ആണും പെണ്ണും തമ്മിൽ മാത്രമേ പ്രണയവും രതിയും പാടുള്ളൂവെന്ന പൊതുബോധം ശക്തമായ ഒരു ലോകം. അതിനാൽത്തന്നെ, ഭിന്നലൈംഗിക ബോധമുള്ളമുള്ളവരെ പരിവർത്തന ചികിത്സയ്ക്കു (കൺവെർഷർ തെറപ്പി) വിധേയമാക്കാൻ കുടുംബങ്ങൾ ഉൾപ്പെടെ പ്രേരിപ്പിക്കപ്പെടുന്നു. എന്നാൽ അത്തരത്തിൽ പരിവർത്തനത്തിനു ശ്രമിക്കുന്നവരോട് മെഡിക്കൽ ലോകം

ആണും പെണ്ണും തമ്മിൽ മാത്രമേ പ്രണയവും രതിയും പാടുള്ളൂവെന്ന പൊതുബോധം ശക്തമായ ഒരു ലോകം. അതിനാൽത്തന്നെ, ഭിന്നലൈംഗിക ബോധമുള്ളമുള്ളവരെ പരിവർത്തന ചികിത്സയ്ക്കു (കൺവെർഷർ തെറപ്പി) വിധേയമാക്കാൻ കുടുംബങ്ങൾ ഉൾപ്പെടെ പ്രേരിപ്പിക്കപ്പെടുന്നു. എന്നാൽ അത്തരത്തിൽ പരിവർത്തനത്തിനു ശ്രമിക്കുന്നവരോട് മെഡിക്കൽ ലോകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആണും പെണ്ണും തമ്മിൽ മാത്രമേ പ്രണയവും രതിയും പാടുള്ളൂവെന്ന പൊതുബോധം ശക്തമായ ഒരു ലോകം. അതിനാൽത്തന്നെ, ഭിന്നലൈംഗിക ബോധമുള്ളമുള്ളവരെ പരിവർത്തന ചികിത്സയ്ക്കു (കൺവെർഷർ തെറപ്പി) വിധേയമാക്കാൻ കുടുംബങ്ങൾ ഉൾപ്പെടെ പ്രേരിപ്പിക്കപ്പെടുന്നു. എന്നാൽ അത്തരത്തിൽ പരിവർത്തനത്തിനു ശ്രമിക്കുന്നവരോട് മെഡിക്കൽ ലോകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആണും പെണ്ണും തമ്മിൽ മാത്രമേ പ്രണയവും രതിയും പാടുള്ളൂവെന്ന പൊതുബോധം ശക്തമായ ഒരു ലോകം. അതിനാൽത്തന്നെ, ഭിന്നലൈംഗിക ബോധമുള്ളമുള്ളവരെ പരിവർത്തന ചികിത്സയ്ക്കു (കൺവെർഷർ തെറപ്പി) വിധേയമാക്കാൻ കുടുംബങ്ങൾ ഉൾപ്പെടെ പ്രേരിപ്പിക്കപ്പെടുന്നു. എന്നാൽ അത്തരത്തിൽ പരിവർത്തനത്തിനു ശ്രമിക്കുന്നവരോട് മെഡിക്കൽ ലോകം എന്താണു ചെയ്യുന്നത്? തെറപ്പിയുടെ ഭാഗമായി പ്രാർഥന മുതൽ മർദനം വരെ നടക്കുന്നുണ്ട്. 

കൺ‍വെർഷൻ തെറപ്പിയെക്കുറിച്ചു പഠനം നടത്തിയ ഡോ.ശ്രേയ മറിയം സലിം.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം നടത്തിയ സർവേയാണു ഈ മേഖലയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇപ്പോൾ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. കൺവെർഷൻ തെറപ്പിയെക്കുറിച്ചു രാജ്യത്ത് ആദ്യമായി നടക്കുന്ന ഔദ്യോഗികമായി നടക്കുന്ന പഠനം വെളിപ്പെടുത്തുന്നതു ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ. 

ADVERTISEMENT

ഡോ.ശ്രേയ മറിയം സലിം, അസി.പ്രഫസർ ഡോ.ലാൽ ചന്ദ് അനിലാൽ, റിട്ട.പ്രഫസർ അനിൽ പ്രഭാകർ എന്നിവർ നടത്തിയ പഠനം രാജ്യാന്തര പ്രസിദ്ധീകരണമായ ‘ജേണൽ ഓഫ് ഹോമോസെക്‌ഷ്വാലിറ്റി’യിൽ പ്രസിദ്ധീകരിച്ചു. 

 

∙ സർവേയിലെ വെളിപ്പെടുത്തലുകൾ.

