യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഹരിത നേതാവ് അഡ്വ.കെ.തൊഹാനി. സദാചാര- ധാര്‍മിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സിപിഎം - എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉല്‍പ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെന്ന് നിസ്സംശയം പറയാനാകുമെന്ന് തൊഹാനി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഹരിത നേതാവ് അഡ്വ.കെ.തൊഹാനി. സദാചാര- ധാര്‍മിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സിപിഎം - എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉല്‍പ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെന്ന് നിസ്സംശയം പറയാനാകുമെന്ന് തൊഹാനി പറഞ്ഞു. ലൈംഗിക വൈകൃതങ്ങളുള്ള ചിത്രങ്ങളുള്ള ബോഡുകളും അശ്ലീല ഭാഷണങ്ങള്‍ എഴുതിയ പോസ്റ്ററുകളും കാംപസുകളില്‍ സ്ഥാപിച്ചത് ചോദ്യം ചെയ്തപ്പോൾ നിങ്ങളാരാണ് സദാചാരം തീരുമാനിക്കാൻ എന്നാണ് എസ്എഫ്ഐ ചോദിച്ചത്. അതു തന്നെയാണ് തൊപ്പിയുടെ സംരക്ഷകരും ചോദിക്കുന്നതെന്ന് തൊഹാനി സമൂഹ മാധ്യമത്തിൽ കുറിച്ചു. 

കെ.തൊഹാനിയുടെ പോസ്റ്റ്.

ADVERTISEMENT

'തൊപ്പി' തനിച്ചല്ല. 'തൊപ്പി' എന്ന യൂട്യൂബറുടെ അശ്ലീല സംഭാഷണം ഇപ്പോള്‍ ചൂടുള്ള ചർച്ചയാണ്. 'തൊപ്പി' ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഡിവൈഎഫ്ഐ മുതല്‍ ദേശാഭിമാനി വരെ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തൊപ്പിയുടെ അശ്ലീലത്തെ വിമര്‍ശിക്കുന്നവരെ ലിബറല്‍ സംഘങ്ങള്‍ നേരിടുന്നത് അശ്ലീലം എന്നതിന്റെ മാനദണ്ഡം ഏതാണെന്ന് ചോദിച്ചാണ്. ഈ ചോദ്യം വേറെ ചില സ്ഥലങ്ങളിലും നമ്മള്‍ കേട്ടിട്ടുണ്ട്. അത് കേരളത്തിലെ കാംപസുകളില്‍ എസ്എഫ്ഐ ചോദിച്ചുകൊണ്ടിരിക്കുന്ന ഒന്നാണത്. ലൈംഗിക വൈകൃത ചിത്രങ്ങളുള്ള ബോഡുകളും അശ്ലീല ഭാഷണങ്ങള്‍ എഴുതിയ പോസ്റ്ററുകളും കാംപസുകളില്‍ സ്ഥാപിച്ചത് എസ്എഫ്ഐ അല്ലേ? നിങ്ങളാരാണ് സദാചാരം തീരുമാനിക്കാന്‍? നിങ്ങളാരാണ് അശ്ലീലം തീരുമാനിക്കാന്‍ എന്നതായിരുന്നു എസ്.എഫ്.ഐക്കാരുടെ ചോദ്യം. അതേ ചോദ്യമാണ് ഇപ്പോള്‍ തൊപ്പിയും തൊപ്പിയുടെ സംരക്ഷകരും ചോദിക്കുന്നത്.

എസ്എഫ്ഐ കൂടി ചേര്‍ന്ന് നിര്‍മിച്ച ഇക്കോ സിസ്റ്റത്തിലാണ് തൊപ്പിയെ പോലുള്ളവര്‍ക്ക് കേട്ടാലറക്കുന്ന അശ്ലീലം പറയാനും ലക്ഷക്കണക്കിന് കുട്ടികളെ വായില്‍ തോന്നുന്നത് പറയിപ്പിക്കാനും കഴിയുന്നത്. സദാചാര - ധാര്‍മിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സിപിഎം - എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉല്‍പ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെന്ന് നിസ്സംശയം പറയാനാകും.