പ്രണയമോ ലിവിങ് റിലേഷനോ വിവാഹമോ എന്തുമാകട്ടെ പങ്കാളിയുമായുള്ള ആത്മബന്ധം കുറച്ചുകൂടി ആഴത്തിലുള്ളതാകണമെന്ന ആഗ്രഹം മനുഷ്യസഹജമാണ്. എന്നാൽ അഭിപ്രായ ഭിന്നതകളും വഴക്കുകളും അതേപോലെതന്നെ മനുഷ്യസഹജമായതുകൊണ്ട് ബന്ധങ്ങളിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ അതിന്റെ മനോഹാരിത നഷ്ടപ്പെടുത്തിയെന്നും വരാം. സിനിമകളിൽ

പ്രണയമോ ലിവിങ് റിലേഷനോ വിവാഹമോ എന്തുമാകട്ടെ പങ്കാളിയുമായുള്ള ആത്മബന്ധം കുറച്ചുകൂടി ആഴത്തിലുള്ളതാകണമെന്ന ആഗ്രഹം മനുഷ്യസഹജമാണ്. എന്നാൽ അഭിപ്രായ ഭിന്നതകളും വഴക്കുകളും അതേപോലെതന്നെ മനുഷ്യസഹജമായതുകൊണ്ട് ബന്ധങ്ങളിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ അതിന്റെ മനോഹാരിത നഷ്ടപ്പെടുത്തിയെന്നും വരാം. സിനിമകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയമോ ലിവിങ് റിലേഷനോ വിവാഹമോ എന്തുമാകട്ടെ പങ്കാളിയുമായുള്ള ആത്മബന്ധം കുറച്ചുകൂടി ആഴത്തിലുള്ളതാകണമെന്ന ആഗ്രഹം മനുഷ്യസഹജമാണ്. എന്നാൽ അഭിപ്രായ ഭിന്നതകളും വഴക്കുകളും അതേപോലെതന്നെ മനുഷ്യസഹജമായതുകൊണ്ട് ബന്ധങ്ങളിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ അതിന്റെ മനോഹാരിത നഷ്ടപ്പെടുത്തിയെന്നും വരാം. സിനിമകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയമോ ലിവിങ് റിലേഷനോ വിവാഹമോ എന്തുമാകട്ടെ പങ്കാളിയുമായുള്ള ആത്മബന്ധം കുറച്ചുകൂടി ആഴത്തിലുള്ളതാകണമെന്ന ആഗ്രഹം മനുഷ്യസഹജമാണ്. എന്നാൽ അഭിപ്രായ ഭിന്നതകളും വഴക്കുകളും അതേപോലെതന്നെ മനുഷ്യസഹജമായതുകൊണ്ട് ബന്ധങ്ങളിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ അതിന്റെ മനോഹാരിത നഷ്ടപ്പെടുത്തിയെന്നും വരാം. സിനിമകളിൽ കാണുന്നതുപോലെ നിമിഷങ്ങൾകൊണ്ട് ബന്ധങ്ങൾ മനസ്സിൽ വേരിറങ്ങില്ല.  ജോലിത്തിരക്കുകളും ഉത്തരവാദിത്വങ്ങളും മാനസിക സമ്മർദങ്ങളും കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ പരസ്പരബന്ധം മെച്ചപ്പെടുത്താനുള്ള വഴികൾക്ക് താഴെത്തട്ടിൽ മാത്രമായിരിക്കും പരിഗണന.  ഒരുമിച്ച് സിനിമകൾ കണ്ടും സംസാരിച്ചിരുന്നുമൊക്കെ ജീവിതം മെച്ചപ്പെടുത്താൻ ആളുകൾ ശ്രമിക്കാറുണ്ട്. എന്നാൽ ഇതിനെല്ലാം അപ്പുറം കേൾക്കുമ്പോൾ ബന്ധങ്ങൾ ഊഷ്മളമാക്കാൻ കേൾക്കുമ്പോൾ വിചിത്രമായി തോന്നുന്ന ചില വഴികളുണ്ട്. അവ നോക്കാം.

