ഈ ഞെരുക്കങ്ങൾക്കിടയിൽ നാലു മണിക്കൂർ മാത്രം പതിവായി ഉറങ്ങുന്ന അനേകം പേർ നമുക്ക് ചുറ്റുമുണ്ട്. കുടുംബബന്ധങ്ങളെയും ഈ പാച്ചിൽ ബാധിച്ചിട്ടുണ്ട്. ഒന്നിച്ചിരിക്കാനോ, വിശേഷങ്ങളും പ്രശ്നങ്ങളും പങ്ക് വയ്ക്കാനോ കഴിയാതെ തമ്മിൽ അകന്നുപോകുന്ന മനസ്സുകളുണ്ട്. അവിടെയാണ് അലസ ദിനങ്ങളുടെ പ്രസക്തി. ഒന്നും ചെയ്യാതെ എവിടെയെങ്കിലും അലസമായി ചുരുണ്ടുകൂടിയിരിക്കാൻ എപ്പോഴെങ്കിലും മോഹിക്കാത്തവരുണ്ടാകില്ല. ഇടയ്ക്കെങ്കിലും അങ്ങനെ ഒരു ദിവസം ഇരിക്കാനായാൽ പിന്നീട് കൂടുതൽ മികവോടെ തലച്ചോറും ശരീരവും പ്രവർത്തിക്കുമെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തുന്നവർ പറയുന്നത്.

ഈ ഞെരുക്കങ്ങൾക്കിടയിൽ നാലു മണിക്കൂർ മാത്രം പതിവായി ഉറങ്ങുന്ന അനേകം പേർ നമുക്ക് ചുറ്റുമുണ്ട്. കുടുംബബന്ധങ്ങളെയും ഈ പാച്ചിൽ ബാധിച്ചിട്ടുണ്ട്. ഒന്നിച്ചിരിക്കാനോ, വിശേഷങ്ങളും പ്രശ്നങ്ങളും പങ്ക് വയ്ക്കാനോ കഴിയാതെ തമ്മിൽ അകന്നുപോകുന്ന മനസ്സുകളുണ്ട്. അവിടെയാണ് അലസ ദിനങ്ങളുടെ പ്രസക്തി. ഒന്നും ചെയ്യാതെ എവിടെയെങ്കിലും അലസമായി ചുരുണ്ടുകൂടിയിരിക്കാൻ എപ്പോഴെങ്കിലും മോഹിക്കാത്തവരുണ്ടാകില്ല. ഇടയ്ക്കെങ്കിലും അങ്ങനെ ഒരു ദിവസം ഇരിക്കാനായാൽ പിന്നീട് കൂടുതൽ മികവോടെ തലച്ചോറും ശരീരവും പ്രവർത്തിക്കുമെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തുന്നവർ പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ഞെരുക്കങ്ങൾക്കിടയിൽ നാലു മണിക്കൂർ മാത്രം പതിവായി ഉറങ്ങുന്ന അനേകം പേർ നമുക്ക് ചുറ്റുമുണ്ട്. കുടുംബബന്ധങ്ങളെയും ഈ പാച്ചിൽ ബാധിച്ചിട്ടുണ്ട്. ഒന്നിച്ചിരിക്കാനോ, വിശേഷങ്ങളും പ്രശ്നങ്ങളും പങ്ക് വയ്ക്കാനോ കഴിയാതെ തമ്മിൽ അകന്നുപോകുന്ന മനസ്സുകളുണ്ട്. അവിടെയാണ് അലസ ദിനങ്ങളുടെ പ്രസക്തി. ഒന്നും ചെയ്യാതെ എവിടെയെങ്കിലും അലസമായി ചുരുണ്ടുകൂടിയിരിക്കാൻ എപ്പോഴെങ്കിലും മോഹിക്കാത്തവരുണ്ടാകില്ല. ഇടയ്ക്കെങ്കിലും അങ്ങനെ ഒരു ദിവസം ഇരിക്കാനായാൽ പിന്നീട് കൂടുതൽ മികവോടെ തലച്ചോറും ശരീരവും പ്രവർത്തിക്കുമെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തുന്നവർ പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അലസ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ്’ – ആർക്കും തർക്കമില്ലാതിരുന്ന ചൊല്ലാണിത്. പക്ഷേ, അലസ മനസ്സ് എല്ലായ്പോഴും ചെകുത്താന്റെ പണിപ്പുരയല്ലെന്നും അത് ഗംഭീര ആശയങ്ങളുടെ അടയിരിപ്പ് കേന്ദ്രം കൂടിയാണെന്നും പറയുകയാണ് ആധുനിക കാലത്തെ ചില മനശാസ്ത്രജ്ഞരും ജീവിതശൈലീ വിദഗ്ധരും. വ്യവസായ വിപ്ലവവും ആഗോളവൽക്കരണവുമെല്ലാം വന്നപ്പോൾ അവ തുറന്നിട്ട അവസരങ്ങൾക്കൊപ്പം മത്സരവും കടുത്തതായി മാറി. അതോടെ പഠനത്തിൽ, ഉദ്യോഗനേട്ടത്തിൽ, കരിയർ നിലനിർത്താനും അതിൽ വിജയിക്കാനുമെല്ലാം മനുഷ്യർ ദിവസത്തിൽ ദീർഘനേരം ജോലി ചെയ്യണമെന്നായി.

