നീ ആ പൂവ് എന്ത് ചെയ്തു? ഏത് പൂവ്? ഞാൻ തന്ന, രക്തനക്ഷത്രം പോലെ കടും ചുവപ്പ് നിറമാർന്ന ആ പൂവ്...? ഓ അതോ.. ആ അതുതന്നെ. തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്? ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ. അങ്ങനെ ചെയ്തെങ്കിലെന്ത്? ഓ ഒന്നുമില്ല. അതെന്റെ ഹൃദയമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിൽ പറയുന്ന പൂവ്, കാമുകന്റെ ഹൃദയം കൂടിയായിരുന്നു. എന്നാൽ ഹൃദയം മാത്രമല്ല, അതിനു കോടികളുടെ വില കൂടി ഉണ്ടെന്നാണു പൂവിപണി പറയുന്നത്. മുറ്റത്തു നട്ടുനനച്ചു വളർത്തി വിരിയിച്ച ചെമ്പനീർപ്പൂവു കൊണ്ടു കാമുക്കിക്കു പിന്നാലെ നടന്ന കാലമൊക്കെ പോയി. ഇന്ന് അതെ‍ാന്നും കിട്ടാനില്ല. പൂക്കളില്ല. അത് അങ്ങ് കൊളംബിയയിൽനിന്നോ നെതർലൻഡ്സിൽനിന്നോ എത്തണം. കാമുകിക്ക്/ കാമുകനു നേരെ നീട്ടുന്ന ആ റോസാ പുഷ്പം എത്രയെത്ര വിമാനം കയറി, എത്രയോ സുരക്ഷാ പരിശോധനകൾ കടന്നാണു പ്രണയികളുടെ കൈകളിലെത്തുന്നത്. വലന്റൈൻസ് ഡേ പോലുള്ള ദിനമാണെങ്കിൽ പിന്നെ പറയുകയും വേണ്ട, ലോക വിപണിയിൽ കോടികളുടെ പൂക്കച്ചവടമായിരിക്കും നടക്കുക. വീണ്ടുമൊരു പ്രണയദിനമാണ് കടന്നു പോയത്. പ്രണയത്തോടൊപ്പം പൂക്കൾക്കും വിലയേറിയ ദിവസം. എത്ര കോടിയുടെ പൂക്കളായിരിക്കും ആ ദിനം ലോകമെമ്പാടും വിറ്റു പോയത്? ആരെല്ലാമാണ് ഈ പൂക്കള്‍ വാങ്ങിക്കൂട്ടിയത്? എവിടെനിന്നായിരിക്കും ഈ പൂക്കൾ വിരിഞ്ഞിറങ്ങിയത്? ലോക പൂവിപണിയുടെ കണക്കുകളിലൂടെയും പ്രണയത്തിന്റെ രസതന്ത്രത്തിലൂടെയും ഒരു യാത്ര...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീ ആ പൂവ് എന്ത് ചെയ്തു?

ഏത് പൂവ്?

ADVERTISEMENT

ഞാൻ തന്ന, രക്തനക്ഷത്രം പോലെ കടും ചുവപ്പ് നിറമാർന്ന ആ പൂവ്...?

ഓ അതോ..

ആ അതുതന്നെ.

തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?

ADVERTISEMENT

ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ.

അങ്ങനെ ചെയ്തെങ്കിലെന്ത്?

ഓ ഒന്നുമില്ല. അതെന്റെ ഹൃദയമായിരുന്നു.

