റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ മരണത്തോട് അനുബന്ധിച്ചുള്ള അനുശോചന യോഗം മറീന കടൽക്കരയ്ക്കടുത്തുള്ള വേദിയിൽ ചേരുകയാണ്. 1953 മാർച്ച് 1ന് നടന്ന ആ യോഗത്തിൽ, ഡിഎംകെ തലവനായിരുന്ന എം.കരുണാനിധിയായിരുന്നു പ്രധാന താരം. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ സഹായികളിലൊരാൾ പേപ്പറിൽ എഴുതിയ ചെറിയ കുറിപ്പു കൈമാറി. അദ്ദേഹം ഒരു ആൺ കുഞ്ഞിന്റെ പിതാവായെന്നായിരുന്നു സന്ദേശം. അതേ വേദിയി‍ൽ തന്നെ ആ സന്തോഷ വാർത്ത പ്രഖ്യാപിച്ച കരുണാനിധി മകനു സ്റ്റാലിനെന്നും പേരിട്ടു. അയ്യാദുരൈ എന്നു പേരിടാനായിരുന്നു മുൻപ് ആലോചനയെങ്കിലും ജോസഫ് സ്റ്റാലിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരുന്ന കരുണാനിധി മറ്റൊരു ആലോചനയ്ക്ക് ഇട നൽകാതെ മകനെ സ്റ്റാലിനെന്നു വിളിക്കുകയായിരുന്നു. ജോസഫ് സ്റ്റാലിന്റെ വിപ്ലവ വീര്യം അതേ മൂർച്ചയോടെ സിരകളിലൊഴുകുന്ന ഒരു നേതാവിന്റെ ജനനം കൂടിയായിരുന്നു ആ ദിനം സംഭവിച്ചത്. മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം.കെ.സ്റ്റാലിൻ സപ്തതിയിലേക്കു കടക്കുമ്പോൾ ഇതുവരെ കടന്നു വന്ന പാതകളൊന്നും പൂ വിരിച്ചവയായിരുന്നില്ല. നാടകങ്ങളിലൂടെ പേരെടുത്ത, ജയിലിൽ അതിക്രൂര പീഢനങ്ങൾ നേരിടേണ്ടിവന്ന സ്റ്റാലിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. ഒപ്പം തമിഴരെ വിസ്മയിപ്പിച്ച, വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയെക്കുറിച്ചും.

റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ മരണത്തോട് അനുബന്ധിച്ചുള്ള അനുശോചന യോഗം മറീന കടൽക്കരയ്ക്കടുത്തുള്ള വേദിയിൽ ചേരുകയാണ്. 1953 മാർച്ച് 1ന് നടന്ന ആ യോഗത്തിൽ, ഡിഎംകെ തലവനായിരുന്ന എം.കരുണാനിധിയായിരുന്നു പ്രധാന താരം. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ സഹായികളിലൊരാൾ പേപ്പറിൽ എഴുതിയ ചെറിയ കുറിപ്പു കൈമാറി. അദ്ദേഹം ഒരു ആൺ കുഞ്ഞിന്റെ പിതാവായെന്നായിരുന്നു സന്ദേശം. അതേ വേദിയി‍ൽ തന്നെ ആ സന്തോഷ വാർത്ത പ്രഖ്യാപിച്ച കരുണാനിധി മകനു സ്റ്റാലിനെന്നും പേരിട്ടു. അയ്യാദുരൈ എന്നു പേരിടാനായിരുന്നു മുൻപ് ആലോചനയെങ്കിലും ജോസഫ് സ്റ്റാലിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരുന്ന കരുണാനിധി മറ്റൊരു ആലോചനയ്ക്ക് ഇട നൽകാതെ മകനെ സ്റ്റാലിനെന്നു വിളിക്കുകയായിരുന്നു. ജോസഫ് സ്റ്റാലിന്റെ വിപ്ലവ വീര്യം അതേ മൂർച്ചയോടെ സിരകളിലൊഴുകുന്ന ഒരു നേതാവിന്റെ ജനനം കൂടിയായിരുന്നു ആ ദിനം സംഭവിച്ചത്. മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം.കെ.സ്റ്റാലിൻ സപ്തതിയിലേക്കു കടക്കുമ്പോൾ ഇതുവരെ കടന്നു വന്ന പാതകളൊന്നും പൂ വിരിച്ചവയായിരുന്നില്ല. നാടകങ്ങളിലൂടെ പേരെടുത്ത, ജയിലിൽ അതിക്രൂര പീഢനങ്ങൾ നേരിടേണ്ടിവന്ന സ്റ്റാലിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. ഒപ്പം തമിഴരെ വിസ്മയിപ്പിച്ച, വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയെക്കുറിച്ചും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ മരണത്തോട് അനുബന്ധിച്ചുള്ള അനുശോചന യോഗം മറീന കടൽക്കരയ്ക്കടുത്തുള്ള വേദിയിൽ ചേരുകയാണ്. 1953 മാർച്ച് 1ന് നടന്ന ആ യോഗത്തിൽ, ഡിഎംകെ തലവനായിരുന്ന എം.കരുണാനിധിയായിരുന്നു പ്രധാന താരം. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ സഹായികളിലൊരാൾ പേപ്പറിൽ എഴുതിയ ചെറിയ കുറിപ്പു കൈമാറി. അദ്ദേഹം ഒരു ആൺ കുഞ്ഞിന്റെ പിതാവായെന്നായിരുന്നു സന്ദേശം. അതേ വേദിയി‍ൽ തന്നെ ആ സന്തോഷ വാർത്ത പ്രഖ്യാപിച്ച കരുണാനിധി മകനു സ്റ്റാലിനെന്നും പേരിട്ടു. അയ്യാദുരൈ എന്നു പേരിടാനായിരുന്നു മുൻപ് ആലോചനയെങ്കിലും ജോസഫ് സ്റ്റാലിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരുന്ന കരുണാനിധി മറ്റൊരു ആലോചനയ്ക്ക് ഇട നൽകാതെ മകനെ സ്റ്റാലിനെന്നു വിളിക്കുകയായിരുന്നു. ജോസഫ് സ്റ്റാലിന്റെ വിപ്ലവ വീര്യം അതേ മൂർച്ചയോടെ സിരകളിലൊഴുകുന്ന ഒരു നേതാവിന്റെ ജനനം കൂടിയായിരുന്നു ആ ദിനം സംഭവിച്ചത്. മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം.കെ.സ്റ്റാലിൻ സപ്തതിയിലേക്കു കടക്കുമ്പോൾ ഇതുവരെ കടന്നു വന്ന പാതകളൊന്നും പൂ വിരിച്ചവയായിരുന്നില്ല. നാടകങ്ങളിലൂടെ പേരെടുത്ത, ജയിലിൽ അതിക്രൂര പീഢനങ്ങൾ നേരിടേണ്ടിവന്ന സ്റ്റാലിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. ഒപ്പം തമിഴരെ വിസ്മയിപ്പിച്ച, വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയെക്കുറിച്ചും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ മരണത്തോട് അനുബന്ധിച്ചുള്ള അനുശോചന യോഗം മറീന കടൽക്കരയ്ക്കടുത്തുള്ള വേദിയിൽ ചേരുകയാണ്. 1953 മാർച്ച് 1ന് നടന്ന ആ യോഗത്തിൽ, ഡിഎംകെ തലവനായിരുന്ന എം.കരുണാനിധിയായിരുന്നു പ്രധാന താരം. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ സഹായികളിലൊരാൾ പേപ്പറിൽ എഴുതിയ ചെറിയ കുറിപ്പു കൈമാറി. അദ്ദേഹം ഒരു ആൺ കുഞ്ഞിന്റെ പിതാവായെന്നായിരുന്നു സന്ദേശം. അതേ വേദിയി‍ൽ തന്നെ ആ സന്തോഷ വാർത്ത പ്രഖ്യാപിച്ച കരുണാനിധി മകനു സ്റ്റാലിനെന്നും പേരിട്ടു. അയ്യാദുരൈ എന്നു പേരിടാനായിരുന്നു മുൻപ് ആലോചനയെങ്കിലും ജോസഫ് സ്റ്റാലിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരുന്ന കരുണാനിധി മറ്റൊരു ആലോചനയ്ക്ക് ഇട നൽകാതെ മകനെ സ്റ്റാലിനെന്നു വിളിക്കുകയായിരുന്നു. ജോസഫ് സ്റ്റാലിന്റെ വിപ്ലവ വീര്യം അതേ മൂർച്ചയോടെ സിരകളിലൊഴുകുന്ന ഒരു നേതാവിന്റെ ജനനം കൂടിയായിരുന്നു ആ ദിനം സംഭവിച്ചത്. മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം.കെ.സ്റ്റാലിൻ സപ്തതിയിലേക്കു കടക്കുമ്പോൾ ഇതുവരെ കടന്നു വന്ന പാതകളൊന്നും പൂ വിരിച്ചവയായിരുന്നില്ല. നാടകങ്ങളിലൂടെ പേരെടുത്ത, ജയിലിൽ അതിക്രൂര പീഡനങ്ങൾ നേരിടേണ്ടിവന്ന സ്റ്റാലിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. ഒപ്പം തമിഴരെ വിസ്മയിപ്പിച്ച, വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയെക്കുറിച്ചും. 