മുൻപൊക്കെ സായാഹ്നങ്ങളോടെ ഓഫിസുകളും വിദ്യാലയങ്ങളും പൂട്ടുകയും നിരത്തുകളിൽ ആളൊഴിയുകയും മിക്കവാറും പേർ അവരവരുടെ ചില്ലകളിൽ ശാന്തമായി ചേക്കേറുകയും ചെയ്തിരുന്നു. പക്ഷേ, ഇന്നത്തെ തൊഴിൽ സംസ്കാരത്തിൽ കേരളത്തിൽ ഇരിക്കുന്നവരും അമേരിക്കൻ സമയത്തിനനുസരിച്ച് പണിയെടുക്കേണ്ടവരുണ്ട്, സ്ഥിരം രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരുന്നവരുണ്ട്, ഗതാഗതക്കുരുക്കുകൾ മൂലം മണിക്കൂറുകൾ വഴിയിലും പിന്നീട് നീണ്ട നേരം ഓഫിസിലും ചെലവഴിച്ച് ഉറങ്ങാനായി മാത്രം വീട്ടിലെത്തുന്നവരുണ്ട്. ഇതിനു പുറമേ വീട്ടുജോലികൾ കൂടിയുണ്ടെങ്കിൽ ഉറക്കത്തോട് ‘കോംപ്രമൈസ് ചെയ്യൂ’ എന്ന് പറയേണ്ടി വരും. ഈ ഞെരുക്കങ്ങൾക്കിടയിൽ നാലു മണിക്കൂർ മാത്രം പതിവായി ഉറങ്ങുന്ന അനേകം പേർ നമുക്ക് ചുറ്റുമുണ്ട്. കുടുംബബന്ധങ്ങളെയും ഈ പാച്ചിൽ ബാധിച്ചിട്ടുണ്ട്. ഒന്നിച്ചിരിക്കാനോ, വിശേഷങ്ങളും പ്രശ്നങ്ങളും പങ്ക് വയ്ക്കാനോ കഴിയാതെ തമ്മിൽ അകന്നുപോകുന്ന മനസ്സുകളുണ്ട്. അവിടെയാണ് അലസ ദിനങ്ങളുടെ പ്രസക്തി. ഒന്നും ചെയ്യാതെ എവിടെയെങ്കിലും അലസമായി ചുരുണ്ടുകൂടിയിരിക്കാൻ എപ്പോഴെങ്കിലും മോഹിക്കാത്തവരുണ്ടാകില്ല. ഇടയ്ക്കെങ്കിലും അങ്ങനെ ഒരു ദിവസം ഇരിക്കാനായാൽ പിന്നീട് കൂടുതൽ മികവോടെ തലച്ചോറും ശരീരവും പ്രവർത്തിക്കുമെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തുന്നവർ പറയുന്നത്.

ADVERTISEMENT

∙ അലസതയ്ക്കായി ഒരു ദിനം

സെലസ്റ്റ് ഹെഡ്ലീ.

