കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങൾ സംവിധായകൻ രാം ഗോപാല്‍ വർമ എക്സിൽ പങ്കുവച്ച വിഡിയോയിലെ മലയാളി പെൺകുട്ടിയെ തിരയുകയായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ ആ പെൺകുട്ടിയെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ശ്രീലക്ഷ്മി സതീഷായിരുന്നു സാരിയിൽ ആരാധകരെ ഞെട്ടിച്ച ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംവിധായകൻ രാം ഗോപാല്‍ വർമ എക്സിൽ പങ്കുവച്ച വിഡിയോയിലെ മലയാളി പെൺകുട്ടിയെ തിരയുകയായിരുന്നു സോഷ്യൽ ലോകം. കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ ആ പെൺകുട്ടിയെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ശ്രീലക്ഷ്മി സതീഷായിരുന്നു സാരിയിൽ ആരാധകരെ ഞെട്ടിച്ച ആ സുന്ദരി. മോഡലിങ്ങിനെ ഏറെ ഇഷ്ടപ്പെടുന്ന, അഭിനയത്തെ ഏറെ ഇഷ്ടപ്പെടുന്ന ശ്രീലക്ഷ്മി തന്റെ വിഡിയോ സംവിധായകൻ പങ്കുവച്ചതിന്റെ സന്തോഷത്തിലാണ്. അഭിനയം ഏറെ ഇഷ്ടമുള്ള തന്നെ സിനിമയിലേക്ക് ക്ഷണിച്ചതിന്റെ സന്തോഷം ശ്രീലക്ഷ്മി മനോരമ ഓൺലൈനുമായി പങ്കുവച്ചു. 

Read More: കയ്യിൽ സ്കാനിങ്ങ് റിപ്പോർട്ട്, കറുത്ത വസ്ത്രവും പൂക്കളും; ‘ശവസംസ്കാര ചടങ്ങ്’ പ്രമേയമാക്കി ഫോട്ടോഷൂട്ട്

ADVERTISEMENT

അഭിനയിക്കാൻ ഇഷ്ടമാണ്, ഏറെ സന്തോഷം
കഴിഞ്ഞ കുറച്ചു ദിവസമായി ഞാൻ ഏറെ സന്തോഷത്തിലാണ്. എന്റെ പിറന്നാൾ ദിവസമാണ് ഇതൊക്കെ നടന്നത്. എന്റെ ഫൊട്ടോഗ്രാഫറാണ് ആദ്യം എനിക്ക് രാം ഗോപാൽ വർമ എന്നെ അന്വേഷിക്കുന്നു എന്ന പോസ്റ്റ് കാണിച്ചു തന്നത്. ആദ്യം ആ പോസ്റ്റ് അയച്ചു തന്നപ്പോൾ എനിക്കൊന്നും മനസ്സിലായില്ല. യഥാർഥത്തിൽ എനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു. പിന്നീട് ഇൻസ്റ്റഗ്രാമിൽ നിരവധി പേർ ആർജിവി അന്വേഷിക്കുന്ന ആൾ നിങ്ങളാണോ എന്നു അന്വേഷിച്ചെത്തി. ഇൻസറ്റഗ്രാമിലെ മെസേജുകളൊക്കെ ഒരുപാടായപ്പോഴാണ് അദ്ദേഹത്തെ പറ്റി ഞാൻ അന്വേഷിച്ചത്. ഏറെ പ്രശസ്തനായ ഒരു സംവിധായകനാണ് അദ്ദേഹമെന്നത് അപ്പോഴാണ് മനസ്സിലായത്. പല സിനിമകളുടെയും പേര് കണ്ടപ്പോഴാണ് ഞാൻ ഈ സിനിമകൾ പലതും കേട്ടതാണെന്ന് ചിന്തിച്ചത്. ഇത്രയും വലിയ സംവിധായകൻ എന്റെ പോസ്റ്റ് കണ്ടതിലും അതു പങ്കുവച്ചതിലുമൊക്കെ ഏറെ സന്തോഷമുണ്ട്. 

ശ്രീലക്ഷ്മി സതീഷ്, Image Credits: Instagram/f_a_r_f_a_l_l_a

എന്നെ വിളിച്ചു, സിനിമയെ പറ്റി സംസാരിച്ചു
ആർജിവി എന്നെ വിളിച്ചിരുന്നു. സംസാരിച്ചപ്പോൾ സന്തോഷമായി. സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമാണോ എന്നാണ് ആദ്യം ചോദിച്ചത്. എന്റെ സാരിയിലുള്ള ചിത്രങ്ങൾ കണ്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത്. സാരിയുമായി ബന്ധപ്പെട്ടൊരു സിനിമയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റു കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. അതിൽ അഭിനയിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. എന്താണ് സിനിമയുടെ കഥ എന്നൊക്കെ ഞാൻ ചോദിച്ചിരുന്നു. എന്നാൽ അതൊന്നും തീരുമാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് ഇഷ്ടപ്പെടുന്ന കംഫർട്ടായിട്ടുള്ള സിനിമയാണെങ്കിൽ അഭിനയിക്കാൻ തന്നെയാണ് തീരുമാനം. 

