കുവൈത്തിൽ വീട്ടു ജോലി ചെയ്തു വരികയായിരുന്ന ഷീബ കോവിഡിന്റെ ആദ്യ നാളുകളിലാണു നാട്ടിലെത്തിയത്. കോവിഡ് കഴിഞ്ഞ് മടങ്ങാമെന്നു കരുതിയിരിക്കെ, 2021 സെപ്റ്റംബറിൽ വയറിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുന്നത്. വിവിധ ആശുപത്രികൾ കയറിയിറങ്ങി ഡിസംബർ മാസത്തോടെ ഗർഭാശയ മുഴയാണെന്നു സ്ഥിരീകരിച്ചു. സർക്കാർ ആശുപത്രികളിൽ സർജറി നടത്തുമ്പോഴുള്ള പതിവു കാല താമസം കുവൈത്തിലേക്കുള്ള മടക്കത്തെ ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ തീരുമാനിച്ചത്. പിന്നീട് നടന്ന സംഭവങ്ങൾ ഓർമ്മിച്ചെടുക്കാൻ പോലും ഷീബയ്ക്കു താൽപര്യമില്ല. തുടർച്ചയായ ശസ്ത്രക്രിയകൾ മൂലമുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങളിലാണ് ഷീബ ഇപ്പോൾ. വയറ്റിലെ കടുത്ത പഴുപ്പുബാധയുടെ കാരണം ഇപ്പോഴും അവർക്കറിയില്ല. പക്ഷേ, എംഎൽഎയുടെ ഇടപെടലുണ്ടായ ശേഷം തന്നോടു കൂടുതൽ കടുത്ത നിലപാടിലാണു ഡോക്ടറെന്നും, പ്രതികാര നടപടി ഉണ്ടാകുമോ എന്നു ഭയമുണ്ടെന്നും ഷീബ പറയുന്നു. തന്റെ ആരോഗ്യസ്ഥിതി ഇത്രയ്ക്കു മോശമായതെങ്ങനെ? മനോരമ ഓൺലൈൻ പ്രീമിയത്തോടു ഷീബ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു വിധേയയായ എന്റെ നിയോജകമണ്ഡലത്തിലെ ഒരു വിധവയുടെ വയർ ചക്കവെട്ടിപ്പൊളിച്ചതുപോലെ വെട്ടിവച്ചിരിക്കുകയാണ്’– കെ.ബി. ഗണേഷ് കുമാർ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസംഗം ആശങ്കയോടെയും അമർഷത്തോടെയുമാണ് മലയാളികൾ കേട്ടത്. ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഗണേഷ് കുമാർ നിയമസഭയിൽ വെളിപ്പെടുത്താതിരുന്ന ആ യുവതിയുടെ പേര് വാഴപ്പാറ ഷീജ മൻസിലിൽ ഷീബ എന്നാണ്. ഗർഭാശയത്തിലെ മുഴ നീക്ക ശസ്ത്രക്രിയയ്ക്കായി അധികൃതരെ സമീപിക്കുമ്പോൾ ഇത്തരത്തിലൊരു ദുർവിധിയും ഒടുങ്ങാദുരിതവും ഷീബ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല.

കുവൈത്തിൽ വീട്ടു ജോലി ചെയ്തു വരികയായിരുന്ന ഷീബ കോവിഡിന്റെ ആദ്യ നാളുകളിലാണു നാട്ടിലെത്തിയത്. കോവിഡ് കഴിഞ്ഞ് മടങ്ങാമെന്നു കരുതിയിരിക്കെ, 2021 സെപ്റ്റംബറിൽ വയറിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുന്നത്. വിവിധ ആശുപത്രികൾ കയറിയിറങ്ങി ഡിസംബർ മാസത്തോടെ ഗർഭാശയ മുഴയാണെന്നു സ്ഥിരീകരിച്ചു. സർക്കാർ ആശുപത്രികളിൽ സർജറി നടത്തുമ്പോഴുള്ള പതിവു കാല താമസം കുവൈത്തിലേക്കുള്ള മടക്കത്തെ ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ തീരുമാനിച്ചത്. പിന്നീട് നടന്ന സംഭവങ്ങൾ ഓർമ്മിച്ചെടുക്കാൻ പോലും ഷീബയ്ക്കു താൽപര്യമില്ല. തുടർച്ചയായ ശസ്ത്രക്രിയകൾ മൂലമുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങളിലാണ് ഷീബ ഇപ്പോൾ. വയറ്റിലെ കടുത്ത പഴുപ്പുബാധയുടെ കാരണം ഇപ്പോഴും അവർക്കറിയില്ല. പക്ഷേ, എംഎൽഎയുടെ ഇടപെടലുണ്ടായ ശേഷം തന്നോടു കൂടുതൽ കടുത്ത നിലപാടിലാണു ഡോക്ടറെന്നും, പ്രതികാര നടപടി ഉണ്ടാകുമോ എന്നു ഭയമുണ്ടെന്നും ഷീബ പറയുന്നു. തന്റെ ആരോഗ്യസ്ഥിതി ഇത്രയ്ക്കു മോശമായതെങ്ങനെ? മനോരമ ഓൺലൈൻ പ്രീമിയത്തോടു ഷീബ സംസാരിക്കുന്നു.

