കടമായി ഒരു കപ്പു വെള്ളം തരാമോ എന്ന ചോദ്യത്തിൽ കേരളത്തിന്റെ വെള്ളംകുടിയുടെ അവസ്ഥയുമുണ്ട്. എപ്പഴോ വരുന്ന ഒരു കുടം വെള്ളത്തിനായി രാത്രിയും പൊതുപൈപ്പിനു മുന്നിൽ കേരളം കാത്തിരുന്നത് ഇന്നലെകളിലാണ്. ഓരോ വേനൽ കഴിയുമ്പോഴും അടുത്ത വേനലിൽ വെള്ളംകുടി മുട്ടുമോ എന്നു പേടിക്കാത്തവരും ഇല്ല. തെങ്ങിനും വയലിനും പകരം പൊതുടാപ്പും വെള്ളക്കുടങ്ങളും കേരളത്തിന്റെ നിശ്ചല ദൃശ്യങ്ങളായി മാറിയിട്ട് വർഷങ്ങളായി. സിനിമകളിൽ കോമഡി സീനുകളിൽ പൊതുടാപ്പ് ഇടം തേടിയിട്ടും കാലങ്ങളായി.വീട്ടമ്മമാരുടെ ചർച്ചയും തർക്കവും വഴക്കവും ഒടുവിൽ പ്രണയങ്ങളും വരെ പൊതുടാപ്പിന് അരികിലെത്തി. പലതിനും സാക്ഷിയായി പൊതുടാപ്പെന്ന കഥാപാത്രം മാറി. മുകളിലേക്ക് ഞെക്കിയാൽ താഴേക്ക് വെള്ളം ചീറ്റുന്ന പൊതുടാപ്പിന് ഇനി അധികം ആയുസില്ല. കേരളത്തിലെ ഒന്നര ലക്ഷം പൊതു ടാപ്പുകൾ നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. റോഡരുകിൽ സൗജന്യമായി വെള്ളം വിതരണം ചെയ്യുന്ന പൊതുടാപ്പ് പൊളിച്ചുമാറ്റിയാൽ നമ്മുടെ വെള്ളം കുടി മുട്ടുമോ ? അല്ലെങ്കിൽ എന്തിനാണ് പൊതുടാപ്പുകൾ നീക്കം ചെയ്യുന്നത് ? ഒരു പക്ഷേ കേരളത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിൽ പൊതുടാപ്പുകൾ നൽകിയ സേവനം എത്ര പേർക്കറിയാം ? വെറുമൊരു പൈപ്പല്ല പൊതുടാപ്പ് എന്നതാണ് സത്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈയിലെ ഒരു പൈപ്പിനെ സാക്ഷിയാക്കിയാണ് രാധയും ദാസനും സ്നേഹം കൈമാറിയത്. പൈപ്പിൽ നിന്നു കഷ്ടപ്പെട്ടു ശേഖരിച്ച ഒരു കുടം വെള്ളം രാധ ദാസനു കൈമാറി.  രാധയും ദാസനും തമ്മിലുള്ള പറയാത്ത പ്രണയം വെളിപ്പെടുന്നത് പൈപ്പിനു മുന്നിലെ ആ രംഗത്തോടെയാണ്.  മോഹൻലാലും ശോഭനയും അഭിനയിച്ചു തകർത്ത നാടോടിക്കാറ്റിലെ വൈശാഖ സന്ധ്യേ .. എന്ന പാട്ടിന്റെ സീനാണിത്. പൈപ്പ് സീനിൽ നിന്നു മാറുമ്പോൾ ഒരു യുഗം ഞാൻ തപസിരുന്നു ഒന്നു കാണുവാൻ എന്ന വരികൾ നമ്മുടെ കാതുകളിൽ എത്തുന്നു. നാടോടിക്കാറ്റിൽ നിന്നു സിനാമാലോകം പൈപ്പിൻചോട്ടിലെ പ്രണയത്തിൽ എത്തുമ്പോഴും നിത്യഹരിത നായകനായ പൈപ്പിന് യൗവനം. 