∙ രാഷ്ട്രീയത്തിലേക്ക് 13–ാം വയസ്സിൽ

ADVERTISEMENT

ചെത്‌പെട്ടിലെ മദ്രാസ് ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സ്റ്റാലിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്റ്റെല്ല മേരീസ് കോളജിലെ ബസ് സ്റ്റോപ്പിൽ നിന്ന് 29-സി ബസിൽ കയറിയായിരുന്നു സ്കൂളിലെത്തിയിരുന്നത്. പിന്നീട് മുഖ്യമന്ത്രിയായ ശേഷവും ഇതേ ബസിൽ സ്റ്റാലിൻ കയറിയതു യാത്രക്കാരുടെ ക്ഷേമം അന്വേഷിച്ചായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ, 13-ാം വയസ്സിൽ, ‌സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഗോപാലപുരം യുവജന വിഭാഗം ഡിഎംകെ ആരംഭിച്ചതോടെയാണ് സ്റ്റാലിൻ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്.

എം.കെ. സ്റ്റാലിൻ (പഴയകാല ചിത്രം).

പ്രസ്ഥാനത്തിൽ തന്റേതായ സ്ഥാനം നേടാൻ കഠിനാധ്വാനം ചെയ്യണമെന്നു വൈകാതെ ബോധ്യമായി. ഗോപാലപുരത്തെ വസതിയിൽ നിന്നാണ് അദ്ദേഹം എല്ലാം ആരംഭിച്ചത്. അവിടെയെത്തുന്ന രാഷ്ട്രീയക്കാർ, പ്രത്യയശാസ്ത്രജ്ഞർ, ബുദ്ധിജീവികൾ, എഴുത്തുകാർ, കവികൾ, കലാകാരന്മാർ എന്നിവരായിരുന്നു ഗുരുക്കൻമാർ. ഇവർക്കരികിൽ സ്റ്റാലിൻ ഒരു ശ്രദ്ധാലുവായ പഠിതാവായി. 1967-ലാണ് ഗോപാലപുരം യൂത്ത് ഡിഎംകെ ആരംഭിച്ചത്. ഒരു വർഷത്തിനുശേഷം സ്റ്റാലിൻ ഡിഎംകെ യൂത്ത് വിങ്ങിന് തുടക്കം കുറിച്ചു. 1980-ൽ മധുരയിലെ ഝാൻസി റാണി പാർക്കിൽ നടന്ന സമ്മേളനത്തിൽ യൂത്ത് വിങ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തിരുച്ചിരപ്പള്ളിയിൽ നടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിനു ശേഷം,1982-ൽ പാർട്ടി പ്രസിഡന്റ് കരുണാനിധി അദ്ദേഹത്തെ യൂത്ത് വിങ് കൺവീനർ പദവി നൽകി ആദരിച്ചു. പിന്നാലെ യുവാക്കളെ ഉപദേശിക്കാനും താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനും സ്റ്റാലിൻ തന്റെ സുഹൃത്തുക്കളോടൊപ്പം തമിഴ്‌നാട്ടിലുടനീളം സഞ്ചരിച്ചു.

∙ നാടകത്തിലും തലൈവർ

കോളജിൽ പഠിക്കുമ്പോൾ, ഡിഎംകെയുടെ പ്രചാരണ നാടകങ്ങളിൽ അഭിനയിച്ച സ്റ്റാലിൻ തമിഴ് നാടകരംഗത്തും പ്രതിഭയായിരുന്നു. ‘മുരസെ മുഴങ്ങ്’ എന്ന പേരിലുള്ള നാടകം തമിഴ്നാട്ടിൽ വമ്പൻ ഹിറ്റായി. 1971ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്റ്റാലിൻ തമിഴ്നാട്ടിലുടനീളം നാടകം അവതരിപ്പിച്ചു. കലൈഞ്ജറും തമിഴ് സിനിമയുടെ പ്രഭുവായ എംജിആറും രാഷ്ട്രീയ നാടകത്തോടുള്ള സ്‌റ്റാലിന്റെ താൽപര്യത്തെ അഭിനന്ദിച്ചു. എന്നാൽ ആദ്യം കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നും അവർ ഉപദേശിച്ചു. ഇതോടെ രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുത്ത് ചെന്നൈയിലെ പ്രസിഡൻസി കോളജിൽ നിന്ന് ബിഎ ബിരുദം നേടി. പിന്നാലെ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചു.

ADVERTISEMENT

∙ പോരാട്ടം, ജയിൽ

എം. കരുണാനിധി, എംജിആർ.