ADVERTISEMENT

∙ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണോ ആദ്യം ശസ്ത്രക്രിയ്ക്കുള്ള നിർദേശം ലഭിച്ചത്?.

കെ.ബി. ഗണേഷ്കുമാർ.

ഗർഭാശയ മുഴയാണെന്നു സ്ഥിരകീരിച്ച ശേഷം ഒട്ടേറെ ആശുപത്രികളിൽ ചികിത്സയ്ക്കായി അലഞ്ഞു. സ്വകാര്യ ആശുപത്രികളെ സമീപിച്ചപ്പോൾ മുഴ നീക്കം ചെയ്തേ പറ്റൂവെന്നാണു പറഞ്ഞത്. സർക്കാർ ആശുപത്രികളിൽനിന്നാകട്ടെ ഗുളിക കഴിച്ചാൽ മതിയെന്ന നിർദേശമാണു തന്നത്. വേദന കടുത്തതോടെ മുഴ നീക്കം ചെയ്യണമെന്ന ഡോക്ടർമാരുടെ നിർദേശം അനുസരിക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് സർക്കാർ ആശുപത്രികളെ സമീപിച്ചെങ്കിലും ശസ്ത്രക്രിയക്കായി ഉടൻ തീയതി നൽകാൻ കഴിയില്ലെന്നായിരുന്നു മറുപടി. ഇതോടെ സ്വകാര്യ ആശുപത്രികളായി ആശ്രയം. ഒരു ലക്ഷം രൂപ മുതൽ മുകളിലോട്ടാണ് ചെലവായി പറഞ്ഞത്. ഇത്രയും തുക കണ്ടെത്താൻ കഴിയാത്തതിനാൽ 60000 രൂപയ്ക്ക് ശസ്ത്രക്രിയ ചെയ്തു നൽകാമെന്ന് ഏറ്റ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത് എപ്പോഴാണ്?. അവർ ആദ്യം തന്നെ ചികിത്സയ്ക്ക് നിർദേശിച്ചോ?

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മുഴ നീക്കം ചെയ്തു, ഒന്നര മാസം പിന്നിട്ടപ്പോൾ, വയറ്റിൽ മറ്റൊരു ഭാഗത്തായി കല്ലിപ്പ് രൂപപ്പെട്ടു. വീണ്ടും ഈ ആശുപത്രിയിലെത്തി കല്ലിപ്പ് നീക്കം ചെയ്യാൻ ഓപ്പറേഷൻ ചെയ്തു. 12 ദിവസങ്ങൾക്കു ശേഷം വയറ്റിൽ തന്നെ മറ്റൊരിടത്തു കൂടി കല്ലിപ്പ് രൂപപ്പെട്ടു. ഇതോടെ, ഈ ആശുപത്രിയിൽ ഇനി ചികിത്സിക്കാൻ കഴിയില്ലെന്നു പറഞ്ഞു ഡിസ്ചാർജ് വാങ്ങി. ശേഷം പാരിപ്പള്ളിയിലെ മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഇവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. കല്ലിപ്പ് നീക്കം ചെയ്തതിനൊപ്പം, തുടർച്ചയായി പഴുപ്പ് പുറത്തേക്ക് പോകുന്നത് ഒഴിവാക്കാൻ വയറിൽ വീണ്ടും ശസ്ത്രക്രിയ ചെയ്തു. പക്ഷേ, വീണ്ടും കല്ലിപ്പും പഴുപ്പും ഉണ്ടായതിനെ തുടർന്നാണ് 2022 സെപ്റ്റംബറിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. ചെന്ന ദിവസം തന്നെ അഡ്മിറ്റ് ചെയ്യുകയും, ജില്ലാ ആശുപത്രിയിൽ സർജറി ചെയ്തിടത്തുതന്നെ വീണ്ടും സർജറി ചെയ്യുകയായിരുന്നു. കല്ലിപ്പ് നീക്കം ചെയ്യുന്നതു കൂടാതെയുള്ള മൂന്നാമത്തെ പ്രധാന സർജറിയായിരുന്നു ഇത്.