കടമായി ഒരു കപ്പു വെള്ളം തരാമോ എന്ന ചോദ്യത്തിൽ കേരളത്തിന്റെ വെള്ളംകുടിയുടെ അവസ്ഥയുമുണ്ട്. എപ്പഴോ വരുന്ന ഒരു കുടം വെള്ളത്തിനായി രാത്രിയും പൊതുപൈപ്പിനു മുന്നിൽ കേരളം കാത്തിരുന്നത് ഇന്നലെകളിലാണ്. ഓരോ വേനൽ കഴിയുമ്പോഴും അടുത്ത വേനലിൽ വെള്ളംകുടി മുട്ടുമോ എന്നു പേടിക്കാത്തവരും ഇല്ല. തെങ്ങിനും വയലിനും പകരം പൊതുടാപ്പും വെള്ളക്കുടങ്ങളും കേരളത്തിന്റെ നിശ്ചല ദൃശ്യങ്ങളായി മാറിയിട്ട് വർഷങ്ങളായി. സിനിമകളിൽ കോമഡി സീനുകളിൽ പൊതുടാപ്പ് ഇടം തേടിയിട്ടും കാലങ്ങളായി.വീട്ടമ്മമാരുടെ ചർച്ചയും തർക്കവും വഴക്കവും ഒടുവിൽ പ്രണയങ്ങളും വരെ പൊതുടാപ്പിന് അരികിലെത്തി. പലതിനും സാക്ഷിയായി പൊതുടാപ്പെന്ന കഥാപാത്രം മാറി. മുകളിലേക്ക് ഞെക്കിയാൽ താഴേക്ക് വെള്ളം ചീറ്റുന്ന പൊതുടാപ്പിന് ഇനി അധികം ആയുസില്ല. കേരളത്തിലെ ഒന്നര ലക്ഷം പൊതു ടാപ്പുകൾ നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. റോഡരുകിൽ സൗജന്യമായി വെള്ളം വിതരണം ചെയ്യുന്ന പൊതുടാപ്പ് പൊളിച്ചുമാറ്റിയാൽ നമ്മുടെ വെള്ളം കുടി മുട്ടുമോ ? അല്ലെങ്കിൽ എന്തിനാണ് പൊതുടാപ്പുകൾ നീക്കം ചെയ്യുന്നത് ? ഒരു പക്ഷേ കേരളത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിൽ പൊതുടാപ്പുകൾ നൽകിയ സേവനം എത്ര പേർക്കറിയാം ? വെറുമൊരു പൈപ്പല്ല പൊതുടാപ്പ് എന്നതാണ് സത്യം. 

ADVERTISEMENT

∙ ഒരു ടാപ്പ് പോയാൽ 5 വീട്ടിൽ വെള്ളം

(Representational Image: I Stock)

ഒരു പൊതു ടാപ്പ് നീക്കം ചെയ്യുമ്പോൾ 5 വീടുകൾക്ക് പൈപ്പ് കണക്ഷൻ നൽകാൻ കഴിയും. സത്യത്തിൽ ഈ തിരിച്ചറിവാണ് കേരളത്തെ കാലങ്ങളോളം വെള്ളം കുടിപ്പിച്ച പൊതുടാപ്പിന് പൂട്ടായത്. അടുത്ത കാലത്ത് സർക്കാർ നടത്തിയ സർവേയിൽ ഒരു പൊതുടാപ്പിൽ നിന്ന് സമീപത്തെ 3 മുതൽ 5 വരെ വീടുകളിലേക്കാണ് വെള്ളം എടുക്കുന്നതെന്നും കണ്ടെത്തി. ഈ വീടുകൾക്ക് ഗാർഹിക കണക്ഷൻ നൽകിയാൽ പിന്നെ പൊതു ടാപ്പ് എന്തിന്. മാത്രമല്ല പല സ്ഥലങ്ങളിലും പൊതുടാപ്പിൽ നിന്ന് വ്യാവസായിക ആവശ്യത്തിന് മറ്റ് ആവശ്യങ്ങൾക്കും പരിധിയില്ലാതെ വെള്ളം എടുക്കുന്നതായും കണ്ടെത്തി. ഞെക്കിപ്പിടിച്ചാൽ മാത്രം ജലം പ്രവഹിക്കുന്ന ടാപ്പിൽ വെള്ളം മുടക്കമില്ലാതെ ലഭിക്കാൻ കമ്പികൊണ്ട് ക്രമീകരണം ഉണ്ടാക്കുന്ന സംഭവങ്ങളുണ്ട്. ചില സ്ഥലങ്ങളിൽ അധികൃതർ റെയ്ഡ് നടത്തി അനധികൃതമായി വെള്ളം ഊറ്റുന്ന പൈപ്പുകൾ പിടിച്ചെടുത്തു. 