‘ചുമ്മാതിരിക്കാം’ എന്ന സങ്കൽപം അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടത് അമേരിക്കൻ റേഡിയോ ജേണലിസ്റ്റും എഴുത്തുകാരിയുമായ സെലസ്റ്റ് ഹെഡ്‍ലീ രചിച്ച ‘ഡു നത്തിങ്: ഹൗ ടു ബ്രേക്ക് എവേ ഫ്രം ഓവർവർക്കിങ്, ഓവർ ഡൂയിങ് ആൻഡ് അണ്ടർലിവിങ്’ എന്ന പുസ്തകം വൻ വിജയമായി മാറിയതോടെയാണ്. എല്ലാ നേരവും സക്രിയമായി ഇരിക്കുക എന്നതിലൂടെ നമ്മൾ കൂടുതൽ ഉത്പാദനക്ഷമമാകുകയല്ലെന്നും പകരം തലച്ചോറിനെയും ശരീരത്തിനെയും ക്ഷീണിപ്പിക്കുകയാണ് ചെയ്യുന്നതെന്നുമാണ് ഹെഡ്‍ലീ പറഞ്ഞുവയ്ക്കുന്നത്. കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുന്നതും എപ്പോഴും അതികഠിനമായി അധ്വാനിക്കുന്നതും യഥാർഥത്തിൽ വിഷലിപ്ത ഫലമാണ് ഉണ്ടാക്കുക.

ട്രെഡ്മില്ലിലെന്ന പോലെ ഒരിക്കലും മുന്നോട്ടു നീങ്ങാൻ കഴിയാത്ത, നിലയ്ക്കാത്ത ഈ ഓട്ടത്തിൽ നിന്ന് വേഗം പുറത്തുകടക്കാനാണ് അവർ ഉപദേശിക്കുന്നത്. ലോകവുമായും ഇവിടെയുള്ള മനുഷ്യരും മറ്റു ജീവജാലങ്ങളുമായും സഫലമായ ബന്ധം കാത്തുസൂക്ഷിക്കാൻ കഴിയാതെ, ഒഴിവുനേരങ്ങളെ കുറിച്ച് കുറ്റബോധത്തോടെ ചിന്തിക്കാൻ മാത്രമേ ഈ നെട്ടോട്ടം ഉപകരിക്കൂ എന്ന് ഹെ‍ഡ്‍ലി ഓർമിപ്പിക്കുന്നു. ഏറ്റവും ലളിതമായ ചില മാറ്റങ്ങളിലൂടെ നമുക്ക് ജീവിതത്തിന്റെ ഗതിവേഗം കുറയ്ക്കാനും ഒഴിവു നേരം കണ്ടെത്തി ആസ്വാദ്യമാക്കാനും കഴിയുമെന്ന് ഈ പുസ്തകം പറയുന്നു.

(Representational Image- I Stock)

സന്തോഷം സ്വപ്നം കണ്ടാണ് എല്ലാ മനുഷ്യനും അധ്വാനിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ നേരം അധ്വാനിക്കുക എന്നതാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. അത്തരമൊരു ജീവിതം യഥാർഥത്തിൽ ക്ഷീണവും അസന്തുഷ്ടിയും ചിലപ്പോൾ രോഗം തന്നെയും നൽകിയേക്കാമെന്ന് ഗവേഷകരും കൗൺസലിങ് വിദഗ്ധരും പറയുന്നു. അധ്വാന സമയം കൂടുന്നതിനനുസരിച്ച് സന്തോഷം കുറയുകയും മനുഷ്യൻ ഏകാകിയായി മാറുകയും ചെയ്യുകയാണെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. നീണ്ട മണിക്കൂറുകളിലെ അധ്വാനം തെല്ലു കുറച്ച് ഒഴിവുനേരങ്ങൾ കണ്ടെത്തുകയും ചില ദിവസങ്ങളിൽ അലസമായി വെറുതെ ഇരിക്കുകയും വേണം. ആധുനിക ജീവിതത്തിലെ ഓട്ടപ്പാച്ചിലുകളുടെ ബാക്കിപത്രമായ കടുത്ത മാനസിക സമ്മർദങ്ങൾക്കും ശാരീരിക പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ അലസനേരങ്ങളെന്ന് ‘ചുമ്മാതിരിക്കൽ’ (Do Nothing) ആശയത്തിന്റെ വക്താക്കൾ പറയുന്നു.

