വിമർശനവും പ്രതിഷേധ സ്വരങ്ങളും കടുത്തതോടെ, ഒടുവിൽ ജനുവരി 30ന് കാർത്യായനിയമ്മയുടെ പരിചരണം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു. പരിചരിക്കാൻ ആളില്ലാത്ത അവസ്ഥയായ കാർത്യായനിയമ്മയെ ആലപ്പുഴയിലെ പാലിയേറ്റീവ് കെയർ സെന്ററിലേക്കാണു മാറ്റിയത്. രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവായ ആലപ്പുഴ ചേപ്പാട് പടീറ്റതിൽ കാർത്യായനിയമ്മയുടെ ദുരിത ജീവിതത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നിട്ടും, ഇതിനെതിരെ ചെറുവിരൽ പോലും അനക്കാതിരുന്ന അധികൃതരുടെ നടപടി ഏറെ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാര ജേതാവായ കാർത്യായനിയമ്മ 92–ാം വയസ്സുവരെ ജോലിക്കു പോയിരുന്നു. ഒട്ടേറെ കോമൺവെൽത്ത് ജേണലുകളിലും ഇടംപിടിച്ചിട്ടുണ്ട്. കാർത്യായനിയമ്മയുടെ നേട്ടങ്ങളെക്കുറിച്ച് അറിയാം, ഒപ്പം, വാർധക്യസഹജ രോഗത്തെ തുടർന്നു സംഭവിച്ച സ്വപ്നഭംഗത്തെക്കുറിച്ചും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

96–ാം വയസ്സിൽ സാക്ഷരതാ പരീക്ഷ ഒന്നാം റാങ്കോടെ പാസായി ലോകത്തെ ഞെട്ടിച്ച കാർത്യായനിയമ്മയുടെ മാസങ്ങൾ നീണ്ട ദുരിതത്തിന് ഒടുവിൽ താൽക്കാലിക മോചനം. ആലപ്പുഴയിലെ പാലിയേറ്റീവ് കെയർ സെന്ററിലാണ് കാർത്യായനിയമ്മ ഇപ്പോൾ. 101 വയസ്സുള്ള കാർത്യായനിയമ്മ പക്ഷാഘാതം പിടിപെട്ട് 5 മാസത്തോളം വീട്ടിൽ കിടപ്പിലായിരുന്നു. ഇതിനിടെയാണ് റിപ്പബ്ലിക് ദിന പരേഡിനുള്ള കേരളത്തിന്റെ ടാബ്ലോയുടെ മുൻനിരയിൽ കാർത്യായനിയമ്മയുടെ പൂർണകായ പ്രതിമ ഇടംപിടിച്ചത്. പരേഡിനും ശേഷവും, കാർത്യായനിയമ്മയുടെ രോഗപരിചരണത്തിനായി സർക്കാർ ഒന്നുംതന്നെ ചെയ്തിരുന്നില്ല. 

വിമർശനവും പ്രതിഷേധ സ്വരങ്ങളും കടുത്തതോടെ, ഒടുവിൽ ജനുവരി 30ന് കാർത്യായനിയമ്മയുടെ പരിചരണം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു. പരിചരിക്കാൻ ആളില്ലാത്ത അവസ്ഥയായ കാർത്യായനിയമ്മയെ ആലപ്പുഴയിലെ പാലിയേറ്റീവ് കെയർ സെന്ററിലേക്കാണു മാറ്റിയത്. രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവായ ആലപ്പുഴ ചേപ്പാട് പടീറ്റതിൽ കാർത്യായനിയമ്മയുടെ ദുരിത ജീവിതത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നിട്ടും, ഇതിനെതിരെ ചെറുവിരൽ പോലും അനക്കാതിരുന്ന അധികൃതരുടെ നടപടി ഏറെ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാര ജേതാവായ കാർത്യായനിയമ്മ 92–ാം വയസ്സുവരെ ജോലിക്കു പോയിരുന്നു. ഒട്ടേറെ കോമൺവെൽത്ത് ജേണലുകളിലും ഇടംപിടിച്ചിട്ടുണ്ട്. കാർത്യായനിയമ്മയുടെ നേട്ടങ്ങളെക്കുറിച്ച് അറിയാം, ഒപ്പം, വാർധക്യസഹജ രോഗത്തെ തുടർന്നു സംഭവിച്ച സ്വപ്നഭംഗത്തെക്കുറിച്ചും. 

ADVERTISEMENT

∙ ‘സ്ത്രീശാക്തീകരണം’!