Representative image. Photo Credit: Dalay Betancort/istockphoto.com

 

ADVERTISEMENT

ലിംഗ–ലൈംഗിക ന്യൂനപക്ഷങ്ങളിൽ (എൽജിബിടിക്യു പ്ലസ്) 45 ശതമാനം പേരും പരിവർത്തന ചികിത്സയ്ക്കു (കൺവെർഷൻ തെറപ്പി) വിധേയരാക്കപ്പെടുന്നുവെന്നാണ് സർവേയിലെ വെളിപ്പെടുത്തൽ. ഈ ചികിത്സ നടത്തുന്നവരിൽ 30 ശതമാനവും ഡോക്ടർമാർ. സ്വവർഗാനുരാഗികൾ മുതൽ എല്ലാവിധ ഭിന്ന ലൈംഗിക വിഭാഗത്തിൽ ഉൾപ്പെട്ടവരും തെറപ്പിക്കു വിധേയരാകുന്നുണ്ട്. പലരെയും ബന്ധുക്കൾ സമ്മർദം ചെലുത്തിയാണു തെറപ്പിക്കു വിധേയമാക്കുന്നത്. തെറപ്പിയിലൂടെ കടന്നുപോയ 60% പേരും മാനസിക സമ്മർദത്തിലാകുന്നുണ്ടെന്നാണു കണ്ടെത്തൽ. 

സർവേയിൽ പങ്കെടുത്ത നല്ലൊരു ഭാഗം ആളുകളും 5 തവണ വരെ തെറപ്പിക്കു വിധേയരായിട്ടുണ്ട്. ഇവിടെ 45% പേരെ കൺവെർഷൻ തെറപ്പിക്ക് വിധേയരാക്കിയെങ്കിൽ കാനഡയിൽ 3.5%, അമേരിക്കയിൽ 7%, യുകെയിൽ 2.9% എന്നിങ്ങനെയാണു നിരക്ക്. വികസിത രാജ്യങ്ങളിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കുമേൽ മതത്തിന്റെ വേട്ടയാടലുകളും കുടുംബങ്ങളുടെ ദുരഭിമാന ചാപ്പ കുത്തലുമൊക്കെ കുറവാണ്. തെറപ്പിയിൽ കാനഡ മൊത്തത്തിൽ 3.5% ആണെങ്കിലും അതേ രാജ്യത്തുതന്നെ, മതത്തിന്റെ സ്വാധീനം ശക്തമായ ഒരു പ്രദേശത്ത് തെറപ്പി നിരക്ക് 73% ആണെന്നു കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക കാഴ്ചപ്പാടി‍ൽ മതത്തിന്റെ കർശനമായ ഇടപെടലാണ് ഇതു വ്യക്തമാക്കുന്നത്.

 

Representative image. Photo Credit: panaramka/istockphoto.com

∙ ഇത്രയും പേർ തെറപ്പിക്കു വിധേയരാകുന്നോ? ഞെട്ടിക്കുന്ന കണക്ക്.

ADVERTISEMENT

 

ചരിത്രാതീത കാലം മുതൽ കൺവെർഷൻ തെറപ്പി നടക്കുന്നുണ്ടെന്നും ഇന്ത്യയിൽ അത് എത്രത്തോളം ഉണ്ടെന്നു പഠിക്കാനാണു ഞങ്ങൾ ശ്രമിച്ചതെന്നു ഡോ. ശ്രേയ മറിയം സലിം പറഞ്ഞു. ‘ലൈംഗിക ന്യൂനപക്ഷങ്ങളിൽ 45%– പേർ ഇത്തരം ക്രൂരാനുഭവങ്ങൾ നേരിടേണ്ടവരുന്നെന്നു പഠനം കഴിയുന്നതുവരെ ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇതു വലിയ കണക്കാണ്. തെറപ്പിക്കു വിധേയരാകുന്നവരുടെ മാനസീകാവസ്ഥയേക്കാൾ അവരുടെ തോത് ഉയർന്നുവരുന്നതിൽ ഞങ്ങളുടെ പഠനം കേന്ദ്രീകരിച്ചു.

ലൈംഗിക ന്യൂനപക്ഷം എന്നതിനേക്കാൾ ലിംഗ ലൈംഗിക ന്യൂനപക്ഷം എന്ന പ്രയോഗമാണു കൂടുതൽ ഉചിതമെന്നാണു കരുതുന്നത്. വൈകാരിക തലങ്ങളെ അടിച്ചമർത്താതെ അവർക്കു ശാസ്ത്രീയ ബോധം നൽകണം. വ്യത്യാസങ്ങളാണുള്ളതെന്നും വൈകല്യമല്ലെന്നുമുള്ള ബോധവത്കരമാണു വേണ്ടത്. എൽജിപിടി ക്യു പ്ലസ് വിഭാഗത്തിൽ ഉള്ളവർ കൺവെർഷൻ തെറപ്പിയിൽ വീഴാതെ തങ്ങളുടെ മനോനിലയെ അഭിസംബോധന ചെയ്യുന്നവരിലേക്ക് എത്തുക. അത്തരം ആശ്വാസ, മാർഗനിർദേശ കേന്ദ്രങ്ങൾ കേരളത്തിലും വികസിച്ചുവരുന്നുണ്ട്’– ഡോ ശ്രേയയുടെ വാക്കുകൾ.

