് ഇത്രയും കാലം കണ്ട ആ കുഞ്ഞൻ വാഹനം എങ്ങനെ ഇത്ര വളർന്നു. പലരും പരസ്പരം ചോദിച്ചോണ്ടിരുന്നു. തിരിഞ്ഞ് നോക്കിയപ്പോഴാണ് കെഎസ്ആ‌ർടിസി സ്റ്റാന്റിൽ ബസ് നിർത്തിയിട്ട പോലെ വിമാനങ്ങൾ കണ്ടത്. ബെംഗളൂരുവിൽ മാത്രം ഇത്രയധികം വിമാനങ്ങളൊക്കയുണ്ടോ? 21 പേർക്ക് കൂട്ടായി മെമ്പറും ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു. മെമ്പറോട് സംശയങ്ങളെല്ലാം ചോദിച്ചറിഞ്ഞ് വിമാനത്തിൽ നിന്നിറങ്ങി അവർ മുന്നോട്ട് നടന്നു. മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ട്.

∙ ബെംഗളൂരു നഗരയാ‌ത്ര

ബെംഗളൂരുവിലെ യാത്രയിൽ മുഴുവൻ അവർക്ക് സഹായമായി മുൻ എംഎൽഎയും മലയാളിയുമായ ഐവാൻ നിഗ്ളി ഉണ്ടായിരുന്നു. വിധാൻ സൗധ കാണാൻ അവരെ സഹായിച്ചതും അദ്ദേഹമായിരുന്നു. ‘ജീവിതത്തിലിതു വരെ ഞങ്ങളെ ആരും ആദരിച്ചിട്ടൊന്നുമില്ല, പക്ഷേ, യാത്ര ചെയ്ത് ബെംഗളൂരുവിലെത്തിയപ്പോൾ ഞങ്ങളെ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. ഒരിക്കൽ പോലും ഇതൊന്നും നടക്കുമെന്ന് കരുതിയതല്ല’. ഒരിക്കലും അനുഭവിക്കാത്ത പലതും ഒരൊറ്റ യാത്രയിലൂെട ആ 21 പേർക്കും അനുഭവിക്കാൻ പറ്റി. ഫ്ളവർ ഷോയും ടിപ്പുവിന്റെ കോട്ടയുമെല്ലാം കണ്ട് ഒരുദിവസം മുഴുവൻ അവർ ആസ്വദിച്ചു. രാത്രി ഗരീബ് രഥ് എക്സ്പ്രസിലായിരുന്നു മടക്കം. ആദ്യമായി എസി കോച്ചിലുള്ള ആ യാത്രയും എന്നും മനസ്സിൽ മായാതെ കിടക്കും...

നിശ്ചയദാർഢ്യവും പിന്നോട്ടില്ലെന്ന ചങ്കുറപ്പുമാണ് ആരുമറിയാത്ത് ആ 21 പേരെ ഇന്ന് നാട് മുഴുവൻ അറിയിച്ചത്. ബെംഗളൂരുവിലേക്ക് പോയ ആദ്യ യാത്ര അവർക്ക് ഊർജമാണ്. അതൊരു തുടക്കവുമാണ്. സ്വാത്രന്ത്ര്യ ദിനത്തിൽ പാർലമെന്റ് കാണാനുള്ള യാത്രയ്ക്കായി ഇപ്പോഴേ തയ്യാറെടുപ്പ് തുടങ്ങി. ഇന്ത്യയിൽ മാത്രം ഒതുങ്ങില്ല. അവരുടെ സ്വപ്നങ്ങൾ ഇങ്ങനെ അനന്തമായി കൊണ്ടിരിക്കുകയാണ്. ഡൽഹിയും കഴിഞ്ഞാൽ അടുത്ത ലക്ഷ്യം നയാഗ്രയാണ്. ആർത്തിരമ്പുന്ന ആ വെള്ളച്ചാട്ടം അടുത്തു കാണണം. അതിന് ഒരുപാട് പണം വേണമെന്നവർക്കറിയാം, പക്ഷേ ഇതും നടത്തുമെന്ന നിശ്ചയദാർഢ്യം അവരുടെ മുഖത്തുണ്ട്, ശരീരഭാഷയിലും. ബെംഗളൂരു ഒരു തുടക്കം മാത്രമാകട്ടെ, ഡൽഹി, യുഎസ്.. ഇനിയും ഒരുപാട് പോകാനുണ്ടല്ലോ!

Content Summary: The Story of 21 Women from Panachikkad, who travelled to Bengaluru via Aero plane, through the income generated from Thozhilurappu Scheme