ADVERTISEMENT

∙ 7 ശസ്ത്രക്രിയകൾ വേണ്ടി വന്നത് എങ്ങനെയാണ്?.

ഷീബയുടെ പഴയ ചിത്രം.

വീട്ടിലെത്തിയ ശേഷവും ശസ്ത്രക്രിയ ചെയ്തിടത്തുനിന്നു പഴുപ്പ് പുറത്തുവന്നുകൊണ്ടിരിന്നു. കല്ലിപ്പ് രൂപപ്പെടുന്നത് വീണ്ടും വർധിച്ചു. ഇതോടെ പലതവണ മെഡിക്കൽ കോളജ് ആശുപത്രിയെ സമീപിച്ചു. പഴുപ്പ് കൂടുമ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യും. സർജറി നടത്തും. ഒടുവിൽ കഴിഞ്ഞ ഡിസംബറിലാണ് ശസ്ത്രക്രിയ നടന്നത്.

∙ ശസ്ത്രക്രിയകൾ കഴിഞ്ഞ ശേഷം വയറിലെ മുറിവുമായി ബന്ധപ്പെട്ട് ഡോക്ടർ എന്താണ് പറഞ്ഞത്?. മറിവു കരിയാത്തതിന്റെ കാരണം എന്തു പറഞ്ഞു?.

ഒടുവിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇനി ഈ വയറ്റിൽ ശസ്ത്രക്രിയ നടത്താൻ കഴിയില്ലെന്നായിരുന്നു ഡോക്ടർമാരുടെ വാക്കുകൾ. മുറിവു കരിയാത്തതും, പഴുപ്പ് ഉണ്ടാകുന്നതിനും കാരണം അറിയില്ലെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി.

ADVERTISEMENT

∙ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും തിരിച്ചും എങ്ങനെയായിരുന്നു യാത്ര?. കൂട്ടിനു വരാൻ ആരുണ്ട്?.

ആദ്യ തവണകളിൽ മാത്രമാണ് ടാക്സി വാഹനങ്ങളിൽ പോയത്. പിന്നീട് ബസിലായിരുന്നു യാത്ര. ആശുപത്രിയിലേക്കു പോകുന്നതും, ഓപ്പറേഷൻ കഴിഞ്ഞ് ആ ദിവസം തന്നെ മടങ്ങിയതും ബസിലായിരുന്നു. ഒടുവിലെ ഓപ്പറേഷനു ശേഷം അനുവദിച്ചത് 14–ാം വാർഡാണ്. മുകൾ നിലയിൽ കയറാൻ കഴിയാത്തതിനാൽ 8–ാം വാർഡ് തരണമെന്ന് അപേക്ഷിച്ചെങ്കിലും, മുറി തന്നെ വാങ്ങി തരാമെന്നായിരുന്നു ഡോക്ടറുടെ പരിഹാസം. തന്നെ അവഗണിക്കുകയാണെന്നു മനസിലാക്കിയതോടെ ഭയമായി. ഇതാണ് മുറിവ് വക വയ്ക്കാതെ തിരിച്ചുപോരാനുള്ള കാരണം. തമ്പാനൂർ ബസ് സ്റ്റാൻഡിലെത്തി ബസിൽ കയറി. റോഡിലെ കുഴികളും മറ്റും വരുമ്പോൾ ബസിൽ എഴുന്നേറ്റു നിൽക്കും. വീട്ടിലെത്തിയപ്പോഴേക്കും ഉടുത്തിരുന്ന വസ്ത്രങ്ങൾ മുഴുവൻ രക്ത്തിൽ കുളിച്ചിരുന്നു. സമീപത്തെ വീട്ടിലെ ചേച്ചിയാണ് ആശുപത്രിയിൽ കൂട്ടിനു വരുന്നത്.