ശ്രീലക്ഷ്മി സതീഷ്, Image Credits: Instagram/f_a_r_f_a_l_l_a
ADVERTISEMENT

എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്
സംവിധായകന്റെ പോസ്റ്റ് വന്നതുമുതൽ ഒരുപാട് നെഗറ്റീവ് കമന്റുകളുണ്ട്. പലതും വല്ലാത്ത കമന്റുകളൊക്കെയാണ്. പക്ഷേ, അതൊന്നും ഞാൻ കാര്യമാക്കിയിട്ടില്ല. അദ്ദേഹം എന്നെ ഫോഴ്സ് ചെയ്തിട്ടൊന്നുമില്ല. എന്തൊരു കാര്യത്തിലും പലരും പലതും പറയും. അതുകൊണ്ട് അതൊന്നും എന്നെ ബാധിക്കില്ല. എന്തിനാണ് ഇത്തരത്തിലുള്ള കമന്റുകളൊന്നൊന്നും അറിയില്ല. അദ്ദേഹത്തിന്റെ സിനിമയിൽ എന്നെ അഭിനയിപ്പിക്കണമെന്നു തോന്നി, അതു ചോദിച്ചു. അതിനെയൊക്കെ എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നതെന്ന്. ഞാൻ അതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല. 

അഭിനയം ഇഷ്ടമാണ്, മോഡലിങ്ങും സാരിയും ഒരുപാട് ഇഷ്ടം
അഭിനയിക്കാൻ എനിക്ക് ഏറെ ഇഷ്ടമാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മോണോആക്ട് നാടകം എന്നിവയിലെല്ലാം പങ്കെടുത്തിരുന്നു. സ്കൂൾ കാലത്തെല്ലാം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകിയതു കൊണ്ട് അഭിനയത്തിലേക്കൊന്നും പോയില്ല. ഒരു ടീച്ചറാവുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ നൽകി. ഞാൻ പിജിക്ക് പഠിക്കുകയാണ്. ഒരു വർഷം മുമ്പാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്ടീവായത്. അഭിനയിക്കാൻ ഇഷ്ടമുള്ളതുകൊണ്ട് റീൽസ് വിഡിയോ ഇട്ടു തുടങ്ങി. സിനിമ രംഗങ്ങൾ റീക്രിയേറ്റ് ചെയ്താണ് ആദ്യം വിഡിയോ ചെയ്തു തുടങ്ങിയത്. എന്റെ കണ്ണ് ഫോക്കസ് ചെയ്താണ് കൂടുതലും വിഡിയോകൾ ചെയ്തത്. ‘പ്രേമം’ സിനിമയിലെ മലർ മിസിന്റെ വിഡിയോ ചെയ്തതിന് പിന്നാലെയാണ് കൂടുതൽ റീച്ച് കിട്ടിയത്. 

ശ്രീലക്ഷ്മി സതീഷ്, Image Credits: Instagram/f_a_r_f_a_l_l_a
ADVERTISEMENT

പിന്നീട് കൺസെപ്റ്റ് ഫോട്ടോഷൂട്ടുകളും പരസ്യവും ചെയ്തിട്ടുണ്ട്. എനിക്ക് ഇഷ്ടമുള്ളതുകൊണ്ട് മാത്രമാണ് മോഡലിങ്ങിലേക്ക് എത്തിയത്. പക്ഷേ, മോഡൽ ആകുമെന്നോ നടിയാകുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. എനിക്ക് ഇഷ്ടമുള്ളതുകൊണ്ട് മാത്രമാണ് ഫോട്ടോഷൂട്ടുകൾ ചെയ്തത്. സാരിയാണ് എനിക്ക് ധരിക്കാൻ ഇഷ്ടം. അത് കൂടുതൽ കംഫർട്ടാണ്. ചെയ്ത ഫോട്ടോഷൂട്ടുകളൊക്കെ അങ്ങനെയാണ്. ഇനിയും അതെല്ലാം ചെയ്യാനാണ് താൽപര്യവും. 

Content Highlights: Sreelakshmi's Excitement Over Ram Gopal Varma's Invitation