 

കൺ‍വെർഷൻ തെറപ്പിയെക്കുറിച്ചു പഠനം നടത്തിയ റിട്ട.പ്രഫസർ അനിൽ പ്രഭാകർ, അസി.പ്രഫസർ ഡോ.ലാൽചന്ദ് അനിലാൽ.

∙ തെറപ്പിയുടെ മറവിൽ നടക്കുന്ന ക്രൂരതകൾ

 

മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം നടത്തിയതു സർവേ മാത്രമാണ്. അതിലെ കണക്കുകൾ തന്നെ അധികാരികളുടെ കണ്ണു തുറപ്പിക്കാൻ ധാരാളം. മതവും സമൂഹവും നിർണയിച്ച ലൈംഗിക സദാചാരം പാലിക്കുന്നതിനുവേണ്ടി കുടുംബങ്ങൾ ചെയ്യുന്ന ക്രൂരതകളെക്കുറിച്ച് ഇനിയും വേണ്ടത്ര പഠനം സർക്കാർ തലത്തിൽ നടത്തിയിട്ടില്ല. 

Representative image. Photo Credit: Ladanifer /istockphoto.com

തെറപ്പിയുടെ ക്രൂരമായ വശങ്ങളെക്കുറിച്ചു സൈക്യാട്രി ഡോക്ടർമാർക്ക് അറിയാം. പീഡന മുറകളും പിന്നീട് ഉണ്ടാകുന്ന മാനസിക സമ്മർദവുമൊക്കെ പല തലങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ. 

പൊലീസ് സ്റ്റേഷനുകളിൽ പരാതിയായും സൈക്കോളജിസ്റ്റുകൾക്കു മുന്നിൽ വെളിപ്പെടുത്തലുകളായും എത്രയെത്ര തെളിവുകൾ വന്നിട്ടുണ്ട്. പക്ഷേ, അവയ്ക്കൊക്കെ ചെവി കൊടുക്കാനോ അതിനെതിരെ ശബ്ദിക്കാനോ സർക്കാർ തലത്തിൽ ഏകീകൃത സംവിധാനങ്ങൾ കാര്യക്ഷമമല്ല. തെറപ്പിക്കു വിധേയരാകുന്നവരിൽ 60% കടുത്ത മാനസിക സമ്മർദം നേരിടുന്നുവെന്നു പറയുമ്പോൾ തന്നെ പീഡനത്തിന്റെ രൂക്ഷത തിരിച്ചറിയാവുന്നതേയുള്ളൂ. 

കൺവെർഷൻ തെറപ്പിയുടെ ഭാഗമായി ഇലക്ട്രിക് ഷോക്ക് മുതൽ പലതരം അശാസ്ത്രീയ ചികിത്സകൾ നടക്കുന്നുണ്ട്. ചില ചികിത്സകളിൽ ഗുളിക കൊടുത്തു ഛർദിപ്പിക്കും. ചിലർ സാരോപദേശമാണെങ്കിൽ മറ്റു ചിലർ മർദനമുറകളാണു സ്വീകരിക്കുന്നത്. വീട്ടുകാരിൽനിന്നു വൻ തുക വാങ്ങിയ ശേഷമാണു ലൈംഗിക ന്യൂനപക്ഷങ്ങളിൽ പെട്ടവരെ പലവിധ പീഡനങ്ങൾക്ക് ഇരയാക്കുന്നത്. ചികിത്സ വിജയിക്കില്ലെന്നു മാത്രമല്ല, ഇതിനു വിധേയമാകുന്നവർ കടുത്ത മാനസിക സമ്മർദത്തിന് അടിപ്പെടുകയും ചെയ്യും. അതിൽനിന്നു മോചനം നേടാനായിരിക്കും അടുത്ത ചികിത്സകൾ. 