1972 ഏപ്രിലിൽ കാഞ്ചീപുരത്ത് നടന്ന പാർട്ടി ജില്ലാ സമ്മേളനത്തിൽ യൂത്ത് വിങ് നേതാവെന്ന നിലയിൽ സ്റ്റാലിൻ തിളങ്ങി. 1975 ഡിസംബറിൽ കോയമ്പത്തൂരിൽ നടന്ന ഡിഎംകെയുടെ സംസ്ഥാന സമ്മേളനത്തിൽ കൂടുതൽ പാകം വന്ന സ്റ്റാലിനെയാണു പ്രവർത്തകർ കണ്ടത്. 1975 ഓഗസ്റ്റ് 20ന്, ശാന്ത എന്ന ദുർഗയെ സ്റ്റാലിൻ വിവാഹം കഴിച്ചു. ദാമ്പത്യജീവിതം ആരംഭിച്ച് 5 മാസം പിന്നിട്ടപ്പോൾ, 1976 ഫെബ്രുവരി 1ന് മിസ നിയമപ്രകാരം അറസ്റ്റിലായി. 1976 ജനുവരി 31-ന് കരുണാനിധിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാർ പിരിച്ചുവിട്ട് മണിക്കൂറുകൾക്ക് ശേഷം, സ്റ്റാലിനെ തേടി പൊലീസ് ഗോപാലപുരത്തെ അവരുടെ വസതിയിൽ എത്തി. ആ സമയത്ത് അദ്ദേഹം അടുത്തുള്ള പട്ടണമായ മതുരാന്തകത്തിലായിരുന്നു. മകൻ വീട്ടിലില്ലെന്നും എത്തിയാൽ അറിയിക്കാമെന്നും പറഞ്ഞ് കരുണാനിധിയാണു പൊലീസിനെ തിരിച്ചയച്ചത്. പിറ്റേന്ന് 1976 ഫെബ്രുവരി 1ന് സ്റ്റാലിൻ വീട്ടിൽ എത്തിയപ്പോൾ, അമ്മ ദയാലു അമ്മാളും ഭാര്യ ദുർഗയും കരയുകയായിരുന്നു. പൊതുജീവിതത്തിൽ എല്ലാത്തരം ത്യാഗങ്ങൾക്കും തയ്യാറായിരിക്കണം എന്ന കരുണാനിധിയുടെ ശബ്ദം കുടുംബാംഗങ്ങളെ സമാധാനിപ്പിച്ചു. സ്റ്റാലിൻ വീട്ടിൽ തിരിച്ചെത്തിയ വിവരം കരുണാനിധി ഫോണിൽ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്. മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് (മിസ) പ്രകാരം സ്റ്റാലിൻ അറസ്റ്റിലായി. ജയിലിൽ അതിക്രൂരമായ പീഡനങ്ങൾ അദ്ദേഹത്തിനു നേരിടേണ്ടി വന്നു. അടിയന്തരാവസ്ഥയിൽ ഡിഎംകെയുടെ നേതാവായി സ്റ്റാലിൻ ഉയർന്നുവന്നു.

∙ വീണു വാണ നേതാവ്

1984ലെ ആദ്യ അസംബ്ലി തിരഞ്ഞെടുപ്പിൽ ചെന്നൈയിലെ തൗസ്‌ലൈറ്റ് മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടു, പക്ഷേ സ്റ്റാലിൻ അസ്വസ്ഥനായില്ല. 1989ൽ ഡിഎംകെ മൂന്നാം തവണയും അധികാരത്തിൽ വന്നപ്പോൾ അതേ മണ്ഡലത്തിൽ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1991ൽ തമിഴ്നാട് സർക്കാർ പിരിച്ചുവിട്ടു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തെത്തുടർന്ന് നടന്ന 1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ പരാജയം നേരിട്ടു, സ്റ്റാലിനും പരാജയപ്പെട്ടു. 1996ൽ ഡിഎംകെ വീണ്ടും അധികാരത്തിൽ വന്നപ്പോൾ തൗസന്റ് ലൈറ്റ്സിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അച്ഛന്റെ നേതൃത്വത്തിലുള്ള ഡിഎംകെ മന്ത്രിസഭയിൽ ചേർന്നില്ല. പകരം ചെന്നൈ കോർപറേഷനിൽ ‌ആദ്യത്തെ മേയറായി. 1996-2001 കാലഘട്ടത്തിൽ ചെന്നൈ കോർപറേഷൻ മേയറായി പ്രവർത്തിച്ചു. സ്റ്റാലിന്റെ ഇരട്ടപ്പദവി വെട്ടനായി അന്നത്തെ മുഖ്യമന്ത്രി ജെ. ജയലളിത ഒരു പദവി ബിൽ കൊണ്ടു വന്നതോടെ 2001-2002 കാലഘട്ടത്തിൽ മേയർ സ്ഥാനം ഒഴിയാൻ നിർബന്ധിതനായി. 2006-2011 കാലത്ത് തദ്ദേശ ഭരണ മന്ത്രിയായ സ്റ്റാലിൻ പിന്നാലെ ഉപമുഖ്യമന്ത്രി പദവിയും വഹിച്ചു.