ADVERTISEMENT

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിൽ പറയുന്ന പൂവ്, കാമുകന്റെ ഹൃദയം കൂടിയായിരുന്നു. എന്നാൽ ഹൃദയം മാത്രമല്ല, അതിനു കോടികളുടെ വില കൂടി ഉണ്ടെന്നാണു പൂവിപണി പറയുന്നത്. മുറ്റത്തു നട്ടുനനച്ചു വളർത്തി വിരിയിച്ച ചെമ്പനീർപ്പൂവു കൊണ്ടു കാമുക്കിക്കു പിന്നാലെ നടന്ന കാലമൊക്കെ പോയി. ഇന്ന് അതെ‍ാന്നും കിട്ടാനില്ല. പൂക്കളില്ല. അത് അങ്ങ് കൊളംബിയയിൽനിന്നോ നെതർലൻഡ്സിൽനിന്നോ എത്തണം. കാമുകിക്ക്/ കാമുകനു നേരെ നീട്ടുന്ന ആ റോസാ പുഷ്പം എത്രയെത്ര വിമാനം കയറി, എത്രയോ സുരക്ഷാ പരിശോധനകൾ കടന്നാണു പ്രണയികളുടെ കൈകളിലെത്തുന്നത്. വലന്റൈൻസ് ഡേ പോലുള്ള ദിനമാണെങ്കിൽ പിന്നെ പറയുകയും വേണ്ട, ലോക വിപണിയിൽ കോടികളുടെ പൂക്കച്ചവടമായിരിക്കും നടക്കുക. വീണ്ടുമൊരു പ്രണയദിനമാണ് കടന്നു പോയത്. പ്രണയത്തോടൊപ്പം പൂക്കൾക്കും വിലയേറിയ ദിവസം. എത്ര കോടിയുടെ പൂക്കളായിരിക്കും ആ ദിനം ലോകമെമ്പാടും വിറ്റു പോയത്? ആരെല്ലാമാണ് ഈ പൂക്കള്‍ വാങ്ങിക്കൂട്ടിയത്? എവിടെനിന്നായിരിക്കും ഈ പൂക്കൾ വിരിഞ്ഞിറങ്ങിയത്? ലോക പൂവിപണിയുടെ കണക്കുകളിലൂടെയും പ്രണയത്തിന്റെ രസതന്ത്രത്തിലൂടെയും ഒരു യാത്ര...

വലന്റൈൻസ് ഡേയ്ക്ക് അമൃത്‌സറിൽനിന്നുള്ള ദൃശ്യം (Photo by NARINDER NANU / AFP)

∙ പൂ വിരിയും പോലൊരു പ്രണയം

വാക്കുകൾക്കുമപ്പുറമുള്ള പ്രണയമാണ് പൂക്കളിലൂടെ കൈമാറുന്നതത്രെ. പ്രണയത്തിന്റെ അടയാളവും ആത്മാവുമായി പൂക്കളെ കാണുന്നവരാണ് അധികവും. വീർപ്പുമുട്ടുന്ന പ്രണയത്തിന്റെ കാമുകിയായും പൂക്കളെ സങ്കൽപ്പിക്കുന്നവരുണ്ട്. പ്രേമത്തെ ഏഴുത്തുകാർ വാക്കുകൾകെ‍ാണ്ട് അണിയിച്ചെ‍ാരുക്കിവിടുന്നു. അവ ഹൃദയത്തിൽ അരിച്ചരിച്ച് കുടിയേറുമ്പേ‍ാൾ എത്രയെത്ര രാവുകളാണ് ഉറക്കമില്ലാതെയാകുന്നത്. എന്നാൽ, പ്രണയത്തിന്റെ ചൂഴ്ന്നിറങ്ങുന്ന സുഗന്ധമാണ് പൂക്കൾ നൽകുന്നത്. പ്രണയപ്പൂക്കളിൽ കേമം പനിനീർപൂവ് തന്നെ. പ്രണയം എത്രതന്നെ മാറിയെന്നുപറഞ്ഞാലും ആ വാക്കുകൾക്ക്, നീട്ടുന്ന പൂവുകൾക്ക് വശ്യതയേറെയാണ്. അതുകെ‍ാണ്ടാകാം ഒരു പൂ വിരിയുന്നതുപേ‍ാലെയാണ് പ്രണയമെന്നും പറയുന്നത്.

പേർത്തുമെൻ കണ്ണിൽ നിന്നെപ്പേ‍ാഴും, വീഴുന്ന

നീർത്തുള്ളി പിച്ചകമാകുമെങ്കിൽ

തങ്കമേ, ഞാനെ‍ാരു മാലയായികേ‍ാർത്തതു

നിൻ കരികൂന്തലിൽച്ചാർത്തിയേനെ– മഹാകവി ഉള്ളൂരിന്റെ വരികളിൽ പ്രണയം പൂക്കളായും പൂമാലയായുമായി വിരിയുന്നു. എന്നാൽ കവികളുടെയും കഥാകാരന്മാരുടെയും പ്രണയവാക്കുകളല്ല, അതിലേറെ വിലയേറിയ പൂവുകളാണ് ഇപ്പേ‍ാൾ പ്രണയദിനത്തിൽ മാത്രം ലേ‍ാകമെങ്ങും വിറ്റഴിയുന്നത്. പ്രണയത്തിന്റെ നനുത്ത സ്പർശമെ‍ാന്നും ഇവിടെയില്ല. പകരം, വൻ കച്ചവടത്തിന്റെ ഒരുനാൾ മാത്രമാണ് ലേ‍ാക പൂവിപണിയിൽ പ്രണയദിനം. 