സാമൂഹികമായ ഒറ്റപ്പെടലുകൾ ഭയന്നാണു ലൈംഗിക ന്യൂനപക്ഷമായവരെ കുടുംബാംഗങ്ങൾ നിർബന്ധിപ്പിച്ച് തെറപ്പിക്കു വിധേയമാക്കുന്നത്. കൗൺസലിങ്, പ്രാർഥന, മരുന്ന്, വൈകാരികമായ ഭീഷണികൾ, ഹോർമോൺ ചികിത്സ എന്നിവയെല്ലാം തെറപ്പിയുടെ ഭാഗമായി നടക്കുന്നുണ്ട്. ഇതിനൊന്നും ശാസ്ത്രീയമായ പിന്തുണയോ നിയമപരമായ അംഗീകാരമോ ഇല്ല. ഡോക്ടർമാർ കൺവെർഷൻ തെറപ്പി നടത്തരുതെന്ന് നാഷനൽ മെഡിക്കൽ കൗൺസിൽ 2022 സെപ്റ്റംബർ 4ന് ഉത്തരവും ഇറക്കിയിട്ടുണ്ട്. എന്നിട്ടും ഡോക്ടർമാർ ആ ജോലി തുടരുന്നുവെന്നാണു പഠനം വെളിപ്പെടുത്തുന്നത്.

 

∙ സൈക്യാട്രിക് സൊസൈറ്റി അന്നു പറഞ്ഞത്?

 

സ്വവർഗ ലൈംഗികത ഒരു രോഗമല്ലെന്നും അങ്ങനെ കണക്കാക്കി ചികിത്സകൾ അടിച്ചേൽപ്പിക്കരുതെന്നും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി 2018ൽ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗിക ചായ്‌വ് (sexual orientation) മാറ്റുന്നതിനു വ്യക്തിഗത സൈക്കോ തെറപ്പി, വിരക്തി സൃഷ്ടിക്കൽ പോലുള്ള പെരുമാറ്റ ചികിത്സകൾ, ഹിപ്നോതെറപ്പി, ഗ്രൂപ്പ് തെറപ്പികൾ, ഫാർമക്കോതെറപ്പി, ഇസിടി/ഷോക്ക് തെറപ്പി പോലുള്ള ശാരീരിക ചികിത്സാ രീതികൾ ഡോക്ടർമാർ നടത്തരുത്. ലൈംഗിക ചായ്‌വ് മാറ്റുമെന്നത്, അത്തരം ഓറിയന്റേഷനുകൾ രോഗങ്ങളാണെന്ന തെറ്റായ ധാരണയിലാണ്. ഒരു വ്യക്തിയുടെ ലൈംഗിക ചായ്‌വ് മാറ്റിയെടുക്കാൻ ചെയ്യുന്ന ശ്രമങ്ങൾ ഏതെങ്കിലും വിധത്തിൽ വിജയിക്കുമെന്നതിനു ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഇതെല്ലാം നിലനിൽക്കെയാണു കൺവെർഷൻ തെറപ്പി നടത്തുന്നവരിൽ 30% പേർ ഡോക്ടർമാർ ആണെന്ന കണക്കു പുറത്തുവരുന്നത്.

 

 

∙ എൽജിബിടിക്യു പ്ലസ് ആരൊക്കെ?

 

എൽജിബിടിക്യൂ പ്ലസ് കമ്യൂണിറ്റിയിൽ പലവിധ ലിംഗ–ലൈംഗിക ന്യൂനപക്ഷങ്ങൾ ഉണ്ട്. ഈ ചുരുക്കെഴുത്തിൽ മാത്രമായി കൃത്യമായി ഈ വിഭാഗത്തെ അടയാളപ്പെടുത്താൻ സാധിക്കില്ല. ലൈംഗികതയെ വിവിധ തലങ്ങളിൽ കാണുന്ന ഒട്ടേറെ വിഭാഗങ്ങളുണ്ട്. അതാണ് അവസാനത്തെ പ്ലസ് സൂചിപ്പിക്കുന്നത്. 

∙ എൽ (ലെസ്ബിയൻ): സ്ത്രീകൾക്ക് സ്ത്രീകളോട് ശാരീരികമായും മാനസികമായും പ്രണയം.

∙ ജി (ഗേ): പുരുഷനു പുരുഷനോടു ശാരീരകമായും മാനസികമായും പ്രണയം.

∙ ബി (ബൈ സെക്‌ഷ്വൽ) സ്ത്രീക്ക് സ്ത്രീയോടും പുരുഷനോടും പുരുഷനു സ്ത്രീയോടും പുരുഷനോടും പ്രണയം.

∙ ടി (ട്രാൻസ്ജെൻഡർ): ട്രാൻസ്മെനും ട്രാൻസ് വുമണും ഉണ്ട് ഈ ഗ്രൂപ്പിൽ.

∙ ക്യു (ക്വിയർ): തങ്ങളുടെ ലിംഗ താൽപര്യം വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർ.

 

English Summary: The Dangerous Side of Conversion Therapy for LGBTQ Plus in India