ജനങ്ങൾ പൊതുടാപ്പുകളെ ആശ്രയിക്കുന്നത് കുറഞ്ഞെങ്കിലും മറ്റൊരു തരത്തിൽ നഷ്ടം പൊതുഖജനാവിനാണ്. എല്ലാ വർഷവും കേരള ജല അതോറിറ്റിക്ക് 118 കോടി രൂപയാണ് പൈപ്പുവെള്ളത്തിനായി സർക്കാർ നൽകുന്നത്. ടാപ്പൊന്നിന് ഇത്ര രൂപ എന്ന ക്രമത്തിലാണ് ഈ തുക നൽകുക. വെള്ളം എടുത്താലും ഇല്ലെങ്കിലും ഈ പണം നൽകിയേ പറ്റൂ. അതേ സമയം ഈ പണം കൃത്യമായി കിട്ടുന്നിലെന്ന പരാതി ജല അതോറിക്കുമുണ്ട്. കുടിശികയായി ജല അതോറിറ്റിക്ക് 955 കോടി രൂപ പിരിഞ്ഞു കിട്ടാനുമുണ്ട്. 

പൈപ്പ് പൊതു സ്ഥലമാണ്. എന്റെ മിക്ക ചിത്രങ്ങളിലും പൊതു പൈപ്പ് പശ്ചാത്തലമായിട്ടുണ്ട്. പ്രത്യേകിച്ചും പഴയ കാല സിനിമികളിൽ. പൊതു ടാപ്പ് വളരെ ശക്തമായ സിനിമാ പശ്ചാത്തലമാണ്. സ്ത്രീകൾക്ക് ഒത്തു കൂടാനുള്ള ഇടയമായിരുന്നു ടാപ്പുകൾ. തമ്മിൽ കാണാനും സംസാരിക്കാനും പരിചയപ്പെടാനും ഇണങ്ങാനും പിണങ്ങാനും ടാപ്പുകൾ സാക്ഷിയായി. സമൂഹത്തിന്റെ പരിഛേദം പൈപ്പിനു സമീപത്തു കാണാം. പണ്ട് പൊതുടാപ്പുകളായിരുന്നു നഗരങ്ങളിൽ ജലസ്രോതസ്. വീടുകളിൽ പൈപ്പ് ആഡംബരവും. ടാപ്പുകൾക്കു ചുറ്റുമായിരുന്നു ജീവിതങ്ങൾ. ഒരു പ്രദേശത്തെ ചിത്രം ടാപ്പുകൾക്കു ചുറ്റും ലഭിക്കും. ഒരേ സ്ഥലത്ത് കൂടുതൽ കഥാപാത്രങ്ങളെ കൊണ്ടു വരാനും സാധിക്കും. എന്നാൽ ഒരു പൈപ്പും ക്യാമറയ്ക്കു മുന്നിൽ നിന്നു തരില്ല. അതിനാൽ പൈപ്പ് ആർട്ട് ഡയറക്ടർ കൃത്രിമമായി നിർമിക്കും. നാടോടിക്കാറ്റിലെ പൈപ്പ് പക്ഷേ യഥാർഥ പൈപ്പാണ്.