ADVERTISEMENT

യുഎസിൽ, ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതല്ലെങ്കിലും, വർഷത്തിൽ ഒരു ദിവസം (ജനുവരി 16) ശൂന്യ ദിവസമായി (National Nothing Day) ആഘോഷിക്കുന്നവരുണ്ട്. ഹാരൾഡ് പുൾമാൻ കോഫിൻ എന്ന മാധ്യമപ്രവർത്തകൻ 1972ൽ മുന്നോട്ടുവച്ചതാണ് ഈ ആശയം. 1973 മുതൽ ശൂന്യദിവസം ആഘോഷമാക്കാൻ കുറെയേറെപ്പേർ മുന്നോട്ടുവന്നു. ഏറ്റവും അലസമായി, അല്ലെങ്കിൽ ഇഷ്ടമുള്ള എന്തെങ്കിലും കുഞ്ഞുകാര്യങ്ങളൊക്കെ ചെയ്ത് വീട്ടിലോ മറ്റെവിടെയെങ്കിലുമോ ചടഞ്ഞു കൂടുകയാണ് ഈ ദിവസത്തിൽ പലരും ചെയ്യുന്നത്.

∙ ശാന്തിയേകും ‘നിക്സൻ’

(Representational Image- I Stock)

അമേരിക്കയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല അലസതാദിന പരിപാടി. ഡച്ചുകാർക്കിടയിൽ ഏറെ പ്രചാരത്തിലുള്ള ആശയമാണ് ‘നിക്സൻ’. തിരക്കിട്ട ജീവിതത്തിൽ നിന്ന് ഇടയ്ക്കൊരു ഇടവേളയെടുത്ത് വെറുതേ ചടഞ്ഞുകൂടിയിരിക്കുകയോ ലക്ഷ്യമില്ലാതെ ചുറ്റിനടക്കുകയോ പാട്ട് കേട്ട് ഇരിക്കുകയോ കിടക്കുകയോ ഒക്കെ ചെയ്ത് മാനസിക സമ്മർദങ്ങൾ അകറ്റാം എന്നതാണ് നിക്സൻ എന്ന ആശയം. ഈ സമയത്ത് ഉത്പാദനക്ഷമമായി ഒന്നും ചെയ്യാൻ പാടില്ല. തുന്നൽ പണിയോ ഇഷ്ടപ്പെട്ട മറ്റെന്തെങ്കിലും ചെറു ജോലികളോ വേണമെങ്കിൽ ചെയ്യാം. പക്ഷേ, അതിന്റെ ഫലത്തെ കുറിച്ചോ അതു തീർത്തശേഷം എന്തു ചെയ്യണമെന്നോ ആലോചിച്ചു തലച്ചോറിനെ ബുദ്ധിമുട്ടിക്കരുത്. ഒരു ജാലകത്തിനരികെ കസേരയിട്ടിരുന്ന് പുറംകാഴ്ചകൾ കാണാം.

മനസ്സിനെ കാട് കയറാൻ വിട്ട് വെറുതെ ഇരിക്കാം. മനസ്സിനെ അലട്ടാൻ നിൽക്കാതെ മനഃപൂർവം അലസരാകുക എന്ന നയമാണത്. അമിത ജോലിഭാരം മൂലം മാനസിക സമ്മർദത്താൽ വലയുന്നവർക്ക് അതിൽ നിന്നു രക്ഷ നേടാൻ പല കൗൺസലിങ് വിദഗ്ധരും നിക്സൻ രീതി ഉപദേശിക്കാറുണ്ട്. അലസ ദിവസങ്ങളിൽ മൊബൈൽ ഫോൺ, ലാപ്ടോപ്, ടിവി എന്നിവയിൽ നിന്ന് അകന്നുനിൽക്കുന്നവരുണ്ട്. എല്ലാവർക്കും അത് സാധ്യമാകണമെന്നില്ല. അഥവാ അവ ഉപയോഗിക്കുന്നുവെങ്കിൽ പോലും കണ്ണിനോ മനസ്സിനോ ആയാസമില്ലാത്ത വിധം വിനോദോപാധിയായി മാത്രം സ്വീകരിക്കുകയാണ് വേണ്ടത്.

