ദാമ്പത്യ ജീവിതം സുഖകരമായി മുന്നോട്ടു പോകുന്നതിനു പ്രണയത്തിനു വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് പ്രണയിച്ച് വിവാഹം കഴിച്ചവരാണെങ്കിൽ. പലർക്കും പ്രണയ നാളുകളിൽ ഉണ്ടായിരുന്നത്ര സ്നേഹം വിവാഹശേഷം ഉണ്ടാകുന്നില്ല എന്നാണ് പരാതി. പ്രത്യേകിച്ച് പുരുഷന്മാർക്ക്. മുൻപ് നീ ഇങ്ങനെ ആയിരുന്നില്ലല്ലോ പറഞ്ഞത്, അന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദാമ്പത്യ ജീവിതം സുഖകരമായി മുന്നോട്ടു പോകുന്നതിനു പ്രണയത്തിനു വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് പ്രണയിച്ച് വിവാഹം കഴിച്ചവരാണെങ്കിൽ. പലർക്കും പ്രണയ നാളുകളിൽ ഉണ്ടായിരുന്നത്ര സ്നേഹം വിവാഹശേഷം ഉണ്ടാകുന്നില്ല എന്നാണ് പരാതി. പ്രത്യേകിച്ച് പുരുഷന്മാർക്ക്. മുൻപ് നീ ഇങ്ങനെ ആയിരുന്നില്ലല്ലോ പറഞ്ഞത്, അന്ന് നീ അങ്ങനെ ചെയ്തിരുന്നില്ലേ, എന്റെ ഇഷ്ടങ്ങൾ നോക്കിയിരുന്നില്ലേ എന്നെല്ലാം സ്ത്രീകൾ പറയുന്നത് നമ്മൾ സ്ഥിരമായി കേൾക്കാറുണ്ട്. പുരുഷൻമാർക്കും ഇത്തരം പരാതികൾ ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ടു പോവേണ്ടത് അത്യാവശ്യമാണ്. പ്രണയം വരണ്ടു പോകാതെ സൂക്ഷിക്കേണ്ടത് ദീര്‍ഘവും ദൃഢവുമായ ബന്ധങ്ങള്‍ക്ക് അനിവാര്യമാണ്. ഇങ്ങനെ പ്രണയം നിലനിർത്താനും, നഷ്ടപ്രണയത്തെ വീണ്ടെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ പരിശോധിക്കാം.

നന്ദി കാണിക്കുക

ADVERTISEMENT

ഒരുമിച്ചുള്ള ജീവിതത്തില്‍ രണ്ടു പേരും തുല്യരാണ്. അതിനാല്‍ തന്നെ മറ്റേയാളേക്കാൾ മുകളിലാണു താനെന്ന ചിന്ത ഉപേക്ഷിക്കുക. പങ്കാളി നിങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി ചെയ്യുന്ന കാര്യങ്ങളില്‍ നന്ദിയുള്ളവരായിരിക്കുക. ഇങ്ങനെ നന്ദി ശീലിക്കാന്‍ സാധിച്ചാൽ അതു നിങ്ങള്‍ക്കു കൂടുതല്‍ സന്തോഷവും ഉത്സാഹവും നല്‍കും. കൂടുതല്‍ ക്ഷമയുള്ളവരാക്കാനും ഈ ശീലത്തിനു കഴിയും. 

സ്നേഹം നിക്ഷേപിക്കാം!

ADVERTISEMENT

മറ്റെന്തിലും എന്ന പേലെ സ്നേഹം വളരാനും നിക്ഷേപം ആവശ്യമാണ്. അതിനു വേണ്ടി ദിവസേന ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നു പറയണമെന്നില്ല. മറിച്ചു പ്രവൃത്തികളിലൂടെ നിങ്ങളുടെ സ്നേഹം പങ്കാളിക്കു കൈമാറാം. അവര്‍ക്ക് ഇഷ്ടമുള്ള ചെറിയ വസ്തുക്കൾ വാങ്ങി നൽകാം. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാം. പങ്കാളിയെ നിങ്ങള്‍ ശ്രദ്ധിക്കുന്നു, അവരുടെ സന്തോഷം ആഗ്രഹിക്കുന്നുവെന്ന് ഇത്തരത്തില്‍ അറിയിക്കാം. ഇതു ബന്ധം കൂടുതല്‍ ശക്തമാക്കി ഒന്നിച്ചുള്ള നിമിഷങ്ങളെ കൂടുതൽ ആനന്ദകരമാക്കും.