∙ നാട്ടിൽ ടാപ് വേണ്ട, പകരം വീട്ടിൽ പൈപ്പ് എത്തും

Sathyan Anthikad, Image Source: Manorama Archives
ADVERTISEMENT

പൊതു ടാപ്പുകളുടെ പ്രയോജനം സംബന്ധിച്ച് ചർച്ചയും തർക്കവും തുടരുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ ജല ജീവൻ മിഷൻ വരുന്നത്. മിഷൻ വരുന്നതോടെ 5 വർഷത്തിനുള്ളിൽ 55 ലക്ഷം കുടുംബങ്ങൾക്ക് ജല കണക്ഷൻ നൽകാൻ കഴിയും. നിലവിൽ 25 ലക്ഷം കുടുംബങ്ങൾക്കാണ് ജല കണക്ഷൻ ഉള്ളത്. 55 ലക്ഷം വീടുകളിൽ പൈപ്പുവെള്ളം എത്തുന്നതോടെ പൊതു ടാപ്പുകളുടെ ആവശ്യം ഇല്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ജല ജീവൻ മിഷന്റെ ഭാഗമായാണ് പൊതു ടാപ്പുകൾക്ക് പൂട്ടിടുന്നത്. കേരളം ഇപ്പോഴും പൊതു കിണറുകളെ ആശ്രയിക്കുന്ന നാടാണെന്ന് ജല വിഭവ വിനിയോഗ വിദഗ്ധൻ ബേബി കുര്യൻ പറഞ്ഞു. ‘ കേരളത്തിൽ ഇപ്പോഴും 40 ലക്ഷത്തോളം കിണറുകളുണ്ട്. കൂടുതൽ പേരും ഇവ വെള്ളത്തിനായി ഉപയോഗിക്കുന്നു. കിണറുകൾ വറ്റുന്ന വേനൽക്കാലത്താണ് പൈപ്പുവെള്ളം ആശ്രയിക്കുന്നത്, പൊതു ടാപ്പുകൾ ഇല്ലാതാക്കുകയല്ല, മറിച്ച് ഗാർഹിക കണക്ഷൻ വ്യാപകമാക്കുകയാണ് ചെയ്യുന്നത്, ബേബി കുര്യൻ പറഞ്ഞു. 

വെള്ളത്തിനായി കാത്തിരിപ്പ്, ക്യൂ, തർക്കം, പിണക്കം ഇതൊക്കെയാണ് പൈപ്പിൻ ചോട്ടിൽ നടക്കുക. അക്കാലം ഓർമിക്കുന്നു. വൈപ്പിൻ നായരമ്പലം സ്വദേശിയും പൊതു പ്രവർത്തകനുമായ സുപ്രീം കാട്ടുപറമ്പ്. വൈപ്പിനിൽ വെള്ളം എത്തിക്കാൻ സുപ്രീം നിരവധി സമരങ്ങൾ നടത്തിയിരുന്നു. പൈപ്പ് നിർമിച്ച് നൂലു വലിപ്പത്തിൽ വെള്ളം വരുന്നത് പ്രതീകാത്മകമായി നൂലു കൊണ്ട് സുപ്രീം നിർമിച്ച് സമരം നടത്തിയിട്ടുണ്ട്. 

∙ ‘ഞങ്ങൾ കാവലിരിക്കുന്നത് പൈപ്പിൻ ചുവട്ടിൽ ’

ഞങ്ങൾ വൈപ്പിൻകാർക്ക് വെള്ളമെന്നാൽ പൈപ്പു വെള്ളമാണ്. പൊതു സ്ഥലം പൈപ്പിൻ ചുവടും. പരസ്പരം കാണുന്നതും സൗഹൃദം പുലർത്തുന്നതും ഇണങ്ങുന്നതും പിണങ്ങുന്നതുമെല്ലാം പൈപ്പിൻ ചോട്ടിലാണ്. എന്റെ ചെറുപ്പത്തിൽ കുടവുമായി പൈപ്പിനു ചുറ്റും കാവലിരിക്കും. രാത്രി 12 മണിക്കു പൈപ്പിൻ ചോട്ടിലേക്കു പോകും. പിന്നെ വെള്ളം വരുന്നതു വരെ അവിടെ ഇരിക്കും. ഒന്നിട വിട്ട ദിവസങ്ങളിലാണ് പൈപ്പിൽ വെള്ളം വരിക. അപ്പോൾ പിടിച്ചാൽ വെള്ളം കിട്ടും. ഒരാൾക്ക് രണ്ടു കുടം വെള്ളം കിട്ടും. പണ്ടൊക്കെ ഒരു പൈപ്പിന് കീഴെ അനേകംകുടുംബങ്ങൾ കാണും. എല്ലാവരും വരും. ആളു കുടുമ്പോൾ കുടം അടയാളമായി ഊഴം നിശ്ചയിക്കും. എത്രയോ വട്ടം ഇവിടെ വഴക്കുണ്ടായിരിക്കുന്നു. അതും പതിവാണ്. ഇപ്പോഴും ഇവിടെ വെള്ളം എത്തിയിട്ടില്ല. ഞങ്ങൾക്ക് പൈപ്പ് തന്നെയാണ് ആശ്രയം.