റിപ്പബ്ലിക് ദിനത്തിലെ കേരളത്തിന്റെ ടാബ്ലോ (Screengrab: Manorama News)

സ്ത്രീശാക്തീകരണം എന്ന ആശയം മുൻനിർത്തി കേരളം അവതരിപ്പിച്ച ടാബ്ലോയിലാണ് കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാര ജേതാവ് കാർത്യായനിയമ്മ ‘ഇടം പിടിച്ചത്’. ഇതോടെയാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. 2019ലാണ് കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരം ലഭിച്ചത്. എന്നാൽ, റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തിന്റെ അഭിമാനമായി ടാബ്ലോയുടെ മുൻപന്തിയിൽ ഇടംപിടിക്കുമ്പോൾ രോഗശയ്യയിലായിരുന്നു കാർത്യായനിയമ്മ. നിശ്ചലദൃശ്യത്തിൽ പ്രതിമ വയ്ക്കുന്നതു സംബന്ധിച്ച് സർക്കാരിൽനിന്ന് ഔദ്യോഗിക അറിയിപ്പുകൾ ഒന്നുംതന്നെ ലഭിച്ചിട്ടില്ലെന്നും പത്രങ്ങളിലും മറ്റും വായിച്ചാണ് വിവരം മനസ്സിലാക്കിയതെന്നും ബന്ധുക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

∙ പ്രായം വെറും നമ്പർ

കാർത്യായനിയമ്മ സ്കൂളിൽ പോയിട്ടില്ല. 2017 ഓഗസ്റ്റ് 5ന് 96–ാം വയസ്സിൽ 40,000 പേർ പങ്കെടുത്ത അക്ഷരലക്ഷം പരീക്ഷയിൽ 98 മാർക്ക് വാങ്ങി ഒന്നാമതെത്തി പഠനത്തിനു പ്രായം പ്രശ്നമല്ലന്ന്  പ്രശ്നമല്ലെന്ന് അവർ തെളിയിച്ചു. സാക്ഷരതാ പ്രേരകായ മുട്ടം സ്വദേശിനി കെ.സതിയാണ് അമ്മയുടെ വിദ്യാഭ്യാസ മോഹത്തെ തട്ടിയുണർത്തിയത്. പഠിക്കാത്തവരായി ആരെങ്കിലും വീടുകളിൽ ഉണ്ടോയെന്ന സർവേയുടെ ഭാഗമായാണ് 2017 ജനുവരിയിൽ സതി മുട്ടത്ത് കാർത്യായനിയമ്മയുടെ വീട്ടിലെത്തിയത്. സ്കൂളിൽ പോകാത്ത തനിക്ക് ഇനി പഠിക്കണമെന്ന മോഹം പ്രേരകിനോട് വെളിപ്പെടുത്തി. സതി ആ ദൗത്യം ഏറ്റെടുത്ത് വീട്ടിലെത്തി പഠിപ്പിക്കാൻ തുടങ്ങി. ആ പഠനം പിന്നീട് ചരിത്രമായി.

കാർത്യായനിയമ്മ (ഫയൽ ചിത്രം) അരുൺ ശ്രീധർ ∙ മനോരമ
ADVERTISEMENT

∙ കോമൺവെൽത്ത് ലേണിങ് ഗുഡ്‌വിൽ അംബാസഡർ

കോമൺവെൽത്ത് രാജ്യങ്ങൾ വിവിധ ഭാഷകളിൽ പുറത്തിറക്കുന്ന ജേണലുകളിലും കാർത്യായനിയമ്മ ഇടംപിടിച്ചിട്ടുണ്ട്. വിവരശേഖരണത്തിനായി കോമൺവെൽത്ത് പ്രതിനിധി സംഘം മുട്ടത്തെ വീട്ടിൽ എത്തിയിരുന്നു. ഇവരെ മാതൃകയാക്കി അനൗപചാരിക വിദ്യാഭ്യാസം പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. കോമൺവെൽത്ത് ലേണിങ് ഗുഡ്‌വിൽ അംബാസഡർ പദവിയും വഹിക്കുന്നുണ്ട്. ചലച്ചിത്രകാരനും ഷെഫുമായ വികാഷ്ഖന്ന ‘നഗ്‌നപാദയായ ചക്രവർത്തിനി’ എന്ന പേരിൽ പുസ്തകവും അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ന്യൂയോർക്കിൽ നിന്ന് മുട്ടത്തെ വീട്ടിൽ എത്തിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

കാർത്യായനിയമ്മ (ഫയൽ ചിത്രം) അരുൺ ശ്രീധർ ∙ മനോരമ

∙ 92 വയസ്സ് വരെ ജോലി

മക്കൾ കുട്ടികളായിരിക്കുമ്പോൾ തന്നെ കാർത്യായനിയമ്മയുടെ ഭർത്താവ് കൃഷ്ണപിള്ള മരിച്ചു. ഇവർക്ക് 6 മക്കളാണുള്ളത്. ഭർത്താവിന്റെ മരണശേഷം വിവിധ ക്ഷേത്രങ്ങളിലെ പുറം ജോലികളിൽ സഹായിയായി പ്രവർത്തിച്ചാണ് കാർത്ത്യായനിയമ്മ കുട്ടികളെ വളർത്തിയത്. 92 വയസ്സ് വരെ ജോലിയിൽ സജീവമായിരുന്നു. പുലർച്ചെ 4 മണിക്ക് ഉണരുന്ന ശീലമാണുണ്ടായിരുന്നത്. അക്ഷരലക്ഷം പരീക്ഷ പാസായാൽ മാത്രമേ, സ്കൂളിൽ പോകാത്തവർക്ക് തുല്യതാ പരീക്ഷ എഴുതാൻ അനുമതി ലഭിക്കുകയുള്ളൂ. പിന്നീട് 4, 7 ക്ലാസുകളിൽ തുല്യതാ പരീക്ഷ ജയിച്ചാൽ പത്താംതരം തുല്യതാ പരീക്ഷയ്ക്ക് അവസരം ലഭിക്കും. 2020 ൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി. 7 ാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് പക്ഷാഘാതം പിടിപെട്ട് വലതുകൈ തളർന്നത്. അതോടെ പഠനം മുടങ്ങി.