ഒന്നിച്ച് ഇരിക്കണം

ADVERTISEMENT

ഒരുമിച്ചു ജീവിക്കുന്നവര്‍ എന്തായാലും ഒന്നിച്ച് ഇരിക്കുമല്ലോ എന്നു ചിന്തിക്കേണ്ട. ഭക്ഷണം കഴിക്കാനും ടിവി കാണാനും ബന്ധുക്കള്‍ വീട്ടിൽ വരുമ്പോഴും ഒപ്പമിരിക്കുകയല്ല, പങ്കാളിക്കു വേണ്ടി മാത്രമായി ഇരിക്കുകയാണു വേണ്ടത്. ഈ സമയം ഫോൺ പോലും അടുത്തുണ്ടാവരുത്. ഇങ്ങനെ ഒരുമിച്ചിരുന്നാല്‍ പല കാര്യങ്ങളും മനസ്സു തുറന്നു സംസാരിക്കും. ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കും. ഇങ്ങനെ പരസ്പരം കൂടൂതല്‍ അറിയുക. പങ്കാളിയിലെ മാറ്റങ്ങൾ തിരിച്ചറിയാൻ ഇത്തരം നിമിഷങ്ങൾ സഹായിക്കും.

ദിവസങ്ങളും മാറ്റിവയ്ക്കാം

ദിവസവും അൽപസമയം ഒന്നിച്ചിരിക്കുന്നതു പോലെ പ്രധാനപ്പെട്ടതാണ് ചില ദിവസങ്ങൾ അവർക്കു വേണ്ടി പൂർണമായും മാറ്റിവയ്ക്കുന്നത്. ഒന്നിച്ചിരിക്കുമ്പോൾ പറഞ്ഞ ആഗ്രഹങ്ങളും സ്വപ്നങ്ങളും യാഥാർഥ്യമാക്കാൻ ഈ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താം. ആഴ്ചയിൽ ഒരിക്കലോ, മാസത്തിൽ രണ്ടു തവണയോ ഇതിനായി സമയം കണ്ടെത്തുക. സിനിമ കാണാൻ പോകാനോ, ഒന്നിച്ചു ഷോപ്പിങ് നടത്താനോ അല്ലെങ്കില്‍ വീട്ടിൽ ഒന്നിച്ചിരിക്കാനോ ഈ അവസരം ഉപയോഗപ്പെടുത്താം. എങ്ങനെയായാലും ആ ദിവസം മുഴുവന്‍ അവർക്കായി മാറ്റിവയ്ക്കുക. ഈ പ്രവൃത്തികൾ പങ്കാളികൾ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കും.

സ്വപ്നം കാണേണ്ട, കാര്യങ്ങൾ തുറന്നു പറഞ്ഞോളൂ

പറയാതെ എല്ലാം മനസ്സിലാക്കുന്ന പങ്കാളി പ്രണയത്തിലെയും ദാമ്പത്യത്തിലെയും കാൽപനിക സങ്കൽപ്പമാണ്. എന്നാൽ യഥാർഥ ജീവിതത്തിൽ ഇതു സംഭവിക്കണമെന്നു നിർബന്ധമില്ല. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ തുറന്നു പറയാൻ മടിക്കേണ്ടതില്ല. തന്റെ ആവശ്യങ്ങൾ പറയാനും പങ്കാളിയുടെ ആവശ്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനും തയാറാവുക. ഇക്കാര്യത്തിനു ദാമ്പത്യ ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. ഇതിനു തയാറായാൽ പങ്കാളികൾക്കിടയിൽ ഉയർന്നു വരുന്ന 90 ശതമാനം പരാതികളും ഇല്ലാതാക്കാം. 

English Summary: 5 Ways to Create More Love After Marriage