∙ ഞെക്കിപ്പിടിച്ചാൽ മാത്രം വെള്ളം, ഒരു തുള്ളി പോലും പാഴാകില്ല

സുപ്രീം കാട്ടുപറമ്പ്.
ADVERTISEMENT

44 നദികളുള്ള കേരളത്തിന്റെ മനസിൽ എങ്ങനെയാണ് ടാപ്പുകൾ ഇടം തേടിയത്. കിണറുകളിൽ നിന്ന് വെള്ളം കോരി കുടിച്ച് ശീലച്ചവരാണ് മലയാളികൾ. വീടു പണിയുന്നതിനു മുൻപ് കിണറുകൾ നിർമിക്കുന്നതാണ് പതിവ്. വീടു നിർമാണത്തിന്റെ ചിലവുകളിൽ വലിയ പങ്കും കിണറും പൈപ്പും ടാങ്കും നിർമാണം തന്നെ. ഈ കേരളത്തിലേക്ക് 1970 കളിൽ വിദേശ സഹായത്തോടെ പൊതു ടാപ്പുകൾ എത്തി. നദികൾ 44 എണ്ണം ഉണ്ടെങ്കിലും ജല ലഭ്യതയിൽ രണ്ടു മേഖലകൾ വെല്ലുവിളി നേരിടുന്നു. കുന്നും മലയും നിറഞ്ഞ മലയോര മേഖലയും ഉപ്പുവെള്ള ഭീഷണിയുള്ള തീരദേശ മേഖലയും. അങ്ങനെ ജല ക്ഷാമം പരിഹരിക്കാൻ പൊതു ടാപ്പുകൾ സ്ഥാപിച്ചു തുടങ്ങി. 

പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ശുദ്ധ ജല പദ്ധതികൾ സ്ഥാപിച്ചു. റോഡരുകിൽ നിശ്ചിത ഇടവേളകളിൽ ടാപ്പുകൾ സ്ഥാപിച്ചു. കാസ്റ്റ് അയൺ പൈപ്പുകളും അവയുടെ ടാപ്പുകളും നാട്ടിൻപുറത്ത് സ്ഥാനം പിടിച്ചു. കാസ്റ്റ് അയൺ നിർമിത ടാപ്പിനുണ്ട് പ്രത്യേകത. നല്ല ശക്തിയിൽ മുകളിലേക്ക് ഞെക്കിപ്പിടിക്കണം. എന്നാല്‍ മാത്രമേ വെള്ളം വരികയുള്ളു. പിടിവിട്ടാൽ ടാപ്പ് അടയും. വെള്ളം നിലയ്ക്കും. അതേ സമയം പൈപ്പിന്റെ തകരാറും അധികൃതരുടെ പിടിപ്പു കേടും മൂലം പല സ്ഥലങ്ങളിലും വെള്ളം പാഴാകുന്നതും പതിവ്. ഇടവേളവകളിലാണ് വെള്ളം പൈപ്പിൽ വരിക. എപ്പോൾ വരുമെന്ന് ജ്യോത്സ്യർക്ക് പോലും പ്രവചിക്കാനും പറ്റാറില്ല. വെള്ളം വരുന്നതും കാത്ത് രാവും പകലും പൈപ്പിനു ചുറ്റും കാത്തിരിക്കുന്നതും ‘പൈപ്പധിഷ്ഠിത’ മേഖലകളിലെ ജീവിതചര്യയുടെ ഭാഗമാണ്.

∙ കേരളത്തിന്റെ ജലരേഖ, വിശ്വാസം സ്വന്തം കിണർ തന്നെ 

പ്രതീകാത്മക ചിത്രം.