∙ പൂക്കൾ, പനിനീർപ്പൂക്കൾ...

പ്രേമത്തിൽ വിലപേശൽ ഇല്ലെന്നാണ് സാധാരണ സങ്കൽപ്പമെങ്കിൽ ഇവിടെ അതുമാത്രമേയുള്ളൂവന്നാണ് കച്ചവടത്തിന്റെ ഏകദേശകണക്കുകൾ വ്യക്തമാക്കുന്നത്. ആ ദിനം വലിയ ആഘേ‍ാഷമാക്കിമാറ്റുന്ന അമേരിക്കയിൽ മാത്രം അന്ന് 400 കേ‍ാടി രൂപയുടെ പനിനീർപൂക്കൾ വിൽക്കപ്പെടുന്നതായാണ് ഒടുവിലത്തെ കണക്ക്. പൂക്കളെല്ലാം അമേരിക്കയിൽ നട്ടുനനച്ചുവളർത്തുന്നതുമല്ല ,നെതർലൻഡ്സിൽ നിന്നും കെ‍ാളംമ്പിയ, ഇക്വഡോർ, കെനിയ എന്നിവിടങ്ങളിൽനിന്നുമാണ് അവ പ്രധാനമായും എത്തുന്നത്. അവരെ സംബന്ധിച്ചു മികച്ച കച്ചവടദിനമാണ് ലേ‍ാക പ്രണയദിനം. ലോകത്ത് ഏറ്റവും കൂടുതൽ പൂക്കൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് നെതർലൻഡ്സ്. രണ്ടാം സ്ഥാനം കൊളംബിയ്ക്കാണ്. കൊളംബിയയുടെ പ്രധാന ഉൽപന്നമാകട്ടെ പ്രണയത്തിന്റെ ചേതേ‍ാഹര അടയാളമായി എക്കാലത്തും വിശേഷിപ്പിക്കപ്പെടുന്ന പനിനീർപ്പൂക്കളും. ആ രാജ്യത്തിന്റെ പൂക്കച്ചവടത്തിന്റെ എൺപതു ശതമാനവും വലന്റൈൻസ് ഡേ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നുകൂടി ഒ‍ാർമിക്കണം.

യുഎസിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പൂത്തണ്ടുകൾ പരിശോധിക്കുന്ന കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ അഗ്രികൾചർ സ്പെഷലിസ്റ്റുകൾ. (Photo by Joe Raedle/Getty Images/AFP)

പുതിയ ലേ‍ാകത്തെചില ആസൂത്രിത പ്രണയങ്ങൾ പേ‍ാലെയാണ് ഈ പനിനീർപൂവിപണിയുടെ തന്ത്രങ്ങളുമെന്ന് അതേക്കുറിച്ച് നിരീക്ഷിക്കുന്നവർ പറയുന്നു. അതിനായി ശാസ്ത്രീയമായ കേന്ദ്രീകൃത കൃഷിയും പരിപാലനവുമാണ് നടപ്പാക്കുന്നത്. തുടക്കം ഒന്നുപാളിയാൽ, പിഴച്ചാൽ പൂക്കൾ ഉണ്ടാകുന്നത് ഒരുദിവസം വൈകും. അതേ‍ാടെ, മുഴുവൻ പ്രണയവിപണിയും നഷ്ടപ്പെടും. പക്ഷേ, അങ്ങനെയെ‍ാന്നും സംഭവിക്കുന്നില്ല ഇവിടെ. കാരണം ഒരിടത്തുമില്ല അപാതകൾ എന്ന് ഉറപ്പുവരുത്തുന്നതാണ് സംവിധാനം. പനിനീർപൂകൃഷിക്ക് കൃത്യമായ ഉൽപാദന, പരിപാലന ചട്ടങ്ങളും വ്യവസ്ഥകളും കർശനമാണ്. ഇതുവരെ അതിൽ കടുകിട മാറ്റമില്ലാത്തതിനാൽ ലക്ഷക്കണക്കിന് പനിനീർപൂവുകളാണ് ഇത്തവണയും കെ‍ാളംബിയയിൽനിന്ന് പ്രണയാഘേ‍ാഷത്തിന് എത്തിയത്.

വലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14ന് വിപണിയിൽ എത്തുന്ന വിധത്തിൽ പനിനീർ പൂക്കൾ ഉണ്ടാകണമെങ്കിൽ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഏതൊക്കെ തരത്തിൽ കമ്പുകൾ തയാറാക്കണം എന്നതാണ് അതിലൊന്ന്. എത്ര വളവും വെള്ളവും വേണം, നിഴലും വെയിലും എത്ര അളവിൽ എപ്പേ‍ാഴെ‍ാക്കെ നൽകണം എന്നീ കാര്യങ്ങളിലും വ്യക്തത വേണം. ഇതിനെക്കുറിച്ചെല്ലാം ബന്ധപ്പെട്ട രാജ്യങ്ങളിലെ ഹേ‍ാർട്ടി കൾച്ചർ വിഭാഗത്തിന് കൃത്യമായ ധാരണയുണ്ട്. അതിൽ, മണിക്കൂറുകൾ വൈകിയാൽ പേ‍ാലും ചെടി കിളിർത്ത് മെ‍ാട്ടാകുന്നതിനെയും വിരിയലിനെയും ബാധിച്ചേക്കാമെന്ന നിഗമനത്തിലാണ് ഒരേ‍ാ പ്രവൃത്തിയും നടത്തുക. 

∙ പ്രണയം പറക്കും വിമാനത്തിലേറി...

എലൈറ്റ് കമ്പനിയാണ് കൊളംബിയയിലെ വലിയ പനിനീർപൂ ഉൽപാദകർ. പുൽമേടുകളിൽ പൂക്കൃഷിക്കായി 1200 ഹെക്ടർ സ്ഥലത്ത് അവർ പോളിഹൗസുകൾ നിർമിച്ചിട്ടുണ്ട്. ഇവിടെ സാധാരണ സമയത്ത് ഏതാണ്ട് 16,000 ജീവനക്കാരുണ്ടെന്നാണ് റിപ്പേ‍ാർട്ടുകൾ. പ്രണയദിന വിളവെടുപ്പിനു മാത്രം 24,000 ജീവനക്കാരെം നിയമിക്കുന്നു. പ്രണയദിനത്തിന് മൂന്നാഴ്ച മുൻപ് പൂവിറുക്കൽ ആരംഭിക്കും. അവ അമേരിക്കയടക്കമുളള രാജ്യങ്ങളിലേയ്ക്ക് എത്തിക്കാൻ കൊളംബിയയുടെ തലസ്ഥാനമായ ബോഗോട്ടയിൽനിന്നു 650ഓളം കാർഗോ ഫ്ലൈറ്റുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഒരു ബോയിങ് 747 കാർഗോ വിമാനത്തിൽ ഏതാണ്ട് 20 ലക്ഷം പൂത്തണ്ടുകൾ കയറ്റാമെന്നാണ് കണക്ക്. 

ഒരേ‍ാ തണ്ടുകളിലെയും മുള്ളുകൾ നീക്കം ചെയ്ത്, മിനുക്കിയും തരംതിരിച്ചും കമിതാക്കൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഓരോ പൂക്കളും ഒരുക്കുന്നത്. തുടർന്ന് നിശ്ചിത എണ്ണം പൂവുകൾ കെട്ടുകളാക്കി പായ്ക്ക് ചെയ്യും. നിശ്ചിത ഊഷ്മാവിൽ ശീതീകരിച്ച വിമാനത്തിലാണ് ഇവ കയറ്റിവിടുക. പ്രണയദിനത്തിന് നാലുദിവസം മുൻപുതന്നെ വിവിധ രാജ്യങ്ങളിലേക്ക് പൂക്കളുടെ യാത്ര ആരംഭിക്കും. പായ്ക്കറ്റിലാക്കുന്ന സ്ഥലം മുതൽ മുതൽ അമേരിക്കയിലെ ചെറുകിട വിൽപനശാല വരെ നീളുന്ന ‘കുളിർ’ ശൃംഖലയിലൂടെ കടന്നാണ് പ്രണയജേ‍ാടികളുടെ കൈകളിൽ ഓരോ പനിനീർ പൂവും എത്തുന്നത്. 