ADVERTISEMENT

∙ ആ ഇരിപ്പ് അത്ര ‘വെറുതേ’യല്ല

തത്വചിന്തകനായ ബർട്രാൻഡ് റസ്സൽ അമിതാധ്വാനത്തെ എതിർത്തിരുന്ന ആളാണ്. ‘അലസതയ്ക്കൊരു വാഴ്ത്തുപാട്ട്’ (ഇൻ പ്രെയ്സ് ഓഫ് ഐഡിൽനെസ്) എന്നൊരു ലേഖനം തന്നെ അദ്ദേഹം രചിച്ചിട്ടുണ്ട്. 1935ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനത്തിൽ ‘വെറുതെ കളയുന്ന സമയം പാഴാകുന്ന സമയമല്ല’ എന്നാണ് അദ്ദേഹം പറയുന്നത്. പ്രവൃത്തി മാത്രമാണ് നന്മ എന്നു തലമുറകളായി പറഞ്ഞുപഠിപ്പിച്ചത് ഒരുപാട് ദോഷം ചെയ്തുവെന്നും അദ്ദേഹം പറയുന്നു. ആധുനിക സാങ്കേതികവിദ്യയുടെ വ്യാപനത്തോടെ വിശ്രമവേളകൾ സമൂഹത്തിലെ പ്രബല വിഭാഗത്തിന്റെ മാത്രമല്ല എല്ലാവരുടെയും അവകാശമായി മാറിയെന്ന് എൺപതിലേറെ വർഷങ്ങൾക്കു മുൻപ് റസ്സൽ എഴുതി വച്ചിരുന്നു. അന്നു സ്വപ്നം കാണാൻ കഴിയുന്നതിനപ്പുറമുള്ള കുതിച്ചുചാട്ടമാണ് സാങ്കേതിക വിദ്യയിൽ ലോകം കൈവരിച്ചത്.

(Representational Image)

പക്ഷേ, ജീവിതം കരുപ്പിടിപ്പിക്കാനുള്ള മനുഷ്യരുടെ പാച്ചിലിന് പലമടങ്ങ് വേഗം കൂടിയത് മാത്രം ബാക്കി. ‘ജോലി ചെയ്യുക എന്നത് നിലനിൽപ്പിന് ആവശ്യമാണ്. പക്ഷേ, അത് ജീവിതലക്ഷ്യമായി മാറരുത്’ എന്നാണ് റസ്സൽ ഉപദേശിക്കുന്നത്. ഇന്നു പക്ഷേ പലർക്കും ജോലി ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ദൈനംദിന ജീവിതത്തിൽ സങ്കൽപ്പികാനാകുന്നില്ല. പുതിയ കാലത്തെ തൊഴിൽ മേഖലകളിലാണ് ഇത് ഏറ്റവും പ്രകടമാകുന്നത്.

നാൽപതുകളുടെ തുടക്കത്തിൽ നിൽക്കുന്ന, മൾട്ടി നാഷനൽ കമ്പനി ഉദ്യോഗസ്ഥയായ സീന സൗഹൃദക്കൂട്ടായ്മയിൽ വെളിപ്പെടുത്തിയ കാര്യമുണ്ട്, ‘ഞാൻ ഇടയ്ക്കിടെ യാത്രകൾ പോകും, കഴിവതും ഒറ്റയ്ക്ക്. അതു സത്യത്തിൽ യാത്രകളോടുള്ള ഇഷ്ടം കൊണ്ടല്ല. നല്ലൊരു റിസോർട്ടിലോ, ഹോട്ടൽ മുറിയിലോ താമസിച്ച് ഒന്നും ചെയ്യാതെ വിശ്രമിക്കാനാണ്. പാലിക്കേണ്ട സമയക്രമമില്ലാതെ ഉറങ്ങാനാണ്, സ്വയം പാചകം ചെയ്യാതെ കഴിക്കാനാണ്. നടന്നുകാണാവുന്ന ഇടങ്ങളിൽ അല്ലാതെ സൈറ്റ് സീയിങ്ങിനു പോലും പോകാറില്ല’. പല സ്ത്രീകളും സമാനമായ ചിന്ത പങ്കു വയ്ക്കുന്നു. ഏറ്റവും അലസമായി ചെലവഴിക്കാവുന്ന ഒഴിവുകാലങ്ങളാണ് അവരെല്ലാം സ്വപ്നം കാണുന്നത്; കുടുംബം പോലും കൂടെയില്ലാത്ത ദിവസങ്ങൾ. അതിനു ശേഷം മടങ്ങിയെത്തി കൂടുതൽ ഉഷാറായി, കൂടുതൽ പുതിയ ആശയങ്ങളോടെ ജോലി ചെയ്യാനാകുമെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. കുടുംബ ബന്ധങ്ങളിലും കൂടുതൽ ഊഷ്മളത കണ്ടെത്താൻ ഇവർക്ക് ആകുന്നുണ്ട്.