ADVERTISEMENT

∙ സ്റ്റാലിൻ ‘വിഴുങ്ങിയ’ സേഫ്റ്റി പിൻ

എം. കരുണാനിധിയുടെ മരണത്തിനു ശേഷം എം.കെ. സ്റ്റാലിൻ, കനിമൊഴി എന്നിവരെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (PTI)

സ്റ്റാലിൻ മേയറായതോടെയാണു ചെന്നൈയുടെ മുഖം മാറിയത്. ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിന് 10 മേൽപ്പാലങ്ങൾ നിർമിക്കാൻ അദ്ദേഹം പദ്ധതിയിട്ടു, അതിൽ ഒമ്പതെണ്ണത്തിന്റെ പ്രവൃത്തി തന്റെ ആദ്യ ഭരണകാലത്ത് പൂർത്തിയാക്കി. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ഈ മേൽപ്പാലങ്ങൾ തുണച്ചു. നഗരം വളർന്നു. സ്റ്റാലിൻ കൂടുതൽ മേൽപ്പാലങ്ങൾ നിർമിക്കാൻ തീരുമാനിച്ചത് ചെറുപ്പത്തിൽ സ്റ്റാലിനുണ്ടായ അനുഭവം കൊണ്ടാണെന്നു കരുണാനിധി തമാശ പറയുമായിരുന്നു. കുട്ടിക്കാലത്ത്, സ്റ്റാലിൻ ഒരു സേഫ്റ്റി പിൻ വിഴുങ്ങി, അതു തൊണ്ടയിൽ കുടുങ്ങി ഉടൻ ആശുപത്രിയിലെത്തിക്കേണ്ടിയിരുന്നെങ്കിലും റെയിൽവേ ഗേറ്റുകൾ അടച്ചതിനാൽ കോടമ്പാക്കത്തിന് സമീപം കാത്തു കിടക്കേണ്ടി വന്നു. ഈ സംഭവം, നഗരത്തിൽ കൂടുതൽ മേൽപാലങ്ങൾ ആസൂത്രണം ചെയ്യാനും നിർമിക്കാനും സ്റ്റാലിനെ പ്രേരിപ്പിച്ചിരിക്കുമെന്നും കലൈഞ്ജർ കളിയായി പറയുമായിരുന്നു.

∙ ലേറ്റായെങ്കിലും ലേറ്റസ്റ്റ്

2009ൽ കലൈഞ്ജർ അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയായി നിയമിക്കുമ്പോൾ സ്റ്റാലിന് 55 വയസ്സായിരുന്നു. വ്യവസായം, പൊതുഭരണം, ജില്ലാ റവന്യു ഓഫിസർമാർ, ന്യൂനപക്ഷക്ഷേമം എന്നീ വകുപ്പുകൾ അദ്ദേഹത്തെ ചുമതലപ്പെടുത്തി. കൂടാതെ, പാർട്ടിയുടെ യുവജന വിഭാഗം സെക്രട്ടറിയും തദ്ദേശ ഭരണ മന്ത്രിയുമായിരുന്നു സ്റ്റാലിൻ. ഉപമുഖ്യമന്ത്രിയുടെ കാലത്ത്, കലൈഞ്ജർ നിശ്ചയിച്ച സമയപരിധിക്ക് മുമ്പേ തന്നെ 616 കോടി രൂപയുടെ സംയോജിത കാവേരി കുടിവെള്ള പദ്ധതി, വരണ്ടുണങ്ങിയ രാമനാഥപുരം ജില്ലയ്ക്കായി നടപ്പിലാക്കി, തന്റെ ഭരണ മികവ് സ്റ്റാലിൻ വീണ്ടും തെളിയിച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ വിജയിക്കുകയും ജയലളിത മുഖ്യമന്ത്രിയാകുകയും ചെയ്തപ്പോൾ, തമിഴ്‌നാട് രാഷ്ട്രീയത്തിലെ അപൂർവമായ രാഷ്ട്രീയ മര്യാദ പ്രകടിപ്പിച്ചുകൊണ്ട് സ്റ്റാലിൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ, അണ്ണാഡിഎംകെ അദ്ദേഹത്തെ പിൻനിരയിലാണ് ഇരുത്തിയത്. എന്നാൽ, അതു സ്റ്റാലിനെന്ന രാഷ്ട്രീയ നേതാവിന്റെ വളർച്ചയ്ക്കു സഹായകരമായി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപക പ്രചാരണം നടത്താനും സ്റ്റാലിനായിരുന്നു മുന്നിൽ.

∙ പിൻവാതിൽ വേണ്ട

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയും തോഴി വി.കെ.ശശികലയും (ഫയൽചിത്രം).

