റിയാസ് സലിമിനെ ഇപ്പോൾ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. റിയാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരുണ്ട്. മറ്റുള്ളവരുടെ പ്രതികരണം നോക്കാതെ തന്റെ നിലപാടുകളുമായി മുന്നോട്ടുപോവുന്ന വ്യക്തിയാണ് റിയാസ്. ഇപ്പോഴിതാ അടുത്തിടെ സജീവമായ മെൻസ് അസോസിയേഷനെതിരെ രംഗത്തു വന്നിരിക്കുകയാണ് റിയാസ്. ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാസ് സലിമിനെ ഇപ്പോൾ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. റിയാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരുണ്ട്. മറ്റുള്ളവരുടെ പ്രതികരണം നോക്കാതെ തന്റെ നിലപാടുകളുമായി മുന്നോട്ടുപോവുന്ന വ്യക്തിയാണ് റിയാസ്. ഇപ്പോഴിതാ അടുത്തിടെ സജീവമായ മെൻസ് അസോസിയേഷനെതിരെ രംഗത്തു വന്നിരിക്കുകയാണ് റിയാസ്. ഇവിടെ എന്തിനാണ് മെന്‍സ് അസോസിയേഷന്‍? എന്തിനു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും റിയാസ് ചോദിക്കുന്നു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് റിയാസിന്റെ പ്രതികരണം.

റിയാസ് സലിം∙ Image Credits: Instagram
ADVERTISEMENT

‘പുരുഷന്മാര്‍നേരിടുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കാനല്ല ഇവിടെ മെന്‍സ് അസോസിയേഷന്‍ ഉള്ളത്. പുരുഷന്മാര്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ സംസാരിക്കുന്നത് പോലും ഫെമിനിസത്തെ പിന്തുണയ്ക്കുന്നവരാണ്. ഇവിടുത്തെ മെന്‍സ് അസോസിയേഷന്‍ സംസാരിക്കുന്നത് സ്ത്രീകളെ വിലകുറച്ച് കാണിക്കുന്നതിനാണ്. സ്ത്രീകളുടെ പോരാട്ടങ്ങളെ അവഗണിക്കാനും അവര്‍ക്കെതിരെ അതിക്രമം നടത്തുന്നവരെ ആഘോഷിക്കാനുമാണ്. ഇത്തരക്കാരെ ഞാന്‍ എപ്പോഴും പത്തടി അകലത്തില്‍ മാത്രമേ നിര്‍ത്തൂ’– റിയാസ് പറഞ്ഞു.

ADVERTISEMENT

ആണ്‍ കാഴ്ച്ചപ്പാടുകളെയാണ് താൻ ചെറുപ്പം മുതല്‍ നേരിടേണ്ടി വന്നിട്ടുള്ളത്. അത് പുരുഷന്മാരില്‍ മാത്രമല്ല, സ്ത്രീകളും ഈ ആണ്‍ കാഴ്ച്ചപ്പാടുകളുള്ളവരുണ്ട്. പല തെറ്റുകളെയും ആളുകള്‍ വ്യാഖ്യാനിക്കുന്നത് സ്ത്രീകളെ മോശക്കാരാക്കി മാത്രമാണെന്നും റിയാസ് പറയുന്നു.

ADVERTISEMENT

മേക്കപ്പണിയുന്നതിനുള്ള വിമർശനത്തിനും റിയാസ് മറുപടി നൽകുന്നുണ്ട്. പണ്ടു മുതലേ മേക്കപ്പ് ചെയ്യാറുണ്ടെന്നാണ് റിയാസ് പറയുന്നത്. മനുഷ്യന്മാര്‍ക്ക് ചെയ്യാനുള്ളതാണ് മേക്കപ്പ്. അതില്‍ എന്താണ് തെറ്റ്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ മേക്കപ്പ് ചെയ്ത് കാണുമ്പോള്‍ അവരെ ആരാധനയോടെ മാത്രം നോക്കുകയും റിയാസ് ചെയ്യുമ്പോള്‍ 'ഗേ'യാണ് സ്ത്രീയാണ് എന്നൊക്കെ പറയുന്നതും ശരിയല്ല. മേക്കപ്പില്‍ അത്തരം വേര്‍തിരുവികള്‍ അനാവശ്യമാണ്. ഗേ എന്നോ സ്ത്രീ എന്നോ ഒരാളെ വിളിയ്ക്കുന്നത് കളിയാക്കാനാണെങ്കില്‍ തന്നെ സംബന്ധിച്ചിടത്തോളം ആ വിളി ഒരു അപമാനമല്ല. കാരണം തന്റെ കണ്ണിൽ അതൊരു കുഴപ്പമായി തോന്നുന്നില്ല. ഈ സമൂഹം സ്ത്രീകളെ ഇന്നും രണ്ടാം തരക്കാരായി കാണുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ കളിയാക്കുന്നതെന്നും റിയാസ് പറഞ്ഞു.