ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാറ്റു ചെയ്യുന്നതും പിയേഴ്സിങ് ചെയ്യുന്നതുമെല്ലാം ഇന്ന് സർവസാധാരണമാണ്. എന്നാൽ സ്വന്തം രൂപം പൂച്ചയുടേതിന് സമാനമാകാനായി ശരീരം മുഴുവൻ മാറ്റങ്ങൾ വരുത്തിയ ഒരു 22 വയസ്സുകാരിയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറ്റലിയില്‍ നിന്നുള്ള 22 കാരിയായ ചിയാര ഡെൽ അബേറ്റാണ് പൂച്ചയായി മാറാനായി ശരീരത്തിൽ ടാറ്റുവും പിയേഴ്സിങുമടക്കം നിരവധി മാറ്റങ്ങൾ നടത്തിയത്. 20 മാറ്റങ്ങളാണ് ചിയാര ശരീരത്തില്‍ വരുത്തിയത്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ യുവതി ശരീരത്തിലെ ടാറ്റുവും മറ്റും വ്യക്തമാക്കുന്ന നിരവധി വിഡിയോകൾ പങ്കുവച്ചിട്ടുണ്ട്. 

ചിയാര ഡെൽ അബേറ്റ്, Image Credits: Instagram/aydinmod
ADVERTISEMENT

11-ാം വയസ്സിലാണ് യുവതി ശരീരത്തിൽ ആദ്യ പിയേഴ്സിങ് നടത്തിയത്. ഇപ്പോൾ 72 പിയേഴ്സിങ്ങാണുള്ളത്. പിളർന്ന നാവ്, വലിപ്പമേറിയ ചുണ്ടുകൾ, ശരീരത്തിലും മുഖത്തും മുഴുവനായുള്ള ടാറ്റുകൾ തുടങ്ങി പല മാറ്റങ്ങളും യുവതി ശരീരത്തിൽ വരുത്തി. കൂടാതെ ബ്ലെഫറോപ്ലാസ്റ്റിയും (blepharoplasty) ചെയ്തിട്ടുണ്ട്. കണ്ണുകളുടെയും കൺപോളകളുടെയും മാറ്റത്തിനായാണ് ഇതു ചെയ്തത്. ‍‌

ചിയാര ഡെൽ അബേറ്റ്, Image Credits: Instagram/aydinmod

ഒരു സുന്ദരിയായ പൂച്ച സ്ത്രീയായിരിക്കാനായാണ് ഇതെല്ലാം ചെയ്തതെന്ന് യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഐബോൾ ടാറ്റൂകൾ, കൂർത്ത ചെവികൾ, സ്ഥിരമായ ഐലൈനർ, എന്നിവയെല്ലാം ശരീരത്തിൽ ചെയ്തിട്ടുണ്ട്.

ADVERTISEMENT

‘മനുഷ്യശരീരത്തിൽ എത്രത്തോളം മാറ്റങ്ങള്‍ വരുത്താൻ കഴിയും, ശരീരത്തിലെ മാറ്റങ്ങളിലൂടെ എന്തെല്ലാം സ്വന്തമാക്കാൻ കഴിയും എന്നെല്ലാം അറിയാൻ സാധിക്കുന്നത് വളരെ രസകരമാണ്. എനിക്ക് കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപം ഇഷ്ടമല്ല, അതുകൊണ്ട് തന്നെ ഒരു പൂച്ച ലേഡിയായി മാറുക എന്നതാണ് ഏറ്റവും അനുയോജ്യമെന്ന് തോന്നുന്നു’. യുവതി പറഞ്ഞു. എന്നാൽ പൂർണമായും പൂച്ചയുടേതു പോലെയായി മാറാൻ ഇനിയും ഒരുപാട് മാറ്റങ്ങൾ ശരീരത്തിൽ വരുത്തണം എന്ന് യുവതിക്കറിയാം. അതിനുള്ള ശ്രമത്തിലാണിപ്പോൾ.  

ചിയാര ഡെൽ അബേറ്റ്, Image Credits: Instagram/aydinmod

ശരീരത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ വേദന ഉണ്ടാകാറുണ്ട്, എന്നാൽ ആ വേദന താൽക്കാലികമാണെന്നും അതെനിക്ക് വലിയൊരു കാര്യമല്ലെന്നുമാണ് യുവതി പറയുന്നത്. യുവതിയുടെ ചിത്രങ്ങൾ വൈറലായതോടെ പല തരത്തിലുള്ള വിമർശനങ്ങളും ലഭിക്കുന്നുണ്ട്. എന്തിനാണ് മുഖമിങ്ങനെ മാറ്റുന്നത്, ഇതൊന്നും അത്ര നല്ലതല്ലെന്നുമെല്ലാം കമന്റുകളുണ്ട്. 

English Summary:

22-Year-Old Italian Woman Gets 20 Body Modifications To Transition Into A Cat