∙ ചുമ്മാതിരിക്കാൻ പഠിക്കാം

ആഴ്ചയിൽ ഒന്ന് അല്ലെങ്കിൽ രണ്ടാഴ്ചയിൽ ഒന്ന് വെറുതേ ഇരിക്കൽ ദിവസം നടപ്പിലാക്കാമെന്ന് കരുതാൻ വരട്ടെ. പലർക്കും അത് സാധിക്കില്ല. വെറുതെ ഇരിക്കാൻ അറിയില്ല, അല്ലെങ്കിൽ കഴിയില്ല എന്നാണ് മിക്കവാറും പേർ പറയുന്നത്. ചെയ്തു തീർക്കേണ്ട ജോലികളെ കുറിച്ചുള്ള ആശങ്കയാണ് ഇതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്. വെറുതേ ഇരിക്കുന്നതിൽ കുറ്റബോധം തോന്നുന്നവരുമുണ്ട്. അതിനാൽ പ്രതിദിനം 15– 20 മിനിറ്റ് വീതം ഇരുന്നു തുടങ്ങാം. അങ്ങനെയങ്ങനെ ആഴ്ചയിൽ ഒരു സായാഹ്നം വെറുതേ ഇരിക്കാം. പിന്നെ അത് മാസത്തിൽ ഒരു ദിവസമെന്ന മട്ടിലോ മറ്റോ അവരവരുടെ സൗകര്യത്തിന് അനുസരിച്ച് ചിട്ടപ്പെടുത്താം.

(Representational Image- I Stock)

ആവശ്യത്തിൽ കൂടുതൽ സമയം ജീവനക്കാർ ഓഫിസിൽ ചെലവഴിക്കുന്നതിനെ പല കമ്പനികളും ഇപ്പോൾ നിരുത്സാഹപ്പെടുത്താറുണ്ട്. കൂടുതൽ സമയം തൊഴിലിടത്തിൽ ചെലവഴിക്കുക എന്നതിനെക്കാൾ ഇന്ന് മികവിന്റെ അടയാളമായി വിലയിരുത്തപ്പെടുന്നത് കുറഞ്ഞ സമയത്തിനുള്ളിൽ മികവോടെ ജോലി ചെയ്തു തീർക്കുന്നതാണ്. ലീവ് എടുക്കാൻ മടിക്കുന്നവരെ നിർബന്ധിതമായി ലീവ് എടുപ്പിക്കുന്നതും ആധുനിക തൊഴിൽ സംസ്കാരത്തിന്റെ ഭാഗമായി തുടങ്ങിയിട്ടുണ്ട്. സ്വന്തം ജോലി ഭംഗിയായി തീർത്ത ശേഷം അവരവർക്ക് വേണ്ടി സമയം ചെലവഴിക്കുന്നത് മനുഷ്യരെ കൂടുതൽ കാര്യക്ഷമതയും ഉത്പാദനക്ഷമതയുമുള്ളവരാക്കും. ജോലിയും വിശ്രമവും തമ്മിൽ ആരോഗ്യകരമായ ബാലൻസ് പാലിക്കുക എന്നതാണ് സുപ്രധാനമായ കാര്യം.

ഇതു വായിച്ചു തീരുമ്പോൾ സ്വയം ചോദിക്കൂ, എന്നാണ് നിങ്ങൾ അവസാനമായി ഒരു ദിവസം മുഴുവൻ വെറുതേ ഇരുന്നത്, നിങ്ങൾക്ക് വേണ്ടി മാത്രമായി സമയം ചെലവഴിച്ചത്... ഓർത്തെടുക്കാൻ കഴിയുന്നില്ല എങ്കിൽ ഇനി വൈകിക്കരുത്... അടുത്ത മാസത്തെ ഷെഡ്യൂൾ പ്ലാനറിൽ ഒരു ദിവസം വെട്ടിയിട്ടേക്കൂ... അത് നിങ്ങളുടെ ദിവസമാകട്ടെ, ചുമ്മാതിരിക്കാൻ ഒരു ദിവസം...

 

English Summary: 'Do Nothing' Trending in West and its impact on creativity