ജോലിയിൽ നിന്നു പിരിച്ചുവിട്ടതിന് മാനേജരുമായി അടിപിടി കൂടുന്ന ജീവനക്കാരിയുടെ ദൃശ്യങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കയിലെ അറ്റ്ലാന്റ വിമാനത്താവളത്തിലെ ഒരു കോഫി ഷോപ്പിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ യുവതി മാനേജരെ ആക്രമിക്കുന്നത് കാണാം. ‘എന്റെ സാധനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയിൽ നിന്നു പിരിച്ചുവിട്ടതിന് മാനേജരുമായി അടിപിടി കൂടുന്ന ജീവനക്കാരിയുടെ ദൃശ്യങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കയിലെ അറ്റ്ലാന്റ വിമാനത്താവളത്തിലെ ഒരു കോഫി ഷോപ്പിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. 

സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ യുവതി മാനേജരെ ആക്രമിക്കുന്നത് കാണാം. ‘എന്റെ സാധനങ്ങൾ തരൂ’ എന്നാവശ്യപ്പെട്ട് യുവതി കോഫി ഷോപ്പിലെ സ്റ്റോറിന്റെ പുറകിലേക്ക് പോകുന്നു. അവിടെയുള്ളവർ അവളെ തള്ളി മാറ്റുന്നത് കാണാം. യുവതി കസേരയെടുത്ത് മാനേജരെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു. എന്നാൽ, പെട്ടെന്ന് മറ്റൊരാള്‍ ഇടപെട്ട് കസേര വാങ്ങിവച്ചു. ഇതിനിടെ ചിലർ അവളെ നിലത്തേക്ക് തള്ളിയിട്ടു. പിന്നാലെ യുവതി വീണ്ടും എഴുന്നേറ്റ് മാനേജരെ ആക്രമിക്കുന്നു. കൗണ്ടറിന് മുകളിലൂടെ ചാടി വന്ന് ഉപദ്രവിക്കുന്നതും വിഡിയോയിൽ കാണാം.  

ADVERTISEMENT

ബാഗും കോട്ടുമായി കടയിൽ നിന്നും ഓടാൻ ശ്രമിക്കുന്നതിനിടെ യുവതി സ്വയം കാലിടറി നിലത്തു വീഴുന്നതും പിന്നാലെ അവൾ പുറത്തേക്ക് ഓടി പോകുന്നതുമാണ് വിഡിയോയിൽ. 

ഷക്കോരിയ എല്ലി എന്ന യുവതിയാണ് വിഡിയോയിലുള്ളത്. നേരത്തെ എല്ലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെങ്കിലും അവരുടെ സാധനങ്ങളൊന്നും എടുക്കാൻ ജീവനക്കാർ അനുവദിച്ചിരുന്നില്ല. പിന്നാലെയാണ് യുവതി വീണ്ടും കടയിലെത്തി സാധനങ്ങളെടുക്കാൻ ശ്രമിച്ചത്. അപ്പോഴും കടയിലുള്ളവർ അതിന് സമ്മതിക്കാതെ വന്നതോടെയാണ് യുവതി മാനേജരെ ആക്രമിക്കാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. 

English Summary:

Fired Employee's Fight with Manager at Atlanta Coffee Shop Goes Viral