അൽപം അകന്നിരിക്കാം

ADVERTISEMENT

എപ്പോഴും ഒരുമിച്ചുണ്ടാവുന്നത് രണ്ടുപേർക്കിടയിലെ ബന്ധം ദൃഢമാക്കുമെന്ന് നമ്മൾ കരുതുന്നു. എന്നാൽ ഇതിനൊരു മറുപുറം കൂടിയുണ്ട്. വ്യക്തിസ്വാതന്ത്ര്യം എല്ലാവർക്കും അത്യാവശ്യവും പ്രധാനവുമാണ്. പങ്കാളിയുമൊത്തുള്ള ബന്ധത്തിന് പുറത്ത് സ്വതന്ത്രമായി അല്‍പം സമയം ചിലവിടാൻ ഏതൊരാൾക്കും സാധിക്കണം. സ്വയം തിരിച്ചറിയാനുള്ള നിമിഷങ്ങൾ കൂടിയാണ് അവ. 

ഇതിനുമപ്പുറം താൻ സ്നേഹിക്കുന്ന വ്യക്തിയുടെ വില മനസ്സിലാക്കാനും ഈ അകൽച്ച സഹായിക്കും. തന്റെ പ്രിയപ്പെട്ട വ്യക്തി അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് മനസ്സിൽ തോന്നുന്ന ആഗ്രഹം ബന്ധത്തെ കൂടുതൽ മനോഹരവുമാക്കും. വ്യക്തിഗത വളർച്ചയ്ക്കും മാനസിക ഉന്മേഷത്തിനും അമിത ആശ്രയത്വത്തിൽ നിന്ന് ഒഴിവാകുന്നതിനും ഇടയ്ക്ക് പരസ്പരം അൽപം അകന്നിരിക്കുന്നത് നല്ലതുതന്നെയാണ്.

ADVERTISEMENT

ഒരേസമയത്ത് ഉറങ്ങാം

പലരും അത്ര കാര്യമായി എടുക്കില്ലെങ്കിലും പങ്കാളികൾ വ്യത്യസ്ത സമയങ്ങളിൽ ഉറങ്ങുന്നത് ഒരു ബന്ധത്തെ നെഗറ്റിവായി ബാധിച്ചേക്കാം. സാഹചര്യങ്ങളും ശീലങ്ങളും വ്യത്യസ്തമാണെങ്കിലും ഒരേ സമയത്ത് തന്നെ ഉറങ്ങുന്നത് പതിവാക്കുക. 75% പങ്കാളികളും വ്യത്യസ്ത സമയങ്ങളിൽ ഉറങ്ങുന്നവരാണ് എന്ന് സ്ലീപ് സയൻസുമായി ബന്ധപ്പെട്ട ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർക്കിടയിൽ ഒരേസമയത്ത് ഉറങ്ങുന്നവരെ അപേക്ഷിച്ചു വാക്കുതർക്കങ്ങളും അധികമാണ്. മൊബൈൽ ഫോണുകൾ ജീവിതത്തിന്റെ ഭാഗമായതും സമൂഹമാധ്യമങ്ങളുടെ കടന്നുവരവുമാണ് ഉറക്കസമയം ക്രമം തെറ്റിയതിന് പിന്നിലെ പ്രധാന കാരണങ്ങൾ. പലപ്പോഴും  ദാമ്പത്യ ബന്ധത്തിൽ പങ്കാളിയുടെ ഫോണിനോടുള്ള അമിതമായ ആസക്തി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഉറങ്ങുന്ന സമയത്ത് പോലും തന്നെ മറന്ന് ഫോണിൽ നോക്കിയിരിക്കുന്ന പങ്കാളിയോട് മാനസികമായി അകലം തോന്നുന്നത് സ്വാഭാവികമാണ്.