കാർത്യായനിയമ്മ (ഫയൽ ചിത്രം) അരുൺ ശ്രീധർ ∙ മനോരമ
ADVERTISEMENT

കോവിഡ് കാലത്ത് പഠനം ലാപ്ടോപ് ഉപയോഗിച്ച് ഓൺലൈൻ വഴിയായിരുന്നു. അക്ഷരലക്ഷം പരീക്ഷയ്ക്ക് റാങ്ക് ലഭിച്ചപ്പോൾ മുഖ്യമന്ത്രി നൽകിയ ലാപ് ടോപ് ഉപയോഗിച്ചായിരുന്നു പഠനം. നൂറാം വയസ്സിൽ പത്താംതരം തുല്യതാപരീക്ഷയും വിജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അസുഖം എല്ലാ പ്രതീക്ഷകളുടെയും ഗതിമാറ്റി. കിടപ്പിലായതോടെ ആ ശീലം മുടങ്ങി. രോഗക്കിടക്കയിലായതോടെ ജീവിതം ദുരിതപൂർണമായ അവസ്ഥയിലേക്കും നീങ്ങി.

∙ മോചനം 5 മാസം ദുരിതജീവിതത്തിന്

കഴിഞ്ഞ സെപ്റ്റംബറിലാണ് കാർത്യായനിയമ്മ പക്ഷാഘാതം പിടിപെട്ട് കിടപ്പിലാകുന്നത്. ഒരു കൈക്കും കാലിനും ചലന ശേഷി നഷ്ടപ്പെട്ടു. കട്ടിലിൽനിന്നു തനിയെ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മകൾ അമ്മിണി ജോലിക്ക് പോകുന്നതിനാൽ പകൽ വീട്ടിൽ ആരും ഉണ്ടാകാറില്ല. കാർത്ത്യായനിയമ്മയെ അക്ഷരം പഠിപ്പിച്ച സാക്ഷരതാ പ്രേരക് കെ.സതിയാണ് അൽപനേരം കൂട്ടിനെത്തുന്നത്. സതിക്ക് അസൗകര്യമുണ്ടായാൽ തനിച്ച് വീട്ടിൽ കിടക്കേണ്ട അവസ്ഥ പലപ്പൊഴും ഉണ്ടായിട്ടുണ്ടായിരുന്നു. അക്ഷരം എഴുതാൻ ഉപയോഗിച്ച വലതു കൈ ചലിപ്പിക്കാൻ കഴിയാതെയായത് ഇവരെ ഏറെ വേദനിപ്പിച്ചിരുന്നു. മകൾ അമ്മിണി ജോലിക്ക് പോയാണ് ഇവരുടെ കുടുംബം പുലർത്തുന്നത്. ജോലിക്കാരെ നിർത്താനുള്ള ശേഷി ‌ഇല്ലാതിരുന്നതിനാൽ അനാഥാവസ്ഥയിൽ കഴിയേണ്ട സ്ഥിതിയിൽ എത്തിയപ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വീട് സന്ദർശിച്ചതും സഹായം വാഗ്ദാനം ചെയ്തതും.

കാർത്യായനിയമ്മയെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആലപ്പുഴയിലെ പാലിയേറ്റീവ് കെയർ സെന്ററിലേക്ക് മാറ്റുന്നു.

ഇപ്പോൾ ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയോട് ചേർന്നുള്ള പാലിയേറ്റീവ് കെയർ സെന്റിലാണ് കാർത്യായനിയമ്മയുടെ ജീവിതം. പരിചരണത്തിന് പാലിയേറ്റീവ് വിഭാഗത്തിൽ നിന്ന് ഒരു നഴ്സിന്റെ സേവനവും ജില്ലാ പഞ്ചായത്ത് ക്രമീകരിച്ചിട്ടുണ്ട്. കാർത്യായനിയമ്മയുടെ ദുരിതത്തെക്കുറിച്ചു ബോധ്യമുണ്ടായിട്ടും പരിചരണത്തിന് 5 മാസത്തോളം കാലതാമസം എന്തിനു വേണ്ടിവന്നു എന്ന പരിസര വാസികളുടെ ചോദ്യത്തിനു മാത്രം ഇനിയും ഉത്തരമില്ല. 

English Summary: Life Story of Karthyayaniamma; the woman who featured in Kerala's Tableau