പൂവിന്റെ നിറത്തിലും എടുപ്പിലുമുണ്ടാകുന്ന ഏതു ചെറിയ മാറ്റവും പ്രണയജേ‍ാടികളുടെ മനസ്സിനെ ബാധിക്കുമെന്ന വിചാരം സദാസമയം വിപണി നിയന്ത്രിക്കുന്നവർക്കുണ്ട്. അതിനാൽ പേ‍ാളിഹൗസുകൾ മുതൽ വിമാനത്താവളം വരെ എത്തിക്കാൻ തടസ്സങ്ങളില്ലെന്നു നേരത്തേ ഉറപ്പാക്കും. ലഹരിവസ്തുക്കളുടെ നിർമാണത്തിനും കടത്തിനും ഉപയേ‍ാഗത്തിനും ലേ‍ാകത്ത് കുപ്രസിദ്ധിയാർജിച്ച രാജ്യമാണ് കൊളംബിയ എന്നുകൂടി ഈ സന്ദർഭത്തിൽ ഒ‍ാർമിക്കണം. അതിനാൽ പനിനീർപൂക്കളുടെ ഒരേ‍ാ പെട്ടിയും കർശനമായ പരിശോധനയിലൂടെയാണു കടന്നുപോകുന്നത്. ലഹരിമരുന്നു പരിശേ‍ാധനയ്ക്കുളള ശക്തിയേറിയ സ്കാനറുകൾ വരെ ഇതിനായി ഉപയോഗിക്കും.

കാര്യമായ മാറ്റങ്ങളില്ലാത്ത കലാവസ്ഥയാണ് കെ‍ാളംബിയയിൽ പനിനീർപൂക്കൃഷി വലിയ തേ‍ാതിൽ പുഷ്പിക്കാനുള്ള പ്രധാന കാരണം. യേ‍ാജിച്ച ഊഷ്മാവ്, നല്ല സൂര്യപ്രകാശം, നൈപുണ്യമുളള തൊഴിലാളികൾ എന്നിവയും രാജ്യത്തിന്റെ മുതൽകൂട്ടാണ്. പുഷ്പക്കൃഷിയും കയറ്റുമതിയും പരേ‍ാക്ഷമായും പ്രത്യക്ഷമായും ആയിരങ്ങൾക്കാണ് തെ‍ാഴിൽ നൽകുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ കൊളംബിയ, ഇക്വഡോർ, ബൊളീവിയ, പെറു എന്നീ രാജ്യങ്ങളുമായി ഒപ്പുവച്ച കരാറനുസരിച്ച് കാർഷിക ഉൽപന്നങ്ങൾ നികുതി നൽകാതെ അമേരിക്കയിൽ എത്തിക്കാനാകുമെന്നതും ഈ രാഷ്ട്രങ്ങളെ സംബന്ധിച്ചു വലിയ നേട്ടമായാണ്. 

∙ അത്ര സുഗന്ധപൂരിതമല്ല ഈ വിവരം

എന്നാൽ പനിനീർപ്പൂക്കളോട് ‘പ്രണയ’മില്ലാത്ത ചിലരും ഉണ്ട്. അവർ അതിന് കൃത്യമായ കാരണവും നിരത്തുന്നുണ്ട്. കമിതാക്കൾ പ്രണയദിനം ആഘോഷിക്കുമ്പോൾ, പൂക്കൾ ഉൽപാദിപ്പിക്കാനും അത് എത്തിക്കാനുമുളള പ്രത്യേക സംവിധാനങ്ങളിലൂടെ അന്തരീക്ഷത്തിലേക്ക് അനിയന്ത്രിതമായി കാർബൺ എത്തുമെന്നതാണ് അവരുടെ വാദം. ‘സ്ലേ‍ാ ഫ്ലവേഴ്‌സ് മൂവ്മെന്റ്’ പോലുള്ള നീക്കങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. പുഷ്പക്കൃഷിക്കു വേണ്ടി അനിയന്ത്രിതമായി ഊറ്റുന്ന ഭൂഗർഭജലത്തിന്റെയും വിമാനങ്ങളിൽനിന്നു പുറന്തളളുന്ന കാർബണിന്റെയും ഉൾപ്പെടെ കണക്കുകൾ നിരത്തിയാണ് അവരുടെ വാദങ്ങൾ. പ്രണയേ‍ാപഹാരമായി വിമാനത്തിൽ എത്തുന്ന പൂക്കൾ കൈമാറേണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെ നിലപാട്. പകരം പ്രാദേശികമായി കർഷകർ കൃഷി ചെയ്യുന്ന പൂക്കൾ പ്രചരിപ്പിക്കാനാണ് ശ്രമം.