ചെറിയ സർപ്രൈസുകൾ നൽകാം

സർപ്രൈസുകൾ എന്നത് വിശേഷദിനങ്ങളിൽ നൽകേണ്ടവയാണെന്ന ധാരണ വേണ്ട. വിലകൂടിയ വസ്തുക്കളോ പാർട്ടികളോ ദൂരയാത്രകളോ തന്നെ സർപ്രൈസായി ഒരുക്കണമെന്നില്ല. നിത്യജീവിതത്തിൽ സ്വന്തം പെരുമാറ്റത്തിലൂടെയും ചെറിയ ചെറിയ സർപ്രൈസുകൾ പങ്കാളിക്ക് നൽകാം. ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന സമയത്ത് കിടക്കയ്ക്കരികിലേക്ക് ഒരു കപ്പ് കാപ്പി എത്തിച്ചു നൽകുന്നതടക്കം ഇതിൽ ഉൾപ്പെടും. ഒരുമിച്ച് ജോലിക്ക് ഇറങ്ങിയശേഷം എപ്പോഴെങ്കിലും ഒരിക്കൽ അൽപം സമയം കണ്ടെത്തി പങ്കാളിയുടെ ജോലി സ്ഥലത്തേക്കെത്തി ഒരുമിച്ച് ആഹാരം കഴിക്കാം. ഇത്തരം ചെറിയ മനോഹരമായ സർപ്രൈസുകൾ പോലും ബന്ധത്തിൽ ആത്മാർത്ഥതയുണ്ടെന്ന് ഉറച്ചു വിശ്വസിക്കാൻ പങ്കാളിക്ക് സഹായകമാകും. സ്നേഹവും അതിന്റെ മാധുര്യവും വർധിക്കുകയും ചെയ്യും.

ADVERTISEMENT

'നന്നായി' വഴക്കിടാം

പ്രിയപ്പെട്ടവരുമായി ഒരിക്കലും വഴക്കിടരുതെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാൽ അതിരു കവിയാതിരുന്നാൽ ഇത്തരം വഴക്കുകൾ ആരോഗ്യകരമായ ഒരു ബന്ധത്തിന്റെ അടയാളമാണെന്ന് മനസ്സിലാക്കണം. എന്തെങ്കിലും കാര്യത്തിൽ പ്രകോപനം തോന്നുമ്പോൾ പങ്കാളി ശത്രുവാണെന്ന ചിന്തയിൽ വഴക്കിടാതിരുന്നാൽ മാത്രം മതി. ഒരുപക്ഷേ നിങ്ങൾ ജീവിതത്തിൽ ഏറ്റവും അധികം സ്നേഹിക്കുന്ന വ്യക്തിയാണ് എതിർഭാഗത്ത് നിൽക്കുന്നത് എന്ന് എപ്പോഴും ഓർമ്മിക്കുക. ആ ബഹുമാനവും കരുതലും എല്ലാം വാക്കുകളിൽ സൂക്ഷിക്കുകയും ചെയ്യുക. 

ജയിക്കണമെന്ന വാശിക്ക് പകരം പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന ചിന്തയ്ക്കായിരിക്കണം മുൻതൂക്കം നൽകുന്നത്. ഇത്തരം വഴക്കുകൾ നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരത്തിലേക്ക് എത്താനുള്ള തുടക്കമാകും.  എന്നാൽ എന്തുതന്നെ സംഭവിച്ചാലും വഴക്കിടാതിരുന്നാൽ ജീവിതം സുഖകരമാകും എന്ന ചിന്തയിൽ മുന്നോട്ടു പോകുന്നവർ  എല്ലാ വിഷമഘട്ടങ്ങളിലും സ്വയം അഡ്ജസ്റ്റ് ചെയ്ത് സ്വന്തം സന്തോഷം മറന്നു ജീവിക്കേണ്ട സാഹചര്യവും ഉണ്ടാവും. അതിനാൽ അഭിപ്രായങ്ങൾ കൃത്യമായി, എന്നാൽ മറ്റൊരാളെ മുറിവേൽപ്പിക്കാതെ തുറന്നു പ്രകടിപ്പിക്കുക.

English Summary:

Surprising Benefits of Personal Freedom in Relationships