2016ൽ ഡിഎംകെ 89 സീറ്റുകളിലൊതുങ്ങി അണ്ണാഡിഎംകെയോട് പരാജയപ്പെട്ടപ്പോൾ, നിയമസഭയിൽ സ്റ്റാലിൻ പ്രതിപക്ഷ നേതാവായി. 2016 ഡിസംബറിൽ ജയലളിതയുടെ മരണശേഷം, അണ്ണാഡിഎംകെയിലുണ്ടായ ഭിന്നത മുതലെടുത്ത് സ്റ്റാലിന്‍ അധികാരം പിടിക്കാമെന്ന് രാഷ്ട്രീയത്തിലെ പലരും അഭിപ്രായപ്പെട്ടെങ്കിലും പിൻവാതിൽ പ്രവേശനത്തിൽ താൻ ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട് അദ്ദേഹം ഈ നിർദേശം നിരസിച്ചു. ജനവിധി നേടി മുഖ്യമന്ത്രിയാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരിയപ്പോൾ പാർട്ടിയിലും നേതൃത്വഗുണത്തിലും സ്റ്റാലിൻ തന്റെ മേധാവിത്തം തെളിയിച്ചു. തമിഴ്‌നാട്ടിലെ 39 സീറ്റുകളിൽ 38ഉം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഏക സീറ്റും ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണി നേടി. രണ്ട് വർഷത്തിന് ശേഷം, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നേരിട്ട സ്റ്റാലിനു കൈനിറയെ സീറ്റുകൾ നൽകിയാണു തമിഴകം വരവേറ്റത്.

∙ മുത്തുവേൽ കരുണാനിധി സ്റ്റാലിനെന്ന നാൻ..

കീരിയും പാമ്പും പോലെ പരസ്പരം പോരടിച്ചിരുന്ന കരുണാനിധിയെയും ജയലളിതയെയും കണ്ടു ശീലിച്ചിരുന്ന തമിഴർക്ക് മാറ്റത്തിന്റെ വരവറിയിച്ച സത്യപ്രതിജ്ഞയാണ് 2021 മേയ് 7നു സെന്റ് ജോർജ് കോട്ടയിൽ നടന്നത്.

എതിരാളികളിൽ രണ്ടാമനും അണ്ണാ ഡിഎംകെയിൽ സ്ഥാനം കൊണ്ടെങ്കിലും ഒന്നാമനുമായ ഒപിഎസ് എന്ന ഒ.പനീർസെൽവം സ്റ്റാലിന്റെ സത്യപ്രതിജ്ഞയ്ക്കെത്തിയത് ആശങ്കകളോടെയായിരുന്നു. പക്ഷേ, ഉദ്യോഗസ്ഥർ ഒപിഎസിനെ ആനയിച്ചത് ഒന്നാം നിരയിലെ പ്രധാന ഇരിപ്പിടത്തിലേക്കാണ്. വെറിയും വാശിയും മാത്രം കണ്ടിരുന്ന തമിഴ് രാഷ്ട്രീയത്തിൽ അനുരഞ്ജനത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു അത്. പിന്നാലെ പാലിന് വിലകുറച്ചും ബസ് യാത്ര സ്ത്രീകൾക്കു സൗജന്യയാത്ര.ജനപ്രിയ പ്രഖ്യാപനങ്ങളോടെയാണ് മുത്തുവേൽ കരുണാനിധി സ്റ്റാലിൻ ഭരണചക്രം തിരിച്ചു തുടങ്ങിയത്. തിരഞ്ഞെടുപ്പ് സമയത്ത് പ്രകടപത്രിക നടപ്പാക്കാനുള്ളതാണെന്ന് സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. പ്രകടനപത്രികയിലെ ജനപ്രിയ വാഗ്ദാനങ്ങളായിരുന്നു പാലിന് വിലകുറയ്ക്കലും സ്ത്രീകൾക്ക് സൗജന്യയാത്രയും.

ഒ.പനീർസെൽവം, എടപ്പാടി പളനിസാമി (ഫയൽ ചിത്രം)

പത്തുവർഷം നീണ്ട അണ്ണാഡി.എം.കെ ഭരണം ജനങ്ങളിലുണ്ടാക്കിയ നിരാശയാണ് സ്റ്റാലിനും കൂട്ടർക്കും ശരിക്കും ഗുണമാകുന്നത്. വിദ്യാഭ്യാസവും ആരോഗ്യവും സർക്കാരിന്റെ രണ്ട് കണ്ണുകളാണെന്ന് പ്രഖ്യാപിച്ച സ്റ്റാലിൻ, തന്റെ ഭരണകാലത്ത് ഈ രണ്ട് മേഖലകൾക്കും വലിയ പ്രാമുഖ്യം നൽകി.

