ഇന്ത്യയുടെ വീരപുത്രൻ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് രാജ്യം. മടങ്ങിവരവിനു പിന്നാലെ അദ്ദേഹത്തിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ മീശ സ്റ്റൈൽ അനുകരിക്കുകയാണ് യുവാക്കൾ. അഭിനന്ദന്റെ മീശ തരംഗമാകുമെന്നു ഫാഷനിസ്റ്റുകൾ പ്രവചിച്ചിരുന്നു. ഇതു യാഥാർഥ്യമാക്കി കൊണ്ടു നിരവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ വീരപുത്രൻ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് രാജ്യം. മടങ്ങിവരവിനു പിന്നാലെ ആദരവ് പ്രകടിപ്പിക്കാൻ അദ്ദേഹത്തിന്റെ മീശ സ്റ്റൈൽ അനുകരിക്കുകയാണ് യുവാക്കൾ. അഭിനന്ദന്റെ മീശ തരംഗമാകുമെന്നു ഫാഷനിസ്റ്റുകൾ പ്രവചിച്ചിരുന്നു. ഇതു യാഥാർഥ്യമാക്കി കൊണ്ടു നിരവധി ചിത്രങ്ങളാണു സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

‘ഹാൻഡിൽ ബാർ’ എന്നാണ് അഭിനന്ദന്റെ സ്റ്റൈലിഷ് മീശയുടെ പേര്. താടിയും മീശയും യോജിപ്പിക്കുമ്പോൾ ഇരുചക്രവാഹനങ്ങളുടെ ഹാന്‍ഡിലിനോടു സാമ്യതയുള്ള രൂപമായി മാറുന്നു. ഇതുകൊണ്ടാണു ഹാൻഡിൽ ബാർ സ്റ്റൈൽ എന്നു വിളിക്കുന്നത്. എന്നാൽ ‘ഗൺസ്ലിങ്ങര്‍’ എന്ന ഓമനപ്പേരിലാണ് ഇന്ത്യയിൽ ഈ സ്റ്റൈൽ പ്രശസ്തമാകുന്നത്. 1970 മുതലേ ഹാൻഡിൽ ബാർ സ്റ്റൈൽ നിലവിലുണ്ടായിരുന്നതായി ഫാഷനിസ്റ്റുകൾ പറയുന്നു.

ADVERTISEMENT

സിങ്കം സിനിമയിൽ സൂര്യ ഈ സ്റ്റൈലിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. പേട്ടയിലെ ചില രംഗങ്ങളിൽ രജനികാന്തും ഈ മീശയിൽ തിളങ്ങുന്നുണ്ട്. ദക്ഷിണേന്ത്യയിൽ ഇക്കാലയളവിൽ ഈ സ്റ്റൈൽ പ്രസിദ്ധി നേടി. എന്നാല്‍ ഇന്ന് അഭിനന്ദനിലൂടെ രാജ്യം മുഴുവൻ ഹാൻഡിൽ ബാർ തരംഗമാകുന്നു.

പാക്കിസ്ഥാൻ പിടിയിലായിട്ടും അസാമാന്യ ധൈര്യത്തോടെ പതറാതെ നിന്ന അഭിനന്ദനെ ഇന്ത്യൻ‌ യുവത്വം ആരാധനയോടെയാണു കാണുന്നതെന്നെന്നും, അതിനാല്‍ വരും ദിവസങ്ങളിൽ കൂടുതൽ പേർ ഹാൻഡിൽ ബാർ സ്റ്റൈൽ അനുകരിക്കുമെന്നും സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ വ്യക്തമാണ്.