കേരളത്തിൽ എത്ര പേർ പൈപ്പുവെള്ളം കുടിക്കുന്നു. കേരളത്തിൽ ആവശ്യത്തിന് ശുദ്ധ ജലമുണ്ടോ. രാജീവ് ഗാന്ധി ദേശീയ ശുദ്ധജല മിഷന്‍ (2003) നടത്തിയ പഠനം അനുസരിച്ച് 204 ലക്ഷം പേർക്ക് പൈപ്പുവെള്ളം ലഭിക്കുന്നു. അതായത് 64 % പേർക്കും പൈപ്പുവെള്ളം ലഭിക്കുന്നുണ്ട്. നഗരത്തിലുള്ളരിൽ 79 % പേരും  ഗ്രാമീണ മേഖകകളിലെ 59 % പേർക്കും പൈപ്പുവെള്ളം ആശ്രയം. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പൈപ്പു വെള്ള ലഭ്യത ഏറെ പിന്നിലാണ്. 8.78 % പേർക്കു മാത്രമേ വർഷം മുഴുവൻ ആവശ്യത്തിന് പൈപ്പു വെള്ളം ലഭിക്കുന്നുള്ളു. പക്ഷേ കേരളത്തിലെ 85 % വീടുകളും ഇപ്പോഴും സ്വന്തം കിണർ വെള്ളം ഉപയോഗിക്കുന്നു. എന്നാൽ 30 % വീടുകളിലും കടുത്ത ജലക്ഷാമം നേരിടുന്നു. അതേ സമയം ജലം പാഴാക്കുന്നതിലും കേരളം മോശമല്ല. കണക്കുകൾ അനുസരിച്ച് പാഴാകുന്ന വെള്ളത്തിന്റെ അളവ് 40 % ആണ്. ക്രിസിൽ അഡ്വൈസറി സർവീസ് 2002 ൽ തയ്യാറാക്കിയ കണക്ക് അനുസരിച്ച് ജല അതോറിറ്റി വർഷം 3.88 ദശലക്ഷം ലീറ്റർ വെള്ളം ശേഖരിക്കുന്നു. വിതരണം ചെയ്യുന്നത് 2.33 ദശലക്ഷം ലീറ്റർ വെള്ളവും. ബാക്കി എവിടെ പോയി.

∙ സുരക്ഷിതം പൈപ്പു വെളളം, ഇനി പൈപ്പുവെള്ളത്തിന്റെ കാലം : ഡോ. പി.കെ. ജമീല 

കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പു വരുത്തുന്നതിനാണ് കേരളം പൈപ്പുവെള്ളത്തിലേക്ക് മാറുന്നതെന്ന് ആസൂത്രണ ബോർഡ് അംഗവും ആരോഗ്യ വകുപ്പ് മുൻ ഡയറക്ടറുമായ ഡോ. പി.കെ. ജമീല പറഞ്ഞു. ‘കേരളത്തിൽ 60 % പേരും കിണർവെള്ളമാണ് ഉപയോഗിക്കുന്നത്. രാജ്യാന്തര കോംപസിറ്റ് വാട്ടർ മാനേജ്മെന്റ് മാനദണ്ഡം അനുസരിച്ച് കേരളത്തിലെ കുടിവെള്ളം പൂർണമായും ശുദ്ധമല്ല. കിണർ വെള്ളം ശുദ്ധമാണെന്ന് പരിശോധിക്കാൻ സൗകര്യങ്ങളില്ല. ചെയ്യാറുമില്ല. മാത്രമല്ല ജനസംഖ്യ വർധിച്ചതോടെ കക്കൂസ് മാലിന്യം അടക്കം കലർന്ന് കിണർ വെള്ളം മലിനമാകാനും സാധ്യത കൂടി. 

എ.കെ. ബാലനൊപ്പം ഭാര്യ പി.കെ. ജമീല.

അതിനാൽ തന്നെ ജലവിഭവ വികസനങ്ങൾക്കുള്ള ധനസഹായം നമുക്ക് ലഭിക്കില്ല. ഇതൊരു പ്രതിസന്ധിയാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയാണ് പൈപ്പു വെള്ള പദ്ധതി വിപുലീകരിക്കുന്നത്. പൈപ്പുവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കാൻ കഴിയും. ഇതിനായി ശാസ്ത്രീയമായ പരിശോധനകളും നടത്തുന്നുണ്ട്. എന്നാൽ കിണർ വെള്ളം ഉപയോഗിച്ചിട്ടും കേരളത്തിൽ ജലജന്യ രോഗങ്ങൾ കുറവല്ലേ എന്നു ചോദിച്ചേക്കാം. അതു ശരിയാണ്. വെള്ളം തിളപ്പിച്ചു കഴിക്കുന്നതാണ് നമ്മുടെ ശീലം. ഈ ശീലമാണ് രോഗസാധ്യത ഇല്ലാതാക്കുന്നത്’.

English Summary: public taps in Kerala set to disappear; The implications of this decision on Kerala