∙ കോവിഡും കൊടനാടും

കോവിഡ് വ്യാപനത്തെ എങ്ങനെ കൈകാര്യം ചെയ്തുവെന്നതാണ് സമീപ കാലത്തെ സർക്കാരുകളുടെ കാര്യക്ഷമതയെ അളക്കാനുള്ള ഏറ്റവും വലിയ അളവുകോൽ. ഒന്നാം തരംഗത്തിൽ ദക്ഷിണേന്ത്യയുടെ കോവിഡ് ഹബായിരുന്നു തമിഴ്നാടെങ്കിൽ ഇപ്പോൾ അതല്ല സ്ഥിതി. കൃത്യമായ ആസൂത്രണം, ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ. തുടങ്ങിയവയാണ് രണ്ടാം തരംഗത്തെ ഒരു പരിധി വരെ പിടിച്ചുകെട്ടുന്നതിൽ തമിഴ്നാടിനെ വിജയിപ്പിച്ചത്. സംസ്ഥാനത്തെ വാക്സീൻ വിതരണം വേഗത്തിലാക്കാൻ സംഘടിപ്പിച്ച മെഗാ വാക്സിനേഷൻ ക്യാംപുകൾക്കു മികച്ച പ്രതികരണം ലഭിച്ചതും തമിഴ്നാടിന് ആശ്വാസമാണ്.

എതിരാളികളെ ഒരേ സമയം തല്ലുകയും തലോടുകയും ചെയ്യുന്ന സ്റ്റാലിന്റെ നയവും കയ്യടി നേടുന്നുണ്ട്. അണ്ണാഡിഎംകെ പ്രിസീഡിയം ചെയർമാനായിരുന്ന ഇ.മധുസൂദനൻ മരിച്ചപ്പോൾ എടപ്പാടി പളനിസാമിയെയും ഒ.പനീർസെൽവത്തെയും ഇരുവശവും ഇരുത്തി ആശ്വാസിപ്പിക്കുന്ന സ്്റ്റാലിൻ. ഒ.പനീർസെൽവത്തിന്റെ ഭാര്യയുടെ മരണസമയത്തും രീതി സ്റ്റാലിൻ തുടർന്നു. അതേ സമയം തന്നെ, കുപ്രസിദ്ധമായ കൊടനാട് കേസിൽ സംശയ മുന എടപ്പാടി പളനിസാമിയിലേക്കു തിരിയുന്ന രീതിയിൽ കേസിൽ പുനരന്വേഷണത്തിനും സർക്കാർ നീക്കം തുടങ്ങി.

∙ അഴിമതിയോടു സന്ധിയില്ല

ഉദയാനിധി സ്റ്റാലിൻ, എം.കെ. സ്റ്റാലിൻ.

അഴിമതി സാധാരണക്കാരിലുണ്ടാക്കുന്ന അമർഷം തിരിച്ചറിഞ്ഞുള്ള നീക്കങ്ങൾ സജീവമാണ്. മുൻസർക്കാരിന്റെ അഴിമതികൾ വച്ചുപൊറുപ്പിക്കില്ലെന്ന് നേരത്തെ തന്നെ ഡിഎംകെ പ്രഖ്യാപിച്ചിരുന്നത്. അണ്ണാഡിഎംകെയിലെ പ്രമുഖനായ മുൻമന്ത്രി വേലുമണിയുടെ വീടുകളിലും 60 ഇടങ്ങളിലും ഒരേദിവസം വിജിലൻസ് റെയ്ഡ് നടത്തി. പാർട്ടിയിലെ മൂന്നാമനായി കണക്കാക്കുന്ന വേലുമണി കേസിൽപെടുമെന്ന അവസ്ഥ അണ്ണാഡിഎംകെയെ വല്ലാതെ അലട്ടുന്നുണ്ട്. ഇതിനു പിന്നാലെ മുൻ മന്ത്രി കെ.സി. വീരമണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിലും പണവും സ്വർണവും ആഡംബര വാഹനങ്ങളും അടക്കം പിടിച്ചെടുത്തു. സാക്ഷാൽ അമിത് ഷായുടെ കൈയിൽ വിലങ്ങണിയിച്ചതിന്റെ പേരിൽ ഒതുക്കി മൂലക്കിരുത്തിയ ഐപിഎസ് ഉദ്യോഗസ്ഥൻ പി.കന്തസാമിയെ നിർണായക പോസ്റ്റായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡിജിപിയാക്കി മുന്നിൽ നിർത്തിയാണ് അന്വേഷണങ്ങൾ നടക്കുന്നത്.