∙ എംഎൽഎയെ സമീപിക്കാൻ കാരണം?.

വീണാ ജോർജ് (Screengrab: Manorama News)

വീണ്ടും വീണ്ടും ചികിത്സ തേടിയെത്തുമ്പോൾ ഡോക്ടർമാർ അവഗണിക്കുകയായിരുന്നു. കടുത്ത വേദനയുമായി പോയപ്പോൾ പരിശോധിക്കാതെ ഏറെ നേരം മാറ്റി നിർത്തിയിട്ടുണ്ട്. ‍ഞാൻ അണുബാധയുടെ കാരണം പല തവണ ചോദിച്ചിട്ടും ഡോക്ടർമാർ മറുടി പറഞ്ഞില്ല.  സ്ത്രീയായതു കൊണ്ടാണോ ഈ അവഗണനയെന്ന സംശയത്തിൽ ഒരു ദിവസം എന്നോടൊപ്പം എത്തിയ ഓട്ടോയുടെ ഡ്രൈവറെ തന്റെ സഹോദരനാണെന്നു പറഞ്ഞ് ഡോക്ടർമാരോട് കാര്യങ്ങൾ അന്വേഷിക്കാൻ പറഞ്ഞു വിട്ടെങ്കിലും, മറുപടി പറയാൻ പോലും അവർ തയാറായില്ല. ചികിത്സിക്കുന്ന ഡോക്ടറുടെ വീട്ടിലെത്തി അന്വേഷിച്ചു, അപ്പോഴും കൃത്യമായ മറുപടി പറയാൻ തയാറായില്ല. ഇത്തരം സാഹചര്യത്തിൽ നല്ല ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എംഎൽഎയെ കണ്ടത്.

∙ എംഎൽഎയുടെ ഇടപെടലിനു ശേഷം ഡോക്ടറുടെ സമീപനത്തിൽ മാറ്റമുണ്ടായോ?

ഇല്ല, അതുവരെയുണ്ടായതിലും കടുത്ത നിലപാടായിരുന്നു പിന്നീട്. എന്നോട് സംസാരിക്കാൻ പോലും പിന്നീട് ഡോക്ടർ തയാറായിട്ടില്ല. പിന്നീട് മെഡിക്കൽ കോളജ് സൂപ്രണ്ടുമായി ഇടപെട്ടു. ഇതിനു ശേഷവും ഡോക്ടർമാരുടെ ഭാഗത്തു നിന്നും മാറ്റങ്ങളുണ്ടായില്ല. ഇനി ഇവിടെ ചികിത്സിച്ചാൽ പ്രതികാരത്തോടെ എന്തെങ്കിലും ചെയ്യുമോയെന്നു ഭയന്ന് ആശുപത്രിയിൽ പോയിട്ടില്ല. എല്ലാ ആഴ്ചയും പോയി ചെക്ക് അപ് ചെയ്ത് മരുന്നു വാങ്ങേണ്ടതാണ്. ഭയം കാരണം ഇപ്പോൾ പോകാറില്ല.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി.

∙ ചികിത്സയും, യാത്രയുടെയും ചെലവുകളും എങ്ങിനെ കണ്ടെത്തുന്നു?.

ആദ്യത്തെ ഓപ്പറേഷൻ കഴിഞ്ഞതോടെ കയ്യിലുണ്ടായിരുന്ന പണം തീർന്നു. പിന്നീട് ബന്ധുക്കളും നാട്ടുകാരും സഹായിച്ചു. ഇപ്പോൾ സന്മനസ്സുള്ളവരുടെ സഹായത്തിലാണ് ദൈനം ദിന ചെലവുകൾ പോലും നടക്കുന്നത്.

(20 വർഷങ്ങൾക്ക് മുൻപ് ഷീബയുടെ ഭർത്താവു മരിച്ചിരുന്നു. മക്കളില്ല. പ്രായമേറിയ ഉമ്മയ്ക്ക് ഒപ്പമാണ് താമസം. വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രി ഷീബയുടെ തുടർചികിത്സ ഏറ്റടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്).

English Summary: Exclusive Interview with Sheeba regarding Illness and Surgeries from Thiruvananthapuram Medical College