2007ൽ യുഎസില്‍ പുറത്തിറങ്ങിയ ‘ഫ്ലവർ കോൺഫിഡൻഷ്യൽ: ദ് ഗുഡ്, ദ് ബാഡ് ആൻഡ് ദ് ബ്യൂട്ടിഫുൾ’ എന്ന പുസ്തകമാണ് പൂവിപണിയുമായി ബന്ധപ്പെട്ട അപ്രിയ സത്യങ്ങൾ ലോകത്തിനു മുന്നിലെത്തിച്ചത്. എമി സ്റ്റുവാർട്ട് എഴുതിയ പുസ്തകത്തില്‍, പൂവിപണിയിൽ വ്യാപകമായി നടക്കുന്ന ജനിതക എന്‍ജിനീയറിങ്ങിനെപ്പറ്റിയും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെപ്പറ്റിയുമെല്ലാം വ്യക്തമാക്കിയിരുന്നു. ഒപ്പം കൃഷിയിലൂടെ സൃഷ്ടിക്കപ്പെടുന്ന മലിനീകരണവും പരാമർശിക്കപ്പെട്ടു. യുഎസിലെ വിപണിയിലേക്ക് വിലകുറഞ്ഞ പൂക്കൾ എത്തുന്നതിന്റെ പ്രശ്നങ്ങളും വ്യക്തമാക്കി.

യുഎസിൽ മാത്രം പ്രതിവർഷം 700–800 കോടി ഡോളറാണ് പൂത്തണ്ടുകൾക്കു വേണ്ടി (cut flowers) ചെലവാക്കുന്നത്. (57,000-66,000 കോടി രൂപ വരെ) ഈ പൂക്കളിൽ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. കൊളംബിയ, ഇക്വഡോർ, കോസ്റ്ററിക്ക, മെക്സിക്കോ, നെതർലൻഡ്സ്, പെറു, തായ്‌ലൻഡ്, മലേഷ്യ, ചിലെ, ഇറ്റലി, കെനിയ, ഇസ്രയേൽ, സ്പെയിൻ, ഇത്യോപ്യ, വിയറ്റ്നാം, ബ്രസീൽ, ഫ്രാൻസ്, സിംബാംബ്‌വെ എന്നിവിടങ്ങളിൽനിന്നു തുടങ്ങി ഇന്ത്യയിൽനിന്നു വരെ പൂക്കളെത്തുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന ഏകദേശം 560 കോടി പൂത്തണ്ടുകളാണ് പ്രതിവർഷം യുഎസിൽ വിറ്റു പോകുന്നത്. ഇത് ഒഴിവാക്കി പകരം പ്രാദേശിക കർഷകരെ സഹായിക്കുന്ന നിലപാടാണ് യുഎസിന്റെ ഭാഗത്തുനിന്നു വേണ്ടതെന്നാണ് ‘സ്ലേ‍ാ ഫ്ലവേഴ്‌സ് മൂവ്മെന്റി’ന്റെ ഉൾപ്പെടെ ആവശ്യം. പക്ഷേ ഇറക്കുമതി ചെയ്യുന്നതാണെങ്കിലും അല്ലെങ്കിലും, പൂക്കളോടുള്ള നമ്മുടെ പ്രണയം എന്നവസാനിക്കാനാണ്...!

(വിവരങ്ങൾക്ക് കടപ്പാട്: പ്രമേ‍ാദ് മാധവൻ, അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ, അഗ്‌മാർക്ക് ലാബ്, ആലപ്പുഴ)

English Summary: The Real Story Behind the World Cut Flower Trade