∙ പി.സി.വിഷ്ണുനാഥ് ഇഫക്ട്

പി.സി. വിഷ്ണുനാഥ്

മനോരമ ന്യൂസ് കൗണ്ടർ പോയിന്റ് ചർച്ചയിൽ എം.കെ.സ്റ്റാലിൻ നടപ്പാക്കിയ വിവിധ പദ്ധതികൾ വിവരിച്ചു പി.സി.വിഷ്ണുനാഥ് എംഎൽഎ നടത്തിയ പരാമർശങ്ങൾ തമിഴ്നാട്ടിലെങ്ങും വൈറലായി മാറിയിരുന്നു. ഡിഎംകെ ഐടി വിങ് ഇൗ വിഡിയോ ക്ലിപ്പ് പ്രത്യേക പ്രചാരണായുധമായി ഉപയോഗിക്കുന്നതിലും വിജയിച്ചു. ട്വിറ്ററിൽ വൈറലായി മാറിയ വിഡിയോ വഴി തമിഴ്നാടിനു പുറത്തേക്ക് മുതലമച്ചർ വളരുന്നുവെന്നാണ് പ്രചാരണങ്ങളുടെ ആകെത്തുക. തമിഴ്നാടുമായി അതിന് വലിയ ബന്ധമില്ലെന്നതാണ് യഥാർഥ്യം. ഒരു പക്ഷേ കേരളത്തിൽ സ്റ്റാലിന് ഇത്രയും ആരാധകരുണ്ടാക്കിയ നടപടികളിലൊന്നാണ് സ്ത്രീ പുരോഹിതരുടെ നിയമനം. ദേവസ്വം വകുപ്പിന് കീഴിലെ ക്ഷേത്രങ്ങളിൽ സ്ത്രീകളും ദലിതരുമായ പുജാരിമാരെത്തി. സംസ്കൃതത്തിന് പകരം തമിഴിൽ അർച്ചനകൾ തുടങ്ങി.

∙ പുതിയ തമിഴ്നാട്

13-ാം വയസ്സിൽ രാഷ്ട്രീയത്തിലേക്കും പൊതുജീവിതത്തിലേക്കും ചുവടുവച്ച സ്റ്റാലിൻ, സപ്തതിയിലേക്കു കടക്കുമ്പോൾ ഇനിയും വലിയ സ്വപ്നങ്ങൾ അദ്ദേഹം ജൻമനാടിനായി കരുതി വച്ചിട്ടുണ്ട്. തമിഴ്‌നാടിനെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാനും ദ്രാവിഡ മാതൃകയെ പുനരുജ്ജീവിപ്പിക്കാനും അദ്ദേഹം ഇപ്പോഴും പരിശ്രമിക്കുകയാണ്. കേന്ദ്ര ഭരണത്തിൽ നിർണായകമായ മാറ്റം കൊണ്ടു വരാൻ രൂപപ്പെടുന്ന പുതു മുന്നണിയെ നയിക്കാൻ സ്റ്റാലിനുണ്ടാകുമെന്നതും തർക്കമില്ലാത്ത വിഷയമാണ്.

∙ കുതിക്കുന്ന നിക്ഷേപം

എം.കെ. സ്റ്റാലിൻ (പഴയകാല ചിത്രം).

മുഖ്യമന്ത്രി സ്ഥാനത്തെത്തി 2 വർഷത്തോളമായിട്ടും ആകെ ഒരു വിദേശ രാജ്യത്തേക്കാണു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സന്ദർശനം നടത്തിയത്. ആ യാത്ര വെറുതേയായില്ല. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നടത്തിയ ദുബായ് സന്ദർശനം വഴി സംസ്ഥാനത്തു 1,600 കോടിയുടെ നിക്ഷേപത്തിനു കൂടി കരാറായി. ‘തമിഴ്‌നാട്- ഇൻവെസ്റ്റേഴ്‌സ് ഫസ്റ്റ് പോർട്ട് ഓഫ് കോൾ’ എന്ന നിക്ഷേപക സംഗമത്തിൽ, 1,600 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള കരാറിൽ തമിഴ്നാടും ദുബായ് സർക്കാരും ഒപ്പുവച്ചു. നോബിൾ സ്റ്റീൽസ്, വൈറ്റ് ഹൗസ്, ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുമായി രേഖകൾ കൈമാറി.

ഇതു വഴി തമിഴ്‌നാട്ടിൽ 5,200 പേർക്ക് തൊഴിൽ ലഭിക്കും. നോബിൾ സ്റ്റീൽസ് 1,200 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു 1,000 കോടി രൂപ നിക്ഷേപിക്കും, 3,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംയോജിത തയ്യൽ പ്ലാന്റ് സ്ഥാപിക്കാൻ വൈറ്റ് ഹൗസ് 500 കോടി രൂപയും 1,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു ഫുഡ് പാർക്ക് സ്ഥാപിക്കാൻ ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് 100 കോടി രൂപ നിക്ഷേപിക്കാനും കരാറായിയിരുന്നു. സാസംങ്, ആപ്പിൾ, ഓല ഇലക്ട്രിക്, ഹ്യുണ്ടായ് അടക്കം വൻ നിക്ഷേപകരെല്ലാം തമിഴ്നാട്ടിലെത്തി നിക്ഷേപം നടത്തുമ്പോൾ അവർക്ക് ഇരട്ടി ആത്മവിശ്വാസം പകർന്നാണ് സ്റ്റാലിനെന്ന കപ്പിത്താൻ മുന്നിൽ നിൽക്കുന്നത്.

 

‍English Summary: From Youth Wing to Tamil Nadu CM; Wnen M.K. Stalin celebrates 70th Birthday